Author: News Desk

അ​ൽ-​ബാ​ഹ: രാ​ജ്യ​ത്ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി റി​സോ​ർ​ട്ട് പ​ദ്ധ​തി. വൃ​ദ്ധ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി (ഇ​ക്രം) ആ​ണ് അ​ൽ-​ബാ​ഹ​യി​ൽ ‘ഇ​ക്രം നാഷനൽ റി​സോ​ർ​ട്ട് പ്രോ​ജ​ക്‌​ട്’​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. വ​യോ​ജ​ന പ​രി​പാ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​​ന്റെ​യും പ്ര​യ​ത്​​ന​ത്തി​​ന്റെ​യും ഭാ​ഗ​മാ​യി​ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അന്താരാഷ്‌​ട്ര വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. വ​യോ​ജ​ന​ങ്ങ​ളെ പ​രി​പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള സ​മൂ​ഹ​ത്തി​ന്റെ വി​ശ്വാ​സ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ക്രം റി​സോ​ർ​ട്ട് സ​മ​ഗ്ര ആ​രോ​ഗ്യ, സാ​മൂ​ഹി​ക, മാ​ന​സി​ക പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ബ്ദു​റ​ഹ്മാ​ൻ അ​ബു റി​യ പ​റ​ഞ്ഞു. 23,000 ച​തു​ര​ശ്ര മീ​റ്റ​റി​ലു​ള്ള റി​സോ​ർ​ട്ടി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗെ​സ്റ്റ് ഹൗ​സ്, മ​സ്ജി​ദ്, തി​യ​റ്റ​ർ, ഹെ​ൽ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ്, ഔ​ട്ട്‌​ഡോ​ർ വാ​ക്ക്‌​വേ, സെ​ൻ​ട്ര​ൽ റ​സ്റ്റാ​റ​ന്റ്, ലൈ​ബ്ര​റി, ക്ലി​നി​ക്കു​ക​ൾ, ഫാ​ർ​മ​സി എ​ന്നി​വ ഉ​ൾ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ ആ​രും നോ​ക്കാ​നി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു​പോ​വു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​ക ഹോം ​കെ​യ​റും താ​മ​സ​സൗ​ക​ര്യ​വും ന​ൽ​കു​ന്ന​തി​നൊ​പ്പം ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണം​കൂ​ടി ല​ഭ്യ​മാ​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ബു​റി​യ…

Read More

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ സാധാരണക്കാരായ പ്രവർത്തകരുടെയും യുവനിരയുടേയും പിന്തുണ പ്രതീക്ഷിക്കുന്നതായി ശശി തരൂർ. കോണ്‍ഗ്രസ് പാർട്ടിയിൽ മാറ്റം ആവശ്യമാണെന്നും നിങ്ങളിൽ പ്രതീക്ഷയുണ്ടെന്നുമാണ് പ്രവർത്തകർ നൽകുന്ന പ്രതികരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം കേരളത്തിൽ പ്രചരണത്തിനെത്തിയതായിരുന്നു തരൂർ. “കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണെന്ന് അറിയില്ല. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പിസിസി പ്രസിഡന്റുമാര്‍ പരസ്യപിന്തുണ പ്രഖ്യാപിക്കരുതെന്നാണ് നിര്‍ദേശമുള്ളത്. ഒരുപക്ഷെ കെ സുധാകരന്‍ അതറിഞ്ഞിട്ടുണ്ടാവില്ല. കെ സുധാകരനെ നേരില്‍ കണ്ട് സംസാരിക്കും.” അദ്ദേഹം പറഞ്ഞു. രണ്ട് സ്ഥാനാർത്ഥികൾ ഉണ്ടാകുമ്പോൾ, രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകും. അതാണ് തിരഞ്ഞെടുപ്പിന്‍റെ സൗന്ദര്യവും. പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയും ഗുണത്തിന് വേണ്ടിയുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കി തിരഞ്ഞെടുപ്പിന് ശേഷം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

കൊച്ചി: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ജാൻകുല, സാക്ഷ, ഡാനിയൽ, പൗലോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ മെട്രോയിൽ ഗ്രാഫിറ്റി ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലുപേർ ചേർന്നാണ് ഗ്രാഫിറ്റി ചെയ്തതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാലിയൻ പൗരന്മാരെ പിടികൂടിയത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയ ഇവർ വിവിധയിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു. റെയിൽവേ ഗൂൺസ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഇവർ സ്പ്രേ പെയിന്റ് കൊണ്ട് ഗ്രാഫിറ്റി ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വലിയ സുരക്ഷയുള്ള മേഖലയിൽ പകൽ അരമണിക്കൂറോളം ചെലവിട്ടാണ് ഇവർ…

Read More

ന്യൂയോര്‍ക്ക്: അർജന്‍റീനയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ എം.എൽ.എസ് ലീഗിൽ കളിക്കുന്ന ഹിഗ്വയ്ൻ സീസൺ അവസാനത്തോടെ കളമൊഴിയും. നിലവിൽ അമേരിക്കൻ-കനേഡിയൻ ലീഗ് എംഎൽഎസിൽ ഇന്‍റർ മിയാമിക്ക് വേണ്ടിയാണ് ഹിഗ്വയ്ന്‍ കളിക്കുന്നത്. ഈ സീസണിൽ ഇതുവരെ മിയാമിക്കായി 14 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ ഹിഗ്വയ്ൻ നേടിയിട്ടുണ്ട്. മിയാമിക്ക് വേണ്ടി കളിച്ച 64 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളും 14 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഫ്രാൻസിൽ ജനിച്ച ഹിഗ്വയ്ൻ പിന്നീട് അർജന്‍റീനയിലേക്ക് താമസം മാറ്റി. അർജന്‍റീനിയൻ ക്ലബ് റിവർപ്ലേറ്റിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. 2005 മുതൽ 2007 വരെ ഹിഗ്വയ്ൻ റിവർ പ്ലേറ്റിനായി കളിച്ചു. 2007ൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കി. ടീമിനൊപ്പം 264 മത്സരങ്ങളിലാണ് ഹിഗ്വയ്ന്‍ കളിച്ചത്. 121 ഗോളുകളും 56 അസിസ്റ്റുകളും റയലിനായി നേടി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് നിസ്സാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. സെപ്റ്റംബറിൽ 336 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി വൈറൽ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. ഇന്നലെ മാത്രം 12443 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 670 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 8,452 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സെപ്റ്റംബർ ഒന്നിനും 30നും ഇടയിൽ 336 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും സ്ഥിതി കൂടുതൽ ഗുരുതരമാകുകയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് കേരളത്തിലാണു മാസങ്ങളായി രോഗബാധിതരുടെ എണ്ണം കൂടി നിൽക്കുന്നത്. പരിശോധനകളുടെ എണ്ണം വളരെക്കുറവായതിനാല്‍ യഥാര്‍ഥ സ്ഥിതി വ്യക്തമാകുന്നില്ല. മഹാവ്യാധി അവസാനിച്ചിട്ടില്ലെന്നും മാസ്കും സാമൂഹിക അകലവും പരമാവധി പാലിക്കണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

Read More

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ ഉൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ അനുമതി തേടി ചീഫ് ജസ്റ്റിസ് യു.യു. ലളിത്. വിഷയത്തിൽ കൊളീജിയം ജഡ്ജിമാർക്ക് കത്തയച്ചു. ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനുള്ള ശുപാർശ തയ്യാറാക്കാൻ യോഗം ചേരാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്‍റെ അസാധാരണമായ കത്ത്. ചീഫ് ജസ്റ്റിസിന്‍റെ ശുപാർശ അംഗീകരിക്കപ്പെട്ടാൽ കെ.ജി. ബാലകൃഷ്ണന് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന മലയാളിയായി കെ.വി. വിശ്വനാഥന്‍ മാറിയേക്കും. വിശ്വനാഥന് പുറമെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം തേടിയാണ് യു യു ലളിത് കൊളീജിയം ജഡ്ജിമാര്‍ക്ക് കത്ത് നല്‍കിയത്. നാല് ജഡ്ജിമാരെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സെപ്റ്റംബർ 30ന് സുപ്രീം കോടതി കൊളീജിയം…

Read More

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ എത്തിയ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി കർണാടകയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. നേതൃത്വത്തിലെ ഭിന്നതയിൽ സോണിയാ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു. ഒരുമിച്ച് നിൽക്കാനും ഇവർക്ക് നിർദ്ദേശം നൽകി. സോണിയാ ഇന്നും നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ പിന്തുണയോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ സ്ഥാനാർത്ഥിത്വം ചർച്ചയായി. മൈസൂരുവിലെ കബനി റിസോർട്ടിൽ ഇന്നലെ രാത്രിയാണ് നേതാക്കളുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ച നടന്നത്.

Read More

കരിപ്പൂർ: രാജ്യാന്തര വിമാനത്താവളത്തിൽ ഇ ഗേറ്റ്, ഡൈനമിക് കൗണ്ടർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ എമിഗ്രേഷൻ ഹാൾ നവീകരിച്ച് യാത്രക്കാർക്കായി തുറന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇനി എമിഗ്രേഷൻ നടപടികൾ വേഗത്തിലാകും. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവുമായി മാറും. പരിശോധനകൾക്കായി 16 കൗണ്ടറുകൾ ഉണ്ടാകും. കോഴിക്കോട് വിമാനത്താവളം വഴി ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ക്രമീകരണങ്ങൾ കൂടുതൽ ഉപയോഗപ്രദമാകും. എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് അതോറിറ്റി സിഎൻഎസ് വിഭാഗം ജോയിന്റ് ജനറൽ മാനേജർ മുനീർ മാടമ്പാട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.നന്ദകുമാർ, ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്‍റ് ജോയിന്‍റ് ജനറൽ മാനേജർ എസ്.സുന്ദർ, സിവിൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്‍റ് ജനറൽ മാനേജർ ബിജു, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസി. ജനറൽ മാനേജർ പദ്മ, ഓപ്പറേഷൻസ് വിഭാഗം അസി. ജനറൽ മാനേജർ സുനിത വർഗീസ് എന്നിവർ പ്രസംഗിച്ചു.

Read More

കാജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. കജോളാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്.  ‘സുജാത’ എന്ന കഥാപാത്രത്തെയാണ് കാജോൾ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ കൈകാര്യം ചെയ്യുന്ന അമ്മയാണ് ‘സുജാത’. ചിത്രത്തിന്‍റെ പ്രമേയം യഥാർത്ഥ കഥയാണ്. സമീർ അറോറയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  സൂരജ് സിംഗും ശ്രദ്ധ അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ് എന്നിവയാണ് ബാനര്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. ഇത് പിന്നീട് മാറ്റുകയായിരുന്നു. 

Read More

ന്യൂഡൽഹി: ജെഇഇ 2021 പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റഷ്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. കസാഖിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ജെഇഇ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്. ഇത് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷം സംഭവത്തിൽ വിദേശ പങ്കാളിത്തം ഉണ്ടെന്ന് ഒടുവിൽ തെളിഞ്ഞിരുന്നു. ടിസിഎസ് സോഫ്റ്റ്‌വെയർ അടക്കം ഹാക്ക് ചെയ്താണ് ചോർത്തൽ നടത്തിയത്. ജെഇഇ പരീക്ഷയ്ക്കായി ടാറ്റ കൺസൾട്ടൻസി നിർമ്മിച്ച സോഫ്റ്റ്‌വെയറാണ് ഹാക്ക് ചെയ്യപ്പെട്ടത്. 2021 സെപ്റ്റംബറിലാണ് സ്വകാര്യ കമ്പനിക്കെതിരെ കേസെടുത്തത്. റഷ്യൻ പൗരനായ പ്രതിയുടെ പങ്ക് അന്വേഷണത്തിൽ വ്യക്തമായതോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഡൽഹി-എൻസിആർ, പൂനെ, ജംഷഡ്പൂർ, ഇൻഡോർ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ 19 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 25 ലാപ്ടോപ്പുകൾ, ഏഴ് പിസികൾ, 30 ഓളം പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ, മാർക്ക് ഷീറ്റുകൾ,…

Read More