Author: News Desk

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അവസ്ഥ പലർക്കും ഉണ്ട്. എന്നാൽ, ആ സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്ന ആരെങ്കിലും കാണുമോ? ഒരു യുവതി പറയുന്നത് താൻ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്നു എന്നാണ്. വീട്ടിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് യുവതി ഇക്കാര്യം പറഞ്ഞത്.  വളരെ വിചിത്രമായ കാര്യങ്ങളാണ് യുവതി ഒരു വീഡിയോയിലൂടെ പങ്കുവച്ചത്. തന്നോട് ഒരു സൈക്കിക് താൻ അതീന്ദ്രിയജ്ഞാനമുള്ള ഒരാളാണ് എന്ന് പറഞ്ഞു. എന്നാൽ ഞാൻ സംസാരിക്കുന്നത് എന്റെ സ്വപ്നങ്ങളോടല്ല. മറിച്ച് ‘പ്രേത’ങ്ങളോടാണ്’ എന്നായിരുന്നു യുവതി വീഡിയോയിൽ പറഞ്ഞത്. ഒരു മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടു. സെലീന മെയേഴ്സ് എന്ന സ്ത്രീ ഒരു ഊഞ്ഞാലിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട്, തന്‍റെ രണ്ട് കൈകളും ഉയർത്തി ആരോടോ സംസാരിക്കുന്നത് കാണാം. അതിന് ശേഷം ഒരു കസേരയിൽ ഇരുന്ന് കൊണ്ട് നീങ്ങുകയും ആരോടോ സംസാരിക്കുകയുമാണ്. താൻ സംസാരിക്കുന്നത് ‘പ്രേത’ത്തോടാണ് എന്നാണ് സെലീനയുടെ അവകാശവാദം. 

Read More

നാസയുടെ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) ബഹിരാകാശ പേടകം സെപ്റ്റംബർ 27 ന് ഛിന്നഗ്രഹമായ ഡിമോർഫസുമായി വിജയകരമായി കൂട്ടിയിടിച്ചു. നേരത്തെ, ഇറ്റിലയുടെ ലിസിയക്യൂബ് ബഹിരാകാശ പേടകം പകർത്തിയ കൂട്ടിയിടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് പകർത്തിയ ഡാർട്ട് കൂട്ടിയിടിയുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ഡാർട്ടും ഡൈമോർഫിസവും തമ്മിലുള്ള കൂട്ടിയിടി ജെയിംസ് വെബ് ടെലിസ്കോപ്പും ഹബിൾ ദൂരദർശിനിയും ബഹിരാകാശത്ത് ഒരേ ദിശയിൽ ഒരേ വസ്തുവിലേക്ക് തിരിഞ്ഞ് വീക്ഷിച്ച സംഭവമാണ്. ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളുടെ പാതയെ ബഹിരാകാശ പേടകത്തിന് മാറ്റാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാർട്ട് പദ്ധതി നടപ്പാക്കിയത്. നേരത്തെ ആസൂത്രണം ചെയ്തതുപോലെ കൂട്ടിയിടി വരെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. എന്നാല്‍ കൂട്ടിയിടിയുടെ ഫലമായി ഛിന്നഗ്രഹത്തിന് സ്ഥാനചലനം ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല.

Read More

ദോഹ: ഇന്ന് രാത്രി മുതൽ ഖത്തറിൽ അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 2 ഞായറാഴ്ച രാത്രി മുതൽ ഒക്ടോബർ 4 ചൊവ്വാഴ്ച രാവിലെ വരെ മൂടൽ മഞ്ഞിന് സാധ്യതയുണ്ട്. ശക്തമായ മൂടൽ മഞ്ഞ് കാരണം ദൃശ്യത രണ്ട് കിലോമീറ്ററോ അതിൽ കുറവോ ആകാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു. ഈ കാലയളവിൽ രാജ്യത്തെ താമസക്കാരോടും പ്രവാസികളോടും പ്രത്യേക ജാഗ്രത പുലർത്താനും ക്യുഎംഡി അഭ്യർത്ഥിച്ചു.

Read More

ആന്റണി വർഗീസ് (പെപ്പെ) പ്രധാന വേഷത്തിൽ അഭിനയിച്ച് നിഖിൽ പ്രേംരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫുട്ബോൾ പ്രധാന പ്രമേയമായി എത്തുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും. കുട്ടൻ പിള്ളയുടെ ശിവരാത്രി, എയ്ഞ്ചൽസ്, എൻട്രി എന്നീ ചിത്രങ്ങളിൽ നിഖിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷൻസ് എന്നീ നിർമ്മാണ കമ്പനികളുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് സ്റ്റാൻലി സിഎസ്, ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്നിവയാണ് ഫൈസലിന്റെ മുൻ ചിത്രങ്ങൾ. പ്രശസ്ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന വടക്കൻ കേരളത്തിലെ ആനപ്പറമ്പ് എന്ന സാങ്കൽപിക ഗ്രാമത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടർന്നുള്ള മാറ്റങ്ങളുമാണ് ചിത്രത്തിന്റെ…

Read More

കണ്ണൂര്‍: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗൺഹാളിലെത്തി. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്. പ്രിയപ്പെട്ട സഖാവിനെ അവസാനമായി കാണാനായി വലിയ ജനക്കൂട്ടമാണ് തലശേരിയിലേക്ക് ഒഴുകിയെത്തുന്നത്. തലശേരിയിൽ രാത്രി 12 മണി വരെ പൊതുദർശനം ഉണ്ടായിരിക്കും. നാളെ രാവിലെ 10 മണി വരെ കോടിയേരി മാടപ്പീടികയിലെ വീട്ടിൽ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11 മുതൽ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് പൂർണ ബഹുമതികളോടെ നടക്കും. ബന്ധുക്കളും മുതിർന്ന പാർട്ടി നേതാക്കളും മന്ത്രിമാരും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.

Read More

നമ്മളെല്ലാവരും ടാക്സികളിൽ യാത്ര ചെയ്യുന്നവരാണ്. ചില ടാക്സി ഡ്രൈവർമാർ വളരെ തമാശക്കാരാണ്. ചില ടാക്സികളിൽ, യാത്രക്കാർക്കുള്ള ചില നിർദ്ദേശങ്ങളും എഴുതി വച്ചിരിക്കും. അങ്ങനെ, ഒരു ഊബർ ടാക്സി ഡ്രൈവർ വാഹനത്തിൽ എഴുതിവെച്ചിരിക്കുന്ന ഒരു വ്യത്യസ്തമായ നിർദ്ദേശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതെന്താണ് എന്നല്ലേ? തന്നെ ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത് എന്നാണ് നിർദ്ദേശം.  സോഹിനി എം എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ഊബർ ടാക്സിയുടെ സീറ്റിന് പിന്നിൽ ഇങ്ങനെ ഒരു നിർദ്ദേശം ഉണ്ടായിരുന്നു എന്നും അവർ ട്വിറ്ററിൽ വ്യക്തമാക്കി. മിക്കവാറും ആളുകൾ ടാക്സിയിൽ കയറിയാൽ ഡ്രൈവർമാരെ ചേട്ടാ, അങ്കിൾ, ഭയ്യ എന്നൊക്കെ തന്നെയാണ് വിളിക്കാറുള്ളത്. എന്നാൽ, തന്നെ അങ്ങനെ വിളിക്കരുത് എന്ന് പറയാനുള്ള അധികാരം അവർക്കും ഉണ്ട്.  ഏതായാലും ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ അത് വലിയ സംവാദത്തിന് കാരണമായി. ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കാൻ പറ്റില്ലെങ്കിൽ തങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളെ പിന്നെ എന്ത് വിളിക്കും…

Read More

ലക്നൗ: മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്‍റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികം രാജ്യം ഇന്ന് ആഘോഷിക്കുകയാണ്. ലഖ്നൗവിലെ ഗാന്ധി ആശ്രമത്തിലെത്തിയാണ് ആദിത്യനാഥ് പുഷ്പാർച്ചന നടത്തിയത്. “രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ജനങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രചോദനമാണ്,” ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ഖാദി ഉത്പന്നങ്ങൾ വാങ്ങാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.  “ആളുകൾ കുറഞ്ഞത് ഒരു ഖാദി ഉൽപ്പന്നമെങ്കിലും ധരിക്കണം. സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഒരു ജില്ലയിൽ ഒരു ഉൽപ്പന്നം എന്ന പദ്ധതി യുപിയിൽ നടപ്പാക്കണം”, അദ്ദേഹം പറഞ്ഞു. ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനിലും പങ്കെടുത്തു.

Read More

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം 11ന് ചേരും. വി.സി സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിയമിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിനെ തുടർന്നാണ് യോഗം ചേരുന്നത്. പതിനൊന്നിനുള്ളിൽ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തില്ലെങ്കിൽ വി.സിക്കെതിരെ നടപടിയെടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവർണർ ഭീഷണി മുഴക്കിയിരുന്നു. യോഗത്തിന് തീയതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യത്തിൽ സർവകലാശാല ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സെനറ്റ് തീരുമാനപ്രകാരം തുടർനടപടികൾ സ്വീകരിക്കാനാണ് രാജ്ഭവന്‍റെ നീക്കം. വി.സിക്കെതിരെ ചാൻസലർ ഗുരുതരമായ ഭീഷണി മുഴക്കുന്നത് അസാധാരണമായ നീക്കമാണ്. സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാൻ മൂന്ന് തവണ അഭ്യർത്ഥിച്ചിട്ടും വി.സി വഴങ്ങിയില്ല. രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണറുടെ നടപടി ശരിയല്ലെന്നും അതിന് മറുപടി വേണമെന്നും വി.സി രണ്ട് തവണ കത്തിലൂടെ ഉന്നയിച്ചതോടെയാണ് ഗവർണ്ണർ കുപിതനായത്. കഴിഞ്ഞ ദിവസം രാജ്ഭവൻ വി.സിക്ക് നൽകിയ കത്ത് അസാധാരണ സ്വഭാവത്തിലുള്ളതായിരുന്നു. ഒക്ടോബർ 11നകം പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തില്ലെങ്കിൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഗവർണർ വി.സിക്ക് അയച്ച കത്തിൽ മുന്നറിയിപ്പ്…

Read More

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പൊതുസമ്മതനായ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ അത് നന്നായിരുന്നുവെന്ന് തരൂരിനോട് പറഞ്ഞിരുന്നതായി മല്ലികാർജുൻ ഖാർഗെ. മുതിർന്ന നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരൂരും ഖാർഗെയും തമ്മിലാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധതയും ഖാർഗെ വിശദീകരിച്ചു. രാഹുൽ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായില്ല. തുടർന്ന് മുതിർന്ന നേതാക്കൾ എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ആരോടും യുദ്ധം ചെയ്യുന്നില്ല. കോണ്‍ഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് താൻ പോരാടുന്നതെന്നും ഖാർഗെ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജൻമവാർഷികത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്നും താൻ എല്ലായ്പ്പോഴും പ്രത്യയശാസ്ത്രത്തിനും നീതിബോധത്തിനും വേണ്ടി പോരാടിയിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു. പ്രതിപക്ഷ നേതാവ്, മന്ത്രി, എംഎൽഎ എന്നീ നിലകളിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേ നീതിബോധവും പ്രത്യയശാസ്ത്രവും മുന്നോട്ടുകൊണ്ടുപോകാൻ, ഇപ്പോൾ വീണ്ടും പോരാടാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ഗാന്ധി ജയന്തി ദിനം പ്രമാണിച്ച് ശശി തരൂര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ച മഹാത്മാ ഗാന്ധിയുടെ വചനം ശ്രദ്ധേയമാകുന്നു. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും,’ എന്ന ഗാന്ധിയുടെ വാക്കുകളാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മല്ലികാർജുൻ ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് തരൂരിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

Read More