- നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ
- ‘വാജ്പേയ്യുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കണം’; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്
- കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്
- പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
- കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
- പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്
- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
Author: News Desk
ശ്രീനഗർ: ജമ്മു കശ്മീരിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ജമ്മു കശ്മീരിൽ ജയിൽ ഡി.ജി.പി കൊല്ലപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്ക് തൊട്ടുമുമ്പാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ കാരണങ്ങളാൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ജയിൽ ഡി.ജി.പി ഹേമന്ത് കുമാർ ലോഹ്യയെ സുഹൃത്തിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റതായും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്. ബാരാമുള്ളയിലും രജൗരിയിലും അമിത് ഷാ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ബുധനാഴ്ച ബാരാമുള്ളയിൽ നടക്കുന്ന പൊതുയോഗത്തിൽ പഹാരി സമൂഹത്തെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചേക്കും. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മറ്റ് വിഭാഗക്കാരായ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
ബെംഗളുരു: ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ വാളേന്തിയുള്ള ഹൈന്ദവ സംഘടനാ പ്രവർത്തകരുടെ റാലിക്കൊപ്പം പൊലീസും. മന്ത്രിയും എം.എൽ.എയും ഉൾപ്പടെ പങ്കെടുത്ത റാലിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 10,000 ത്തോളം പേരാണ് റാലിയിൽ പങ്കെടുത്തത്. വാളേന്തിയ പ്രവർത്തകർക്കൊപ്പം ഒരു പൊലീസുകാരൻ നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഉഡുപ്പി ജില്ലയിൽ മാസങ്ങളായി വർഗീയ സംഘർഷങ്ങൾ നടക്കുന്നുണ്ട്. ഹിജാബ് നിരോധനവും തുടർന്നുണ്ടായ സംഘർഷങ്ങളും മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ്, മന്ത്രി ഉൾപ്പടെ പങ്കെടുത്ത റാലി. ഹിന്ദു ജാഗരൺ വേദിക് ആണ് റാലി സംഘടിപ്പിച്ചത്. സാംസ്കാരിക മന്ത്രി വി സുനിൽ കുമാർ, എംഎൽഎ രഘുപതി ഭട്ട് എന്നിവർ റാലിയിൽ പങ്കെടുത്തു. നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, പരാതി ലഭിച്ചിട്ടില്ലെന്നും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.
മോദിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിചിത്ര നിര്‍ദേശവുമായി അധികാരികള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാചല്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ചയാണ് ഹിമാചൽ പ്രദേശ് സന്ദർശിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് സന്ദർശനം. ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നും സർട്ടിഫിക്കറ്റുകൾ തേടിയിട്ടുണ്ട്. ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും ഈ നിയമം ബാധകമാണ്. സെപ്റ്റംബർ 29നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പോലീസ് പുറത്തിറക്കിയത്. വിജ്ഞാപനം അനുസരിച്ച് ഒക്ടോബർ ഒന്നിന് മുമ്പ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും അത് വിശകലനം ചെയ്ത ശേഷം അനുമതി നൽകുമെന്നും പറയുന്നു. ഡെപ്യൂട്ടി എസ്.പിയുടെ ഓഫീസില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം.
യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ വോട്ടെടുപ്പുമായി മസ്ക്; പരിഹസിച്ച് യുക്രെയ്ൻ പ്രസിഡന്റ്
കീവ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ ആശയം പങ്കുവയ്ക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്ത് ഇലോൺ മസ്ക്കിനെതിരെ പ്രതിഷേധം. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി, ലിത്വേനിയ പ്രസിഡന്‍റ് ഗീതനസ് നൗസേദ എന്നിവർ ഉൾപ്പെടെ മസ്കിനെതിരെ രംഗത്തെത്തിയിരുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ 4 മേഖലകളിൽ യുഎൻ മേൽനോട്ടത്തിലുള്ള ഹിതപരിശോധന നടത്തണമെന്നും ഫലം യുക്രെന് അനുകൂലമാണെങ്കിൽ റഷ്യ പിൻമാറണമെന്നും മസ്ക് ആവശ്യപ്പെട്ടു. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയെ റഷ്യയുടെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കണമെന്നും ക്രൈമിയയിലേക്കുള്ള ജലവിതരണം ഉറപ്പാക്കണമെന്നും യുക്രെയ്ൻ നിഷ്പക്ഷത പാലിക്കണമെന്നും മസ്ക് നിർദ്ദേശിച്ചു. ഈ ആഗ്രഹത്തിന് ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്ന് അഭിപ്രായം പറയാൻ അദ്ദേഹം ട്വിറ്റർ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മസ്കിന്‍റെ മറ്റൊരു വോട്ടെടുപ്പ് കൂടി നടന്നത്. “ഡോൺബാസിലും ക്രൈമിയയിലും താമസിക്കുന്നവർക്കു റഷ്യയുടെ ഭാഗമാകാനാണോ യുക്രെയ്‌നിന്റെ ഭാഗമാകാനാണോ താൽപര്യമെന്ന് പരിശോധിക്കണം.” മസ്ക് ട്വീറ്റ് ചെയ്തു. ഇതിലും ‘യെസ്’ അല്ലെങ്കിൽ ‘നോ’ രേഖപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.
വാഷിങ്ടണ്‍: അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിഎന്‍എന്‍ ചാനലിനെതിരേ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 47.5 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 2024ലെ തിരഞ്ഞെടുപ്പിൽ താൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ഭയന്നാണ് സിഎൻഎൻ തനിക്കെതിരെ പ്രചാരണം നടത്തിയതെന്ന് ഫ്ലോറിഡ ജില്ലാ കോടതിയിൽ സമർപ്പിച്ച പരാതിയില്‍ ട്രംപ് പറഞ്ഞു. വിശ്വസനീയമായ വാർത്താ സ്രോതസ്സ് എന്ന പ്രശസ്തി ഉപയോഗിച്ച്, സിഎൻഎൻ പ്രചാരണം നടത്തുകയും വായനക്കാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. സിഎൻഎൻ തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ ശ്രമിച്ചെന്നാണ് കോടതിയിൽ നൽകിയ 29 പേജുള്ള പരാതിയിൽ ആരോപിക്കുന്നത്. കേസിൽ വിചാരണ വേണമെന്നാണ് ട്രംപിന്‍റെ ആവശ്യം.
ന്യൂ ഡൽഹി: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അപ്പീൽ. പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളും സാഹചര്യത്തെളിവുകളും ഹൈക്കോടതി ശരിയായി വിലയിരുത്തിയില്ലെന്ന് സംസ്ഥാനം സമർപ്പിച്ച ഹർജിയിൽ പറയുന്നു. രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് രാധയുടെ ആഭരണങ്ങൾ കണ്ടെത്തിയതുൾപ്പെടെയുള്ള വസ്തുതകൾ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാം പ്രതി ബിജുവിൻ്റെ വഴിവിട്ട ബന്ധങ്ങൾ പുറത്ത് വരാതെയിരിക്കാനാണ് രാധയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നും അപ്പീലിൽ പറയുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയത്. 2014 ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷമാണ് ചുള്ളിയോട് ഒരു കുളത്തിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ബിജു…
നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധിക്കുന്നത് തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറഞ്ഞു. റോഷാക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: സഹപാഠി നൽകിയ ആസിഡ് കലർന്ന ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റു. രണ്ട് വൃക്കകളുടെയും പ്രവർത്തനം നിലച്ച വിദ്യാർത്ഥി മരണത്തോട് മല്ലിടുകയാണ്. കേരള തമിഴ്‌നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയുടെ കീഴിൽ വരുന്ന കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്‍റെയും സോഫിയയുടെയും മകൻ അശ്വിൻ (11) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണ്. കഴിഞ്ഞ മാസം 24നാണ് സംഭവം നടന്നത്. കൊല്ലങ്കോടിന് സമീപം അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തിൽ പഠിക്കുന്ന അശ്വിൻ, പരീക്ഷയെഴുതി ശുചിമുറിയിൽ നിന്ന് മടങ്ങുമ്പോൾ സഹപാഠി ശീതളപാനീയം നൽകിയെന്നും എന്നാൽ രുചിയിൽ വ്യത്യാസം തോന്നിയതിനാൽ കുറച്ച് മാത്രമാണ് കുടിച്ചതെന്നും വീട്ടുകാരോടും പൊലീസിനോടും പറഞ്ഞു. പിറ്റേന്ന് കടുത്ത പനിയെ തുടർന്ന് അശ്വിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം കടുത്ത വയറുവേദനയും ഛർദ്ദിയും ശ്വാസതടസ്സവും അനുഭവപ്പെട്ട കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ രണ്ട് വൃക്കകളുടെയും പ്രവർത്തനം നിലച്ചതായി കണ്ടെത്തി.…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിനടുത്ത് ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ഈ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം കാരണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നും നാളെയും കേരളത്തിൽ കൂടുതൽ വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടി. എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചിരുന്നു. ഉച്ചക്ക് ശേഷം മഴ പെയ്യാനാണ് കൂടുതൽ സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയിൽ റോഡ് തകർന്നതോടെ പൊൻമുടി പൂർണമായും ഒറ്റപ്പെട്ടു. നേരത്തെ 12-ാം വളവിൽ റോഡ് തകർന്ന പ്രദേശത്ത് റോഡ് പണി തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ 12-ാം വളവിനപ്പുറത്തേക്ക് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി പൊൻമുടി പ്രദേശത്ത് മഴ പെയ്യുകയായിരുന്നു. റോഡ് തകർന്നതിനാൽ നേരത്തെ…
പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ ആലുവിളവീട്ടിൽ അബ്ദുൾ ബാസിത് എന്ന ബാസിത് ആൽവി (25) ആണ് അറസ്റ്റിലായത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ നാല് പേർ പിടിയിലായി. പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്കേതിൽ റെഫാജ് മൻസിലിൽ സൈഫുദ്ദീൻ (25), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കല്ലേറിൽ ബസിന്‍റെയും ലോറിയുടെയും മുൻ വശത്തെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി പി രാഗേഷിൻ്റെ (47) കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആദ്യം…
