- ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി
- ‘ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല’; എസ്ഐടി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി കടകംപള്ളി
- നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡൻ്റ്, മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറി
- പിറന്നാൾ ദിനത്തിൽ മുടി ദാനം നൽകി ഹയാ ഫാത്തിമ
- ഹെറിറ്റേജ് വില്ലേജിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനാനുമതി: നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
- ഏഷ്യന്‍ യുവാവിനെ വധിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
- മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവല്‍ സമാപിച്ചു
Author: News Desk
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ഗവർണർ പദവി വിവാദം പുനഃപരിശോധിക്കണമെന്ന് സിപിഐ നിലപാട് ആവർത്തിച്ചു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ മാറ്റമുണ്ടാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി. അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. അതേസമയം, വി.സിയുടെ സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിയമിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിനെ തുടർന്ന് കേരള സർവകലാശാല സെനറ്റ് യോഗം ചേരും. 11 ദിവസത്തിനകം പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തില്ലെങ്കിൽ വിസിക്കെതിരെ നടപടിയെടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവർണർ ഭീഷണി മുഴക്കിയിരുന്നു. യോഗത്തിന് തീയതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യത്തിൽ സർവകലാശാല ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സെനറ്റ് തീരുമാനപ്രകാരം തുടർനടപടികൾ സ്വീകരിക്കാനാണ് രാജ്ഭവന്‍റെ നീക്കം. ഗവർണറുടെ നിർദ്ദേശപ്രകാരം ജൂലൈ 15ന് ചേർന്ന കേരള സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ തിരഞ്ഞെടുത്തെങ്കിലും പിന്നീട് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. 11ന് ചേരുന്ന സെനറ്റ് യോഗമാണ് പകരക്കാരനെ…
ബെംഗളൂരു: ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ കളിക്കുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. നേരത്തെ ബുംറ ടി20 ലോകകപ്പിന്‍റെ ഭാഗമാകില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇത് നിഷേധിച്ചു. ബുംറയെ ലോകകപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്ന് പറയാറായിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും ദ്രാവിഡ് പറഞ്ഞു. ഇപ്പോൾ ബുംറയുടെ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) നടത്തിയ സ്കാനിംഗ് റിപ്പോർട്ടിൽ പറയുന്നത് 4-7 ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ്. സ്ട്രെസ് ഫ്രാക്ചര്‍ അല്ല, സ്ട്രെസ് റിയാക്ഷനാണ് ബുംറ നേരിടുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് മുതല്‍ ആറ് ആഴ്ച വരെയാണ് സ്ട്രെസ് റിയാക്ഷനില്‍ നിന്ന് പുറത്ത് കടക്കാന്‍ വേണ്ടി വരികയെന്നാണ് വിവരം.
തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദ്ദിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. നാലാം പ്രതി മെക്കാനിക് അജികുമാറാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പന്നിയോട് നിന്ന് പിടികൂടിയത്. അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. തെളിവായി കോടതിയിലുള്ള ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ശബ്ദ സാമ്പിൾ എടുക്കേണ്ടതുണ്ട്. കേസിൽ മൂന്ന് പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. കഴിഞ്ഞ 12 ദിവസമായി ഒളിവിൽ കഴിയുന്ന പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു.
തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ വാട്സ് ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്‍റേതാണ് നടപടി. വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലയാളിയെന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ പോസ്റ്റിട്ടത്. ഉറൂബ് അംഗമായ പോത്തൻകോടുള്ള ഒരു സ്കൂളിലെ പി.ടി.എ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്. നടപടി ആവശ്യപ്പെട്ട് സി.പി.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. നടപടി ആവശ്യപ്പെട്ട് സി.പി.എം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഒളിമ്പ്യൻ സജൻ പ്രകാശാണ് കേരളത്തിനായി സ്വർണം നേടിയത്. 55.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ സ്വർണം നേടിയത്. ഞായറാഴ്ച നടന്ന 200 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ സജൻ വെള്ളി മെഡൽ നേടിയിരുന്നു. 1:52.43 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി മെഡൽ നേടിയത്. കർണാടകയുടെ അനീഷ് ഗൗഡയാണ് ഈ ഇനത്തിൽ സ്വർണം നേടിയത്. ഞായറാഴ്ച നടന്ന വനിതാ റോവിങ്ങില്‍ ഫോര്‍ വിഭാഗത്തില്‍ കേരളം സ്വർണ്ണ മെഡൽ നേടിയിരുന്നു. വിജിന മോൾ, ആവണി, അശ്വിനി കുമാരൻ, അനുപമ ടി.കെ എന്നിവരാണ് കേരളത്തിനായി സ്വർണം നേടിയത്.
ലഖ്‌നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ. 82 കാരനായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അനാരോഗ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില വഷളായതോടെ ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടന്നാൽ ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്‍റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച അദ്ദേഹം പാർട്ടിക്ക് വലിയ പിന്തുണയുണ്ടെന്നും പറഞ്ഞു. ഗുജറാത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ എഎപി ജയിക്കും. ആം ആദ്മിക്കുള്ള വോട്ടുകള്‍ ചോർത്താൻ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതിനായി ഇരുവരും രഹസ്യമായി കൂടിക്കാഴ്ച നടത്തുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ബിജെപി ഇതര വോട്ടുകൾ ഭിന്നിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും എഎപി വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും കെജ്‌രിവാൾ പറഞ്ഞു. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. ഗുജറാത്തിൽ ആകെയുള്ള 182 സീറ്റുകളിൽ 10 ൽ കൂടുതൽ നേടാൻ കോണ്‍ഗ്രസിന് സാധിക്കില്ല. വിജയിക്കുന്നവർ പിന്നീട് ബിജെപിയിൽ ചേരും. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് വ്യര്‍ഥമാണ്. ബിജെപിയില്‍ അസ്വസ്ഥരായ എല്ലാവരും എഎപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: പാലാ കടപ്പാടൂരിൽ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ബംഗാൾ സ്വദേശി പ്രദീപ് ബർമൻ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തിൽ പരിക്കേറ്റ അഭയ് മാലിക് ഇന്നാണ് ആശുപത്രിയിൽ വച്ച് മരിച്ചത്. കുറിച്ചിതാനത്ത് താമസിച്ചിരുന്ന അഭയ് മാലിക് വെള്ളിയാഴ്ച വൈകുന്നേരമാണ് കടപ്പാടൂരിലെ പ്രദീപ് ബർമന്റെ മുറിയിലെത്തിയത്. തുടർന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന അഭയ് മാലിക്കിന്‍റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച ശേഷം പ്രദീപ് ബർമൻ രക്ഷപ്പെടുകയായിരുന്നു. പാലക്കാട് നിന്നാണ് പ്രദീപ് ബർമനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് റെയിൽവേ പൊലീസ് പ്രദീപിനെ കസ്റ്റഡിയിലെടുത്ത് പാലാ പൊലീസിന് കൈമാറുകയായിരുന്നു. മേസ്തിരിപ്പണിക്കാരനായ പ്രദീപ് ബർമന്‍റെ സഹായിയായി…
കേന്ദ്രസർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റ് തകരാറിലായിട്ട് രണ്ടാഴ്ചയായി. പ്രവൃത്തിസമയങ്ങളില്‍ വെബ്സൈറ്റ് പൂർണമായും സ്തംഭിക്കും. എന്നാല്‍ രാത്രിയിൽ പ്രവർത്തനം നടക്കുന്നുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ആർടിഒയിൽ എത്തുന്നവർക്ക് ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം തിരികെ പോകേണ്ട അവസ്ഥയാണ്. ഏകീകൃത വെബ്സൈറ്റായതിനാൽ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ രാജ്യത്തുടനീളം പ്രതിസന്ധിയിലാണ്. പ്രവർത്തിക്കുന്ന സമയങ്ങളിൽ വെബ്സൈറ്റ് ഉപയോഗിക്കാൻ തുടങ്ങിയാൽ പോലും, ഇടയ്ക്ക് അത് വീണ്ടും മന്ദഗതിയിലാകും. അതിനുശേഷം സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയില്ല. എല്ലാ സേവനങ്ങളും പരിവാഹൻ സൈറ്റിലേക്ക് മാറ്റിയതിന് ശേഷം മിക്ക ദിവസങ്ങളിലും ഈ പ്രശ്നമുണ്ട്. എന്നാൽ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലായതിനാൽ എന്ത് ചെയ്യണമെന്നോ എവിടെ പരാതി നൽകണമെന്നോ പോലും ഉദ്യോഗസ്ഥർക്ക് അറിയില്ല. പരാതിപ്പെട്ടാലും പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് പരിവാഹൻ സൈറ്റ് വഴി പ്രതിദിനം ലക്ഷക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. നിലവിൽ എല്ലാ സർവീസുകളും താറുമാറായിരിക്കുകയാണ്. വെബ് സൈറ്റിൽ മാറ്റങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. വാഹന രജിസ്ട്രേഷൻ…
ലാഹോർ: അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സെബ ചൗധരിക്കെതിരായ പരാമർശങ്ങളിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മാർഗല പൊലീസ് സ്റ്റേഷനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയലക്ഷ്യ കേസിൽ ഇമ്രാൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 23ന് നടന്ന റാലിയിലാണ് ഇമ്രാൻ ഖാൻ കോടതിയലക്ഷ്യ പരാമർശം നടത്തിയത്. തടങ്കലിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന് റാലിക്കിടെ ഇമ്രാൻ പറഞ്ഞിരുന്നു.
