Author: News Desk

ഇറാൻ : ഇറാനിൽ ഹിജാബ് ധരിക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇറാൻ പൊലീസ് ധോന്യ റാഡ് എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി കുടുംബം ആരോപിച്ചു. തല മറയ്ക്കാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ധോന്യയുടെയും സുഹൃത്തിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് കുടുംബം പറഞ്ഞു. ഇറാനിൽ സര്‍വ്വ സാധാരണമായുള്ള ചായക്കടകളിലൊന്നില്‍ നിന്നുള്ള ദൃശ്യം ബുധനാഴ്ച മുതൽ വൈറലായിരുന്നു. അത്തരം ചായക്കടകൾ പുരുഷൻമാർ ഏറെ എത്തുന്ന ഇടങ്ങളാണ്. ചിത്രം വൈറലായതിന് പിന്നാലെ സുരക്ഷാ ഏജൻസിയിൽ നിന്ന് സഹോദരിയെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ധോന്യയുടെ സഹോദരി പറഞ്ഞു. വിശദീകരണം നൽകാൻ പോയപ്പോഴാണ് ധോന്യയെ അറസ്റ്റ് ചെയ്തതെന്നും മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിച്ചില്ലെന്നും സഹോദരി ആരോപിച്ചു. തെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ധോന്യയെ തടവിലാക്കിയോയെന്ന സംശയത്തിലാണ് കുടുംബം. ഇറാൻ ഇന്‍റലിജൻസ് മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള എവിൻ ജയിൽ, രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുള്ളവരെ തടവിലാക്കുന്ന…

Read More

ദില്ലി: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ന് സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചേരും. ഡൽഹി എകെജി ഭവനിൽ അവൈലബിൾ പിബി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തും. തുടർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് അന്ത്യകർമങ്ങൾക്കായി നേതാക്കൾ കേരളത്തിലെത്തും. പാർട്ടിക്ക് വേണ്ടി പോരാടിയ തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു.

Read More

ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേർക്ക് പരുക്കേറ്റു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് സംഭവം. പെർസെബയ 3-2 ന് മത്സരം ജയിച്ചു. പിന്നാലെ തോറ്റ ടീമിന്റെ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലും പെട്ടത്. അപകടത്തെ തുടർന്ന്  ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ (പിഎസ്എസ്ഐ) അറിയിച്ചു. ഓക്‌സിജന്റെ അഭാവത്തെ തുടർന്നുണ്ടായ ശ്വാസതടസം മൂലം നിരവധിപേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. പൊലീസ് നടപടിയെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ കൂട്ടമായി ഓടിയപ്പോൾ വീണവർ ചവിട്ടേറ്റാണ് മരിച്ചത്. കൂടുതൽ പേരും ഇങ്ങനെയാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 42,500 പേർക്കുള്ള സൗകര്യമാണ് സ്റ്റേഡിയത്തിനുള്ളത്. കഴിഞ്ഞ…

Read More

അബുദാബി: നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഈ മാസം 8ന് പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 10ന് ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യമേഖലയ്ക്ക് 8ന് അവധിയായിരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read More

മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു. സഖാവ് കോടിയേരി എനിക്ക് വെറുമൊരു പാർട്ടി സെക്രട്ടറിയോ മുതിർന്ന നേതാവോ ആയിരുന്നില്ല. വളരെ ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങൾ പകർന്നു തന്ന ഗുരുസ്ഥാനീയനും സർവ്വോപരി എന്നും മുന്നിൽ മാതൃകയായി നടന്ന ഒരു സഖാവുമായിരുന്നു. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്‍റെ സഖാവായിരുന്നു. അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് നിയോഗമായി കരുതുന്നുവെന്നും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചന കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരിക്കലും നികത്താനാകാത്ത ഒരു വിടവാണ് ഈ വിയോഗം. അങ്ങ് പകർന്നുനൽകിയ പാഠങ്ങൾ എല്ലായ്പ്പോഴും ഹൃദയത്തോട് ചേർത്തുപിടിക്കുമെന്ന ഉറപ്പാണ് എന്‍റെ ആദരാഞ്ജലിയെന്നും നിയമസഭാ സ്പീക്കർ കുറിപ്പിൽ പറഞ്ഞു.  അർബുദവുമായുള്ള ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് മുതിർന്ന സി.പി.എം നേതാവ്…

Read More

കാൺപുർ: ഉത്തർപ്രദേശിലെ കാൺപൂരിൽ തീർത്ഥാടകരുമായി പോയ ട്രാക്ടർ-ട്രോളി കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 27 പേർ മരിച്ചതിന് പിന്നാലെ, യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ട്രാക്ടർ കാർഷിക ജോലികൾക്കും ചരക്ക് ഗതാഗതത്തിനുമാണ് ഉപയോഗിക്കുന്നതെന്നും യാത്ര ചെയ്യാൻ ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാൺപൂരിലെ റോഡപകടം ഹൃദയഭേദകമായ സംഭവമാണ്. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉടൻ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേ​ഗത്തിൽ ചെയ്യാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉന്നാവോയിലെ ചന്ദ്രികാദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന അമ്പതോളം പേരുമായി പോയ ട്രാക്ടർ കാൺപൂരിലെ ഘതംപൂർ ഭാഗത്തെ കുളത്തിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചിരുന്നു. കുട്ടിയുടെ മുടിവെട്ടൽ ചടങ്ങിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.  മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പൊലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ…

Read More

പൂനെ: ട്വിൻ ടവര്‍മാതൃകയിൽ മഹാരാഷ്ട്രയിലെ ചാന്ദ്നി ചൗക്കിലെ പാലം തകര്‍ത്തു. 1990കളുടെ അവസാനത്തിൽ നിർമ്മിച്ച പാലം അർദ്ധരാത്രിയിലാണ് പൊളിച്ചുനീക്കിയത്. മുംബൈ-ബെംഗളൂരു ഹൈവേയിലാണ് പാലം പണിതിരുന്നത്. ചാന്ദ്നി ചൗക്കിലെ തിരക്ക് കുറയ്ക്കാനായി പണിയുന്ന പുതിയ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന്‍റെ ഭാഗമായി നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പാലം പൊളിച്ചത്. പാലം തകര്‍ക്കുന്നത് നാട്ടുകാര്‍ അത്ഭുതത്തോടെയാണ് കാത്തിരുന്നത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പാലം തകർന്നത്. തകർന്ന അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ മെഷീനുകൾ, ഫോര്‍ക്ക് നെയിൽസ്, ട്രക്കുകൾ എന്നിവ ഉപയോഗിക്കുമെന്ന് കെട്ടിടം പൊളിച്ചുനീക്കിയ എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയുടെ സഹസ്ഥാപകൻ ചിരാഗ് ചെദ പറഞ്ഞു. നോയിഡയിലെ സൂപ്പർടെക് ട്വിൻ ടവർ തകർത്തത് ഇതേ കമ്പനിയാണ്. ഓഗസ്റ്റിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇരട്ട ടവറുകൾ തകർത്തത്.  പാലം പൊളിക്കുന്നതിന്‍റെ ഭാഗമായി ഇതുവഴി വാഹനഗതാഗതം നിരോധിച്ച് വഴിതിരിച്ചുവിട്ടു. എന്നാൽ പാലത്തിന്‍റെ ഒരു ഭാഗം ഇപ്പോഴും തകർന്നിട്ടില്ല. കോൺക്രീറ്റ് മാറ്റിയെന്നും എന്നാൽ അതിന്റെ സ്റ്റീൽ ബാറുകൾ മാത്രമാണ് മാറ്റാനുള്ളതെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റീൽ ബാറുകൾ മാറ്റിയാൽ ബാക്കിയുള്ളവയും…

Read More

റായ്പൂര്‍: റോഡ് സേഫ്റ്റി സീരീസിന്‍റെ ഫൈനലിൽ ശ്രീലങ്ക ലെൻഡ്സിനെ 33 റണ്‍സിന് തോൽപ്പിച്ച് ഇന്ത്യ ലെൻഡ്സിന് കിരീടം. 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ലെജൻഡ്സ് 18.5 ഓവറിൽ 162 റൺസിന് പുറത്തായി. ക്യാപ്റ്റന്‍ തിലകരത്നെ ദില്‍ഷന്‍ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആറാമനായി ഇറങ്ങി 22 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ ജയരത്നെ ലങ്കയുടെ ടോപ് സ്കോററായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജൻഡ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടിയപ്പോൾ, നമൻ ഓജ (108) പുറത്താകാതെ സെഞ്ചുറി നേടി ഇന്ത്യയുടെ ടോപ് സ്കോററായി. വിനയ് കുമാർ 36 റണ്‍സെടുത്തു.

Read More

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ഞായറാഴ്ച നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വ്യാഴാഴ്ചയാണ് പരിപാടി നടക്കുക. ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ ഉദ്ഘാടന പരിപാടികളും റദ്ദാക്കിയതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. ലഹരി ഉപയോഗത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി കേരള സായുധ പോലീസും സ്റ്റുഡന്‍റ് പോലീസ് കേഡറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൂട്ട ഓട്ടവും മാറ്റിവെച്ചു.

Read More

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ രാത്രിയിൽ പൊലീസിൽ നിന്ന് യുവതി നേരിട്ട അവഗണന വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന ജില്ലയിൽ രാത്രി 10 മണിക്ക് ശേഷം ബൈക്കിൽ പോയ യുവതിയെ ഒരാൾ പിന്തുടർന്നതായി മുഖ്യമന്ത്രി പറഞ്ഞു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ യുവതി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഇപ്പോൾ അവിടെ വരാൻ പറ്റിലെന്നായിരുന്നു ലഭിച്ച മറുപടി. വഴിയെ വന്ന പൊലീസ് ജീപ്പിന് യുവതി കൈകാണിച്ചെങ്കിലും തങ്ങളുടെ സ്റ്റേഷൻ പരിധിക്കുള്ളിലല്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. തുടർന്ന് യുവതിയുടെ ഭർത്താവ് വാഹനവുമായി എത്തി സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികളുമായും ഗുണ്ടകളുമായും ബന്ധമുള്ള പൊലീസുകാരുണ്ട്. ബന്ധുക്കളുടെ പേരിൽ ചിലർ ബിസിനസ് നടത്തുന്നതായും സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. ചില പൊലീസുകാർക്ക് കൃത്യസമയത്ത് സ്റ്റേഷനിൽ പോകാൻ താൽപ്പര്യമില്ല. ഇവരുടെയെല്ലാം വിവരങ്ങൾ സർക്കാരിന്റെ കയ്യിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More