Author: News Desk

വാഷിങ്ടണ്‍: ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റർ വാങ്ങുന്ന കാര്യത്തിൽ വീണ്ടും തീരുമാനം മാറ്റി. നിശ്ചിത വിലയ്ക്ക് വാങ്ങാൻ തീരുമാനിക്കുകയും പിന്നീട് അതിൽ നിന്ന് പിൻവാങ്ങുകയും ചെയ്ത മസ്ക് ഇപ്പോൾ നേരത്തെ പറഞ്ഞ അതേ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് താൻ നിർദ്ദേശിച്ച അതേ വിലയ്ക്ക് ഓഹരികൾ വാങ്ങാനുള്ള തന്‍റെ തീരുമാനം മസ്ക് ട്വിറ്ററിന് അയച്ച കത്തിൽ ആവർത്തിച്ചു. ട്വിറ്റര്‍ വില്‍പന പാതിവഴിയില്‍ മുടങ്ങിയതിനെ തുടർന്ന് കേസ് കോടതിയിൽ എത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് മസ്കിന്‍റെ മാറ്റം. ഓഹരി വില നിശ്ചയിക്കാൻ ധാരണയായതിനെ തുടർന്ന് കരാറിൽ നിന്ന് പിൻമാറിയതിന് മസ്കിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. 54.20 ഡോളറിന്(4,415 രൂപ) ഓഹരി വാങ്ങാൻ മസ്ക് ഇപ്പോൾ താൽപ്പര്യം പ്രകടിപ്പിച്ചതായി ട്വിറ്റർ വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ നിശ്ചയിച്ച അതേ വില തന്നെയാണ് ഇപ്പോഴും നൽകുന്നത്. നിലപാട് മാറ്റാനുള്ള തീരുമാനവുമായി മസ്ക് വീണ്ടും രംഗത്തെത്തിയതോടെ ട്വിറ്ററിന്‍റെ ഓഹരി വില കുതിച്ചുയർന്നു. വ്യാജ…

Read More

ഡൽഹി: രാജ്യത്ത് ജിയോയുടെ 5 ജി സേവനങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ജിയോയുടെ ട്രൂ 5 ജി സേവനം ഡൽഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. കമ്പനി അവരിൽ നിന്ന് ഉപയോഗ അനുഭവങ്ങൾ തേടും. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ജിയോ വെൽക്കം ഓഫർ അവതരിപ്പിച്ചു, ഈ ഉപഭോക്താക്കൾക്ക് സെക്കൻഡിൽ 1 ജിബി വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ നൽകും. അവരുടെ നിലവിലുള്ള സിം മാറ്റാതെ 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ട്രയല്‍ റണ്‍ ഘട്ടം ഘട്ടമായി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

Read More

തിരുവനന്തപുരം: ഇന്ന്, വിജയദശമി ദിനത്തിൽ, ആയിരക്കണക്കിന് കുട്ടികൾ അറിവിന്‍റെ ആദ്യാക്ഷരം എഴുതും. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും തിരൂർ തുഞ്ചൻ പറമ്പിലും നൂറുകണക്കിന് കുട്ടികൾ അറിവിന്‍റെ ആദ്യാക്ഷരങ്ങൾ എഴുതും. പല ക്ഷേത്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും. നൃത്തം ഉൾപ്പെടെയുള്ള കലാരൂപങ്ങളിലും വിദ്യാരംഭം ഉണ്ട്.

Read More

തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും. കെ.പി.സി.സി അംഗങ്ങളുമായി ശശി തരൂർ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്നത് തുടരുകയാണ്. അതേസമയം, കെ സുധാകരൻ, വി ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളാരും ഇന്ന് തിരുവനന്തപുരത്ത് ഇല്ല. ഖാർഗെയെ പരസ്യമായി പിന്തുണച്ച മുതിർന്ന നേതാക്കളെ കണ്ട് തരൂർ ഇനി വോട്ട് ചോദിക്കില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് കെ.പി.സി.സി പ്രസിഡന്‍റ് ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ തരൂരിന് അതൃപ്തിയുണ്ട്. യുവാക്കളുടെ വോട്ടിലാണ് തരൂരിന്റെ പ്രതീക്ഷ. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പി.സി.സികൾ നിലപാട് പ്രഖ്യാപിക്കുന്നതിലും ശശി തരൂരിന് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാർശകൾ അട്ടിമറിക്കപ്പെടുന്നതായി തരൂർ ഹൈക്കമാൻഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തും.  പ്രചാരണത്തിനാവശ്യമായ സൗകര്യങ്ങൾ പി.സി.സികൾ ഒരുക്കണമെന്ന നിർദേശം ലംഘിക്കുന്നതും, പ്രധാന നേതാക്കൾ അകന്ന് നിൽക്കുന്നതും തരൂരിന് ക്ഷീണമായിട്ടുണ്ട്. അതേസമയം, മല്ലികാർജ്ജുൻ ഖാർഗെ നേരിട്ട് പി.സി.സികളുടെ പിന്തുണ ഉറപ്പിച്ചു തുടങ്ങി. സംസ്ഥാന നേതാക്കളെ ഫോണിൽ വിളിച്ച് പിന്തുണ…

Read More

ഇൻഡോർ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 178 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റിലി റൂസ്സോ സെഞ്ചുറിയും ക്വിന്റൺ ഡി കോക് അർദ്ധ സെഞ്ചുറിയും നേടി. തുടക്കത്തിൽ തന്നെ ഇന്ത്യയുടെ ബാറ്റിംഗ് നിരക്ക് കാലിടറിയതാണ് തിരിച്ചടിയായത്. 46 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറെർ.  

Read More

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ 50 യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ സഹകരിക്കുന്നുണ്ട്. ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡിൽ 10 പേരുടെ മരണത്തിനിടയാക്കിയ ഹിമപാതത്തിന്‍റെ ആഘാതം മാറുന്നതിന് മുൻപാണ് സംസ്ഥാനത്ത് മറ്റൊരു അപകടം കൂടി സംഭവിച്ചത്. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർത്ഥികളുമാണ് അപകടത്തിൽപ്പെട്ടത്. കാണാതായ 23 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അഡ്വാൻസ്ഡ് മൗണ്ടനീയറിംഗ് കോഴ്സിന്‍റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെയാണ് 34 വിദ്യാർത്ഥികളും ഏഴ് അധ്യാപകരും മലകയറിയത്. ദ്രൗപദി ദണ്ഡ മലമുകളിലെത്തി സംഘം തിരിച്ചിറങ്ങുമ്പോൾ രാവിലെ എട്ടേമുക്കാലോടെയാണ് ഹിമപാതമുണ്ടായത്. അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം മഞ്ഞിനടിയില്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍ പത്ത് പേർ മരിച്ചു. ഇതില്‍ രണ്ട് പേർ…

Read More

ന്യൂഡൽഹി: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഐടി പ്രൊഫഷണലുകളെ സുരക്ഷിതമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ആദ്യ ഘട്ടത്തിൽ 20 ലധികം പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച 16 തമിഴ്നാട് സ്വദേശികളെ കൂടി വിട്ടയച്ചു. ഇതോടെ മ്യാൻമറിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 50 ആയി. “ഇന്ത്യൻ സ്ഥാനപതിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥാനപതി കാര്യാലയം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അതിവേഗ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായുള്ള എല്ലാ നടപടികളും വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നതിൽ ഒരു സംശയവും വേണ്ട’, വി. മുരളീധരൻ പറഞ്ഞു.  

Read More

തിരുവനന്തപുരം: ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. വിലക്ക് ശരിയായ നടപടിയല്ലെന്ന് വിനയൻ പ്രതികരിച്ചു. ഈ വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചത് നല്ല കാര്യമാണെന്നും തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ പ്രതികരിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും വിനയൻ പറഞ്ഞു. യൂട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെ തുടർന്നാണ് നടൻ ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയത്. അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഘടനാ യോഗത്തിലാണ് നടപടി എടുത്തത്. നിരവധി നിർമ്മാതാക്കൾ ശ്രീനാഥിനെതിരെ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും അച്ചടക്കം ഉറപ്പാക്കാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അസോസിയേഷൻ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. നടനെ നിരോധിക്കരുതെന്നും തൊഴിൽ നിഷേധിക്കുന്നത് തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.  വിലക്ക് നീക്കിയെന്നാണ് താൻ മനസിലാക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. റോഷാക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ഒരു പരിപാടിയിലും മമ്മൂട്ടി വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഓരോരുത്തരും…

Read More

കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കേസ് പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ എടച്ചേരി പൊലീസിന് കൈമാറി. കോടിയേരിയെ അപമാനിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലാർക്ക് സന്തോഷ് രവീന്ദ്രൻ പിള്ള, കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനും തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഉറൂബ് എന്നിവരെ കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രവീന്ദ്രൻ പിള്ളയ്ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. ഉറൂബ് അംഗമായ പോത്തൻകോട് സ്കൂളിലെ പി.ടി.എ ഗ്രൂപ്പിലാണ് കോടിയേരി ബാലകൃഷ്ണനെ ‘കൊലപാതകി’ എന്ന് വിശേഷിപ്പിച്ചത്. ഉറൂബിനെതിരെ സി.പി.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. നടപടി ആവശ്യപ്പെട്ട് സിപിഎം പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു.

Read More

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. എറണാകുളം ജില്ലയിലെ കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സിയാദിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് 49 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 2,390 ആയി. ഇതുവരെ 358 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം,കൊല്ലം,കോട്ടയം തുടങ്ങിയിടങ്ങളിൽ നിന്നാണ് കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read More