- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
ലാവയുടെ ഏറ്റവും പുതിയ ഫോണുകൾ ലാവാ ബ്ലേസ് 5 ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്‍റെ മൂന്നാം ദിവസം റെയിൽവേ, വാർത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്സെറ്റ്, ആൻഡ്രോയിഡ് 12 മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. ഏറ്റവും കുറഞ്ഞ വിലയിൽ 5ജി സൗകര്യമുള്ള ഫോണുകൾ ഇന്ത്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനിൽ റെയ്‌ന പറഞ്ഞു. എന്നാൽ ഫോണിന്‍റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇന്ത്യയിൽ ഫോണുകളുടെ വില 10,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ദീപാവലി മുതൽ ഫോണിനായുള്ള ബുക്കിംഗ് ആരംഭിക്കും. കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും ഫോണിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാവ ബ്ലേസ് 5ജി ഫോണുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവര്‍ പദവി രാജിവെക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് കോൺഗ്രസിന്‍റെ ഇലക്ഷൻ അതോറിറ്റിയും വ്യക്തമാക്കി. രണ്ട് സ്ഥാനാർത്ഥികളിൽ ഒരാളെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി. കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാട്ടുന്നതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ പ്രഖ്യാപനം. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് അതോറിറ്റി ചെയർമാൻ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. വോട്ടർമാർക്ക് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. പാർട്ടിയിൽ ഔദ്യോഗിക പദവികൾ വഹിക്കുന്നവരും അനുബന്ധ സംഘടനകൾക്ക് നേതൃത്വം നൽകുന്നവരും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തണമെങ്കിൽ രാജിവയ്ക്കണം. ഓഫീസിൽ ഇരിക്കുമ്പോൾ ഒരു തരത്തിലുള്ള പ്രചാരണവും അനുവദനീയമല്ലെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഇരുവരും കർണാടകയിലേക്ക് പോകും. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയാ ഗാന്ധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 30നാണ് കർണാടകത്തിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരാണ് പദയാത്രയിൽ പങ്കെടുക്കുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും.
ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാലതാമസവും അധിക ചെലവുകളും ഒഴിവാക്കാൻ ബൃഹത്തായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിനുവേണ്ടി പിഎം ഗതി ശക്തിയുടെ ഭാഗമായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ചൈനയിൽ നിന്ന് വ്യവസായങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. 1.2 ട്രില്യൺ ഡോളറിന്‍റെ ബൃഹത്തായ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതികളുടെ രൂപകൽപ്പന, തടസ്സമില്ലാത്ത അംഗീകാരങ്ങൾ, ചെലവ് കുറയ്ക്കൽ എന്നിവയ്ക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തും. ഇത് നിക്ഷേപകർക്കും കമ്പനികൾക്കും വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷ. ‘സമയവും പണവും നഷ്ടപ്പെടുന്നത് ഒഴിവാക്കി പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുകയാണ് ലക്ഷ്യം. ആഗോള കമ്പനികൾ ഇന്ത്യയെ ഒരു ഉൽപ്പാദന കേന്ദ്രമായി തിരഞ്ഞെടുക്കണം’, വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് സ്പെഷ്യൽ സെക്രട്ടറി അമൃത് ലാൽ മീണ പറഞ്ഞു. പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുമെന്നും ചൈനയിൽ നിന്നുള്ള കമ്പനികൾ ഇവിടേക്ക് വരുമെന്നാണ് കണക്കുകൂട്ടൽ.
കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന് ലഭിച്ച വിദേശ ഫണ്ടിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയെ അറിയിച്ചു. തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ്, ബിനാമി സ്വത്തുക്കൾ വാങ്ങൽ എന്നിവയും പരിശോധിക്കുന്നുണ്ട്. അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ എൻ.ഐ.എ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം. ഈ അക്രമം നടത്തിയവരിലൂടെ സംഘടനയുടെ താഴേത്തട്ടിലേക്കെത്താമെന്നാണ് അന്വേഷണ ഏജൻസിയുടെ കണക്കുകൂട്ടൽ.
അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ ഒരു സ്വർണവും ഒരു വെള്ളിയും കൂടി കേരളം നേടി. വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിലാണ് കേരളം സ്വർണം നേടിയത്. ആർച്ച, അലീന ആന്‍റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വർഷ, അശ്വതി, മീനാക്ഷി, ആര്യ ഡി നായർ എന്നിവരടങ്ങിയ ടീം 6:35.0 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. ഒഡീഷ വെള്ളിയും തമിഴ്നാട് വെങ്കലവും നേടി. വനിതകളുടെ ബാസ്കറ്റ്ബോളിൽ കേരളത്തിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലില്‍ തെലങ്കാനയോടാണ് തോറ്റത്. സ്‌കോര്‍: 13-17.
ന്യൂഡൽഹി: രാജ്യത്തുടനീളം 100 5ജി ലാബുകൾ സ്ഥാപിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നയിടമായും, നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാവും ഇവയില്‍ ചിലതെന്നും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനം മന്ത്രി പറഞ്ഞു. എല്ലാ ടെലികോം സേവന ദാതാക്കൾക്കും ലൈസൻസ് നൽകുന്ന പ്രക്രിയ ലളിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചെറുകിട സംരംഭകരുടെയും സ്റ്റാർട്ട് അപ്പുകളുടെയും ഊർജ്ജം ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഗുണകരമാകുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. 2022 ലെ കരട് ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ ബിൽ സംബന്ധിച്ചും അദ്ദേഹം പ്രതികരണം തേടി.
മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് ജോഷി. സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തോടെ അദ്ദേഹം പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ജോഷി. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെൽഫയർ ആണ് സംവിധായകൻ സ്വന്തമാക്കിയത്. ഏകദേശം ഒരു കോടി രൂപയാണ് വാഹനത്തിന്‍റെ വില. കേരളത്തിലെ പ്രമുഖ കാർ ഡീലർഷിപ്പായ ഹർമൻ മോട്ടോഴ്സിൽ നിന്നാണ് ജോഷി വെൽഫയർ എംപിവി വാങ്ങിയത്. ആലുവയിലെ ഹർമൻ മോട്ടോഴ്സിന്‍റെ ഡീലർഷിപ്പിൽ കുടുംബസമേതം എത്തിയാണ് സംവിധായകൻ പുതിയ വാഹനം സ്വീകരിച്ചത്. അദ്ദേഹം വെല്‍ഫയര്‍ സ്വന്തമാക്കിയ വിവരം ഹര്‍മന്‍ മോട്ടോഴ്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ടൊയോട്ടയുടെ വെൽഫയർ എംപിവി 2020 ഫെബ്രുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിന് 90.80 ലക്ഷം രൂപയാണ് എക്സ്ഷോറൂം (ഇന്ത്യ) വില. പ്രീമിയം വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബരം തന്നെയാണ് വെൽഫയറിലും ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 117…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കാൻ സമിതിയെ വീണ്ടും നിയമിച്ചു. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സമിതിയോട് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. മൂന്ന് കമ്മിറ്റികൾ പരിഷ്കരണങ്ങളെക്കുറിച്ച് പഠനം നടത്തുകയും ശുപാർശകൾ നൽകുകയും ചെയ്തിരുന്നു. ഭരണപരിഷ്കാര കമ്മിഷൻ റിപ്പോർട്ട്, ഉദ്യോഗസ്ഥ പരിഷ്കാര കമ്മിഷൻ റിപ്പോർട്ട്, ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് എന്നിവ സർക്കാരിന്റെ പക്കലുണ്ട്. നേരത്തെ ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിലെ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് മൂന്ന് റിപ്പോർട്ടുകളും പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിക്കുകയും സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
കൽക്കിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രം അതിന്‍റെ വിജയക്കുതിപ്പ് തുടരുന്നു. 230 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പൂർത്തിയാക്കി. ആദ്യ ദിനം 25.86 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത്. ഈ വർഷത്തെ മികച്ച ഓപ്പണിംഗ് ചിത്രങ്ങളുടെ പട്ടികയിൽ ‘പൊന്നിയിൻ സെൽവൻ’ മൂന്നാം സ്ഥാനത്താണ്. അജിത്തിന്‍റെ ‘വലിമൈ’ ആണ് ഒന്നാം സ്ഥാനത്ത്. വരുമാനം 36.17 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ 26.40 കോടി രൂപ നേടി. ‘പൊന്നിയിൻ സെൽവൻ’ ‘വിക്രമി’നെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. 20.61 കോടി രൂപയാണ് വിക്രം ആദ്യ ദിനം നേടിയത്. വിദേശ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 40 കോടി രൂപയാണ് ആദ്യ ദിനം ചിത്രം കളക്ട് ചെയ്തത്. യുഎസ് ബോക്സോഫീസിൽ മാത്രം 15 കോടി രൂപയാണ് ചിത്രം…
