Author: News Desk

ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം എന്നിവയിൽ ജാഗ്രതാ നിർദേശം നൽകി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. തൊഴിൽ അന്വേഷകർ തൊഴിൽ ദാതാക്കളായി മാറുന്ന സാഹചര്യം ഉണ്ടാകണം. രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നിൽക്കുകയാണെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു. 20 കോടി ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നത് വളരെ സങ്കടകരമായ കണക്കാണ്. 23 കോടി ജനങ്ങളുടെ പ്രതിദിന വരുമാനം 375 രൂപയിൽ താഴെയാണ്. തൊഴിൽ രഹിതരുടെ എണ്ണം നാല് കോടിയാണ്. ലേബർ ഫോഴ്സ് സർവേ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണ്, ഹൊസബലെ കൂട്ടിച്ചേർത്തു.

Read More

അബുദാബി: വിസ്താര എയർലൈൻസ് മുംബൈ-അബുദാബി പ്രതിദിന സർവീസുകൾ ആരംഭിച്ചു. മുംബൈയിൽ നിന്ന് രാത്രി 7.10ന് പുറപ്പെട്ട വിമാനം യുഎഇ സമയം രാത്രി 8.40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അബുദാബിയിൽ നിന്നുള്ള മടക്കയാത്ര രാത്രി 9.40ന് ആരംഭിച്ച് പുലർച്ചെ 2.45ന് മുംബൈയിലെത്തും. യാത്രക്കാർക്ക് ബിസിനസ്, പ്രീമിയം, ഇക്കോണമി ക്ലാസ് സേവനങ്ങൾ ലഭിക്കും. കഴിഞ്ഞയാഴ്ച ഇൻഡിഗോ എയർലൈൻസിന്‍റെ മുംബൈയിൽ നിന്ന് റാസ് അൽ ഖൈമയിലേക്കുള്ള ആദ്യ സർവീസും ആരംഭിച്ചിരുന്നു. നിലവിൽ 625 ദിർഹം മുതലാണ് പ്രതിദിന നിരക്കുകൾ. റാസ് അൽ ഖൈമ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, റാക് ഇന്‍റർനാഷണൽ എയർപോർട്ട് മേധാവി ഹിസ് ഹൈനസ് ഷെയ്ഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവർ ആദ്യ വിമാനം സ്വീകരിക്കാൻ എത്തി. 180 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്. യു.എ.ഇ.യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഇൻഡിഗോ എയർലൈൻസ് സി.ഇ.ഒ പീറ്റർ…

Read More

ഡൽഹി: സൗഹൃദ മത്സരമെന്ന അവകാശ വാദങ്ങൾക്കിടയിലും കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും. ഖാർഗെ തിരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതി തന്നെ തുടരുമെന്നുമുള്ള സന്ദേശം നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് തരൂർ ശ്രമിക്കുന്നത്. എന്നാല്‍ കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്‍റെ രീതിയെന്നായിരുന്നു ഖാർഗെയുടെ മറുപടി. നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ, എല്ലാവരുടെയും പിന്തുണയോടെയാണ് താൻ മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതാണ് നല്ലതെന്ന് താ‍ൻ തരൂരിനോട് അഭിപ്രായപ്പെട്ടതായി ഖാർഗെ വെളിപ്പെടുത്തി. മഹാരാഷ്ട്രയില്‍ രണ്ടാം ദിവസം പ്രചാരണം തുടരുന്ന ശശി തരൂര്‍ ഗാന്ധി ജയന്തി ദിനത്തില്‍ വാർധയിലെ ഗാന്ധി സേവാഗ്രാമത്തിലെത്തി. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പരിഹസിക്കും, ഒടുവിൽ വിജയം നിങ്ങളുടേതാകുമെന്ന ഗാന്ധി വാചകവും തരൂർ ട്വിറ്ററിൽ കുറിച്ചു.

Read More

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ വരാലിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ചിത്രം ഒക്ടോബർ 14ന് തിയേറ്ററുകളിലെത്തും. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പി.എ സെബാസ്റ്റ്യൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ അനൂപ് മേനോനാണ് ഒരുക്കിയിരിക്കുന്നത്. ട്വന്‍റി 20യ്ക്ക് ശേഷം മലയാളത്തിൽ 50ലധികം അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രമാകും വരാൽ എന്ന് സംവിധായകൻ കണ്ണൻ അറിയിച്ചു. സണ്ണി വെയ്ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. രവി ചന്ദ്രനാണ് ഛായാഗ്രഹണം. ദീപ സെബാസ്റ്റ്യനും കെ.ആർ.പ്രകാശുമാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് നിർമ്മാതാക്കൾ.

Read More

തലശ്ശരേി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച തലശ്ശേരി ടൗണ്‍ ഹാളിൽ എത്തി മുതിർന്ന സി.പി.എം നേതാവിന് കെ.സുധാകരൻ ആദരാഞ്ജലികൾ അർപ്പിച്ചു. കണ്ണൂർ രാഷ്ട്രീയത്തിലെ ഇരുവിഭാഗങ്ങളിൽ നിന്നും പരസ്പരം പോരടിച്ചെങ്കിലും കോടിയേരിയോട് വിടപറയാനുള്ള സുധാകരന്‍റെ വരവ് രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ മുഹൂർത്തമായി മാറി. കോടിയേരിയുടെ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്തേക്ക് നടന്ന് സംസാരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സ്പീക്കർ എ.എൻ ഷംസീർ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, പതിറ്റാണ്ടുകളായി കണ്ണൂർ രാഷ്ട്രീയത്തിൽ മുഖാമുഖം പോരാടിയ മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരുമായുള്ള സൗഹൃദം കെ.സുധാകരൻ പുതുക്കി. കോടിയേരിക്ക് ആദരാജ്ഞലികൾ അ‍ര്‍പ്പിക്കാനെത്തിയ ജനസാഗരത്തെ സാക്ഷി നിര്‍ത്തിയായിരുന്നു രാഷ്ട്രീയ ചരിത്രത്തിലെ ഈ അപൂര്‍വ്വ കാഴ്ച.  അതേസമയം കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം തലശേരി ടൗൺഹാളിൽ നിന്ന് അൽപ്പസമയത്തിനകം മാടപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അടുത്ത…

Read More

ഫ്രാൻസ്: അമിതമായ സ്വകാര്യ വിമാന ഉപയോഗം കാരണം അർജന്റീനിയൻ താരം ലയണൽ മെസ്സി, ഭൂമിയെ നശിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് ആരോപണം. മെസ്സിയുടെ സ്വകാര്യ വിമാനം ജൂൺ മുതൽ ഓഗസ്റ്റ് വരെ 52 യാത്രകൾ (368 മണിക്കൂർ പറക്കൽ) നടത്തി. ഈ യാത്രകളിലൂടെ 1,502 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളിയതായാണ് റിപ്പോർട്ട്. ഒരു സാധാരണ ഫ്രഞ്ച് പൗരൻ 150 വർഷം കൊണ്ട് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡാണ് മൂന്ന് മാസംകൊണ്ട് മെസ്സിയുടെ വിമാനം പുറന്തള്ളിയത്. ഇതാണ് മെസ്സിക്കെതിരെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. വരും ദിവസങ്ങളിൽ കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകി. ഇന്ന് മുതൽ ഒക്ടോബർ 5 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 5 ദിവസത്തേക്ക് പുതുക്കിയ മഴയുടെ പ്രവചനമനുസരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ.

Read More

പാലക്കാട്: വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം തുറന്നു. വൈകിട്ട് 5 മണിയോടെയാണ് ഡാം തുറന്നത്. ഡാമിന്‍റെ നാല് ഷട്ടറുകളും 15 സെന്‍റിമീറ്റർ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് വെള്ളം തുറന്ന് വിടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടതിനാൽ കൽപ്പാത്തിപ്പുഴയുടെയും മുക്കൈപ്പുഴയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ നേരത്തെ പ്രവചിച്ചിരുന്നു.

Read More

ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് മുമ്പ് ബർസപാര സ്റ്റേഡിയത്തിന്‍റെ ആകാശത്ത് ആശങ്കകള്‍ മൂടിക്കെട്ടുന്നു. കനത്ത മഴ ആശങ്കകൾക്കിടെയാണ് ഇന്നത്തെ മത്സരം നടക്കുക. മത്സര സമയത്ത് മഴ പെയ്യാനുള്ള സാധ്യത 40 ശതമാനമാണ്. അതിനാൽ, മഴ മത്സരം തടസ്സപ്പെടുത്തിയേക്കാം. ഇതിനൊപ്പം സ്റ്റേഡിയത്തിൽ മറ്റൊരു ആശങ്കയുമുണ്ട്. ബർസപാര സ്റ്റേഡിയത്തിലെ സൗകര്യങ്ങളെക്കുറിച്ചുള്ള വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. മഴ പെയ്താൽ വെള്ളം പൂർണ്ണമായും നീക്കം ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവം അവസാനം ഇവിടെ നടന്ന മത്സരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 2020ൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഇവിടെ നടന്ന മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. പിച്ചുകളുടെ കവർ മാറ്റാനും ഈർപ്പം ചളയാനുമുള്ള സൗകര്യങ്ങളുടെ അഭാവമായിരുന്നു ഇതിന് കാരണം. സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ നവീകരിച്ചിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല.  ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ഗുവാഹത്തിയിൽ നടക്കും. വൈകിട്ട് 6.30ന് ബർസപാര സ്റ്റേഡിയത്തിൽ ടോസ് വീഴും. സ്റ്റാർ സ്പോർട്സിലും…

Read More

ന്യൂഡൽഹി: 153-ാമത് ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രാജ്യം അനുസ്മരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ആദർശങ്ങൾ ആഗോളതലത്തിൽ പ്രതിധ്വനിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ ആശയങ്ങൾ കോടിക്കണക്കിന് ജനങ്ങൾക്ക് ശക്തി പകരുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഖാദി ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും വാങ്ങി ഗാന്ധിജിക്ക് ആദരമർപ്പിക്കണമെന്നും മോദി അഭ്യർത്ഥിച്ചു. ഇന്ത്യയുടെ രണ്ടാം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജൻമവാർഷികം കൂടിയാണ് ഇന്ന്. പ്രധാനമന്ത്രി അദ്ദേഹത്തെയും അനുസ്മരിച്ചു. ശാസ്ത്രിയുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവും ലാളിത്യവും രാജ്യത്തുടനീളം പ്രശംസിക്കപ്പെടുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു. ശാസ്ത്രിയുടെ സമാധിയായ വിജയ് ഘട്ടിലും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ എന്നിവർ ഗാന്ധിജിക്കും ശാസ്ത്രിക്കും ആദരാഞ്ജലികൾ അർപ്പിച്ചു. ഇരുവരും രാജ്ഘട്ടിലും പിന്നീട് വിജയ് ഘട്ടിലും എത്തി പുഷ്പാർച്ചന നടത്തി. ഭാരത് ജോഡോ യാത്രയ്ക്കായി കർണാടകയിലുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൈസൂരുവിലെ ബഡ്നവളുവിലെ ഖാദി ഗ്രാമോദ്യോഗ് ഓഫിസിലെ മഹാത്മാഗാന്ധി പ്രതിമയിൽ…

Read More