Author: News Desk

ധാക്ക: ദേശീയ പവർ ഗ്രിഡിലെ തകരാറിനെ തുടർന്ന് ബംഗ്ലാദേശിന്‍റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടിൽ. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ അധികൃതർ പറഞ്ഞു. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിലാണ് പ്രശ്നം ഗുരുതരമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്മെന്‍റ് ബോർഡ് (ബിപിഎൽബി) അധികൃതർ അറിയിച്ചു. തലസ്ഥാനമായ ധാക്കയിലെയും മറ്റ് വലിയ നഗരങ്ങളിലെയും എല്ലാ വൈദ്യുതി നിലയങ്ങളും തകരാറിലായതായും രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി കണക്ഷനുകൾ തടസ്സപ്പെടുകയും ചെയ്തതായി വൈദ്യുതി വകുപ്പ് വക്താവ് ഷമീം ഹസൻ പറഞ്ഞു.  അതേസമയം എവിടെയാണ് തകരാർ സംഭവിച്ചതെന്ന് കണ്ടെത്താൻ സർക്കാർ എഞ്ചിനീയർമാർ ശ്രമിക്കുകയാണെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നാണ് വിവരം.  

Read More

കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം നടന്ന പയ്യാമ്പലത്തേക്ക് ഒഴുകിയെത്തി ജനങ്ങൾ. ഇന്ന് വൈകുന്നേരവും പയ്യാമ്പലത്ത് കോടിയേരി ഉറങ്ങുന്ന മണ്ണിലേക്ക് സി.പി.എം പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു. നിരവധി പേരാണ് കോടിയേരിയുടെ വീട് സന്ദർശിക്കുന്നത്. സംസ്ഥാന സമ്മേളനമായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സി.പി.ഐ മന്ത്രിമാർ ഇന്ന് കോടിയേരിയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. പ്രിയ നേതാവിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പയ്യാമ്പലത്ത് എത്തിയിരുന്നു. സംസ്കാരച്ചടങ്ങിനിടെ പയ്യാമ്പലത്ത് സ്ഥലപരിമിതി കാരണം ഇന്നലെ പൊലീസ് പ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്കാര വേളയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ രാത്രിയോടെ പിൻവലിക്കുകയും ചെയ്തു. ചിതയുടെ പരിസരത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിച്ചതോടെ ആളുകൾ പ്രദേശത്തേക്ക് എത്തിത്തുടങ്ങി. പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവരാണ് രാവിലെ മുതൽ പയ്യാമ്പലത്തും വീട്ടിലും എത്തുന്നത്. കോടിയേരി ബാലകൃഷ്ണന് വികാര നിർഭരമായ യാത്രയയപ്പാണ് ഇന്നലെ കേരളം നൽകിയത്. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്ക്…

Read More

ന്യൂഡല്‍ഹി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 105 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഇന്‍റർപോൾ എന്നിവിടങ്ങളില്‍ നിന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇന്ത്യയിലെ ചില കോൾ സെന്‍ററുകൾ വ്യാജ ഫോൺ കോളുകൾ നടത്തി യുഎസ് പൗരൻമാരിൽ നിന്ന് പണം തട്ടുന്നുവെന്ന് ആരോപിച്ച് എഫ്ബിഐ ഇന്‍റർപോളിന് പരാതി നൽകിയിരുന്നു. രാജ്യത്താകമാനം 87 ഇടങ്ങളിൽ സി.ബി.ഐയും 18 ഇടങ്ങളിൽ സംസ്ഥാന പോലീസും പരിശോധന നടത്തി. ഡൽഹിയിലെ അഞ്ചിടങ്ങളിൽ നടത്തിയ റെയ്ഡിന് പുറമെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പഞ്ചാബ്, ചണ്ഡിഗഡ്, രാജസ്ഥാൻ, അസം, കർണാടക എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.

Read More

മോസ്‌കോ: സെപ്റ്റംബർ 21ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ ഒരു മൊബിലൈസേഷൻ ഡ്രൈവ് പ്രഖ്യാപിച്ചതിന് ശേഷം 200,000 ലധികം ആളുകൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. “ഇന്നത്തെ (ചൊവ്വാഴ്ച) കണക്ക് പ്രകാരം പുതുതായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു,” ഒരു ടെലിവിഷന്‍ മീറ്റിങ്ങിനിടെ ഷോയിഗു പറഞ്ഞു. സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് 80 പരിശീലന ഗ്രൗണ്ടുകളിലും ആറ് പരിശീലന കേന്ദ്രങ്ങളിലും പരിശീലനം നൽകുന്നുണ്ടെന്ന് ഷോയിഗു കൂട്ടിച്ചേർത്തു.

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിൽ കേന്ദ്രം നടപടികൾ കർശനമാക്കി. നാല് പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു. കമാൻഡർ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് കാന്‍റു, ബാസിത് അഹമ്മദ്, ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹബീബുള്ള മാലിക് എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്. യുഎപിഎ നിയമപ്രകാരമാണ് നടപടി. ജമ്മു കശ്മീർ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഇവരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേസമയം, ജമ്മു കശ്മീർ ജയിൽ മേധാവി ഹേമന്ത് കുമാർ ലോഹ്യയെ ഇന്നലെ രാത്രി ഉദയ്‍വാലയിലെ സുഹൃത്തിന്‍റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. സഹായിയായി ജോലി ചെയ്തിരുന്ന യാസിർ അഹമ്മദ് മുറിയിൽ വെച്ച് ഗ്ലാസ് കുപ്പി പൊട്ടിച്ച് കഴുത്തറുത്ത് ഹേമന്ത് കുമാർ ലോഹ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കത്തിക്കാനും ശ്രമിച്ചു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ ഉച്ചയോടെ പിടികൂടുകയായിരുന്നു. 23 കാരനായ യാസിർ അഹമ്മദ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ജമ്മു കശ്മീർ ഡിജിപി പറഞ്ഞു.…

Read More

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കായി ടി20യിൽ 2000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി ക്വിന്‍റൺ ഡികോക്ക്. ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ 36 റൺസ് നേടിയപ്പോഴാണ് ഡികോക്ക് ഈ നാഴികക്കല്ല് പിന്നിട്ടത്. ടി20യിൽ 2000 റൺസ് തികച്ച ആദ്യ പ്രോട്ടീസ് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറാണ്. ഗുവാഹത്തിയിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിനിടെയാണ് മില്ലർ ഈ നേട്ടം കൈവരിച്ചത്. ഇൻഡോറിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിംങ്ങിൽ തിളങ്ങാനാകാത്ത തെംബാ ബാവുമയെ പേസര്‍ ഉമേഷ് യാദവ് പുറത്താക്കി. എട്ട് പന്തിൽ മൂന്ന് റൺസ് മാത്രമാണ് ബവുമ നേടിയത്.

Read More

ന്യൂഡൽഹി: ഉക്രേനിയൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഉക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് മോദി സംഭാഷണത്തിനിടെ ആശങ്ക പ്രകടിപ്പിച്ചു. സൈനിക ഇടപെടലിലൂടെ പരിഹാരം സാധ്യമല്ലെന്ന് പറഞ്ഞ മോദി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പറഞ്ഞു. റഷ്യയുമായുള്ള സമാധാന പ്രക്രിയയിൽ ഇന്ത്യ പങ്ക് വഹിക്കാൻ തയ്യാറാണെന്ന് മോദി സെലെൻസ്കിയെ അറിയിച്ചു. അടുത്തിടെ ഉക്രൈനിലെ ആണവ നിലയത്തിന് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. ന്യൂക്ലിയർ റിയാക്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചില്ല, പക്ഷേ അനുബന്ധ ഉപകരണങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മിഖോലവ് മേഖലയിലെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് ഉക്രൈൻ ആണവ നിലയത്തിൽ നിന്ന് 300 മീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെയും തുടർന്ന് 2 തീഗോളങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കരയുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ ആക്രമണം ശക്തമാക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു.

Read More

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം സെമിയിൽ പ്രവേശിച്ചു. ഏറെക്കാലത്തിന് ശേഷമാണ് കേരള ടീം ദേശീയ ഗെയിംസിന്‍റെ സെമി ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടന്ന ലീഗ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ കരുത്തരായ സർവീസസിനെ 3-1ന് തോൽപ്പിച്ചാണ് കേരളം സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ ഒഡീഷയേയും തോൽപ്പിച്ച കേരളം ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ പ്രവേശിച്ചു. കേരളത്തിനായി 51, 64 മിനിറ്റുകളില്‍ വിഘ്നേഷ് സ്‌കോര്‍ ചെയ്തപ്പോള്‍ 78-ാം മിനിറ്റില്‍ അജീഷിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. വ്യാഴാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം മണിപ്പൂരിനെ നേരിടും. അതേസമയം, അത്ലറ്റിക്സിൽ ചൊവ്വാഴ്ച കേരളം ഒരു മെഡൽ കൂടി നേടി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ആരതി വെള്ളി നേടി. ആരതി 58:57 സെക്കൻഡിൽ ഫിനിഷ് ചെയ്തു. തമിഴ്നാടിന്‍റെ വിത്യ രാമരാജ് 57:57 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി.

Read More

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ദേശീയ രാഷ്ട്രീയ പ്രവേശം നേതാക്കൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. മദ്യക്കുപ്പികളും കോഴിയിറച്ചിയും ജനങ്ങൾക്ക് സമ്മാനിച്ചായിരുന്നു ആഘോഷം. മുതിർന്ന ടിആർഎസ് നേതാവ് രാജനല ശ്രീഹരിയുടെ നേതൃത്വത്തിലാണ് മദ്യവും ചിക്കനും വിതരണം ചെയ്തത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കെസിആറിന്‍റെയും മകന്‍റെയും കട്ടൗട്ടുകളിൽ മാലയിട്ട ശേഷമായിരുന്നു ആഘോഷം. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന കെസിആറിന് വേണ്ടി പ്രാർത്ഥിക്കണമെന്നും നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. 200 കുപ്പികളും 200 കോഴികളുമാണ് വിതരണം ചെയ്തത്. ദസറ ആഘോഷങ്ങളുടെ ഭാഗമായാണ് മദ്യം വിതരണം ചെയ്തതെന്ന് രാജനല ശ്രീഹരി വിശദീകരിച്ചു. വർഷങ്ങളായി മൂന്നാം മുന്നണി സ്വപ്നങ്ങളുമായി കെസിആർ സജീവമാണ്. കോണ്‍ഗ്രസിനെ മാറ്റി നിർത്തി പ്രാദേശിക പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുക എന്നതാണ് റാവുവിന്‍റെ സ്വപ്നം. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കെസിആർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More

ചെന്നൈ: മ്യാൻമറിൽ സായുധ സംഘം തടങ്കലിലാക്കിയ 13 തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. തായ്ലൻഡിൽ നിന്ന് ഇവരെ ഡൽഹിയിൽ എത്തിച്ചെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കാഞ്ചീപുരം, നീലഗിരി ജില്ലകളിൽ നിന്നുള്ളവരാണ് രക്ഷപ്പെട്ടത്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. അതേസമയം ബന്ദികളാക്കിയ മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് പേർ തായ്ലൻഡ് പൊലീസിന്റെ കസ്റ്റഡിയിലാണ്. സായുധ സംഘം ഇവരെ മ്യാവടി എന്ന സ്ഥലത്തിന് സമീപമുള്ള ഒരു പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വിസയില്ലാത്തതിനാൽ മ്യാൻമർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി അധികൃതർ. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഇജാസ്, തിരുവനന്തപുരം വർക്കല താന്നിക്കോട് സ്വദേശി നിധീഷ് ബാബു, മൂന്ന് തമിഴ്നാട് സ്വദേശികൾ എന്നിവരെയാണ് സായുധ സംഘം മ്യാവടിക്ക് സമീപമുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഫോണും എല്ലാ രേഖകളും പിടിച്ചെടുത്ത ശേഷം സ്റ്റേഷനു മുന്നിൽ ഇറക്കി വിട്ടു. പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇവരുടെ കുടുംബങ്ങളുമായി…

Read More