- അരുണ്‍ വിജയ്ക്കൊപ്പം മിന്നും പ്രകടനവുമായി ഹരീഷ് പേരടി;ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് താരം.
- കൊച്ചി മേയർ പ്രഖ്യാപനം, കോൺഗ്രസിൽ പൊട്ടിത്തെറി, വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ദീപ്തി വിഭാഗം, കെപിസിസി അധ്യക്ഷന്‍ പരാതി നൽകി ദീപ്തി
- ‘കേരളത്തിന്റെ അഭിമാനം’; റോഡിലെ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ
- ശബരിമലയില്‍ ഭക്തപ്രവാഹം, ശരംകുത്തി വരെ ക്യൂ, അരവണയില്‍ വീണ്ടും നിയന്ത്രണം; ഒരാള്‍ക്ക് 10 ടിന് മാത്രം, ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര
- ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’യിലേക്ക് ‘സലാം എയർ’ സർവിസിന് തുടക്കം
- ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, ‘രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും’ ഇനി അൽ ഖോർ പാർക്കിൽ
- പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
- വിജയത്തിളക്കത്തിലും ഗ്രൂപ്പ് പോര്; കൊച്ചിയില്‍ മേയര്‍ ആയില്ല, ചരടുവലികള്‍ ശക്തം
Author: News Desk
പാലക്കാട്: ‘സൈബർ സെല്ലിൽ നിന്നാണ് വിളിക്കുന്നത്’ എന്ന് പറഞ്ഞുള്ള ഫോൺ കോൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദ്ദേശം. സൈബർ സെല്ലിൽ നിന്നും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്നുമാണെന്ന വ്യാജേന തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോൺ വിളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ഫോണിലെ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും അല്ലെങ്കിൽ ഓൺലൈൻ കുറ്റകൃത്യം നടത്തിയെന്നും പറഞ്ഞാണ് സൈബർ സെൽ ഉദ്യോഗസ്ഥൻ എന്ന വ്യാജേന വിളിക്കുക. വിളികളിൽ പരിഭ്രാന്തരാവുകയോ പതറുകയോ ചെയ്യരുത്. ഇത്തരം തട്ടിപ്പുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ സെല്ലിൽ നിന്നോ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്നോ പൊതുജനങ്ങളെ വിളിച്ചാൽ വിളിക്കുന്നയാളുടെ പേര്, ഔദ്യോഗിക വിലാസം, വിളിക്കുന്നതിന്റെ ആവശ്യകത എന്നിവ മുൻകൂട്ടി അറിയിക്കും. അഥവാ, അറിയിച്ചില്ലെങ്കിൽ, വിളിക്കുന്നയാളുടെ വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കുക. സംശയമുണ്ടെങ്കിൽ ഓഫീസ് നമ്പറിലേക്ക് തിരികെ വിളിക്കാമെന്നും പറയുക. വ്യാജ കോളാണെങ്കില്‍ വിവരം 112, സൈബര്‍ ക്രൈം…
കലവൂര്‍: ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിനെ കൊന്ന് ചങ്ങനാശേരി എ സി കോളനിയിലെ വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയെ ആലപ്പുഴ കലവൂരിൽ നിന്ന് പിടികൂടി. പൂവം എ.സി കോളനി അഖിൽ ഭവനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സൗത്ത് ആര്യാട് അവലൂക്കുന്ന് മറ്റത്തിൽ മുത്തുകുമാറിനെയാണ് (53) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യാട് മൂന്നാം വാർഡ് കിഴക്കേവേളിയിൽ ബിന്ദുമോനെ (ബിന്ദൻ-45) കൊലപ്പെടുത്തിയ ശേഷം വാടക വീട്ടിൽ കുഴിച്ചിട്ട കേസിലാണ് പ്രതിയും സുഹൃത്തുമായ മുത്തുകുമാർ അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ കലവൂർ ഐ.ടി.സി കോളനിയിൽ നിന്ന് പിടികൂടിയ പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ചങ്ങനാശേരി പൊലീസിന് കൈമാറി. ബിന്ദുമോന്‍റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഉപേക്ഷിക്കാനും, കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടാനും സുഹൃത്തുക്കളായ ബിബിന്‍റെയും ബിനോയിയുടെയും സഹായം ലഭിച്ചതായി മുത്തുകുമാർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ഇവര്‍ രണ്ടുപേരും പോലീസ് വലയിലായതായി സൂചനയുണ്ട്. കൃത്യം നടത്തിയ ശേഷം കോയമ്പത്തൂരിലേക്ക് കടന്ന മുത്തുകുമാർ കലവൂരിലെത്തുമെന്ന രഹസ്യ വിവരത്തെ തുടർന്നാണ്…
2022 സെപ്റ്റംബറിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പന കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉത്സവ സീസണും മൺസൂണിന്‍റെ അവസാനവും ഡിമാൻഡ് ഉയർത്തിയെന്നും വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് വിൽപ്പനയിലെ കുതിച്ച് ചാട്ടമെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം പെട്രോൾ വിൽപ്പന 13.2 ശതമാനം ഉയർന്ന് 2.65 ദശലക്ഷം ടണ്ണായി. ഒരു വർഷം മുമ്പ് ഇതേ മാസത്തെ വിൽപ്പന 2.34 ദശലക്ഷം ടണ്ണായിരുന്നു. കോവിഡ് -19 ന്‍റെ ആഘാതം കാരണം 2020 സെപ്റ്റംബറിൽ വിൽപ്പന 20.7 ശതമാനമായി ഇടിഞ്ഞിരുന്നു. കൂടാതെ, കഴിഞ്ഞ മാസത്തെ പെട്രോൾ വിൽപ്പന 2019 സെപ്റ്റംബറിലെ പകർച്ച വ്യാധിക്ക് മുമ്പുള്ള കാലയളവിനേക്കാൾ 23.3 ശതമാനം കൂടുതലാണ്. എന്നാൽ, 2022 ഓഗസ്റ്റിന് ശേഷം പെട്രോളിന്‍റെ ഡിമാൻഡ് 1.9 ശതമാനം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.
ഡൽഹി: ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ. ഡൽഹിയിലെ ലോധി കോളനിയിലെ കെട്ടിട നിർമ്മാണ സ്ഥലത്താണ് സംഭവം. ദൈവത്തിന്‍റെ കൽപന പ്രകാരമാണ് ബലി നടത്തിയതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. അറസ്റ്റിലായവർ മയക്കുമരുന്നിന് അടിമകളാണെന്ന് പോലീസ് പറഞ്ഞു. ഉത്തർ പ്രദേശ് സ്വദേശികളുടെ മകനാണ് മരിച്ചത്. പ്രതികളും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ഒരേ സ്ഥലത്തെ നിർമ്മാണ തൊഴിലാളികളാണ്.
കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എൻ.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക. ഈ മാസം 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന അബ്ദുൾ സത്താർ നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ്. പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.ഐ.എ സംഘം കോടതിയില്‍ നൽകിയിട്ടുള്ള അപേക്ഷ. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിലെ അക്രമ സംഭവങ്ങളിൽ, കേരളത്തിലെ മുഴുവൻ കേസുകളിലും അബ്ദുൾ സത്താറിനെ പ്രതിയാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്റ്റണിലെ ശ്രീ ഭഗവത് ഗീത പാർക്കിലെ ബോർഡ് തകർത്ത സംഭവത്തെ ഇന്ത്യ അപലപിച്ചു. കുറ്റക്കാർക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു. ഹിന്ദു സമൂഹത്തിന്‍റെ സംഭാവന കണക്കിലെടുത്ത് പാർക്കിന്‍റെ പേർ കഴിഞ്ഞയാഴ്ച ശ്രീ ഭഗവത്ഗീത പാർക്ക് എന്നാക്കി മാറ്റിയിരുന്നു. പാർക്കിന്‍റെ പേര് എഴുതിയ ബോർഡ് ആണ് നശിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ പറഞ്ഞു. പീൽ പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ബ്രൗൺ ട്വീറ്റ് ചയ്തു. ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ തുടർച്ചയാണിതെന്ന് കാനഡയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യ പറഞ്ഞു. ബ്രാംപ്റ്റൺ ഈസ്റ്റിലെ എംപി മനീന്ദർ സിദ്ധുവും ‘ഹീനമായ നടപടി’യാണിതെന്നും ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് ‘ഈ സമൂഹത്തിൽ സ്ഥാനമില്ലെന്നും’ പ്രതികരിച്ചു.
കണ്ണൂർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ 11 മണി വരെ ഈങ്ങയിൽപ്പീടികയിലെ വീട്ടിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. കണ്ണൂർ, തലശേരി , ധർമ്മടം ,മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താലിന് അഹ്വാനമുണ്ട്. വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക.
റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിനോട് അക്രമം വെടിയണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈൻ അധിനിവേശകാലത്ത് ഉണ്ടാകുന്ന രക്തച്ചൊരിച്ചിലും കണ്ണീരും തന്നെ വേട്ടയാടുകയാണെന്ന് മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് മാർപാപ്പ റഷ്യൻ പ്രസിഡന്‍റിനോട് ഇത്തരമൊരു അഭ്യർത്ഥന നടത്തുന്നത്. സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ യുക്രൈനുവേണ്ടി നടത്തിയ പ്രാർത്ഥനയിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. റഷ്യയിലെ സ്വന്തം ജനങ്ങളെ കുറിച്ച് ചിന്തിക്കാൻ പുടിനോട് മാർപാപ്പ അഭ്യർത്ഥിച്ചു. യുക്രൈനിലെ 4 പ്രദേശങ്ങൾ റഷ്യ പിടിച്ചെടുത്തതിനെ കത്തോലിക്കാ സഭയുടെ തലവൻ അപലപിച്ചു. ഇത് ആണവ വ്യാപനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന ആശങ്കയും മാർപാപ്പ പ്രകടിപ്പിച്ചു. നേരത്തെയും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ മാർപാപ്പ അപലപിച്ചിട്ടുണ്ടെങ്കിലും പുടിനോട് വ്യക്തിപരമായ അഭ്യര്‍ത്ഥന നടത്തുന്നത് ഇത് ആദ്യമായാണ്.. “സ്വന്തം ജനങ്ങളോടുള്ള സ്നേഹം കൊണ്ടെങ്കിലും ഈ അക്രമത്തില്‍ നിന്നും മരണങ്ങളില്‍ നിന്നും പിന്മാറണം” മാര്‍പാപ്പ പറഞ്ഞു. റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റിനോടാണ് തന്‍റെ അപേക്ഷ എന്ന് വ്യക്തമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപേക്ഷ. പോരാടുന്നത് നിര്‍ത്തണമെന്നത് സംബന്ധിച്ച തന്‍റെ അപേക്ഷ പരിഗണിക്കണമെന്ന് യുക്രൈന്‍…
ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് മോട്ടോർസിന്റെ കൊയ്ത്ത്! ഒരു മാസത്തിൽ 50 ശതമാനം വിൽപ്പന വളർച്ച
കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനി ഇന്ത്യൻ വിപണിയിൽ വൻ നേട്ടമുണ്ടാക്കി. കഴിഞ്ഞ മാസം, കൊറിയൻ കമ്പനി ഇന്ത്യയിലെ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ വലിയ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനത്തിലധികം വളർച്ചയാണ് കമ്പനി കൈവരിച്ചത്. 2021 സെപ്റ്റംബറിലെ 33,087 യൂണിറ്റുകളിൽ നിന്ന് ഈ സെപ്റ്റംബറിൽ 49,700 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. കൃത്യമായി പറഞ്ഞാൽ വളർച്ചാ നിരക്ക് 50.2 ശതമാനം. കയറ്റുമതിയുടെ കാര്യത്തിൽ, 2022 സെപ്റ്റംബറിൽ കമ്പനി 13,501 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.3 ശതമാനം വളർച്ചയാണിത്. മൊത്തം വിൽപ്പനയുടെ കാര്യത്തിൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 45,791 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 സെപ്റ്റംബറിൽ കമ്പനി 63,201 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 38 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ദുബായ്: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. അറ്റ്ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു. 2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരണം. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.
