Author: News Desk

ദില്ലി: ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഇനിയും 23 പേരെ കണ്ടെത്താനുണ്ട്. കനത്ത മഞ്ഞുവീഴ്ച തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി ഉയർത്തുകയാണ്. പർവതാരോഹണ പരിശീലനത്തിനായി 41 പേരടങ്ങുന്ന സംഘം എത്തിയപ്പോഴായിരുന്നു അപകടം. ഇതിൽ 10 പേർ മരിച്ചു. ഇവരെല്ലാം ജവഹർലാൽ നെഹ്റു പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ്.  ദ്രൗപദിദണ്ഡ പ്രദേശത്തെ ഹിമപാതത്തെ തുടർന്നാണ് ഇവർ ഇവിടെ കുടുങ്ങിയത്.  പ‍ർവതാരോഹകരുടെ പതിവ് ഇടമാണ് ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ ഉണ്ടായ സ്ഥലം. നിനച്ചിരിക്കാത്ത നേരത്താണ് ഇവിടെ മഞ്ഞ് വില്ലനാവുക.

Read More

ഡൽഹി: പ്രധാന പാർലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷത്തെ നീക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കി പുനസംഘടിപ്പിച്ചു. ഏകാധിപത്യ കാലഘട്ടത്തിൽ ഇത് പ്രതീക്ഷിച്ചതാണെന്ന് തൃണമൂൽ കോൺഗ്രസ് ഈ നീക്കത്തെ വിമർശിച്ചു. ഇന്നലെ വൈകുന്നേരമാണ് ഇത് സംബന്ധിച്ച ഉത്തരവുകൾ പുറത്തുവന്നത്. ഇതോടെ കോൺഗ്രസിന് ഒരു പാർലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനം മാത്രമാണുള്ളത്. ഏറ്റവും വലിയ രണ്ടാമത്തെ പ്രതിപക്ഷ കക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഒരു പാർലമെന്ററി സമിതിയുടെയും അധ്യക്ഷസ്ഥാനം ഇല്ലാത്ത സ്ഥിതിയാണ്. കോൺഗ്രസ് എംപി മനു അഭിഷേക് സിംഗ്വിയെ ആഭ്യന്തര കാര്യ പാർലമെന്ററി കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി പകരം ബിജെപി എംപിയും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാലിനെ നിയമിച്ചു. അഭിഷേക് സിംഗ്വിക്ക് മുൻപ് കോൺഗ്രസിന്റെ ആനന്ദ് ശർമയായിരുന്നു ഈ സമിതിയുടെ തലവൻ. 

Read More

മൂന്നാർ: മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി. നെയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നെയ്മക്കാട് കടുവയുടെ ആക്രമണത്തിൽ 10 കന്നുകാലികളാണ് ചത്തത്. കടലാർ ഈസ്റ്റ് ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചിരുന്നു. വന്യമൃഗ ആക്രമണം പതിവാകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കഴിഞ്ഞ ദിവസം മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാത ഉപരോധിച്ചിരുന്നു. പശുവിന്‍റെ ജഡവുമായി മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാത മൂന്ന് മണിക്കൂറോളമാണ് ഉപരോധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നൂറോളം കന്നുകാലികളാണ് പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Read More

ഹൈദരാബാദ്: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഇന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും. വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക. ഹൈദരാബാദിലെ തെലങ്കാന ഭവനിൽ ബുധനാഴ്ച ചേരുന്ന ജനറൽ ബോഡി യോഗത്തിൽ പാർട്ടിയുടെ പേര് പ്രഖ്യാപിക്കും. ദസറ ദിനത്തിൽ ദേശീയ പാർട്ടി ആരംഭിക്കുമെന്ന് ആദിവാസി ക്ഷേമ മന്ത്രി സത്യവതി റാത്തോഡ് പറഞ്ഞു.

Read More

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍ കേബിളുകളാണ് കോമണ്‍ ചാര്‍ജിംഗ് കേബിളായി എത്തുക. ഒരൊറ്റ ചാർജിംഗ് കേബിൾ എന്ന നിയമം നടപ്പാക്കാൻ ലാപ്ടോപ്പ് നിർമ്മാതാക്കൾക്ക് 2026 വരെ സമയം നൽകിയിട്ടുണ്ട്. 602 എംപിമാരുടെ പിന്തുണ ഈ നിയമത്തിന് ലഭിച്ചു. 13 പേർ എതിർത്ത് വോട്ട് ചെയ്യുകയും 8 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.  പരിസ്ഥിതിക്ക് വളരെ പ്രയോജനകരമായ ഒരു തീരുമാനമായാണ് നിയമം കണക്കാക്കപ്പെടുന്നത്.  യൂറോപ്യൻ യൂണിയന്‍റെ മല്‍സരവിഭാഗം കമ്മീഷണര്‍ മാര്‍ഗ്രെത്ത് വെസ്റ്റാജര്‍ ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ രൂപത്തിലുള്ള ചാർജറുകൾ മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നത്തിനും അസൗകര്യങ്ങൾക്കും ഇത് പരിഹാരമാണെന്ന് ഇവർ പറയുന്നു.  2021 സെപ്റ്റംബറിൽ ഈ നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചപ്പോൾ, ആപ്പിൾ എതിരായാണ് പ്രതികരിച്ചത്. ഒരു ചാര്‍ജിംഗ് കേബിള്‍ എന്ന നീക്കത്തോട് പ്രതികരിച്ച ആപ്പിൾ പ്രതിനിധി, ഇത്…

Read More

ദുബായ്: ജബൽ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രത്തിന്‍റെ വാതിലുകൾ ചൊവ്വാഴ്ച ഭക്തർക്കായി തുറന്നുകൊടുത്തു. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ദീപം തെളിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രധാന പ്രാർത്ഥനാ ഹാളിലായിരുന്നു ചടങ്ങുകൾ. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (സിഡിഎ) സോഷ്യൽ റെഗുലേറ്ററി ആൻഡ് ലൈസൻസിംഗ് ഏജൻസി സിഇഒ ഡോ. ഒമർ അൽ മുത്തന്ന, ടെമ്പിൾ ട്രസ്റ്റി രാജു ഷ്റോഫ്, കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൽ കരീം ജുല്‍ഫര്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ നയതന്ത്രജ്ഞർ, മതനേതാക്കൾ, ബിസിനസ് ഉടമകൾ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 200 ലധികം വിശിഷ്ടാതിഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രാജു ഷ്രോഫ് സ്വാഗതം പറഞ്ഞു. യു.എ.ഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയ്ക്കും മതേതര ചിന്താഗതിക്കും അനുസൃതമായി സിഖ് ഗുരുദ്വാരയ്ക്കും ക്രിസ്ത്യൻ പള്ളികൾക്കും സമീപമാണ് പുതിയ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

Read More

പൗരി ​​ഗഡ്വാൽ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 50 പേരുണ്ടായിരുന്നു. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഇരുട്ട് രാത്രിയിലെ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെളിച്ചം എത്തിക്കാൻ കാര്യമായ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ചും മറ്റുമാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ദുരന്തനിവാരണ സേനയെത്തി ലൈറ്റുകൾ തെളിയിച്ചപ്പോഴാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോയത്.

Read More

ഡൽഹി: 6ജിയുടെ കാര്യത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ടാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 6ജി വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ ഇന്ത്യൻ ഡെവലപ്പർമാരുടെ പക്കൽ ലഭ്യമാണ് എന്നതാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഹൈദരാബാദ് ഐഐടി ബൂത്ത് സന്ദർശിച്ച ശേഷം ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ നെറ്റ്‌വർക്ക് വേഗത കൈവരിക്കാൻ കഴിയുന്ന 6 ജി ടെക്നോളജി പ്രോട്ടോടൈപ്പുകൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രദർശിപ്പിച്ചു. ഈ പ്രോട്ടോടൈപ്പുകൾ 5 ജിയേക്കാൾ 2-3 മടങ്ങ് കൂടുതൽ സ്പെക്ട്രൽ കാര്യക്ഷമത കൈവരിക്കുമെന്ന് ഐഐടി അവകാശപ്പെടുന്നു.  ടെലികോം ലോകത്തെ 5 ജിയിൽ നിന്ന് 6 ജിയിലേക്ക് കൊണ്ടുപോകാൻ വികസിപ്പിച്ചെടുത്ത പല സാങ്കേതിക വികസനങ്ങളും ഇതിനകം സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ ഡെവലപ്പർമാർക്ക് ഇതിൽ പല സാങ്കേതിക കണ്ടെത്തലുകളുടെയും പേറ്റന്‍റുകൾ ലഭ്യമാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Read More

വലിയ ബജറ്റില്‍ നിർമ്മിച്ച മിക്ക ചിത്രങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ ബോളിവുഡിനെ രക്ഷിച്ചത് ‘ബ്രഹ്മാസ്ത്ര’യാണ്. രണ്‍ബിര്‍ കപൂർ നായകനായ ‘ബ്രഹ്മാസ്ത്ര’യുടെ വിജയം ബോളിവുഡിന് കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. ബോളിവുഡിലെ ഏറ്റവും പുതിയ ചിത്രമായ ‘വിക്രം വേദ’ പോലും പതറുമ്പോള്‍ ‘ബ്രഹ്മാസ്ത്ര’യുടെ പ്രദർശനം തുടരുകയാണ്. ‘ബ്രഹ്മാസ്ത്ര’ റിലീസ് ചെയ്തിട്ട് 25 ദിവസമായി. ഇതുവരെയുള്ള ‘ബ്രഹ്മാസ്ത്ര’യുടെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടു. വെറും 25 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 425 കോടി രൂപയാണ് നേടിയത്. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ‘ബ്രഹ്മാസ്ത്ര’യുടെ ആദ്യ ഭാഗമാണ് പ്രദർശനത്തിനെത്തിയത്. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പങ്കജ് കുമാറാണ്. ‘ബ്രഹ്മാസ്ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ചിരഞ്ജീവി ശബ്ദം നൽകിയിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ റിലീസ് ചെയ്തത്.  ചിത്രം ആദ്യ ദിനം ലോകമെമ്പാടും 75 കോടി രൂപ കളക്ട്…

Read More

ഇന്‍ഡോര്‍: ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം ഇക്കുറി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ തുണച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ പൂജ്യത്തിന് പുറത്തായ രോഹിത് മോശം റെക്കോർഡിലേക്ക് വഴുതി വീണു. ടി20യിൽ 10 തവണ പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമാണ് രോഹിത് ശർമ. കെഎൽ രാഹുലും വിരാട് കോഹ്ലിയും ഇക്കാര്യത്തിൽ രോഹിത് ശർമയെക്കാൾ ബഹുദൂരം പിന്നിലാണ്. രാഹുൽ അഞ്ച് തവണയും കോഹ്ലി നാല് തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഇൻഡോറിൽ കഗിസോ റബാദയാണ് രോഹിത് ശർമയെ പുറത്താക്കിയത്. ഹിറ്റ്മാൻ രണ്ട് പന്തുകൾ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. ടി20 ക്രിക്കറ്റിൽ ഇത് 43-ാം തവണയാണ് രോഹിത് ശർമ ഒറ്റ അക്ക സ്കോറിൽ പുറത്താകുന്നത്. രോഹിതിനെ പുറത്താക്കിയതോടെ റബാഡ തകർപ്പൻ റെക്കോർഡാണ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ രോഹിത് ശർമ്മയെ പുറത്താക്കിയ ബൗളർമാരുടെ പട്ടികയിൽ ന്യൂസിലൻഡ് പേസർ ടിം സൗത്തിക്കൊപ്പം റബാദയും ഇടംപിടിച്ചു. രോഹിതിനെ 11 തവണ വീതം ഇരുവരും പുറത്താക്കിയിട്ടുണ്ട്.  മത്സരത്തിൽ…

Read More