Author: News Desk

മലക്കപ്പാറയിലെ വനം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈകീട്ട് ചാലക്കുടിക്ക് മടങ്ങാന്‍ മാര്‍ഗമില്ലെന്നറിയിച്ചപ്പോള്‍ കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഒരു സർവീസ് ആരംഭിച്ചു. പലരും അത് മണ്ടത്തരമാണെന്ന് പറഞ്ഞു. എന്നാൽ, നാല് വർഷം മുമ്പ് സെപ്റ്റംബർ 30ന് ആരംഭിച്ച ഈ സർവീസ് ഇപ്പോൾ ഏറ്റവും ലാഭകരമായ ഒന്നാണ്. ടൂറിസം ട്രിപ് എന്ന ആശയത്തിനും ഈ വണ്ടി വഴിയൊരുക്കി. അതിരപ്പിള്ളിയുടെയും വാഴച്ചാലിന്‍റെയും വനസൗന്ദര്യം ആസ്വദിച്ച് അങ്ങോട്ടും ഇങ്ങോട്ടുമായി 180 കിലോമീറ്റര്‍ ഓടുന്ന ഈ രാത്രിവണ്ടിയിൽ ഇപ്പൊൾ കാലുകുത്താൻ സ്ഥലമില്ലാത്ത തിരക്കാണ്. ‘ഒറ്റയാന്‍’ എന്ന് പേരിട്ട് സ്റ്റിക്കറും അലങ്കാരങ്ങളും ഒട്ടിച്ച ഈ വണ്ടിക്ക് ഇന്നുള്ളത് രണ്ടായിരത്തിലധികം ആരാധകര്‍. ആരാധകർക്ക് ഒരു ഫേസ്ബുക്ക് ഗ്രൂപ്പും നാല് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുമുണ്ട്. പാട്ടുവെച്ച് കാട്ടിലൂടെ ഓടുന്ന ഒറ്റയാന് മ്യൂസിക് സിസ്റ്റം വാങ്ങി നല്‍കിയതും ആരാധകർ തന്നെ.

Read More

കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരുവിന്റെ കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരത്തിലെ 1000 ഉരുക്കളാണു നിർമിക്കുക. ലോകകപ്പിന് 4 തരം സമ്മാനങ്ങളാണ് ഫിഫ അംഗീകരിച്ചിരിക്കുന്നത്. സാംസ്കാരിക വിഭാഗത്തിലെ സമ്മാനങ്ങളുടെ ഔദ്യോഗിക പങ്കാളിത്തം ‘ബ്ലാക്ക് ആരോ ഗിഫ്റ്റ്സ് ആൻഡ് നോവൽറ്റിസ്’ കമ്പനിയാണ്. എല്ലാ സമ്മാനങ്ങളും ഖത്തറിന്‍റെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ബേപ്പൂരിലെ ശിൽപികൾ മരത്തിൽ നിർമ്മിച്ചയയ്ക്കുന്ന ഉരുക്കൾ നൂറ്റാണ്ടുകളായി ഖത്തറിൽ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് ഉരുവിന്‍റെ മോഡൽ സമ്മാനങ്ങളിലൊന്നായി തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഫിഫ ലോകകപ്പിന്റെ സമ്മാന വിഭാഗത്തിൽ കേരളത്തിനു പ്രാതിനിധ്യമുണ്ടാവുന്നത്.പ്രകാശ്‍ മരോളിയാണ് ബ്ലാക്ക് ആരോ കമ്പനിയുടെ സിഇഒ. ഖത്തർ ലോകകപ്പിന്റെ സന്ദേശമുൾക്കൊള്ളുന്ന രീതിയിൽ ഉരു രൂപകൽപന ചെയ്തത് അഭിലാഷ് ചാക്കോ ആണ്. ബ്ലാക്ക് ആരോയുടെ സോഴ്സിങ് കൺസൽറ്റന്റായ ബിനു കോട്ടയിൽ തിരുമഠത്തിൽ മേൽനോട്ടം വഹിക്കുന്നു.

Read More

മുംബൈ: എല്ലാ സർക്കാർ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ. ശനിയാഴ്ചയാണ് ഇതു നിർബന്ധമാക്കി മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണം ‘ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമാണെന്നും ഇത് ഒഴിവാക്കി വന്ദേമാതരം ഉപയോഗിച്ച് തുടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. മന്ത്രി സുധീർ മുൻഗന്തിവാറാണ് ഈ നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ദേശീയതയെ പ്രതിഫലിപ്പിക്കുന്ന ഏത് തുല്യമായ വാക്കും ഉപയോഗിക്കാമെന്ന് പിന്നീട് ഇതിൽ നിന്ന് പിന്മാറിയ മന്ത്രി പറഞ്ഞിരുന്നു.

Read More

വഡോദര: തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ അയൽരാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും ഭീകരവാദം നടത്തുന്നില്ലെന്നും ജയശങ്കർ പാകിസ്ഥാനെ പരിഹസിച്ചു. വഡോദരയിൽ ‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇനി ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ഐടിയിൽ വിദഗ്ദ്ധരായിരിക്കുന്നതുപോലെ നമ്മുടെ അയൽക്കാർ അന്താരാഷ്ട്ര ഭീകരവാദത്തിൽ വിദഗ്ദ്ധരാണ്. വർഷങ്ങളായി ഇത് തുടരുന്നു. ഇന്ന് ഞങ്ങൾക്കെതിരെ തീവ്രവാദ ഭീഷണി ഉയർത്തുന്നു. നാളെ അത് നിങ്ങൾ ക്കെതിരെ ആകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ചെയ്ത രീതിയിൽ മറ്റൊരു രാജ്യവും തീവ്രവാദത്തിൽ ഏർപ്പെടുന്നില്ല. ഇത്രയും വർഷങ്ങളായി പാകിസ്ഥാൻ ഇന്ത്യക്കെതിരെ എന്താണ് ചെയ്തതെന്ന് നിങ്ങൾ കണ്ടു. മുംബൈ ഭീകരാക്രമണത്തിന് ശേഷം, ഇത്തരത്തിലുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഭീകരവാദം ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ എല്ലാവർക്കും ദോഷം ചെയ്യുമെന്ന് മറ്റ് രാജ്യങ്ങളെ മനസ്സിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ…

Read More

വൈക്കം: ‘ദൃശ്യം’ മോഡൽ എന്ന് പിന്നീട് പറയുന്ന കൊലപാതകങ്ങൾ. ആളിനെ വകവരുത്തി മൃതദേഹം തെളിവില്ലാത്ത വിധം ഒളിപ്പിക്കുക. മറ്റ് അവശിഷ്ടങ്ങൾ എല്ലാം ഇല്ലാതാക്കുക. ദൃശ്യം സിനിമയ്ക്ക് മുമ്പ് തന്നെ തലയോലപ്പറമ്പിലാണ് ഇത്തരത്തിലുള്ള കൊലപാതകം നടന്നത്. പണമിടപാടുകാരനായ തലയോലപ്പറമ്പ് കാലായിൽ മാത്യു (44) ആണ് കൊല്ലപ്പെട്ടത്. 2008 നവംബർ 25നാണ് അദ്ദേഹത്തെ കാണാതായത്. വൈകിട്ട് 4.30ന് വീട്ടിൽ നിന്നിറങ്ങിയ മാത്യുവിനെ പിന്നീട് കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തലയോലപ്പറമ്പ് പള്ളിക്കവലയ്ക്കടുത്തുള്ള സിനിമാ തിയേറ്ററിൽ മാത്യുവിന്‍റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അന്വേഷണം തുടർന്നെങ്കിലും എങ്ങുമെത്തിയില്ല. പലരിൽ നിന്നും വാങ്ങിയ പണവുമായി ഇയാൾ ഒളിച്ചോടിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എട്ട് വർഷത്തിന് ശേഷം ടി.വി.പുരം ചെട്ടിയാംവീട് അനീഷ് (38) കള്ളനോട്ട് കേസിൽ അറസ്റ്റിലായി. ജയിലിൽ വച്ച് സുഹൃത്തുമായി ഇയാൾ നടത്തിയ രഹസ്യ സംഭാഷണമാണ് പുറത്തുവന്നത്. മാത്യുവിന്‍റെ മരണത്തിൽ തനിക്കുള്ള പങ്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യുവിന്‍റെ മകൾ നൈസി മാത്യു തലയോലപ്പറമ്പ്…

Read More

ഭോപ്പാല്‍: തുടര്‍ച്ചയായ ആറാംവട്ടവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോര്‍. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവിമുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിവര്‍ഷ ക്ലീന്‍ലിനെസ് സര്‍വേ ഫലം പ്രഖ്യാപിച്ചത്. മാലിന്യസംസ്കരണ പ്രക്രിയയിൽ ഈർപ്പമുള്ളതും ഈർപ്പമില്ലാത്തതുമായ മാലിന്യങ്ങൾ വെവ്വേറെ ശേഖരിക്കുന്നത് സാധാരണമാണ്. എന്നാൽ ഇന്ദോറിൽ, മാലിന്യങ്ങൾ ആറ് വിഭാഗങ്ങളായി വേർതിരിച്ച് മാലിന്യ പ്ലാന്‍റിലേക്ക് കൊണ്ടുപോകുന്നു. മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് വച്ച് തന്നെയാണ് ഈ വേർതിരിവ് നടക്കുന്നത്. മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇന്ദോറിലെ ജനസംഖ്യ 35 ലക്ഷമാണ്. ഇന്ദോറിൽ പ്രതിദിനം 1,900 ടൺ മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 1,200 ടൺ ഈർപ്പമില്ലാത്ത മാലിന്യവും 700 ടൺ ഈര്‍പ്പമുള്ള മാലിന്യവുമാണ്.

Read More

തിരുവനന്തപുരം: വ്യക്തിജീവിതത്തെ പൂര്‍ണമായും പാര്‍ട്ടി ജീവിതത്തിനു കീഴ്‌പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുശോചന സന്ദേശം. കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ പോലും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ക്കു തടസ്സമാവരുത് എന്ന കാര്യത്തില്‍ അസാധാരണ നിഷ്‌കര്‍ഷയായിരുന്നു അദ്ദേഹത്തിന്. അചഞ്ചലമായ പാര്‍ട്ടി കൂറും, പ്രതിബദ്ധതയും കൊണ്ട് മാതൃകയായിത്തീര്‍ന്ന മഹത്തായ കമ്യണിസ്റ്റ് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വിദ്യാര്‍ഥി – യുവജന രംഗങ്ങളിലൂടെ പാര്‍ട്ടിയുടെ നേതൃനിരയിലേക്കു വളര്‍ന്നു വന്നു. ത്യാഗപൂര്‍ണവും, യാതനാ നിര്‍ഭരവുമായ ജീവിതം നയിച്ചു. പാര്‍ട്ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും സമര്‍പ്പിച്ചു. സമാനതയില്ലാത്ത ജീവിതമാണു കോടിയേരിയുടേത്. സി.പി.എമ്മിനെയും ഇടതുമുന്നണിയെയും രാഷ്ട്രീയ സ്വീകാര്യതയുടെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോയി. ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാക്കുന്ന രീതിയിൽ നേതൃപരമായി ഇടപെട്ടു. വിഭാഗീയതയെ എതിർത്തു. സംഘടിതമായ രീതിയിൽ പാർട്ടിയെ ശക്തിപ്പെടുത്തി. എതിർപ്രചാരണത്തിന്‍റെ മുനയൊടിക്കുന്ന വിധം പാർട്ടിയെ സംരക്ഷിച്ചു. സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരി. ആശയപരമായും, സംഘടനാപരമായും പാര്‍ടിയെ ശക്തിപ്പെടുത്തി നയിക്കുന്നതില്‍ അനതി സാധാരണമായ…

Read More

വാരണസി (ഉത്തര്‍പ്രദേശ്): നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ സർവകലാശാലയിലെ ഗസ്റ്റ് ലക്ചററെ പിരിച്ചുവിട്ടു. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠ് സർവകലാശാലയിലെ ഗസ്റ്റ് ലക്ചററെയാണ് പുറത്താക്കിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒമ്പത് ദിവസത്തെ ഉപവാസം അനുഷ്ഠിക്കുന്നതിനുപകരം ആ ദിവസങ്ങളിൽ സ്ത്രീകൾ ഇന്ത്യൻ ഭരണഘടന വായിക്കണമെന്ന് അധ്യാപകനായ മിതിലേഷ് ഗൗതം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സർവകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു.  സെപ്റ്റംബർ 29നാണ് ഗൗതമിനെതിരെ കോളേജ് അധികൃതർക്ക് പരാതി ലഭിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് സർവകലാശാല രജിസ്ട്രാർ പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് സർവകലാശാലാ പരിസരം താറുമാറായെന്നും പരീക്ഷകളും പ്രവേശനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നെന്നും അദ്ദേഹം ആരോപിച്ചു. 

Read More

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം അപരിഹാര്യമായ നഷ്ടമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതിൽ കോടിയേരി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സമ്മേളനം അനുശോചനം രേഖപ്പെടുത്തി. സമ്മേളനം നടക്കുന്നതിനാൽ ആർക്കും കണ്ണൂരിലേക്ക് പോകാൻ കഴിയുന്നില്ലെന്നും കാനം പറഞ്ഞു. സംസ്ഥാന സമ്മേളന പരിപാടികൾ ഒരു പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി. സമ്മേളനവുമായി ബന്ധപ്പെട്ട് നേരത്തെ നടത്താനിരുന്ന സെമിനാറും അനുബന്ധ പരിപാടികളും റദ്ദാക്കി. അതേസമയം കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. എം വി ജയരാജന്‍റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് തുറന്ന വാഹനത്തിൽ വിലാപയാത്രയായി തലശ്ശേരി ടൗൺഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്,…

Read More

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി മോഹന്‍ലാലിനൊപ്പം പുതിയ ചിത്രത്തിന് തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. ആന്ധ്രയിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഗുസ്തി പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുക. തിരക്കഥ ഒരുക്കുന്നത് പി.എസ് റഫീഖാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പൂര്‍ത്തിയാക്കിയ ശേഷമാകും മോഹന്‍ലാല്‍ എല്‍ജെപി ചിത്രത്തില്‍ ചേരുക.

Read More