Author: News Desk

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് മുതിർന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിൽ പ്രായപരിധി നിശ്ചയിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ സി. ദിവാകരനെ ഒഴിവാക്കിയത്. 75 വയസ്സെന്ന പ്രായപരിധി കർശനമായി നടപ്പാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്നാണ് സൂചനയെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രമം.

Read More

തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ മാപ്പുപറഞ്ഞ് പൊലീസുകാരൻ. തെറ്റായി അയച്ച സന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ അറിയാതെ ഷെയർ ചെയ്തതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഉറൂബ് പറഞ്ഞു. “മാന്യജനങ്ങളോട് ക്ഷമ ചോദിക്കുന്നു. മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും മറ്റ് ഗ്രൂപ്പുകളിലും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മെസേജ് ഷെയര്‍ ചെയ്തിരുന്നു. തെറ്റായി അയച്ച ഒരു മെസേജ് ഞാനറിയാതെ സ്‌കൂള്‍ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തു. എന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയില്‍ ഖേദിക്കുന്നു. തെറ്റ് മനസിലാക്കിയ ഉടന്‍, 30 സെക്കന്റിനുള്ളില്‍ തന്നെ മെസേജ് പിന്‍വലിച്ചു. ഞാന്‍ അറിയാതെ എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ മാപ്പ് ചോദിക്കുന്നു”, ഉറൂബ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ…

Read More

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 സെപ്റ്റംബറിൽ നിസാൻ മോട്ടോർ ഇന്ത്യ 18 ശതമാനം വളർച്ച രേഖപ്പെടുത്തി. 4088 യൂണിറ്റ് കയറ്റുമതിയും 3177 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും ഉൾപ്പെടെ കഴിഞ്ഞ മാസം കമ്പനി 7,265 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. മാഗ്‌നൈറ്റ് കോംപാക്ട് എസ്‌യുവി കമ്പനിയുടെ വിൽപ്പനയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാഗ്നൈറ്റിനായി ഇതുവരെ 1,00,000 ലധികം ബുക്കിംഗുകൾ സമാഹരിച്ചതായി നിസാൻ അവകാശപ്പെടുന്നു.  ആഭ്യന്തര, കയറ്റുമതി വിപണികളിൽ വിൽപ്പനയിൽ വർദ്ധനവ് കാണുന്നതിൽ സന്തോഷമുണ്ടെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നിസാൻ മാഗ്‌നൈറ്റിന്റെ മൂല്യനിർണ്ണയത്തിന്റെ ബലത്തിൽ വിപണിയിലുടനീളം ഡിമാൻഡ് വർധിക്കാൻ ഉത്സവ സീസൺ കാരണമായി. വിതരണത്തിലും ഉപഭോക്തൃ വികാരങ്ങളിലും മെച്ചപ്പെടുന്നതിലൂടെ ആക്കം തുടരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

ദേശീയ ഗെയിംസിൽ കേരളത്തിന് വൻ തിരിച്ചടി. കേരളത്തിന്റെ നീന്തൽ താരം സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങുന്നില്ല. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാലാണ് താരം ഇന്ന് മത്സരത്തിനിറങ്ങാത്തത് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ഇന്ന് പൂർണ്ണവിശ്രമം അനുവദിച്ചിരിക്കുകയാണ്. നീന്തൽ കുളത്തിൽ ആദ്യദിനം ഒരു സ്വർണവും വെള്ളിയും സജൻ നേടിയിരുന്നു. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ 11 ഇനങ്ങളിൽ മത്സരിക്കാനിറങ്ങി ആറ് സ്വർണവും മൂന്ന് വെള്ളിയും നേടി മികച്ച താരമായി സജൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തു. 11 വർഷമായി പ്രദീപ്കുമാറാണ് പരിശീലകൻ. 2020 മുതൽ ദുബായിലാണ് പരിശീലനം.

Read More

കോഴിക്കോട്: സിനിമയുടെ പ്രമോഷൻ സമയത്ത് യുവനടിമാർ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തത വരുത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സംഭവസമയത്ത് അവിടെയുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത 20 ഓളം പേരുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഇതിനകം പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഷോയുടെ മുഴുവൻ ഫൂട്ടേജുകളും പരിശോധിച്ച ആദ്യ ഘട്ടത്തിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. തുടരന്വേഷണം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും.നിലവിലെ അന്വേഷണ പുരോഗതിയുടെ വിലയിരുത്തലും ഉണ്ടാകും. യുവനടിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. ആക്രമിക്കപ്പെട്ട നടിമാരിൽ ഒരാൾ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മാളിലെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ തനിക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കു നേരെയും ലൈംഗിക അതിക്രമം നടന്നുവെന്നാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആരോപിക്കുന്നത്. അപ്രതീക്ഷിത അക്രമത്തിൽ…

Read More

കാംപാല: ഉഗാണ്ടയില്‍ എബോള വൈറസ് പടരുന്നു. ഇതോടെ കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശത്ത് ആശങ്ക ഉയരുകയാണ്. വൈറസ് പകര്‍ച്ചയെ തുടര്‍ന്ന് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുറഞ്ഞത് 65 ആരോഗ്യ പ്രവര്‍ത്തകരെയെങ്കിലും ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സെന്‍ട്രല്‍ ഉഗാണ്ടയില്‍, കുറഞ്ഞത് ആറ് ആരോഗ്യ പ്രവര്‍ത്തകരെയെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read More

ദുബായ്: അന്തരിച്ച പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് നാലിന് ദുബായിലെ ജെബൽ അലി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ചയാണ് അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ.മഞ്ജു രാമചന്ദ്രൻ, കൊച്ചുമക്കളായ ചാന്ദിനി, അർജുൻ എന്നിവർ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരൻ രാമപ്രസാദ്, മരുമകൻ അരുൺ നായർ എന്നിവരും ആശുപത്രിയിലെത്തിയിട്ടുണ്ട്. മൃതദേഹം ഇപ്പോൾ ദുബായിലെ മൻഖൂൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

വാരണാസി: ദുർഗാ പൂജയ്ക്കിടെ പന്തലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു,അറുപത് പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെ പന്തലിൽ ആരതി നടത്തുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 വയസ്സുള്ള സ്ത്രീയും 12 വയസ്സുള്ള ഒരു ആൺകുട്ടിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് 10 വയസുകാരൻ മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി ഉയർന്നതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. ദുർഗാപൂജയ്ക്കായി 150 ഓളം പേർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഗൗരംഗ് രതി പറഞ്ഞു.

Read More

പ്രഭാസ്-ഓം റൗത്ത് കൂട്ടുകെട്ടിലിറങ്ങുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 500 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസറിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. കാര്‍ട്ടൂണ്‍ കാണുന്ന പ്രതീതി തോന്നുന്നുവെന്നതാണ് പ്രധാന വിമര്‍ശനം. 3 ഡിയിലാണ് ചിത്രം ഒരുക്കുന്നത്. ടി-സീരീസ്, റെട്രോഫൈൽ എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണകുമാർ, ഓം റൗത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാഹോ, രാധേശ്യാം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള നിർമ്മാതാവ് ഭൂഷൺ കുമാറിനൊപ്പമുള്ള പ്രഭാസിന്‍റെ മൂന്നാമത്തെ ചിത്രമാണിത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്, മലയാളം, കൂടാതെ മറ്റു വിദേശ ഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

Read More

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഹൈദരബാദിലെത്തി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തും. മല്ലികാർജുൻ ഖാർഗെയും ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ചുകൊണ്ട് കാമ്പയിന് തുടക്കമിട്ടു. നേതാക്കളെ നേരിട്ട് കണ്ട് വോട്ട് ചോദിക്കാനാണ് മല്ലികാർജുൻ ഖാർഗെയുടെയും തീരുമാനം. തമിഴ്നാട്ടിൽ നിന്ന് ഇത് ആരംഭിക്കാൻ ഖാർഗെ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളായ ദീപീന്ദർ ഹൂഡാ , നാസീർ , ഗൗരവ് വല്ലഭ് എന്നിവർ ഖാർഗെയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനായി കോൺഗ്രസ് വക്താവ് സ്ഥാനം രാജിവച്ചിരുന്നു. സൗഹൃദമത്സരമെന്ന് അവകാശപ്പെടുമ്പോഴും കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആവേശത്തിനും വാശിക്കും ഒരു കുറവുമില്ല. പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. ഖാർഗെ വന്നാല്‍ നിലവിലെ രീതി തുടരുകയേ ഉള്ളൂവെന്നും താന്‍ മാറ്റം കൊണ്ടുവരുമെന്നുമാണ് ഇന്നലെ തരൂർ പറഞ്ഞത്. കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കുന്നതാണ് തന്‍റെ രീതിയെന്ന് വ്യക്തമാക്കിയ ഖാർഗെ പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്നും തിരിച്ചടിച്ചു. നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും…

Read More