Author: News Desk

ഇടുക്കി: മൂന്നാർ രാജമല നൈമക്കാട് ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃ​ഗങ്ങളെ അക്രമിച്ചുകൊല്ലുന്ന കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളില്‍ കൂട് വെച്ചതിനാല്‍ രാത്രിയോടെ കുടുങ്ങുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. 100ലധികം ഉദ്യോ​ഗസ്ഥരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. നൈമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ട അഞ്ച് കറവപ്പശുക്കളെ കടുവ കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. മൂന്നാറില്‍ ആദ്യമായാണ് കടുവ ജനവാസ കേന്ദ്രങ്ങളിലിറങ്ങി തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത്. നൈമക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് അക്രമത്തിനിരയായത്. ഇതില്‍ പത്തെണ്ണത്തിന് ജീവൻ നഷ്ടപ്പെട്ടു. ഈ സംഭവം നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിക്കുയാണ്. ഇന്നലെ രാത്രി വനംവകുപ്പ് കൂട് വെച്ചിരുന്നുവെങ്കിലും കടുവ മറ്റൊരിടത്താണ് അക്രമം നടത്തിയത്. കടുവയെ നാട്ടുകാരും വനപാലകരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ഓടിച്ചത്. കടുവ രണ്ടു ദിവസങ്ങളിലായി എത്തിയ ഈസ്റ്റ് ഡിവിഷന് 5 കിലോമീറ്ററര്‍ ചുറ്റളവിലുള്ള മുഴുവനിടങ്ങളിലും ജാഗ്രതാ നിർദ്ദേശം…

Read More

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു. പുലർച്ചെ 3.45നാണ് കൊച്ചിയിൽ നിന്ന് നോർവേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേ, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങൾ സന്ദർശിക്കും. നോർവേ സന്ദർശന വേളയിൽ മാരിടൈം സഹകരണം മെച്ചപ്പെടുത്തുന്നതിലായിരിക്കും ഊന്നൽ നൽകുക. ദുരന്ത നിവാരണത്തിന്‍റെ നോർവീജിയൻ മോഡലുകളെ കുറിച്ചും പരിചയപ്പെടും. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാൻ എന്നിവരും നോർവേയിൽ എത്തുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജും ഇംഗ്ലണ്ടിലേക്കും വെയിൽസിലേക്കും പോകുന്നുണ്ട്. വെയിൽസിലെ ആരോഗ്യ മേഖലയെക്കുറിച്ച് പഠിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശ്യം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ലോക കേരള സഭയുടെ പ്രാദേശിക യോഗം ലണ്ടനിൽ ചേരും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവ്വകലാശാലകളുമായി ധാരണാപത്രം ഒപ്പിടും. 13 വരെ സന്ദർശനം തുടരും. കോടിയേരിയുടെ നിര്യാണത്തെ തുടർന്ന് യാത്രയുടെ ആദ്യ ഘട്ടമായി നിശ്ചയിച്ചിരുന്ന ഫിൻലാൻഡിലേക്കുള്ള യാത്ര മാറ്റിവച്ചിരുന്നു.

Read More

ന്യൂഡൽഹി: രാജ്യത്തെ ഐടി സേവന മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണ് വലിയൊരു വിഭാഗം യുവാക്കൾ. മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം, വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ തുടങ്ങി നിരവധിയാണ് ഇതിനുള്ള കാരണങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള മേഖലകളിലൊന്നായിരുന്നു ഐടി. എന്നാൽ മാറിയ സാഹചര്യത്തിൽ, ഭീമൻ ഐടി കമ്പനികളിൽ നിന്ന് നിരാശാജനകമായ സമീപനമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓഫർ ലെറ്റർ കിട്ടിയ ഇന്ത്യയിലെ ഉദ്യോഗാർഥികളെ പോലും നിരാശരാക്കി ഇരിക്കുകയാണ് കമ്പനികൾ. ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ സ്വീകരിച്ച ആദ്യപടി ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഓഫർ ലെറ്ററിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള തീയതി വൈകിപ്പിക്കുക എന്നതാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കമ്പനി ഓഫർ ലെറ്റർ പിൻവലിക്കുകയും ജോലിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങൾ ആഗോളതലത്തിൽ ഉയർന്നുവരാൻ തുടങ്ങിയതോടെ, ഇന്ത്യയിലെ ഐടി കമ്പനികളിലും അത്ര സുഖകരമല്ലാത്ത സാഹചര്യങ്ങൾ ഉയർന്നുവരുന്നു. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് നേരത്തെ ജീവനക്കാർക്ക് വേരിയബിൾ പേ നൽകുന്നത്…

Read More

തിരുവനന്തപുരം: മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. അദ്ദേഹത്തിന് 66 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശവസംസ്കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1991 ൽ പുനലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു.

Read More

അഹമ്മദാബാ​ദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം മറ്റൊരു സ്വർണം കൂടി നേടി. വനിതകളുടെ ലോങ് ജമ്പിൽ നയന ജെയിംസ് കേരളത്തിനായി സ്വർണം സ്വന്തമാക്കി. ഈ ഇനത്തിൽ വെങ്കല മെഡലും കേരളം നേടി. ശ്രുതി ലക്ഷ്മിയാണ് വെങ്കലം നേടിയത്. പഞ്ചാബിന്‍റെ ഷൈലി സിങ്ങാണ് വെള്ളി നേടിയത്. 6.33 മീറ്ററാണ് നയനയുടെ കുതിപ്പ്. 2017 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നയന വെങ്കല മെഡൽ നേടിയിരുന്നു. അതേസമയം, മറ്റൊരു മെഡൽ പ്രതീക്ഷയായ അൻസി സോജൻ നിരാശയോടെ മടങ്ങി. ഫെൻസിംഗിൽ കേരളം നാലാം മെഡൽ നേടി. വനിതകളുടെ ഫോയിൽ വിഭാഗത്തിൽ കേരളം വെള്ളി മെഡൽ നേടി. മണിപ്പൂരിനോട് വാശിയേറിയ പോരാട്ടത്തിലാണ് കേരളം പരാജയപ്പെട്ടത്. സ്കോർ: 41-45. കഴിഞ്ഞ ദിവസം വനിതകളുടെ വ്യക്തിഗത ഇനത്തിൽ കേരളത്തിന്‍റെ ഗ്രേഷ്മ എം.എസ് മെഡൽ നേടിയിരുന്നു. 

Read More

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സോണിയ ഗാന്ധി കർണാടകയിലെത്തി. മൈസൂരുവിലെത്തിയ സോണിയാ ഗാന്ധിയെ കർണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ ശിവകുമാർ സ്വീകരിച്ചു. കുടകിലെ റിസോർട്ടിൽ രണ്ട് ദിവസം തങ്ങുന്ന സോണിയ കർണാടകയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യും. വ്യാഴാഴ്ച നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയാ ഗാന്ധി പങ്കെടുക്കും. പ്രിയങ്ക ഗാന്ധിയും വെള്ളിയാഴ്ച ജോഡോ യാത്രയുടെ ഭാഗമാകും. അതേസമയം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പദയാത്ര 26-ാം ദിവസത്തിലേക്ക് കടന്നു. സുത്തൂര്‍ മഠം, അസം മസ്ജിദ്, മൈസൂരുവിലെ സെന്‍റ് ഫിലോമിന പള്ളി എന്നിവ രാഹുൽ ഗാന്ധി സന്ദർശിച്ചു. നെയ്ത്തുകാരെയും രാഹുൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഗാന്ധിജയന്തി ദിനത്തിൽ ബദനവലു എന്ന ഖാദി ഗ്രാമം രാഹുൽ സന്ദർശിച്ചിരുന്നു.  രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ മാസം 30നാണ് കർണാടകത്തിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കെടുക്കുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്.…

Read More

ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചത്. ഈ വർഷമാദ്യം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തിരുന്നു. 10 മാസത്തിലേറെയായി ടാറ്റയുടെ കീഴിൽ എയർ ഇന്ത്യ നിരവധി മാറ്റങ്ങൾക്ക് വിധേയമായി. ആഭ്യന്തര വ്യോമയാന മേഖലയിൽ വിപണി വിഹിതം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ.  പുതിയ മെനുവിൽ, രുചികരമായ ഭക്ഷണങ്ങൾ അണിനിരക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശിക വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് തരം മധുരപലഹാരങ്ങളും മെനുവിൽ ഉണ്ട്. യാത്രക്കാർക്കായി ഒരു പുതിയ മെനു അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നൽ നൽകിക്കൊണ്ട് രുചികരമായ ഭക്ഷണം ഉറപ്പാക്കുമെന്നും എയർ ഇന്ത്യയുടെ ഇൻഫ്ലൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ്മ പറഞ്ഞു. അന്താരാഷ്ട്ര മെനുവും ഉടൻ പരിഷ്കരിക്കുമെന്നും ആഭ്യന്തര റൂട്ടുകളിൽ ഈ പുതിയ മെനു അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  സ്വകാര്യവൽക്കരണത്തിന് ശേഷമുള്ള ആദ്യ…

Read More

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലോടെ കോഴി ഫാമുകളും അറവുശാലകളും നിയമവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. കോഴി ഫാമുകളും അറവുശാലകളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ മനുഷ്യജീവന് അപകടകരമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഉറപ്പാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കോഴിഫാമുകളും അറവുശാലകളും ഉണ്ടാക്കുന്ന ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.  കഴിഞ്ഞ വർഷം ജൂലൈ 12നാണ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ചമ്പാടുള്ള ചിക്കൻ സ്റ്റാളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ഇരു സ്ഥാപനങ്ങളും സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം ചിക്കൻ സ്റ്റാളിന് പഞ്ചായത്തിന്‍റെയും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ലൈസൻസ് ഉണ്ട്. സ്റ്റാളിനെതിരെ ഉയർന്ന പാരിസ്ഥിതിക നിയമ ലംഘനങ്ങൾ തെറ്റാണെന്നാണ് പഞ്ചായത്തിന്‍റെ റിപ്പോർട്ട്. 

Read More

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പ് പരസ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്വകാര്യ ടെലിവിഷൻ ചാനലുകൾ എന്നിവയ്ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി. ചില ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

Read More

സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. പരിക്കിനെ തുടർന്ന് ബുംറയ്ക്ക് ലോകകപ്പ് നഷ്ടമാകും. ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ബുംറയും ഉണ്ടായിരുന്നു. എന്നാൽ നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് തുടക്കത്തിൽ അദ്ദേഹം മത്സരത്തിൽ കളിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബുംറ പരമ്പരയിൽ നിന്ന് പിൻമാറിയത്. വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് ബുംറയ്ക്ക് ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്ന് വ്യക്തമായത്. ബുംറയുടെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More