- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
മുതിര്‍ന്ന നേതാക്കള്‍ പക്ഷംപിടിക്കുന്നു; അണികള്‍ നേതാക്കളെ അനുസരിക്കണമെന്നില്ലെന്ന് തരൂർ
തിരുവനന്തപുരം: മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ പക്ഷം പിടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. അണികൾ നേതാക്കളെ അനുസരിക്കണമെന്നില്ല. പാർട്ടിയിൽ മാറ്റത്തിനാണ് താൻ മത്സരിക്കുന്നതെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം തരൂരിനെ കെ.പി.സി.സി ഓഫീസിൽ സ്വീകരിക്കാൻ മുതിർന്ന നേതാക്കളാരും എത്തിയില്ല. “ആരു ജയിച്ചാലും ശരിക്കുള്ള വിജയം പാർട്ടിയുടെ വിജയമായിരിക്കണമെന്നാണ് എന്റെ വിശ്വാസം. മുതിർന്ന നേതാക്കൾക്കിടയിൽ വേർതിരിവുണ്ട്. പക്ഷേ അവർ പറഞ്ഞതു തന്നെ നമ്മുടെ പാർട്ടി അംഗങ്ങൾ അനുസരിക്കണമെന്ന് നിർബന്ധമില്ല. അങ്ങനെയെങ്കിൽ അത് ജനാധിപത്യവിരുദ്ധമാണ്. അവർ അവരുടെ മനഃസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യട്ടെ. എന്റെ അഭിപ്രായത്തിൽ പാർട്ടിക്കകത്ത് ശത്രുക്കളൊന്നുമില്ല” തരൂർ പറഞ്ഞു. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്. മുദ്രവച്ച ബാലറ്റ് പെട്ടി അടുത്ത ദിവസം തന്നെ ഡൽഹിയിൽ എത്തിക്കും. ഇത് സ്ഥാനാർത്ഥികളുടെ മുൻപിൽവച്ച് തുറക്കും. ഫലം എന്തുതന്നെയായാലും അത് അംഗീകരിക്കണം. മുതിർന്ന നേതാക്കളെ ഞാൻ ബഹുമാനിക്കുന്നു. അവരുടെ വോട്ടിന്റെ അതേ വില തന്നെയാണ് സാധാരണ പ്രവർത്തകന്റെയും വോട്ടിനെന്ന് തരൂർ പറഞ്ഞു.
ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ ജെമിമ റോഡ്രിഗസ് മുന്നേറി. ബാറ്റര്‍മാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ താരം ഇടം നേടി. ഏഷ്യാ കപ്പിൽ എട്ടാം സ്ഥാനത്താണ് ജെമിമ ഫിനിഷ് ചെയ്തത്. ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ 75 റൺസാണ് ജെമിമ നേടിയത്. യുഎഇക്കെതിരെ 76 റൺസും നേടി. 641 റേറ്റിംഗ് പോയിന്‍റുകളാണ് താരം നേടിയത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജെമിമയുടെ നേട്ടം. ഇതോടെ ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. സ്മൃതി മന്ദാന, ഷഫാലി വർമ്മ എന്നിവരാണ് യഥാക്രമം മൂന്നും ഏഴും സ്ഥാനങ്ങളിൽ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പതിമൂന്നാം സ്ഥാനത്താണ്. ഏറ്റവും പുതിയ പട്ടികയിൽ ഹർമൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി.
തിരുവനന്തപുരം: കാസർകോട് എയിംസ് സ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റിൽ നടത്തുന്ന സമരത്തിനിടെ ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യനില വഷളായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയത്. ഇന്ന് നിരാഹാര സമരത്തിന്‍റെ മൂന്നാം ദിവസമായിരുന്നു. ഫലം കാണുന്നത് വരെ സമരം തുടരുമെന്നും ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് പോകുമെന്നും ദയാബായി പറഞ്ഞു.
കാലിഫോർണിയ: മാരകമായ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായി കോവിഡ്-19 ന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന വൈറസിന്‍റെ രൂപീകരണം ശാസ്ത്രജ്ഞർ ആദ്യമായി വിജയകരമായി മാതൃകയാക്കി. ജേണൽ വെെറസസിൽ പഠനം പ്രസിദ്ധീകരിച്ചു. സാർസ്-കോവ്-2 ന്‍റെ അസംബ്ലിയെയും രൂപീകരണത്തെയും കുറിച്ചുള്ള മൊത്തത്തിലുള്ള ധാരണ ഈ ഗവേഷണം നൽകുന്നു. വൈറൽ അസംബ്ലി മനസ്സിലാക്കുന്നത് എല്ലായ്പ്പോഴും ചികിത്സാ തന്ത്രങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘട്ടമാണെന്ന് യുഎസിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ റോയ സാൻഡി പറഞ്ഞു. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള വൈറസുകളുടെ നിരവധി പരീക്ഷണങ്ങളും അനുകരണങ്ങളും അവയുടെ അസംബ്ലി വ്യക്തമാക്കുന്നതിലും അവയെ നേരിടാനുള്ള വഴികൾ നൽകുന്നതിലും ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സാൻഡി പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെ.പി.സി.സി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. ശശി തരൂർ കെ.പി.സി.സിയിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും നിരവധി പ്രവർത്തകർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. താഴേത്തട്ടിലുള്ള പ്രവർത്തകർ തരൂരിനെ ആവേശത്തോടെ സ്വീകരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മുതിർന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണം നടത്തിയ ശേഷമാണ് തരൂർ മടങ്ങിയത്. ഇവിടെ സ്വീകരിക്കാൻ നേതാക്കൾ ഇല്ല. പക്ഷേ പാർട്ടിയുടെ ശക്തിയായ സാധാരണ പ്രവർത്തകരുണ്ട്, ശശി തരൂർ പറഞ്ഞു. മാറ്റം ആവശ്യമാണെന്നാണ് രാജ്യത്ത് നിന്നുള്ള പ്രതികരണം. മുതിർന്ന നേതാക്കൾ ഇവിടെ പക്ഷം പിടിക്കുകയാണ്. എന്നാൽ നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കുമെന്ന് താൻ കരുതുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ടിന് ഒരേ മൂല്യമാണ്. പ്രവർത്തകരുടെ വോട്ടുകൾക്ക് മുതിർന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നെയാണ്. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും മുതിർന്ന നേതാക്കൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും തരൂർ പറഞ്ഞു. പ്രസിഡന്‍റ്…
മുംബൈ: സീ എന്‍റർടെയ്ൻമെന്‍റ് എന്‍റർപ്രൈസസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ട്. ലയനത്തോടെ, കമ്പനി രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനികളിലൊന്നായി മാറും. വിപണി ആധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സിസിഎ വ്യക്തമാക്കിയിട്ടുണ്ട്. 2022 ജൂലൈ 29 ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) സീയും സോണിയും ലയിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 22നാണ് ഇരു കമ്പനികളുടെയും ലയനം ആദ്യമായി പ്രഖ്യാപിച്ചത്. 90 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 21ന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
ന്യൂഡല്‍ഹി: 1947-ലാണ് ഇന്ത്യാ-പാക് വിഭജനം നടന്നത്. പിന്നീട് 1971-ൽ പാകിസ്ഥാൻ വിഭജിക്കപ്പെടുകയും ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യ-പാകിസ്ഥാൻ വിഭജനം നടന്ന് 75 വർഷത്തിന് ശേഷം, 44 ശതമാനം ഇന്ത്യക്കാരും ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കണമെന്ന് അഭിപ്രായപ്പെടുന്നതായി സി-വോട്ടർ സർവേ. സെന്‍റർ ഫോർ വോട്ടിംഗ് ഒപ്പീനിയൻ ആൻഡ് ട്രെൻഡ്സ് ഇൻ ഇലക്ഷൻ റിസർച്ചും (സിവോട്ടർ) സെന്‍റർ ഫോർ പോളിസി റിസർച്ചും ചേർന്നാണ് സർവേ നടത്തിയത്. സർവ്വേയിൽ പങ്കെടുത്ത ഇന്ത്യയിലെ 14 ശതമാനം പേർ പാക് സർക്കാരിനെ വിശ്വസിക്കാമെന്ന് അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത 60 ശതമാനം പേർ വിശ്വസിക്കുന്നത് ബംഗ്ലാദേശ് സർക്കാരിനെയാണ്. മെയ് മുതൽ സെപ്റ്റംബർ വരെയാണ് സർവേ നടത്തിയത്. രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 48 ശതമാനം ഇന്ത്യക്കാർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ജനാധിപത്യം ശക്തി പ്രാപിച്ചുവെന്ന് പറഞ്ഞു. 51 ശതമാനം പേർ ഇന്ത്യ സ്വേച്ഛാധിപത്യ ഭരണത്തിന് അടുത്തെത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്നു. 31 ശതമാനം പേർ രാജ്യം ഏകാധിപത്യത്തിന് വിധേയമാകുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക…
ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജിയോ. ട്രയൽ സർവീസ് ബുധനാഴ്ച മുതൽ ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് ട്രയൽ സർവീസ് ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ, ജിയോയുടെ ട്രൂ 5 ജി സേവനം ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. കമ്പനി അവരിൽ നിന്ന് ഉപയോഗ അനുഭവങ്ങൾ തേടും. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ജിയോ വെൽക്കം ഓഫർ അവതരിപ്പിച്ചു. ഈ ഉപഭോക്താക്കൾക്ക് സെക്കൻഡിൽ 1 ജിബി വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. അവരുടെ നിലവിലുള്ള സിം മാറ്റാതെ 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ഘട്ടം ഘട്ടമായി ട്രയൽ റൺ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്കായി നീക്കിവച്ച തുകയെക്കുറിച്ചും അത് എങ്ങനെ കണ്ടെത്തുമെന്നും കമ്മീഷനെ അറിയിച്ച ശേഷം മാത്രമേ വോട്ടർമാർക്ക് ഉറപ്പ് നൽകാവൂ എന്നാണ് പുതിയ നിർദ്ദേശം. രാഷ്ട്രീയ പാർട്ടികളെ വോട്ടർമാരോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതിന്‍റെ ഭാഗമായാണ് നിയമം പരിഷ്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറെടുക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് പുതിയ നിർദേശം. ഈ മാസം 19നകം ഇത് സംബന്ധിച്ച് കമ്മീഷനെ അറിയിക്കാനും നിർദേശമുണ്ട്. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ നൽകി മാത്രമേ വോട്ടർമാരുടെ വിശ്വാസം തേടാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ പറയുന്നു. നിറവേറ്റപ്പെടാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പേരിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പ്രകടനപത്രിക തയ്യാറാക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ അവകാശമാണെന്ന കാഴ്ചപ്പാടിനോട് കമ്മിഷൻ തത്വത്തിൽ യോജിക്കുന്നു. എന്നിരുന്നാലും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനും നിഷ്പക്ഷത നിലനിർത്താനും എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും…
ന്യൂഡല്‍ഹി: ഓൺലൈൻ പണം ഇടപാടുകളിൽ വർദ്ധന. സെപ്റ്റംബറിൽ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) വഴി 11 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സെപ്റ്റംബറിൽ യുപിഐ വഴി 678 കോടി ഇടപാടുകളാണ് നടന്നത്. 2022 മെയ് മാസത്തിൽ യുപിഐ വഴിയുള്ള പേയ്മെന്‍റുകൾ 10 ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. ഓഗസ്റ്റിൽ 657.9 കോടി ഇടപാടുകളിൽ യുപിഐ പേയ്മെന്‍റുകൾ 10.72 ലക്ഷം കോടി രൂപയായിരുന്നു. എൻപിസിഐ ഡാറ്റ അനുസരിച്ച്, 2022 ജൂണിൽ, യുപിഐ ഡിജിറ്റൽ പേയ്മെന്‍റുകൾക്ക് കീഴിലുള്ള ഇടപാട് മൂല്യം മെയ് മാസത്തിലെ 10,41,506 കോടി രൂപയിൽ നിന്ന് 10,14,384 കോടി രൂപയായി കുറഞ്ഞു. എന്നാൽ ജൂലൈയിൽ ഇത് 10,62,747 കോടി രൂപയായി ഉയർന്നു.
