- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
ബെംഗളൂരു: വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 5.85 കോടി രൂപ കണ്ടുകെട്ടി. ബെംഗളൂരു ഉൾപ്പെടെ 12 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. 92 പേർക്കെതിരെയാണ് ഇഡി കേസെടുത്തിരിക്കുന്നത്. പ്രതികളിൽ ആറുപേർ വിദേശികളാണ്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തി. വർക്ക് ഫ്രം ഹോം മോഡലിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെയായിരുന്നു ഇ.ഡി അന്വേഷണം. കീപ്പ് ഷെയർ എന്ന ആപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ന്യൂ ഡൽഹി: ബിജെപി ഭരണസമിതിയുടെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണത്തിനെതിരെ സമരവുമായി ആംആദ്മി പാർട്ടി. ചൊവ്വാഴ്ച നഗരത്തിലെ 3,500 ലധികം കേന്ദ്രങ്ങളിൽ ചവറുകൊണ്ട് നിർമ്മിച്ച രാവണന്‍റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ പറഞ്ഞു. മാലിന്യ സംസ്കരണത്തിലും ശുചിത്വത്തിലും ഡൽഹി നഗരം പിന്നോട്ട് പോകുന്നത് വലിയ നാണക്കേടാണെന്ന് എഎപി കൗൺസിലർ ദുർഗേഷ് പഥക് പറഞ്ഞു. അതേസമയം, എഎപിയുടെ പ്രതിഷേധത്തെ ബിജെപി വിമർശിച്ചു. മാലിന്യത്തിൽ നിന്ന് രാവണന്‍റെ കോലം ഉണ്ടാക്കുന്നത് ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നും രാവണൻ ശിവഭക്തനാണെന്നും ബിജെപി വക്താവ് ശങ്കർ കപൂർ പറഞ്ഞു. അടുത്തിടെ പുറത്തിറക്കിയ ഒരു സർവേ റിപ്പോർട്ടിൽ ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇൻഡോർ തുടർച്ചയായി ആറാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ശുചിത്വത്തിനൊപ്പം, പണം സമ്പാദിക്കാനും കഴിയുമെന്ന് ഇൻഡോർ മോഡൽ കാണിച്ച് തരുന്നു. 1900 ടൺ നഗര മാലിന്യങ്ങളിൽ നിന്ന് ദിനം പ്രതി കോടികളാണ് ഉണ്ടാക്കുന്നത്. നഗരത്തിൽ ഓടുന്ന ബസുകളിൽ ഉപയോഗിക്കാനുള്ള…
യുക്രൈനെതിരെ യുദ്ധം നയിക്കാന്‍ റഷ്യയില്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിന്‍റെ നിര്‍ദ്ദേശം ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍, യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറാവാതെ ജീവനൊടുക്കിയിരിക്കുകയാണ് ഒരു റഷ്യന്‍ റാപ്പര്‍. ‘എന്ത് ആദര്‍ശത്തിന്‍റെ പേരിലായാലും താന്‍ കൊല്ലാന്‍ തയ്യാറല്ല’ എന്ന് പറഞ്ഞാണ് റാപ്പര്‍ ആത്മഹത്യ ചെയ്തത്. വാക്കി എന്നറിയപ്പെടുന്ന ഇവാൻ വിറ്റാലിയേവിച്ച് പെറ്റൂണിന്‍ വെള്ളിയാഴ്ചയാണ് ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ക്രാസ്നോദർ നഗരത്തിൽ വെച്ചാണ് ഇവാൻ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ഇവാന്‍റെ മരണം കാമുകിയും അമ്മയും സ്ഥിരീകരിച്ചു. പത്താം നിലയിൽ നിന്ന് ചാടിയാണ് ഇവാൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ്, ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത് സ്വന്തം ടെലഗ്രാം ചാനലിൽ അദ്ദേഹം പുറത്തുവിട്ടിരുന്നു. “നിങ്ങൾ ഈ വീഡിയോ കാണുമ്പോൾ, ഞാൻ ജീവനോടെ ഉണ്ടാകില്ല,” 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അദ്ദേഹം പറഞ്ഞു. “കൊലപാതകമെന്ന പാപം എന്‍റെ ആത്മാവില്‍ വഹിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ആദര്‍ശത്തിന് വേണ്ടിയും…
ന്യൂഡൽഹി: എച്ച്.ഐ.വി. ബാധിയുണ്ടോ എന്ന് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് ഡിസംബറിൽ പുറത്തിറക്കും. 20 മിനിറ്റിൽ ഫലമറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉമിനീരോ രക്തസാംപിളുകളോ ആണ് പരിശോധിക്കുക. സ്വയംപരിശോധനാ കിറ്റിന്റെ സ്വീകാര്യത സംബന്ധിച്ച് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനുമായി സഹകരിച്ച് ഒരു ദേശീയ പഠനം സംഘടിപ്പിച്ചിരുന്നു. ഉയർന്ന നിരക്കിൽ എച്ച്ഐവി അണുബാധിതരുള്ള 14 സംസ്ഥാനങ്ങളിലെ 50 ജില്ലകളിലാണ് പഠനം നടത്തിയത്. ഏകദേശം 93,500 ആളുകൾ പഠനത്തിൽ പങ്കെടുത്തു. സ്വയം പരിശോധനാ കിറ്റ് എളുപ്പത്തിൽ ഉപയോഗിക്കാനും ഫലം കണ്ടെത്താനും കഴിയുമെന്ന് പഠനത്തിൽ പങ്കെടുത്ത 95 ശതമാനം പേരും പറഞ്ഞു. ഇത്തരം കിറ്റുകൾ ഫാർമസികളിൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ഗർഭധാരണ പരിശോധന പോലെ സാധാരണമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. നിലവിൽ ലഭ്യമായ പരിശോധനകൾ നടത്താൻ വിമുഖത കാണിക്കുന്നവർക്ക് രോഗം കണ്ടെത്തുന്നത് എളുപ്പമാക്കാൻ ഇത്തരം കിറ്റുകൾ സഹായിക്കുമെന്ന് പഠനം നടത്തിയ പാത്ത് എന്ന എൻ.ജി.ഒയുടെ വക്താവായ ഡോ.ആശാ ഹെഗ്ഡെ പറയുന്നു.
കൊച്ചി: എറണാകുളത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷൻ. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും, കെസിഎ, ബിസിസിഐ പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം തുടരുകയാണ് എന്നും ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. സ്വന്തമായി സ്റ്റേഡിയമില്ലാത്തതിലെ പ്രതിസന്ധിയും, തിരുവനന്തപുരത്ത് ഇന്ത്യ– ദക്ഷിണാഫ്രിക്ക മല്‍സര നടത്തിപ്പില്‍ മറികടക്കേണ്ടി വന്ന വെല്ലുവിളികളുമാണ് ഈ നീക്കത്തിനു പിന്നില്‍. കെസിഎ 15 വർഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുന്ന തിരുവന്തപുരം കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ ഇന്ത്യ–ദക്ഷിണാഫ്രിക്ക മല്‍സര നടത്തിപ്പില്‍ കെസിഎയ്ക്ക് വലിയ പ്രതിസന്ധികളായിരുന്നു നേരിടേണ്ടി വന്നത്. മൂന്നര വര്‍ഷം കൊണ്ട് സ്റ്റേഡിയം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥലം കണ്ടെത്തുന്നതിനായി ഉടന്‍ പത്രപരസ്യം നല്‍കും. സ്വന്തമായി സ്റ്റേഡിയമായാല്‍ കേരളത്തിന് ഒരു ടെസ്റ്റ് ക്രിക്കറ്റ് വേദി നേടിയെടുക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നു ജയേഷ് ജോര്‍ജ് പറഞ്ഞു.
ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വലിയ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്ത് ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2022 ഒക്ടോബറിൽ, ഈ രണ്ട് മോഡലുകളും വാങ്ങുന്നവർക്ക് 40000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എക്‌സ്‌ചേഞ്ച് ബോണസിന്റെ രൂപത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ടാറ്റ ഹാരിയർ 5000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഹാരിയർ , സഫാരി മോഡൽ ലൈനപ്പിലേക്ക് ടാറ്റ അടുത്തിടെ രണ്ട് പുതിയ വേരിയന്റുകൾ ചേർത്തിരുന്നു. ഹാരിയർ XMS, XMAS വേരിയന്റുകൾക്ക് യഥാക്രമം 17.20 ലക്ഷം രൂപയും 18.50 ലക്ഷം രൂപയുമാണ് വില. പുതിയ സഫാരി XMS, XMAS മോഡലുകൾ യഥാക്രമം 17.96 ലക്ഷം രൂപയ്ക്കും 19.26 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. രണ്ട് എസ്‌യുവികളുടെയും പുതിയ വേരിയന്റുകൾക്ക് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി പനോരമിക് സൺറൂഫ് ലഭിക്കും.
ബെംഗളൂരു: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ കർണാടകയിലെ ജനങ്ങൾ ചീഫ് ജസ്റ്റിസിന് നിവേദനം അയച്ചു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ ഒപ്പിട്ട നിവേദനം ചീഫ് ജസ്റ്റിസിന് കൈമാറി. അടുത്തിടെയാണ് ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകിയത്. കർണാടകയിലെ ജനങ്ങൾ ഈ വിധിക്കെതിരെയാണ് രംഗത്തു വന്നത്. പ്രതികളുടെ ഇളവ് നീക്കം ചെയ്യണമെന്നും ബിൽക്കീസ് ബാനുവിന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ ഉറപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാഗ്സസെ അവാർഡ് ജേതാവ് സന്ദീപ് പാണ്ഡെയുടെ നേതൃത്വത്തിൽ ആക്ടിവിസ്റ്റുകള്‍ ഗുജറാത്തില്‍ നടത്തിയ പദയാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കർണാടകയിലെ ജനങ്ങളുടെ ഒപ്പുശേഖരണ ക്യാമ്പെയിന്‍. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെയാണ് പദയാത്ര സംഘടിപ്പിച്ചത്.
കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തു. കഴിഞ്ഞ മാസമാണ് പേവിഷ ബാധ ലക്ഷണങ്ങളോടെ നായ നഗരത്തിൽ വ്യാപകമായി ആളുകളെ കടിച്ചത്. ഇതരസംസ്ഥാന തൊഴിലാളി, വിദ്യാർഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരൻ എന്നിവർ അടക്കം ഏഴ് പേർക്കാണ് അന്ന് കടിയേറ്റത്. അതിന് ശേഷം ഏറ്റുമാനൂർ നഗര സഭയുടെ പരിധിയിലുള്ള തെരുവുനായകൾക്കടക്കം പേവിഷബാധ കുത്തിവെപ്പ് നടത്തിയിരുന്നു. ആളുകളെ കടിച്ച നായയെ അന്നു തന്നെ പിടിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു നായ. നായ കഴിഞ്ഞ ദിവസം ചത്തു. പിന്നാലെ നായയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടത്തിലാണ് പേവിഷ ബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. അന്ന് തന്നെ നായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നത് കൊണ്ട്, കടിയേറ്റ വ്യക്തികൾക്കെല്ലാം പേവിഷ…
കോവിഡുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. വാക്സിൻ വലിയ തോതിൽ കടുത്ത കോവിഡിൽ നിന്ന് നമുക്ക് ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും, കൊവിഡ് ഉയർത്തുന്ന ദീർഘകാല ഭീഷണികൾ നീങ്ങുന്നില്ല. കൊവിഡിൽ നിന്ന് മുക്തി നേടിയ ശേഷവും ദീർഘകാലം നിലനിൽക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഒരു വിഭാഗമുണ്ട്. ഈ അവസ്ഥയെ ലോംഗ് കോവിഡ് എന്ന് വിളിക്കുന്നു. കോവിഡ് അടിസ്ഥാനപരമായി ഒരു ശ്വാസകോശ രോഗമാണെങ്കിലും അത് വ്യത്യസ്ത അവയവങ്ങളെ വ്യത്യസ്ത രീതികളിൽ ബാധിക്കുന്നു. കോവിഡ് തലച്ചോറിനെയും ബാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനമനുസരിച്ച്, ആശയക്കുഴപ്പങ്ങള്‍, ചിന്തകളില്‍ വ്യക്തതയില്ലായ്മ, ബോധം നഷ്ടപ്പെടുന്ന അവസ്ഥ, ചുഴലി, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, തലവേദന, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, പെരുമാറ്റത്തില്‍ വ്യത്യാസം എന്നിവ കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതിന്‍റെ ഭാഗമായി പിടിപെടാം.
മുംബൈ: ആഭ്യന്തര ഓഹരി വിപണി ഇന്ന് ഉയർന്നു. സെൻസെക്സ് 783.14 പോയിന്‍റ് അഥവാ 1.38 ശതമാനം ഉയർന്ന് 57,571.95 ലും നിഫ്റ്റി 244.70 പോയിന്‍റ് അഥവാ 1.45 ശതമാനം ഉയർന്ന് 17,132 ലുമാണ് വ്യാപാരം ആരംഭിച്ചത്. 1633 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 250 ഓഹരികൾ ഇടിഞ്ഞു. 65 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾക്യാപ് സൂചികകൾ ഇന്ന് ഒരു ശതമാനത്തിലധികം ഉയർന്നു. മിക്ക മേഖലാ സൂചികകളും പ്രഭാത വ്യാപാരത്തിൽ നേട്ടത്തിലായിരുന്നു. നിഫ്റ്റി മെറ്റൽ ഇന്നലത്തെ നഷ്ടം നികത്തുകയും 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കുകയും ചെയ്തപ്പോൾ ബാങ്ക് 2 ശതമാനത്തിലധികം ഉയർന്നു.
