Author: News Desk

ന്യൂഡല്‍ഹി: ഹിമാചൽ പ്രദേശിലെ മാധ്യമപ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി റിപ്പോർട്ട് ചെയ്യാൻ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിൻവലിച്ചു. സംഭവം വിവാദമായതോടെയാണ് അധികൃതർ ഉത്തരവ് പിൻവലിച്ചത്. റാലി റിപ്പോർട്ട് ചെയ്യാൻ എത്തുന്ന എല്ലാ ലേഖകരുടേയും, ഫോട്ടോഗ്രാഫർമാരുടേയും, വീഡിയോഗ്രാഫർമാരുടേയും പട്ടിക തയ്യാറാക്കാനും അവരുടെ സ്വഭാവം പരിശോധിച്ചതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സെപ്റ്റംബർ 29ന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശനിലെയും ആകാശവാണിയിലെയും മാധ്യമ പ്രവർത്തകർക്ക് പോലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ നിർദ്ദേശം നൽകി. ഒക്ടോബർ ഒന്നിനകം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനായിരുന്നു നിർദേശം. സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം തീരുമാനിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ കത്തിനെതിരെ സംസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് കത്ത് പിൻവലിക്കാൻ തീരുമാനിച്ചത്. ഓഫീസ് അശ്രദ്ധമായി കത്ത് നൽകിയതിൽ ഖേദിക്കുന്നതായും കത്ത് പിൻവലിച്ചതായും എല്ലാ മാധ്യമങ്ങളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അധികൃതർ പുതുതായി നൽകിയ നോട്ടീസിൽ വ്യക്തമാക്കി. പി.ആർ.ഡി ശുപാർശ ചെയ്യുന്ന എല്ലാവർക്കും പാസുകൾ നൽകും. ഹിമാചൽ പ്രദേശ് പൊലീസ് മേധാവിയും…

Read More

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനുകളുടെ അഭിപ്രായത്തിൽ, ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ റീട്ടെയിൽ വിൽപ്പന സെപ്റ്റംബറിൽ 11 ശതമാനം ഉയർന്നു. നിർമ്മാതാക്കളിൽ നിന്നുള്ള മികച്ച സപ്ലൈ ഉപഭോക്തൃ ഡെലിവറി വർദ്ധിപ്പിക്കാൻ ഡീലർമാരെ പ്രാപ്തരാക്കി. മൊത്ത ചില്ലറ വിൽപ്പന കഴിഞ്ഞ മാസം 14,64,001 യൂണിറ്റായിരുന്നു, മുൻ വർഷം ഇതേ സമയത്ത് 13,19,647 യൂണിറ്റായിരുന്നു. ഒക്ടോബറിൽ കൂടുതൽ മികച്ച വിൽപ്പനയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എഫ്എഡിഎ അഭിപ്രായപ്പെട്ടു.

Read More

ന്യൂയോർക്ക്: മത്തങ്ങ കാണാത്തവർ അധികമുണ്ടാവില്ല. എന്നാൽ, നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്തങ്ങയുടെ ഭാരം എത്രയായിരിക്കും? ന്യൂയോർക്കിലെ അപ്സ്റ്റേറ്റിൽ നിന്ന് വിളവെടുത്ത ഈ മത്തങ്ങ കണ്ടാൽ, ആരുടെയും കണ്ണ് തള്ളും. അത്രക്കും വമ്പനാണിവൻ. വേണമെങ്കിൽ ഒരാൾക്ക് സുഖമായി കയറി കിടന്ന് ഉറങ്ങാനുള്ള സ്ഥലം പോലും ഈ മത്തങ്ങയുടെ പുറത്തുണ്ട്. അമേരിക്കയുടെ വിളവെടുപ്പ് ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്തിരിക്കുകയാണ് ഇപ്പോൾ ഈ മത്തങ്ങ. 2,554 പൗണ്ട് അതായത് 1158 കിലോഗ്രാമും 475 ഗ്രാമുമാണ് ഈ മത്തങ്ങയുടെ ഭാരം. യുഎസിൽ ഇതുവരെ വിളവെടുത്തതിൽ വച്ച് ഏറ്റവും ഭാരമേറിയ മത്തങ്ങ എന്ന റെക്കോർഡ് ഈ ഭീമൻ മത്തങ്ങക്ക് സ്വന്തം.  2528 പൗണ്ട് എന്ന മുൻ ദേശീയ റെക്കോർഡാണ് ഈ ഭീമൻ മത്തങ്ങ തകർത്തത്. ഭീമൻ മത്തങ്ങ കാണാൻ താൽപ്പര്യമുള്ളവർക്ക് ഫാം ഉടമകൾ അവസരം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 15 വരെ ഇത് കാർഷിക മേളയിൽ പ്രദർശിപ്പിക്കും. അതിനുശേഷം മാത്രമേ ഇത് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയുള്ളൂ.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കൈമാറിയെന്ന റിപ്പോർട്ടുകൾ കേരള പൊലീസ് നിഷേധിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങൾ എൻ.ഐ.എ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ഇത്തരം പൊലീസുകാരുടെ ഫോൺ രേഖകൾ എൻഐഎ പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡുകൾക്ക് ശേഷവും പൊലീസും നേതാക്കളും തമ്മിൽ നിരന്തരം ബന്ധമുണ്ടായിരുന്നു. ഹർത്താലിനിടെ പോലീസും നേതാക്കളും ഫോണിൽ ബന്ധപ്പെട്ടിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലീസിന്റെ ഡാറ്റാ ബേസില്‍ നിന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. അയാളെ പിരിച്ചുവിട്ടു. കോട്ടയത്ത് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. ദേശീയ അന്വേഷണ ഏജൻസി…

Read More

യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം, കൺസഷൻ പാസ് വാങ്ങാൻ കുട്ടിയുമായി പോയ പിതാവിനെ മർദ്ദിച്ചതും ഉൾപ്പെടെ വിവാദങ്ങളിൽ നിറഞ്ഞിരിക്കുകയാണ് കെ.എസ്.ആർ.ടി. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരന്‍റെ പേരിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി എം.ഡിക്ക് എന്ന പേരിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രിയപ്പെട്ട കെഎസ്ആർടിസി എംഡി, ദിവസം 800 രൂപയും ചിലവും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം. തൊഴില്‍ ഇല്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്. ആദ്യം പണിയെടുക്കൂ. എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള  പോരാട്ടം. എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ” എന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Read More

തിരുവനന്തപുരം: കല്ലാറിൽ വട്ടക്കയത്ത് കുളിക്കാൻ ഇറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പോലീസുകാരനായ ഫിറോസ് ബന്ധുക്കളായ സഹാൻ ജവാദ് എന്നിവരാണ് മരിച്ചത്. സ്ഥിരം അപകടം നടക്കുന്ന മേഖലയിൽ കുളിക്കാൻ ഇറങ്ങരുതെന്ന് പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിൽ ഇറങ്ങിയത്. മുള്ളുവേലി കെട്ടിയിരുന്നത് എടുത്തു മാറ്റിയാണ് ഇവർ കയത്തിൽ ഇറങ്ങിയത്. 20 വയസ്സുള്ള ഒരു പെൺകുട്ടിയും അപകടത്തിൽ പെട്ടിരുന്നു. ഇവരെ നാട്ടുകാർ എത്തി രക്ഷപ്പെടുത്തി.

Read More

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സൗദി ഡൗൺടൗൺ (എസ്ഡിസി) എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു. സൗദി അറേബ്യയിലെ 12 നഗരങ്ങളിൽ ഡൗണ്ടൗൺ ഏരിയകളും മിക്സഡ് യൂസ് ഡെസ്റ്റിനേഷനുകളും നിർമിക്കാനും വികസിപ്പിക്കാനും പുതിയ കമ്പനി ലക്ഷ്യമിടുന്നു. പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന് (പിഐഎഫ്) കീഴിലാണ് പദ്ധതി നടപ്പാക്കുക. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഒരു കോടിയിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശങ്ങള്‍ വിവിധ നഗരങ്ങളിലെ പദ്ധതികള്‍ക്കു വേണ്ടി കമ്പനി വികസിപ്പിക്കും.  

Read More

ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമായി കണക്കാക്കരുതെന്നും അത് ഒരു ആനുകൂല്യം മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയിൽ (ഫാക്ട്) ആശ്രിത നിയമനം വേണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫാക്ടിലെ ജീവനക്കാരനായിരുന്ന പിതാവ് സർവീസിലിരിക്കെ മരിച്ചതിനാൽ ആശ്രിത നിയമനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. 1995 ലാണ്, ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന യുവതിയുടെ പിതാവ് മരിച്ചത്. 14 വർഷത്തിനുശേഷം പ്രായപൂർത്തിയായപ്പോഴാണ്, മകൾ ആശ്രിത നിയമനത്തിന് അപേക്ഷിച്ചത്. ജീവനക്കാരന്‍റെ മരണസമയത്ത് ഭാര്യ സംസ്ഥാന ആരോഗ്യവകുപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ ജോലി ചെയ്യുന്നതിനാൽ, മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധന ഇവരുടെ കാര്യത്തിൽ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാക്ട് ജോലി അപേക്ഷ തള്ളിയത്.  ഇതിനെതിരെയാണ് മകൾ ഹൈക്കോടതിയെ സമീപിച്ചത്. ആശ്രിത നിയമനത്തിനുള്ള യുവതിയുടെ ഹർജി പരിഗണിക്കാൻ ഹൈക്കോടതി കമ്പനിക്ക് നിർദ്ദേശം…

Read More

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിന് കാരണം ഡോക്ടറുടെ ചികിത്സാ പിഴവാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ഡോക്ടർമാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. വിഷയത്തിൽ രണ്ട് ദിവസം മുമ്പ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ആ മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തത്തമംഗലം സ്വദേശി രഞ്ജിത്തിന്‍റെ ഭാര്യ ഐശ്വര്യയും നവജാത ശിശുവും മരിച്ചത് ഡോക്ടർമാരുടെ അനാസ്ഥ മൂലമാണെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ഡോക്ടർമാരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്. കുഞ്ഞ് മരിച്ചപ്പോഴും ഐശ്വര്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഐശ്വര്യയും മരിച്ചു. രക്തം ആവശ്യമാണെന്ന് പറഞ്ഞതിനാൽ തുടര്‍ന്ന് രക്തവും എത്തിച്ചു നല്‍കിയിരുന്നു. എന്നാൽ നാലാം തീയതി രാവിലെ ഐശ്വര്യ മരിച്ചു. ഇതേതുടർന്ന്…

Read More

ന്യൂഡല്‍ഹി: ഹിമാലയൻ മലനിരകളിലുണ്ടായ മലയിടിച്ചിലിനെ തുടർന്ന് ഉത്തരാഖണ്ഡിൽ 28 പർവതാരോഹകർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ട്. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. ദ്രൗപദിദണ്ഡ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടതെന്നാണ് വിവരം. ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി ഡെറാഡൂണിലേക്ക് പുറപ്പെട്ടു. ദേശീയ ദുരന്ത നിവാരണ സേന, ഇന്ത്യൻ സൈന്യം, ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.  അപകടത്തെ തുടർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. രക്ഷാപ്രവർത്തനത്തിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാകാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് നിർദ്ദേശം നൽകിയതായി രാജ്നാഥ് സിംഗ് ട്വീറ്ററിൽ അറിയിച്ചു.

Read More