Author: News Desk

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ സ്ഥാപകനും തന്‍റെ സുഹൃത്തുമായ സ്റ്റീവ് ജോബ്സിനെ അനുസ്മരിച്ച് ടിം കുക്ക്. 2011 ഒക്ടോബർ 5നാണ് 56-ാം വയസ്സിൽ സ്റ്റീവ് ജോബ്സ് ശ്വാസതടസ്സം മൂലം അന്തരിച്ചത്. “ഒരു മഹത്തായ ആശയത്തിന് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് സ്റ്റീവ് ഞങ്ങളെ എല്ലാവരേയും വീണ്ടും വീണ്ടും കാണിച്ചുതന്നു. ഇന്നും എന്നും അദ്ദേഹത്തെ ഓര്‍ക്കുന്നു.” കുക്ക് ട്വിറ്ററിൽ കുറിച്ചു. ആപ്പിളിന്‍റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായിരുന്നു ജോബ്സ്. അദ്ദേഹം പിക്സറിന്‍റെ സിഇഒ ആയിരുന്നു. കൂടാതെ വാൾട്ട് ഡിസ്നി കമ്പനിയിലെ പ്രധാന സ്ഥാനവും വഹിച്ചിരുന്നു.

Read More

തിരുവനന്തപുരം: ലോക സമാധാന സമ്മേളനം വിളിക്കാനുള്ള കേരള സർക്കാരിന്റെ അഭ്യർത്ഥന ഗൗരവമായി പരിഗണിക്കുമെന്ന് നോബേൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ് പറഞ്ഞു. നോർവേ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നോർവേയിലെ നോബേൽ പീസ് സെന്റർ. കേരള സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ ലോകസമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നൊബേൽ സെന്‍ററുമായി സഹകരിച്ച് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി യോഗത്തിൽ താത്പര്യം പ്രകടിപ്പിച്ചു. “ഒരു സർക്കാർ അത്തരമൊരു സമ്മേളനം വിളിച്ചുകൂട്ടുന്നത് വളരെ സന്തോഷകരമായ കാര്യമാണ്,” ഫ്ലോഗ്സ്റ്റാഡ് കൂട്ടിച്ചേർത്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ എക്സിക്യൂട്ടീവ് ഡയറക്ടർ തന്‍റെ തിരക്കുകൾ മാറ്റിവച്ചാണ് കൂടിക്കാഴ്ചക്ക് തയ്യാറായത്. വിഷയത്തിൽ കേരളത്തിൽ നിന്ന് ഔദ്യോഗിക നിർദേശം ലഭിച്ചാൽ ചർച്ച നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പീസ് സെന്ററിന്റെ നേരിട്ടുള്ള നേതൃത്വത്തിലല്ലാതെ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറില്ല. ഒരു…

Read More

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തോമസ് അറസ്റ്റിലായിട്ട് മൂന്ന് വർഷം പിന്നിടുന്നു. സ്വത്ത് തട്ടിയെടുക്കാൻ ജോളി ആറ് കൊലപാതകങ്ങൾ നടത്തി. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തി. ആറ് കൊലപാതകങ്ങളിൽ റോയ് തോമസ് കേസിലെ പ്രാഥമിക വാദം മരട് പ്രത്യേക കോടതിയിൽ തുടരുകയാണ്. സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വ്യാജ വിൽപ്പത്രത്തിന്‍റെയും അതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് സ്വാഭാവിക മരണങ്ങളായി അവശേഷിച്ചിരുന്ന ആറ് മരണങ്ങളും കൊലപാതകമാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റം കുടുംബത്തിലെ മരുമകൾ ജോളി തോമസാണ് ആറുപേരെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുത്തത്. 2002 ൽ അന്നമ്മ തോമസ് ആട്ടിന്‍ സൂപ്പ് കഴിച്ച് കുഴഞ്ഞുവീണ് മരിച്ചതായിരുന്നു ആദ്യ കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസും മൂന്ന് വർഷത്തിന് ശേഷം മകൻ റോയ് തോമസും മരിച്ചു. അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം. മാത്യുവിന്റേതായിരുന്നു നാലാമത്തെ മരണം. ഷാജുവിന്‍റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ തൊട്ടടുത്ത മാസം മരിച്ചു.…

Read More

ന്യൂഡൽഹി: ഡൽഹിയിലെ പലം വിഹാറിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫോൺ തട്ടിയെടുത്തയാളെ കണ്ടെത്തി യുവതി. 28 കാരിയായ പല്ലവി കൗശിക് ബുദ്ധിപരമായി നഷ്ടപ്പെട്ട ഫോൺ വീണ്ടെടുത്തു. ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പല്ലവി ഓൺലൈനിൽ പണം അയയ്ക്കുകയായിരുന്നു. അതേ സമയം പിറകിൽ നിന്ന് തുറിച്ചുനോക്കുകയായിരുന്ന ഒരാൾ പല്ലവിയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. 200 മീറ്ററോളം യുവതി ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫോണിന്‍റെ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതോടെ ഫോൺ പരിസരത്ത് എവിടെയോ ഉണ്ടെന്ന് കണ്ടെത്തി. മൂന്ന് മണിക്കൂറോളം ഫോണിനായി അലഞ്ഞുതിരിഞ്ഞ പല്ലവിക്ക് രാത്രി 9 മണിയോടെ ഫോണിന്‍റെ ലൊക്കേഷൻ കൃത്യമായി ട്രാക്കുചെയ്യാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

Read More

തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രചാരണ പ്രവ‍ർത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് മെയ് രണ്ടിന് ആരംഭിക്കാനിരുന്ന പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഇന്ന് രാവിലെ 10 മണിക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിക്ടേഴ്സ് ചാനൽ വഴി പ്രദർശിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. ഓരോ ജില്ലയിലും മന്ത്രിമാർ പങ്കെടുക്കുന്ന ലഹരി വിരുദ്ധ കാമ്പയിനുകൾ നടത്തും. തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല സമിതി മുതൽ വാർഡ് തിരിച്ചുള്ള ജാഗ്രതാ സമിതികൾ വരെ രൂപീകരിച്ചിട്ടുണ്ട്. സ്കൂൾ തലത്തിലും ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം നിരീക്ഷിക്കാൻ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള പോലീസിന്‍റെ യോദ്ധാവ് പദ്ധതിയും ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിവിധ അന്വേഷണ ഏജൻസികളും വകുപ്പുകളും പൊതുജനങ്ങളും സംയുക്ത…

Read More

തൃശ്ശൂര്‍: കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാൾ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസിലെ പത്താം പ്രതി ടിറ്റു ജറോം (25) ആണ് ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. പത്തനാപുരം സ്വദേശിയായ ടിറ്റു ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു. അവിടെ ജയിലില്‍ മദ്യപിച്ചതിനെത്തുടര്‍ന്ന് വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കം ലംഘിച്ചതിനെത്തുടര്‍ന്നാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. അതിസുരക്ഷാ ജയിലില്‍നിന്ന് പരോള്‍ കിട്ടി പുറത്തിറങ്ങി തിരിച്ചെത്തിയതിന്റെ രണ്ടാം ദിവസമാണ് കൈത്തണ്ട ബ്ലേഡുകൊണ്ട് മുറിച്ചത്. ജയിൽ സ്റ്റോറില്‍ നിന്ന് ഷേവ് ചെയ്യാൻ വാങ്ങിയ ഡിസ്പോസിബിൾ ഷേവിംഗ് സെറ്റിൽ നിന്ന് ബ്ലേഡ് പൊട്ടിച്ചെടുത്താണ് കൈ മുറിച്ചത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായിരുന്നു കോട്ടയം സ്വദേശി കെവിൻ പി.ജോസഫിന്‍റെ. 2018 മെയ് 28നാണ് കെവിൻ കൊല്ലപ്പെട്ടത്. 14 പ്രതികളിൽ 10 പേർക്ക് കോടതി…

Read More

മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാർത്ഥിക്ക് പിന്തുണയുമായി മഹാരാഷ്ട്ര കോൺഗ്രസ്. നവംബർ മൂന്നിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി പിളർപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. അന്ധേരിയിൽ നിന്നുള്ള എംഎൽഎയായിരുന്ന രമേഷ് ലട്കെയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മരിച്ച എംഎൽഎയുടെ ഭാര്യ റുതുജ ലട്‌കെയെ ശിവസേന മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Read More

കടുത്തുരുത്തി: പോലീസിനെയും വീട്ടുകാരെയും നാട്ടുകാരെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി, കാറിലെത്തിയവര്‍ വീട്ടുമുറ്റത്തുനിന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്ന 12 വയസ്സുകാരന്റെ കള്ളക്കഥ. നീണ്ടൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിലെ പാറേല്‍പള്ളിക്കു സമീപം താമസിക്കുന്ന കുട്ടിയാണ് എല്ലാവരെയും വട്ടംകറക്കിയത്. അമ്മ വഴക്ക് പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. താൻ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോൾ വെള്ള കാറിലെത്തിയവര്‍ പിടികൂടി വായും കണ്ണും മൂടിക്കെട്ടി തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടി പറഞ്ഞത്. തട്ടിക്കൊണ്ടുപോകുംവഴി ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ മുട്ടുചിറ ആറാം മൈലിന് സമീപമെത്തിയപ്പോള്‍ റോഡിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. റോഡരികിലെ പള്ളയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കിടന്ന കുട്ടിയെ വഴിപോക്കൻ കാണാനിടയായി. കാറിലെത്തിയവര്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും പോകുംവഴി ഇവിടെ തള്ളിയ ശേഷം കടന്നുകളയുകയായിരുന്നുവെന്നും ഇയാളോട് കുട്ടി പറഞ്ഞു. ചരട് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ കൈകള്‍. തുടര്‍ന്ന് ഇയാള്‍ പോലീസിനെ ഉൾപ്പെടെ വിവരം അറിയിച്ചു. തട്ടിക്കൊണ്ടുപോയത് ഏറ്റുമാനൂരിലെ വീട്ടിലേക്കാണെന്ന് കുട്ടി പറഞ്ഞു. കുട്ടിയെ കണ്ടെത്തിയത് കടുത്തുരുത്തി സ്റ്റേഷന്‍ പരിധിയിലുമായതിനാല്‍ രണ്ട് സ്റ്റേഷനുകളിലെയും പോലീസ് അന്വേഷണത്തിന് മുന്നിട്ടിറങ്ങി. എസ്.എച്ച്.ഒ.മാരുടെ…

Read More

കൊച്ചി: പഴങ്ങളുടെ മറവിൽ രാജ്യത്തേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മയക്കുമരുന്ന് കണ്ടെയ്നർ പിടികൂടുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയിലെ മലയാളി ബിസിനസുകാരനായ മൻസൂർ തച്ചംപറമ്പിൽ തന്നോട് ഫോണിൽ സംസാരിച്ചിരുന്നതായി അറസ്റ്റിലായ വിജിൻ വർഗീസ് ഡിആർഐക്ക് മൊഴി നൽകിയിട്ടുണ്ട്. രാഹുൽ എന്നയാൾ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ ലഭിച്ച നിർദ്ദേശം. ഇയാൾക്കെതിരെ അന്വേഷണം നടക്കുകയാണ്. എന്നാൽ അമർ പട്ടേൽ എന്നയാളാണ് മയക്കുമരുന്ന് കടത്തിയതെന്ന് മൻസൂർ പറയുന്നു. താൻ സംഭവസ്ഥലത്ത് ഇല്ലാത്തപ്പോളാണ് അമർ പട്ടേൽ കള്ളക്കടത്ത് നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. അന്വേഷണ സംഘം ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വിദേശ വിപണിയിൽ നിന്ന് 1,476 കോടി രൂപയുടെ മയക്കുമരുന്നാണ് ഡിആർഐ പിടികൂടിയത്.

Read More

ബെൻഫിക്ക: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പി.എസ്.ജിക്ക് സമനില. ബെൻഫിക്കയുമായുള്ള മാച്ചിൽ 1-1ന് സമനിലയിൽ കുടുങ്ങുകയായിരുന്നു. 22-ാം മിനിറ്റിൽ ലയണൽ മെസിയാണ് പി.എസ്.ജിയുടെ ആദ്യ ഗോൾ നേടിയത്. 41-ാം മിനിറ്റിൽ ഡാനിയാലോയുടെ സെൽഫ് ഗോൾ പിഎസ്ജിക്ക് തിരിച്ചടിയായി. മെസിയും നെയ്മറും എംബാപ്പെയും പരമാവധി ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. അതെ സമയം റയൽ മാഡ്രിഡ് അവരുടെ മൂന്നാം മത്സരം ജയിച്ചു. റയൽ 2-1ന് ഷാക്തറിനെ തോൽപ്പിച്ചു. റോഡ്രിഗോ, വിനീഷ്യസ് എന്നിവരാണ് റയലിന്‍റെ ഗോളുകൾ നേടിയത്. മൂന്ന് ജയത്തോടെ റയലിന് ഗ്രൂപ്പിൽ ഒമ്പത് പോയിന്‍റാണുള്ളത്.  പ്രീമിയർ ലീഗിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയും എർലിംഗ് ഹാളണ്ടും ചാമ്പ്യൻസ് ലീഗിലും ഗോൾ വേട്ട തുടരുകയാണ്. കോപ്പൻഹേഗനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. ഹാളണ്ട് ഇരട്ടഗോൾ നേടി. റിയാദ് മെഹറെസ്, ജൂലിയൻ അൽവാരസ് എന്നിവരും ഗോൾ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഒരു ഗോൾ സെൽഫ് ഗോളിന്‍റെ രൂപത്തിലും കിട്ടി.  മറ്റൊരു മത്സരത്തില്‍ വമ്പൻമാരുടെ പോരിൽ എസി മിലാനെ തകര്‍ത്ത് ചെൽസി…

Read More