- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ പാർട്ടി ഭേദമന്യേ നിരവധി നേതാക്കൾ ആണ് അനുശോചനം രേഖപ്പെടുത്തിയത്. രാഷ്ട്രീയമായി എതിർ ചേരിയില്‍ നിന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്നും തന്‍റെ സ്നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടിയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരിച്ചു. കലാലയ രാഷ്ട്രീയത്തിലൂടെ ക്രമേണ ഉയർന്ന് സി.പി.എമ്മിന്‍റെ ഉന്നത പദവിയിലെത്തുകയും എം.എൽ.എ, മന്ത്രി സ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത കോടിയേരി ഏറെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്‍റെ അകാല വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തോടെ ശക്തനായ നേതാവിനെയാണ് സി.പി.എമ്മിന് നഷ്ടമായതെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾ തന്നെ കോടിയേരിയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റേത് പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു. മായാത്ത പുഞ്ചിരിയോടെ, സൗഹാർദ്ദപരമായി പെരുമാറുന്ന കോടിയേരിക്ക് മറ്റ് പാർട്ടികളിലും നിരവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നു.…
അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ ഏറ്റവും ശക്തമായ മെഡൽ പ്രതീക്ഷയായിരുന്ന ലോംഗ് ജമ്പ് താരം ശ്രീശങ്കർ വെള്ളി മെഡൽ നേടി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കറിന് പുരുഷൻമാരുടെ ലോംഗ് ജമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഈ ഇനത്തിൽ വെങ്കല മെഡലും കേരളം നേടി. കേരളത്തിന്‍റെ മുഹമ്മദ് അനീസ് യഹ്യയാണ് ലോംഗ് ജമ്പിൽ വെങ്കലം നേടിയത്. പുരുഷൻമാരുടെ ലോംഗ് ജമ്പിൽ വെള്ളി നേടിയ ശ്രീശങ്കർ 7.93 മീറ്റർ ചാടി. 8.26 മീറ്റർ ചാടിയാണ് തമിഴ്നാടിന്‍റെ ജ്വെസിൻ ആൽഡ്രിൻ സ്വർണം നേടിയത്. മുഹമ്മദ് അനീസ് 7.92 മീറ്റർ ചാടി. പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ വെങ്കല മെഡലും കേരളം നേടി. പുരുഷൻമാരുടെ 73 കിലോഗ്രാം വിഭാഗത്തിൽ ബി. ദേവപ്രീതനാണ് വെങ്കലം നേടിയത്. ദേവപ്രീതൻ 281 കിലോ ഉയർത്തി. ഇതോടെ കേരളത്തിന്‍റെ ആകെ മെഡൽ നേട്ടം നാല് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമായി.
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടീ ഷർട്ട് ധരിച്ച കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദ്ദിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതായി കോൺഗ്രസ് ആരോപിച്ചു. ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് കർണാടക. കർണാടകയിൽ യാത്ര തുടരുന്നതിനിടെ കോൺഗ്രസ് പ്രവർത്തകനായ അക്ഷയ് കുമാർ പേ സിഎം ക്യാംപയിൻ്റെ ഭാഗമായി പുറത്തുവന്ന, ക്യൂ ആർ കോഡ് മാതൃക പതിച്ച ടീ ഷർട്ടായിരുന്നു ധരിച്ചിരുന്നത്. ക്യൂആർ കോഡോടുകൂടിയ പേ സിഎം പോസ്റ്ററും കൊടിയും പിടിച്ച് കാംപയിൻ അടങ്ങുന്ന ടീ ഷർട്ടും ധരിച്ചായിരുന്നു അക്ഷയ് യാത്രയിലെത്തിയത്. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. ടീ ഷർട്ട് ഊരിമാറ്റി പൊലീസ് മർദ്ദിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അക്ഷയിയെ പിന്നിൽ നിന്ന് പൊലീസ് മർദ്ദിക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ‘പേ സിഎം’ ടീ ഷർട്ട് ധരിച്ച ഞങ്ങളുടെ പ്രവർത്തകന് നേരെയുണ്ടായ ആക്രമണങ്ങൾ അപലപനീയമാണെന്ന് കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഇയാളുടെ ടീ ഷർട്ട് ഊരിമാറ്റി…
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം പാർട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാ നഷ്ടമാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുശോചനം: ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗം പാർട്ടിക്കും രാഷ്ട്രീയ കേരളത്തിനും വലിയ നഷ്ടമാണ്. അസുഖ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാർത്ഥി നേതാവ്, നിയമസഭാംഗം, സംസ്ഥാന ആഭ്യന്തര മന്ത്രി, പാർട്ടിയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാർത്ഥി സംഘടനാ രംഗത്തിലൂടെയാണ് അദ്ദേഹം തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി സംഘടനയെ നയിച്ചു.
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് എ.കെ.ജി സെന്‍ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നാളെ കണ്ണൂരിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും. തലശ്ശേരി ടൗൺഹാളിൽ നാളെ വൈകിട്ട് മൂന്ന് മണി മുതൽ പൊതുദർശനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിലേക്ക് തിരിക്കും. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. ഭാര്യ വിനോദിനിയും മക്കളായ ബിനീഷും ബിനോയിയും മരണസമയത്ത് ഒപ്പം ഉണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തി. മരണവിവരം അറിഞ്ഞ് സംവിധായകൻ പ്രിയദർശനും ആശുപത്രിയിലെത്തി. സി.പി.എമ്മിനെ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി കോടിയേരി നയിച്ചിട്ടുണ്ട്. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എം.എൽ.എയായി. കർക്കശക്കാരായ കമ്യൂണിസ്റ്റുകാർക്കിടയിൽ എക്കാലവും സൗമ്യനും സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു…
തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച്ച മൂന്നിന് നടക്കും. മൃതദേഹം നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. വൈകിട്ട് മൂന്ന് മണി മുതൽ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി കോടിയേരി സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്പ് യാത്ര കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മറ്റ് നേതാക്കളും ചെന്നൈയിലെത്തി.
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എംപി എന്നിവരുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. ജാർഖണ്ഡ് മുൻ മന്ത്രി കെ എൻ ത്രിപാഠിയുടെ നാമനിർദ്ദേശ പത്രിക തള്ളി. ഒപ്പിലെ വ്യത്യാസം കാരണമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂതൻ മിസ്ത്രി പറഞ്ഞു. ഖാർഗെ കേരള ഹൗസിലെത്തി മുതിർന്ന നേതാവ് എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. ആന്‍റണിയോട് നന്ദി പറയാനാണ് താൻ വന്നതെന്നും മത്സരം വ്യക്തിപരമല്ലെന്നും ഖാർഗെ പറഞ്ഞു. ആന്‍റണി യോഗത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. ഖാർഗെയുടെ നാമനിർദ്ദേശ പത്രികയിൽ ആദ്യം ഒപ്പിട്ടത് ആന്‍റണിയാണ്. അതേസമയം, മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ബുദ്ധക്ഷേത്രമായ ദീക്ഷഭൂമി സന്ദർശിച്ചാണ് തരൂർ പ്രചാരണത്തിന് തുടക്കമിട്ടത്. ഡോ. ബി.ആർ അംബേദ്കറും അനുയായികളും ഇവിടെയാണ് ബുദ്ധമതം സ്വീകരിച്ചത്. ഞായറാഴ്ച വാർധയിൽ മഹാത്മാഗാന്ധി സ്ഥാപിച്ച സേവാഗ്രാം ആശ്രമവും പന്‍വാറില്‍ വിനോബഭാവെയുടെ ആശ്രമവും സന്ദര്‍ശിക്കുന്ന തരൂർ മഹാരാഷ്ട്രയിലെ കോൺഗ്രസ്…
അടുത്തിടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് നടൻ അജയ് ദേവ്ഗൺ. ‘തനാജി: ദ അണ്‍സംഗ് വാര്യര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അജയ് ദേവ്ഗൺ മികച്ച നടനുള്ള പുരസ്കാരം നേടിയത്. അജയ് ദേവ്ഗണിനൊപ്പം ‘സൂരറൈ പൊട്ര്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു. നിരവധി തവണ മാറ്റിവച്ച അജയ് ദേവ്ഗണിന്‍റെ ‘മൈദാൻ’ എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അജയ് ദേവ്ഗൺ നായകനായ ‘മൈദാൻ’ 2023 ഫെബ്രുവരി 17ന് റിലീസ് ചെയ്യും. അമിത് രവിന്ദെര്‍നാഥ് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തുഷാർ കാന്തി റായ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ത്യൻ ഫുട്ബോളിന്‍റെ സുവർണ കാലഘട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഫുട്ബോൾ പരിശീലകൻ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാനെയാണ് അജയ് ദേവ്ഗൺ അവതരിപ്പിക്കുന്നത്. 1951 ലും 1992 ലും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പരിശീലകനായിരുന്നു സെയ്‍ദ് അബ്ദുൾ റഹ്മാൻ. റൺവേ 34…
കോട്ടയം: ഓർത്തഡോക്സ് സഭ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് സഭയുടെ നിർദേശം. ഞായറാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഓർത്തഡോക്സ് സഭ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സർക്കാർ തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് സ്വന്തം മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുള്ള പ്രതിഷേധം. സർക്കാർ തീരുമാനത്തോട് കെസിബിസി വിയോജിപ്പ് പ്രകടിപ്പിച്ചു. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. കുട്ടികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർക്ക് ഞായറാഴ്ച മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ ഭാഗമായ പരീക്ഷകളുമുണ്ട്. ഞായറാഴ്ചകൾ വിശ്വാസപരമായ കാര്യങ്ങൾക്കായി മാറ്റിവയ്ക്കണം. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നാണ് കെസിബിസിയുടെ ആവശ്യം. കെ.സി.ബി.സിക്ക് പിന്നാലെ മാർത്തോമ്മാ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ൻ നടത്തുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികൾ ഞായറാഴ്ചയെ ഒരു…
ചെന്നൈ: സിപിഎം മുൻ സംസ്ഥാന അധ്യക്ഷനും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയിരുന്നു. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. പതിനാറാം വയസ്സില്‍ സി.പി.എം. അംഗത്വം എടുത്ത കോടിയേരി പില്‍ക്കാലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ണായകപദവികളില്‍ എത്തിച്ചേര്‍ന്നു. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത കൊടികുത്തിവാണകാലമായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മില്‍ ഇടവേളകളില്ലാതെ കൊമ്പുകോര്‍ത്തിരുന്ന സമയം മധ്യസ്ഥന്റെ റോള്‍ കൂടി കോടിയേരി ഭംഗിയായി നിര്‍വഹിച്ചു.
