Trending
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
- വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തിക ബഹ്റൈനികള്‍ക്കു മാത്രം: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
Author: News Desk
ക്ഷയരോഗത്തിന് ചികിത്സ തേടിയവരെയും അവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെയും നിരീക്ഷിച്ച് രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ടി.ബി നിവാരണ യജ്ഞം നടത്തും. 2017-21 കാലയളവിൽ ചികിത്സയെടുത്തവരെയും അവരുടെ കൂടെ താമസിച്ചവരെയും പരിചരിച്ചവരെയും വീടുകളിൽ സന്ദർശിച്ചും ചോദ്യാവലി പൂരിപ്പിച്ചു വാങ്ങിയുമാണ് രോഗ ലക്ഷണം ഉള്ളവരെ കണ്ടെത്തുക. കണ്ടെത്തിയ ആളുകളിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ഒരാൾക്ക് 500 രൂപവെച്ച് ആശാ പ്രവർത്തകർക്ക് നൽകും. അടുത്തകാലത്ത് കണ്ടെത്തിയ രോഗികളിൽ ഭൂരിഭാഗവും നേരത്തെ രോഗികളുമായി സമ്പർക്കമുള്ളവരായിരുന്നു. ഇതാണ് ഇത്തരം ഒരു യജ്ഞം ആരംഭിക്കാൻ ആരോഗ്യവകുപ്പിനെ പ്രേരിപ്പിച്ചത്. നേരിട്ട് രോഗലക്ഷണം കാണിക്കാതെ മറ്റു അസുഖങ്ങൾക്ക് നടത്തുന്ന പരിശോധനകളിൽ ആണ് ടി.ബി കണ്ടെത്തുന്നത്. ഇത് ഒഴിവാക്കാനും രോഗലക്ഷണം ഉള്ളവരെ നേരത്തെ തന്നെ കണ്ടെത്തുന്നതിനും ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ കൂട്ടായ്മകൾ രൂപവത്കരിച്ചുള്ള പ്രവർത്തനത്തിനാണ് തുടക്കമിടുന്നത്. 2021 വരെ ചികിത്സ നടത്തിയവരുടെ പേര്, വയസ്സ്, വിലാസം, ചികിത്സ തുടങ്ങിയതെന്ന്, ഏതുതരമായിരുന്നു രോഗം എന്നി വിവരങ്ങൾ ടി.ബി യൂണിറ്റ് തലത്തിൽനിന്ന് ബ്ലോക്ക്, പഞ്ചായത്ത് തല ആരോഗ്യ…
പാലക്കാട്: വടക്കഞ്ചേരി ബസപകടത്തിൽ പൊലീസ് കേസെടുത്തു. ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലത്തൂർ ഡിവൈഎസ്പി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് പാലക്കാട് എസ്പി ആർ വിശ്വനാഥ് പറഞ്ഞു. അമിത വേഗതയിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് ബസപകടത്തിൽ മരിച്ചത്. സ്കൂളിലെ കായികാധ്യാപകനും മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുകയായിരുന്ന ബസ് ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ഇടിച്ച് മറിയുകയായിരുന്നു. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. 40 ഓളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പ്രധാനമന്ത്രി നരേന്ദ്ര…
ഹീറോ മോട്ടോകോർപ്പ് പുതിയ ഉപ ബ്രാൻഡായ വിദയുടെ കീഴിൽ രാജ്യത്തെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ നാളെ പുറത്തിറക്കും. ഇ-സ്കൂട്ടർ 2022 ജൂലൈയിൽ അനാച്ഛാദനം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പക്ഷേ, പലതവണ വൈകി. അതാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. വിദ ഇലക്ട്രിക് സ്കൂട്ടർ സ്വാപ്പബിൾ ബാറ്ററി സാങ്കേതികവിദ്യയുമായാണ് വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. തായ്‌വാൻ ആസ്ഥാനമായുള്ള ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ ദാതാവായ ഗോഗോറോയുമായി ഹീറോ മോട്ടോകോർപ്പിന് തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഇരു ബ്രാൻഡുകളും ഇന്ത്യയ്ക്കും ആഗോള വിപണികൾക്കുമായി ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ രൂപകൽപ്പനയും വികസനവും ഹീറോ മോട്ടോകോർപ്പും ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ ഗോഗോറോയും ഏറ്റെടുക്കും.
കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ സർദാർ ഒക്ടോബർ 21 ന് റിലീസ് ചെയ്യും. പ്രിൻസ് പിക്ചേഴ്സിന്‍റെ ബാനറിൽ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം 55 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിൽ കണ്ടത്. കാർത്തി ചിത്രത്തിൽ ഒരു ചാരനായാണ് വേഷമിടുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്ത ഗെറ്റപ്പുകളിൽ കാർത്തിയുടെ പ്രകടനം പ്രേക്ഷകർക്ക് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷി ഖന്ന, രജിഷ വിജയൻ എന്നിവരാണ് നായികമാർ. ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജോർജ് സി വില്യംസാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.…
സിഡ്‌നി: ഓസ്ട്രേലിയയിൽ പുതിയ വംശനാശ പട്ടികയിൽ വോളബിയെയും ഉൾപ്പെടുത്തി. ഇത് കങ്കാരുവിന് സമാനമായ ചെറിയ വലുപ്പമുള്ള സഞ്ചി മൃഗമാണ്. ഇതോടെ 15 പുതിയ ജീവജാലങ്ങളെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2019-2020 ലെ കാട്ടുതീ പോലുള്ള സംഭവങ്ങളും വന്യമൃഗങ്ങളുടെ വംശനാശ ഭീഷണിയുടെ കാരണങ്ങളാണ്. ഈ കാലയളവിൽ, കിഴക്കൻ ഓസ്ട്രേലിയയിൽ 5.8 ദശലക്ഷം ഹെക്ടർ വനപ്രദേശം കത്തിനശിച്ചു. മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടായ ആവാസവ്യവസ്ഥയുടെ നാശവും പ്രതികൂല കാലാവസ്ഥയുമാണ് മറ്റ് പ്രധാന കാരണങ്ങൾ. പുതിയ പട്ടികയിൽ പാർമ വോളബി, ഗ്രേ സ്നേക്ക് എന്നിവയും ഉൾപ്പെടുന്നു. ജീവജാലങ്ങളുടെ വംശനാശം തടയാൻ ഓസ്ട്രേലിയ ഒരു പുതിയ നയം സ്വീകരിച്ചു. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന 110 ഇനങ്ങളുടെ കൂടുതൽ നാശം തടയുകയാണ് ലക്ഷ്യം. കൊവാള, ഗ്യാങ് ഗ്യാങ് കോക്കറ്റൂ എന്നിവ വംശനാശഭീഷണി നേരിടുന്നതായി ഓസ്ട്രേലിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മക്ക: മക്ക ബസ് പദ്ധതിയുടെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായി. 12 റൂട്ടുകളിലായി 200 ലധികം ബസുകൾ ഇതുവഴി കടന്നുപോകും. മക്കയിലെ മസ്ജിദുകളായ അൽ ശുഹാദ, കാക്കിയ, ജറാന തുടങ്ങിയ പ്രദേശങ്ങളെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ബസ് റൂട്ട്. 85 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഓർഡിനറി ബസുകളും 125 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ബസുകളുമാണ് സർവീസ് നടത്തുന്നത്. ഇത് ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതിനായി 550 ഓളം ഡ്രൈവർമാരെ നിയോഗിക്കും. അഗ്നിശമന സംവിധാനങ്ങൾ, പ്രാഥമിക മെഡിക്കൽ കെയർ, ലക്ഷ്യസ്ഥാനവും സമയ വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ഇൻഫർമേഷൻ സ്ക്രീനുകൾ എന്നിവ ഈ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. വീൽചെയറുകൾക്ക് മതിയായ സ്ഥലം നൽകുന്നതിന് പുറമെ, എല്ലാ ബസുകളിലും വൈ-ഫൈ ഇന്‍റർനെറ്റ് സേവനവുമുണ്ട്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി തീർത്ഥാടകരെ സേവിക്കുന്നതിനുള്ള പദ്ധതികളിലൊന്നാണ് ഈ പദ്ധതി.
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഐഡി’. നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ദിവ്യ പിള്ള, ഷാലു റഹീം എന്നിവരും ചിത്രത്തിലുണ്ട്. ‘ഐഡി’യുടെ ചിത്രീകരണം പൂർത്തിയായി. കലാഭവൻ ഷാജോൺ, ജോണി ആന്‍റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സിമു ചങ്ങനാശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫൈസൽ അലിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സംഗീതം നിഹാൽ സാദിഖ്. മുഹമ്മദ് കുട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. എസ്സ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ പ്രമുഖ ബിസിനസ് സംരംഭകരിൽ ഒന്നാണ് എസ്സ ഗ്രൂപ്പ്. ഹോട്ടലുകൾ, റിസോർട്ടുകൾ, സർവീസ് സ്റ്റേഷനുകൾ, ഫുട്ബോൾ ടീം, എക്സ്പോർട്ട് ബിസിനസ്സ് എന്നിവയിൽ മുഖ്യധാരയിലുള്ള എസ്സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സിനിമയിലേക്കുള്ള ഒരു പുതിയ ചുവടുവെപ്പാണ് ‘എസ്സ എന്‍റർടെയ്ൻമെന്‍റ്സ്’ ഈ ചിത്രം നിർമ്മിച്ചു കൊണ്ട് നടത്തുന്നത്.
വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായ ഇന്ത്യാനയിലെ ഡോർമിറ്ററിയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി കൊല്ലപ്പെട്ടു. പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ ഇന്ത്യാനപൊളിസ് സ്വദേശി വരുൺ മനീഷ് ചെദ്ദയെയാണ് (20) മരിച്ചത്. സഹപാഠിയുടെ ആക്രമണത്തിലാണ് വരുൺ കൊല്ലപ്പെട്ടതെന്നാണ് വിവരം. യൂണിവേഴ്സിറ്റി കാമ്പസിലെ വെസ്റ്റ് ലെഫെയ്റ്റിൽ ബുധനാഴ്ച രാവിലെയാണ് വരുണിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയായ ജിമിൻ ജമ്മിഷായെ അറസ്റ്റ് ചെയ്തു. ഉത്തര കൊറിയയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥിയാണ് ജിമിൻ. സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ന്യൂ ഡൽഹി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. പ്രസിഡന്‍റ് ദ്രൗപദി മുർമുവും അപകടത്തിൽ അനുശോചിച്ചു. അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് ബസപകടത്തിൽ മരിച്ചത്. സ്കൂളിലെ കായികാധ്യാപകനും മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുകയായിരുന്ന ബസ് ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ഇടിച്ചു മറിയുകയായിരുന്നു. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. 40 ഓളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ്…
ഒഡീഷ: വിഷപ്പാമ്പുകൾ വീടിനുള്ളിൽ താമസിക്കാൻ തുടങ്ങിയതോടെ, ഒരു കുടുംബം പാമ്പുകളുടെ സൗകര്യത്തിനായി രണ്ട് മുറികൾ ഒഴിഞ്ഞു നൽകി. ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ വാർത്ത. നിലവിൽ നീലകണ്ഠ ഭൂമികയും കുടുംബവും അവശേഷിക്കുന്ന ഒരു മുറിയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ട്. പാമ്പുകൾ ചിതൽപ്പുറ്റുകൊണ്ട് മുറിക്കുള്ളിൽ കൂടൊരുക്കുകയായിരുന്നു. അത് നശിപ്പിക്കാതെ അവയ്ക്ക് ജീവിക്കാനുള്ള സൗകര്യം കുടുംബം ഏർപ്പാടാക്കി. ഇതോടെ പാമ്പുകളുടെ എണ്ണവും വർധിച്ചു.മൂർഖൻ പാമ്പുകൾ ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളുടെ ഒരു വലിയ കൂട്ടം ഇപ്പോൾ ഉണ്ട്. കുടുംബം ഇതേ വീട്ടിലാണ് താമസിക്കുന്നതെന്ന ആശങ്കയിലാണ് അധികൃതർ. എന്നാൽ ഇവർ പുറത്തിറങ്ങാൻ തയ്യാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പാമ്പുകൾ ദൈവങ്ങളാണെന്നും അവ ഉപദ്രവിക്കില്ലെന്നും കുടുംബം അവകാശപ്പെട്ടു. അവർ പാമ്പുകൾക്ക് പാലും ഭക്ഷണവും നൽകുന്നുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കുടുംബം പ്രത്യേക നാഗപൂജയും നടത്തുന്നു. പാമ്പുകൾ തങ്ങളെ ഉപദ്രവിക്കില്ലെന്ന് കുടുംബം പറയുമ്പോഴും അയൽവാസികൾ ആശങ്കയിലാണ്.
