Author: News Desk

ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന് പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റർ പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇതോടൊപ്പം ചില സ്ക്രീൻഷോട്ടുകളും ഉണ്ട്. ഇത് ഇൻസ്റ്റാഗ്രാം റീൽസ്, ടിക് ടോക്ക് എന്നിവയ്ക്ക് സമാനമാണ്. ട്വിറ്റര്‍ ഫീഡില്‍ കാണുന്ന വീഡിയോകളില്‍ ഏതെങ്കിലും തുറന്നാല്‍ പിന്നീടുള്ള വീഡിയോകള്‍ മുകളിലേക്ക് സ്വൈപ്പ് ചെയ്ത് കാണാം. തിരിച്ച് ഫീഡിലേക്ക് പോവാന്‍ ബാക്ക് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.

Read More

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് പാസ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ നാലാം പ്രതി അജികുമാറിനെ റിമാൻഡ് ചെയ്തു. ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളുടെ കസ്റ്റഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും. സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോൾ അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ റിമാൻഡിൽ കഴിയുന്ന അജികുമാറാണ് ഇളവ് പുതുക്കാനെത്തിയ പിതാവിനെയും മകളെയും യൂണിഫോമിൽ ആക്രമിച്ചത്.   ആക്രമണ ദൃശ്യങ്ങളിൽ നീല യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട അജികുമാറിനെ ആദ്യം കേസിൽ പ്രതി ചേർക്കാത്തതിൽ വിമർശനമുയർന്നിരുന്നു. ഇയാളെ പൊലീസ് പ്രതിചേർത്തതിനെ തുടർന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഒളിവിൽ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. 

Read More

ലക്നൗ: ആളുകൾ അവരുടെ പ്രായത്തെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും തുറന്ന് സംസാരിക്കാൻ വിമുഖത കാണിക്കാറുണ്ട്. എന്നാൽ വളരെ അടുപ്പമുള്ള ആളുകളോട് പലപ്പോഴും അതിനെക്കുറിച്ച് നമ്മൾ തുറന്നുപറയാറുണ്ട്. ഇവിടെ, ഒരു പുരുഷൻ തന്‍റെ സ്വന്തം ഭാര്യയോട് തനിക്ക് എത്ര ശമ്പളം ലഭിക്കുമെന്ന് പറയാൻ വിസമ്മതിച്ചതിന്റെ രസകരമായ വാർത്തയാണ് പുറത്തുവരുന്നത്. ചിലപ്പോൾ ഭാര്യ അതിനെച്ചൊല്ലി വഴക്കിട്ടേക്കാം, അല്ലേ? എന്നാൽ ഇവിടെ ഭാര്യ കുറച്ചുകൂടി പ്രായോഗികമാണ്. ഭർത്താവിന്‍റെ ശമ്പളം എത്രയാണെന്ന് അറിയാൻ യുപിയിലെ ബറേലി സ്വദേശിയായ സഞ്ജു ഗുപ്ത എന്ന യുവതി വിവരാവകാശ നിയമമാണ് ഉപയോഗിച്ചത്.  2005ലെ വിവരാവകാശ നിയമപ്രകാരം പൊതു വകുപ്പുകളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകണം. ഈ നിയമത്തിന്റെ ബലത്തിലാണ് അദ്ദേഹത്തിന്‍റെ ഭാര്യയും വിവരാവകാശ നിയമം പ്രയോഗിച്ചത്. ലക്നൗവിലാണ് സംഭവം. ശമ്പളം ചോദിച്ചിട്ടും എത്രയാണെന്ന് ഭർത്താവ് പറയാത്തതിനെ തുടർന്നാണ് സഞ്ജു ഗുപ്ത വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.  ബറേലിയിലെ ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് മുമ്പാകെയാണ് സഞ്ജു ഗുപ്ത ആദ്യം അപേക്ഷ…

Read More

ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ യുജിസി അംഗീകൃത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്. നവംബർ അവസാനത്തോടെ ക്ലാസുകൾ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.  ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്, ബിഎ ഹിന്ദി, ബിഎ സംസ്കൃതം, ബിഎ അറബിക്, എംഎ മലയാളം, എംഎ ഇംഗ്ലീഷ് കോഴ്സുകൾക്കാണ് അംഗീകാരം നൽകിയത്. അൻപതോളം പഠനകേന്ദ്രങ്ങളും ഓൺലൈൻ ക്ലാസ് മുറികളും സജ്ജമാണ്. സർവകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ മേഖലാ കേന്ദ്രങ്ങളുണ്ടാകും.  ബിഎ ഹിസ്റ്ററി, ബിഎ ഇക്കണോമിക്സ്, ബിഎ സോഷ്യോളജി, ബിഎ ഫിലോസഫി, ബികോം, ബിസിഎ, ബിസിനസ് സ്റ്റഡീസ്, എംഎ ഹിസ്റ്ററി, എംഎ സോഷ്യോളജി, എംകോം കോഴ്സുകൾക്കും ഉടൻ അംഗീകാരം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Read More

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിലേക്കുള്ള മത്സരത്തിൽ പ്രമുഖർ പരാജയപ്പെട്ടു. മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.രാജു, എ.എൻ.സുഗതൻ, എം. ടി. നിക്സൺ, ടി. സി സഞ്ജിത്ത് പരാജയപ്പെട്ടു. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ എംഎൽഎ ജി.എസ് ജയലാലിനെ ഉൾപ്പെടുത്തിയിരുന്നില്ല. നേരത്തെ സഹകരണ ആശുപത്രി വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താക്കിയിരുന്നു. ഇത്തവണ ജയലാലിനെ തിരിച്ചെടുക്കാതെ ഒഴിവാക്കുകയായിരുന്നു. അതേസമയം, സി.പി.ഐ സംസ്ഥാന കൗൺസിലിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ സി.ദിവാകരൻ തിരിച്ചടി നേരിട്ടു. ഉയർന്ന പ്രായപരിധിയായ 75 വയസ്സ് നടപ്പാക്കാൻ തലസ്ഥാന ജില്ലാ കമ്മിറ്റി തീരുമാനിച്ചതിനെ തുടർന്നാണിത്. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ഇടുക്കിയില്‍ നിന്നും സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍എ ഇ എസ് ബിജിമോളെ ഒഴിവാക്കി,സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപെടുത്താന്‍ തയ്യാറാകാതിരുന്ന ഇടുക്കി ജില്ല ഘടകം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായും നിർദേശിച്ചില്ല. സിപിഐ ഇടുക്കി ജില്ലാ…

Read More

തിരുവനന്തപുരം: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലെ മഴയുടെ അവസ്ഥ മാറുകയാണ്. ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി മാറിയത്. ന്യൂനമർദ്ദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിന്‍റെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെയും ഇന്ന് രാവിലെയും സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്. കോഴിക്കോട് ഉറുമി പുഴയിൽ ഇന്നലെ അപ്രതീക്ഷിതമായി ശക്തമായ ഉരുൾപൊട്ടലുണ്ടായി. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പലയിടത്തും കനത്ത മഴ പെയ്തു.

Read More

കണ്ണൂർ: കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തുറ്റ നേതാവ് കോടിയേരി ബാലകൃഷ്ണൻ ഇനി പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളും. പ്രിയ നേതാക്കളായ ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിനോട് ചേർന്നാണ് അദ്ദേഹത്തിന് ചിത ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശനത്തിനുശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി അടക്കം മുതിർന്ന നേതാക്കളും പ്രവർത്തകരും വിലാപയാത്രയെ അനുഗമിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ശനിയാഴ്ച രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെ എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാർ, കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎൽഎ എന്നിവരടക്കം നേതാക്കളും പ്രവർത്തകരും വിമാനത്താവളത്തിൽ നേരിട്ട് എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച വിലാപയാത്ര കടന്നുപോകുന്ന വഴികളിൽ 14 കേന്ദ്രങ്ങളിൽ…

Read More

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷകാര്യ മന്ത്രാലയം ഇല്ലാതാക്കാൻ പദ്ധതിയുണ്ടെന്ന മാധ്യമ വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയവുമായി ലയിപ്പിക്കുമെന്ന് ഡെക്കാൻ ഹെറാൾഡ് പത്രം റിപ്പോർട്ട് ചെയ്തു. ഇതാണ് ഇപ്പോള്‍ കേന്ദ്രം വ്യാജ വാര്‍ത്തയാണെന്ന് പറയുന്നത്. അത്തരമൊരു തീരുമാനമോ ആലോചനയോ പരിഗണനയിലില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു. ഡെക്കാൻ ഹെറാൾഡിനെ ടാഗ് ചെയ്താണ് ട്വീറ്റ്.  2006ൽ യുപിഎ സർക്കാർ രൂപീകരിച്ച ന്യൂനപക്ഷകാര്യ മന്ത്രാലയം ഒഴിവാക്കി സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയവുമായി ലയിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ, സർക്കാർ വൃത്തങ്ങൾ ഈ വാർത്തയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചുവെന്ന് അവരുടെ തന്നെ റിപ്പോർട്ടിൽ പറയുന്നു. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ മറ്റൊരു ശ്രമമമാണ് ഇതെന്ന് കോൺഗ്രസ് രാജ്യസഭാംഗം സയ്യിദ് നസീർ ഹുസൈൻ വിശേഷിപ്പിച്ചതും ഡെക്കാന്‍ ഹെറാള്‍ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Read More

സ്റ്റോക്കോം: വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനായ സ്വാന്റെ പെബുവാണ് പുരസ്കാരത്തിന് അർഹനായത്. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിനാണു പുരസ്കാരം. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു കണ്ടെത്തിയ ഗവേഷണത്തിനാണു സമ്മാനമെന്നു നൊബേൽ പുരസ്കാര സമിതി അറിയിച്ചു.

Read More

വാഷിങ്ടണ്‍: വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നത് യുഎസ്സിനു ചരിത്രനേട്ടം സമ്മാനിച്ചു. ആലീസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് പാസഞ്ചർ വിമാനം സെപ്റ്റംബർ 29ന് രാവിലെ 7 മണിക്ക് വാഷിംഗ്ടണിലെ ഗ്രാന്‍റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. കമ്പനിയുടെ ആദ്യ പ്രോട്ടോടൈപ്പ് മോഡൽ വിമാനം 3,500 അടി ഉയരത്തിൽ എയർഫീൽഡിന് ചുറ്റും വട്ടമിട്ടതിന് ശേഷമാണ് പരീക്ഷണ പറക്കൽ നടത്തിയത്. ഒമ്പത് യാത്രക്കാരെയും രണ്ട് പൈലറ്റുമാരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിമാനം എട്ട് മിനിറ്റ് ആകാശയാത്രയ്ക്ക് ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനയാത്രയ്ക്കിടെ പുറന്തള്ളുന്ന ഇന്ധന മലിനീകരണം ഇല്ലാതാക്കി ഭാവിയിൽ ആകാശത്ത് വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

Read More