- കൊച്ചി മേയർ പ്രഖ്യാപനം, കോൺഗ്രസിൽ പൊട്ടിത്തെറി, വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ദീപ്തി വിഭാഗം, കെപിസിസി അധ്യക്ഷന്‍ പരാതി നൽകി ദീപ്തി
- ‘കേരളത്തിന്റെ അഭിമാനം’; റോഡിലെ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ
- ശബരിമലയില്‍ ഭക്തപ്രവാഹം, ശരംകുത്തി വരെ ക്യൂ, അരവണയില്‍ വീണ്ടും നിയന്ത്രണം; ഒരാള്‍ക്ക് 10 ടിന് മാത്രം, ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര
- ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’യിലേക്ക് ‘സലാം എയർ’ സർവിസിന് തുടക്കം
- ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, ‘രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും’ ഇനി അൽ ഖോർ പാർക്കിൽ
- പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
- വിജയത്തിളക്കത്തിലും ഗ്രൂപ്പ് പോര്; കൊച്ചിയില്‍ മേയര്‍ ആയില്ല, ചരടുവലികള്‍ ശക്തം
- ജോലിയില്‍നിന്ന് പിരിച്ചുവിട്ട യൂറോപ്യന്‍ റേഡിയോളജിസ്റ്റിന് 38,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
Author: News Desk
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 16 റൺസിന് വിജയിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 237 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 221 റൺസ് നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി കെ.എൽ രാഹുലും(57) സൂര്യകുമാർ യാദവും(61) അർധസെഞ്ചുറികൾ നേടി. വിരാട് കോഹ്ലി 49 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം കാണാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേവിഡ് മില്ലർ 107 റൺസ് നേടിയിരുന്നു. ഈ മത്സരത്തിനിടെ ഏറ്റവും കുറവ് പന്തുകളിൽ 1000 ടി-20 റൺസ് നേടുന്ന താരം എന്ന റെക്കോർഡ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരുന്നു. 573 പന്തുകളിലാണ് സൂര്യ 1000 റൺസ് നേടിയത്. അതെ സമയം ടി-20 യിൽ 11000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് കോഹ്‌ലിയും സ്വന്തമാക്കി.
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ശ്രേയസ് അയ്യരാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. ഈ മാസം ആറിന് ലക്നൗവിലാണ് ആദ്യ മത്സരം. ഡൽഹിയിലും റാഞ്ചിയിലുമായി രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ ആരെയും ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒക്ടോബർ ആറിന് ടി20 ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കും. ശിഖർ ധവാൻ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പാട്ടീദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആവേഷ് ഖാൻ, ദീപക് ചഹർ എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.
സര്‍ക്കാര്‍ കുറച്ചുകൂടി മെച്ചപ്പെടണമെന്ന് സിപിഐ; പൊലീസ്, ആരോഗ്യം വകുപ്പുകൾക്ക് വിമർശനം
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നത് സി.പി.ഐ പരസ്യമായി സമ്മതിച്ചു. കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും എല്ലാ കാര്യങ്ങളിലും എല്ലാവരും തൃപ്തരല്ലെന്നും അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. പാർട്ടിയിലെ പ്രായപരിധി സംസ്ഥാന കൗൺസിൽ അംഗീകരിച്ചതാണെന്നും അത് നടപ്പാക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. ജനറൽ സെക്രട്ടറി ഡി രാജയ്ക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ചയിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പൊലീസ്, ആരോഗ്യം, കൃഷി വകുപ്പുകൾക്കെതിരെയാണ് യോഗത്തിൽ വിമർശനമുയർന്നത്. പാവപ്പെട്ട സ്ത്രീക്ക് വേണ്ടി പൊലീസ് സ്റ്റേഷനിൽ വിളിച്ച മന്ത്രി ജി ആർ അനിലിന് പോലും നീതി ലഭിച്ചില്ലെന്ന് പ്രതിനിധികൾ ആരോപിച്ചു. കൃഷിമന്ത്രി പി പ്രസാദിന് നല്ല പ്രതിച്ഛായയുണ്ടെന്നും എന്നാൽ ഭരണപരാജയമാണെന്നും വിമർശനമുയർന്നു. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ച് ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ റവന്യൂ വകുപ്പിന് പിൻമാറേണ്ടി വന്നത് നാണക്കേടായെന്നും പ്രതിനിധികൾ വിമർശിച്ചു. സിൽവർ ലൈൻ നടപ്പാക്കരുതെന്ന് അഞ്ച് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ…
മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സുരക്ഷ ശക്തമാക്കി. താനെയിലെ അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലും മുംബൈയിലെ ഔദ്യോഗിക വസതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് മുംബൈയിൽ നടക്കുന്ന ദസറ റാലിയിൽ ഷിൻഡെ പങ്കെടുക്കും. റാലിക്കും സുരക്ഷ ശക്തമാക്കുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കമ്മീഷണർ അറിയിച്ചു. ആഭ്യന്തരമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നിർദേശ പ്രകാരമാണ് നടപടി. എന്നാൽ ഇത്തരം കാര്യങ്ങളിൽ തനിക്ക് ആശങ്കയില്ലെന്ന് ഷിൻഡെ പറഞ്ഞു. ഭയപ്പെടുത്താൻ ശ്രമിക്കരുത്, ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. എനിക്ക് അവരിൽ പൂർണ്ണ വിശ്വാസമുണ്ട്. കൊലപാതകശ്രമം നടത്തുന്നവരെ പരാജയപ്പെടുത്തും. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് ഒരു ഭീഷണിക്കും തന്നെ തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ റെക്കോർഡ് ബുക്കില്‍ ഇടംനേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 400 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഇന്നത്തെ മത്സരത്തോടെ രോഹിത് ശർമ സ്വന്തമാക്കിയത്. അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മത്സരങ്ങൾ ഉൾപ്പെടെയാണ് ഈ നേട്ടം. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച പുരുഷ താരമെന്ന റെക്കോർഡും രോഹിത്തിന്‍റെ പേരിലാണ്. 141 രാജ്യാന്തര ട്വന്റി 20 മത്സരങ്ങള്‍ രോഹിത് കളിച്ചിട്ടുണ്ട്. രോഹിത് ശർമ, ദിനേശ് കാർത്തിക്, വിരാട് കോഹ്ലി, എംഎസ് ധോണി എന്നിവർ മാത്രമാണ് ടി20യിൽ 350ലധികം മൽസരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ.
മുംബൈ: ക്രിക്കറ്റ് താരങ്ങളും ആരാധകരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും ഇടപെടലുകളും പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്രയാണ് ഇത്തവണ വാർത്തകളിൽ ഇടം പിടിച്ചത്. സംഭവം രസകരമാണ്. ആരാധകന്‍റെ ആവശ്യം മറ്റൊന്നുമല്ല. കാമുകിയോടൊപ്പം പുറത്തുപോകാൻ പണം നൽകി സഹായിക്കണമെന്നായിരുന്നു ആരാധകന്‍റെ ആഗ്രഹം. അമിത് മിശ്രയോട് 300 രൂപ മാത്രമാണ് ആരാധകൻ ചോദിച്ചത്, വലിയ തുകയല്ല. കാമുകിയോടൊപ്പം ഡേറ്റിങ്ങിനു പോകാൻ 300 രൂപ തന്ന് സഹായിക്കണം. ഇത് ഓൺലൈനിൽ അയയ്ക്കാമോ എന്നും ആരാധകൻ ട്വിറ്ററിൽ ചോദിച്ചു. കാശ് അയക്കേണ്ടതിനുള്ള മാർഗങ്ങളും കൃത്യമായി പറഞ്ഞായിരുന്നു അഭ്യർത്ഥന. ചില ആളുകളെങ്കിലും ഇത്തരം ആവശ്യങ്ങൾ നിരസിക്കാറുണ്ട്. എന്നാൽ അമിത് മിശ്ര അത് ചെയ്തില്ല. ആരാധകൻ ആവശ്യപ്പെട്ടതിലും കൂടുതൽ പണം നൽകി പോയി കറങ്ങിയിട്ട് വാ എന്നായിരുന്നു അമിത് മിശ്ര പറഞ്ഞത്. 300 രൂപ ആവശ്യപ്പെട്ടയാൾക്ക് താരം 500 രൂപ നൽകി. പേയ്മെന്‍റിന്‍റെ വിശദാംശങ്ങളും മിശ്ര ട്വിറ്ററിൽ പങ്കുവച്ചു. 500 രൂപ ഇട്ടതിന്‍റെ…
ട്വിറ്റർ ഉപയോക്താക്കളുടെ വർഷങ്ങളായുള്ള പരാതികൾക്ക് അറുതിയാകുന്നു. അക്ഷരത്തെറ്റുള്ള ട്വീറ്റുകൾ തിരുത്താനുള്ള ഓപ്ഷൻ ട്വിറ്ററിൽ ഇല്ലാത്തത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ്, ട്വിറ്റർ തങ്ങളുടെ സൈറ്റിൽ ട്വീറ്റ് എഡിറ്റ് ചെയ്യാൻ ഒരു ബട്ടൺ കൊണ്ടുവരുമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ ഇപ്പോൾ, അമേരിക്കൻ മൈക്രോ ബ്ലോഗിംഗ് സൈറ്റ് ഇത് വിജയകരമായി പരീക്ഷിച്ച് ട്വിറ്റർ ഉപയോക്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഫീച്ചർ പുറത്തിറക്കുമ്പോൾ ‘എഡിറ്റ് ചെയ്ത ട്വീറ്റുകൾ’ എങ്ങനെയായിരിക്കുമെന്ന് ട്വിറ്റർ ഉപയോക്താക്കൾക്ക് കാണിച്ചു കൊടുത്തു. ട്വിറ്ററിന്‍റെ പ്രതിമാസ സബ്സ്ക്രിപ്ഷൻ സേവനത്തിന്‍റെ ഔദ്യോഗിക അക്കൗണ്ടായ ‘ട്വിറ്റർ ബ്ലൂ’ ആണ് ഫീച്ചർ പരിശോധിക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തത്. യഥാർത്ഥ ട്വീറ്റ് പരിഷ്കരിച്ചുവെന്ന് കാണിക്കുന്നതിന് ഐക്കൺ, ടൈംസ്റ്റാമ്പ്, ലേബൽ എന്നിവയ്ക്കൊപ്പമാകും എഡിറ്റ് ചെയ്ത ട്വീറ്റുകൾ ദൃശ്യമാകുക.
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ . പല ജില്ലകളിലും മലയോര മേഖലകളിലും ഉച്ചയോടെ ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു. കോഴിക്കോട് ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മണ്ണിടിച്ചിലുണ്ടായി. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ബിഹാറിലെ ചപ്ര ബനിയപ്പൂർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. തിരമാലകളിൽ കുടുങ്ങിയ മൂന്ന് പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതായി. കോഴിക്കോട് ജില്ലയുടെ കിഴക്കൻ വനമേഖലയിലെ വനത്തിനുള്ളിൽ കനത്ത മഴ പെയ്തു. ഉറുമി നദിയിൽ ഉരുൾപൊട്ടലുണ്ടായി. എന്നിരുന്നാലും, കിഴക്കൻ മേഖലയിലെ ജനവാസ മേഖലകളിൽ ഒന്നിലും മഴ ലഭിച്ചില്ല. കാട്ടിൽ കനത്ത മഴയെ തുടർന്ന് കൂടരഞ്ഞി, അരിപ്പാറ പുഴകളിൽ വെള്ളം വർദ്ധിച്ചിട്ടുണ്ട്.
ഗുവാഹത്തി: ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്ക്കും റെക്കോര്‍ഡ്. ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ സഖ്യമെന്ന റെക്കോർഡാണ് ഇരുവരും തങ്ങളുടെ പേരിലാക്കിയത്. ദീർഘകാലം ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാരായിരുന്ന രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് 1743 റൺസാണ് ഓപ്പണിങ് കൂട്ടുകെട്ടിൽ കൂട്ടിച്ചേർത്തത്. ഈ നേട്ടമാണ് പഴങ്കഥയായത്. മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയ ഇരുവരും 9.5 ഓവറില്‍ 96 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 37 പന്തില്‍ 43 റണ്‍സെടുത്ത ഹിറ്റ്‌മാനെ കേശവ് മഹാരാജ്, ട്രിസ്റ്റന്‍ സ്റ്റബ്‌സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഏഴ് ഫോറും ഒരു ബൗണ്ടറിയുമാണ് രോഹിത് അടിച്ചത്. കെഎൽ രാഹുൽ എൽബിഡബ്ല്യുവിൽ പുറത്തായി. മഹാരാജിനാണ് ആ വിക്കറ്റും ലഭിച്ചത്. 28 പന്തിൽ അഞ്ചു ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെയാണ് രാഹുൽ 57 റൺസെടുത്തത്. തിരുവനന്തപുരം…
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന പുരാണ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദിയുടെ തീരത്താണ് ടീസർ ലോഞ്ച് ചടങ്ങ് നടന്നത്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഐമാക്സ് 3ഡി ഫോർമാറ്റിലും ചിത്രം ആസ്വദിക്കാം. ജനുവരി 12ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ടി സീരീസ്, റെട്രോഫൈൽസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റാവത്ത്, പ്രസാദ് സുതർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി സിംഗ്, ദേവ് ദത്ത നഗെ, വത്സൽ ഷേത്ത്, സോണല്‍ ചൗഹാൻ, തൃപ്തി തൊറാഡ്മല്‍ എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്.
