Author: News Desk

പൊന്നിയിൻ സെൽവൻ റെക്കോർഡുകൾ തകർക്കുമെന്ന് സിനാമാ ആസ്വാദകരും നിരൂപകരും ഒരുപോലെ പറഞ്ഞ മണിരത്നം ചിത്രമാണ്. ഐശ്വര്യ റായ് ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രം ദക്ഷിണേന്ത്യൻ സിനിമാ റെക്കോർഡുകളെല്ലാം തകർക്കുമെന്നാണ് അറിയുന്നത്. ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് ചരിത്രത്തിൽ നിരവധി റെക്കോർഡുകൾ ചിത്രം ഇതിനകം തന്നെ തകർത്തിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ചിത്രം ഇത്ര വേഗത്തില്‍ തമിഴ് ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ എത്തുന്നത്. അതുപോലെ, 250 കോടിയുടെ കളക്ഷൻ റെക്കോർഡും അതിവേഗം തകർന്നു.തമിഴ്‌നാട്ടില്‍ നിന്നും ആദ്യ 5 ദിവസത്തില്‍ 102 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്.

Read More

തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’ ഇപ്പോൾ ഹിന്ദിയിലും ശ്രദ്ധ നേടുകയാണ്. ഹൃത്വിക് റോഷൻ നായകനായ ചിത്രത്തിന് തുടക്കത്തിൽ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം സിനിമയ്ക്ക് തീയേറ്ററുകളിൽ വലിയ ദുരന്തം നേരിടേണ്ടി വരില്ല. ചിത്രത്തിന്റെ കളക്ഷൻ 55 കോടി കവിഞ്ഞു. റിലീസ് ദിവസം 10.35 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ, ചിത്രം 12.55 കോടി, 13.50 കോടി, 5.60 കോടി, 6 കോടി രൂപ എന്നിങ്ങനെ കളക്ഷൻ നേടി, മൊത്തം കളക്ഷൻ 55 കോടി രൂപയായി. ‘വിക്രം വേദ’ റിലീസ് ചെയ്ത അതേ ദിവസം തന്നെ സ്ക്രീനിലെത്തിയ ‘പൊന്നിയിൻ സെൽവൻ’ ഇതിനകം 300 കോടി രൂപ നേടിക്കഴിഞ്ഞു. പുഷ്കറും ഗായത്രിയും ചേർന്ന് സംവിധാനം ചെയ്ത ‘വിക്രം വേദ’ തമിഴ് സിനിമയിൽ വൻ വിജയമായിരുന്നു. പുഷ്കറും ഗായത്രിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഹിന്ദി തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭൂഷൺ കുമാർ,…

Read More

കോംഗോ: പണത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുതിയ കാര്യമല്ല. എന്നാൽ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും മൃഗങ്ങളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്ന സംഭവമാണ് കോംഗോയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രത്തിൽ നിന്ന് മൂന്ന് ചിമ്പാൻസികളെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. മൃഗങ്ങളെ വിട്ടു കിട്ടണമെങ്കിൽ പണം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതായി മൃഗശാല അധികൃതർ പറയുന്നു. ജാക്ക് എന്ന പ്രൈമേറ്റ് പുനരധിവാസ കേന്ദ്രത്തിൽ നിന്നാണ് ചിമ്പാൻസികളെ തട്ടിക്കൊണ്ടുപോയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവിടെ നിന്ന് ചിമ്പാൻസികളെ തട്ടിക്കൊണ്ടുപോയതെന്ന് കേന്ദ്രത്തിന്‍റെ സ്ഥാപകൻ ഫ്രാങ്ക് ചാന്‍റേറോ പറഞ്ഞു. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ചിമ്പാൻസികളെ കൊന്ന് അവരുടെ തല തിരിച്ചയയ്ക്കുമെന്നാണ് ഭീഷണി. തട്ടിക്കൊണ്ടുപോയ ചിമ്പാൻസികൾ രണ്ട് വയസിനും അഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. പണം ആവശ്യപ്പെട്ട് കുറ്റവാളികൾ നിരവധി തവണ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതേതുടർന്ന് മൃഗസംരക്ഷണ കേന്ദ്രം നിയമ സംവിധാനങ്ങളുമായും വ്യത്യസ്ത ഏജൻസികളുമായും ചേർന്ന് കുറ്റവാളികളെ കണ്ടെത്തി ചിമ്പാൻസികളെ…

Read More

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ അപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ ആശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നു.അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

Read More

അബുദാബി: അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍. എന്നാൽ വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കൊവിഡ് പ്രതിരോധ നടപടിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തിൽ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാനക്കമ്പനികളാണ്. യു.എ.ഇ ആസ്ഥാനമായുള്ള ചില വിമാനക്കമ്പനികൾ ഇതിനകം തന്നെ വിമാനങ്ങളിലെ യാത്രക്കാർക്ക് മാസ്ക് നിർബന്ധമല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ,ചൈന,ജപ്പാന്‍,മാലിദ്വീപ്,ഫിലിപ്പൈന്‍സ്,ദക്ഷിണ കൊറിയ,കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവിൽ യുഎഇയുടെ കോവിഡ്-19 പ്രതിരോധ ചട്ടങ്ങളിൽ അടുത്തിടെ പ്രഖ്യാപിച്ച ഇളവുകൾ അനുസരിച്ച് രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല.  സാംസ്കാരിക പരിപാടികൾ നടക്കുന്ന അബുദാബിയിലെ വേദികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വിനോദ മേഖലകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.

Read More

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് നൽകിയ അനുമതി പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആറുമാസത്തിനകം ട്രൈബ്യൂണൽ കേന്ദ്രത്തിന്‍റെ നടപടി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ പരിശോധിച്ച് അന്തിമ തീരുമാനം എടുക്കണമെന്ന ചട്ടമനുസരിച്ചാണ് കേന്ദ്രം തുടർനടപടികൾ പ്രഖ്യാപിച്ചത്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമ ആറ് മാസത്തിനകം വിശദമായ വാദം കേൾക്കുകയും നിരോധനം നിയമപരമാണോ എന്ന് തീരുമാനിക്കുകയും ചെയ്യും. നിരോധനത്തിലേക്ക് നയിച്ച കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ട്രൈബ്യൂണലിന് മുന്നിൽ അവതരിപ്പിക്കും. പോപ്പുലർ ഫ്രണ്ടിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരെ വാദിക്കാൻ അവസരമുണ്ടാകും. യു.എ.പി.എ നിയമത്തിലെ സെക്ഷൻ 3 പ്രകാരം പോപ്പുലർ ഫ്രണ്ടിന് നിരോധനം…

Read More

എറണാകുളം: വടക്കാഞ്ചേരി ബസപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നാളെ ഹാജരാകണം. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നു. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ടൂറിസ്റ്റ് ബസുകളുടെ പ്രവർത്തനം റോഡിലെ മറ്റ് വാഹനങ്ങളെ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കോടതി ബസുകൾക്ക് രൂപമാറ്റം വരുത്തുന്നത് നിരോധിച്ചിരുന്നു.

Read More

ലഖ്‌നൗ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ലഖ്നൗവിൽ നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെച്ച് മഴ. ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്ക് നടത്താനിരുന്ന ടോസ് അരമണിക്കൂർ വൈകി ഉച്ചയ്ക്ക് 1.30ന് മാത്രമായിരിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക. നേരത്തെ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്.

Read More

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 2,529 പുതിയ കോവിഡ് കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. നിലവിലെ സജീവ കേസുകളുടെ എണ്ണം 32,282 ആണ്. രാജ്യത്ത് കോവിഡ് വാക്സിനേഷൻ 218.84 കോടി കടന്നു. ഇതുവരെ, 4.10 കോടിയിലധികം കൗമാരക്കാർക്ക് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,057 കോവിഡ് പരിശോധനകളാണ് നടത്തിയത്. നിലവിൽ രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.38 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.07 ശതമാനവുമാണ്.

Read More

മമ്മൂട്ടിയുടെ ‘റോഷാക്ക്’ സിനിമ എന്ന മാധ്യമത്തിന് മുകളിൽ ചിന്തിക്കുന്ന പ്രേക്ഷകര്‍ക്കുള്ള സമർപ്പണമാണെന്ന് നടൻ ജഗതീഷ്. ഇന്ന് പ്രേക്ഷകർ സിനിമയ്ക്ക് മുകളിലാണ് നിൽക്കുന്നതെന്നും ജഗതീഷ് പറഞ്ഞു. “ആദ്യ കാലങ്ങളില്‍ സിനിമ എന്ന മാധ്യമം മുകളിലും പ്രേക്ഷകര്‍ താഴെയും ആയിരുന്നു. പിന്നീട് പ്രേക്ഷകര്‍ വളരാന്‍ തുടങ്ങി. അങ്ങനെ അവര്‍ സിനിമയുടെ ഒപ്പമായി. ഇപ്പോള്‍ സിനിമയ്ക്കും മുകളിലാണ് പ്രേക്ഷകര്‍. സിനിമ എന്ന മാധ്യമത്തിന്റെ മുകളില്‍ ചിന്തിക്കാന്‍ കഴിവുള്ള പ്രേക്ഷകര്‍ക്കാണ് റോഷാക്ക് സമര്‍പ്പിക്കുന്നത്” ജഗതീഷ് പറഞ്ഞു. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബർ ഏഴിന് തിയേറ്ററുകളിലെത്തും. ഒരു പോലീസുകാരന്‍റെ വേഷമാണ് ചിത്രത്തിൽ ജഗതീഷ് അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

Read More