- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
വാഷിങ്ടൺ ഡി.സി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ പെബിൾസ് അന്തരിച്ചു. 23 വയസ്സ് തികയുന്നതിന് അഞ്ച് മാസം ശേഷിക്കെ ആണ് മരണം. പെബിൾസ് ഒരു ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽ പെട്ട നായയാണ്. 2000 മാർച്ച് 28 ന് ആയിരുന്നു പെബിൾസ് ജനിച്ചത്. പിന്നീട് ബോബിയുടെയും ജൂലി ഗ്രിഗറിയുടെയും വളർത്തുനായയായി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയാണ് പെബിൾസ്.
ന്യൂ ഡൽഹി: വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ആകാശ എയർ സൗകര്യം ഒരുക്കുന്നു. നവംബർ 1 മുതൽ യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. അതേസമയം, വളർത്തുമൃഗങ്ങളെ ക്യാബിനിലേക്ക് പ്രവേശിപ്പിക്കുന്നതിന് ആകാശ എയർ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോഗ്രാമിൽ കവിയരുതെന്നാണ് പ്രധാന നിർദ്ദേശം. ഭാരം 7 കിലോഗ്രാമിൽ കൂടുതലാണെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യേണ്ടിവരുമെന്നും എയർലൈൻ അറിയിച്ചു. വളർത്തുമൃഗങ്ങളുമൊത്തുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് ഒക്ടോബർ 15 മുതൽ ആരംഭിക്കുമെന്ന് ആകാശ എയർ ചീഫ് മാർക്കറ്റിംഗ് ആൻഡ് എക്സ്പീരിയൻസ് ഓഫീസർ ബെൽസൺ കുട്ടീന്യോ പറഞ്ഞു. വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറാൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തോടെ, വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യൻ കാരിയറായി ആകാശ എയർ മാറി. നേരത്തെ, വളർത്തുമൃഗങ്ങളെ കൂടെ യാത്ര ചെയ്യാൻ അനുവദിച്ച ഏക വാണിജ്യ വിമാനക്കമ്പനി എയർ ഇന്ത്യ ആയിരുന്നു. കോവിഡ് -19 മഹാമാരിക്ക് ശേഷമാണ് എയർ ഇന്ത്യ വളർത്തുമൃഗങ്ങളെ അനുവദിച്ചത്.
ചെന്നൈ: തിരുപ്പൂരിലെ ശിശുഭവനിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികൾ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് വയസിനും 13 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം. ബുധനാഴ്ച രാത്രിയാണ് കുട്ടികൾ രസംചോറും ലഡ്ഡുവും കഴിച്ചത്. ഇതേതുടർന്ന് കുട്ടികളിൽ ചിലർ ഛർദ്ദിച്ചു. വ്യാഴാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം ആരോഗ്യനില വഷളായതായും കുട്ടികളിൽ ചിലർ ബോധരഹിതരായതായും റിപ്പോർട്ട് ഉണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കുട്ടികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രി സന്ദർശിച്ച തിരുപ്പൂർ ജില്ലാ കളക്ടർ എസ് വിനീത് പറഞ്ഞു.
അഹമ്മദാബാദ്: ഗാന്ധിനഗർ-മുംബൈ റൂട്ടിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ 11.20 ഓടെ ഗുജറാത്തിലെ മണിനഗർ-വട്‌വ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ട്രെയിനിന്റെ എഞ്ചിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ സഞ്ചരിച്ചിരുന്നത്. റെയിൽ വേ ട്രാക്കിലെ കന്നുകാലിക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നാല് പോത്തുകള്‍ ചത്തതായി റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് സർവീസ് നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. അപകടത്തെ തുടർന്ന് റെയിൽവേ ട്രാക്കിന് സമീപം കന്നുകാലികളെ അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 30ന് ഗാന്ധിനഗർ -മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിക്കുന്നത് ഇന്ത്യയാണ്. ഈ റൂട്ടിലെ ട്രെയിനുകളിൽ ആദ്യമായാണ് കവച് സാങ്കേതികവിദ്യ നടപ്പാക്കുന്നത്. എതിർദിശയിൽ വരുന്ന രണ്ട് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാനുള്ള സംവിധാനമാണ് കവച് സാങ്കേതികവിദ്യ.
തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചത് ആശ്വാസകരമാണ്. കേന്ദ്ര സർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സംസ്ഥാനത്ത് റോഡപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണം. അപകടത്തിൽപ്പെട്ട ബസിനെതിരെ മുമ്പ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. കുപ്രസിദ്ധ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് ജാഗ്രത പുലർത്തിയിരുന്നെങ്കിൽ വലിയ അപകടം ഒഴിവാക്കാമായിരുന്നു. ടൂറിസ്റ്റ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും അമിതവേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക്…
സ്‌റ്റോക്‌ഹോം: ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നു ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടി. വ്യക്തിപരമായ ഓർമ്മകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരമാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. സാഹിത്യാധ്യാപികയായ അനീ എര്‍നുവിന്‍റെ മിക്ക കൃതികളും ആത്മകഥാപരമാണ്. 1974-ൽ പ്രസിദ്ധീകരിച്ച ആത്മകഥാപരമായ നോവൽ ക്ലീൻഡ് ഔട്ട് ആയിരുന്നു ആദ്യ കൃതി. എ മാൻസ് പ്ലേയ്സ്, എ വുമണ്‍സ് സ്റ്റോറി, സിംപിൾ പാഷൻ തുടങ്ങിയ അവരുടെ കൃതികൾ വളരെയധികം പ്രശംസിക്കപ്പെട്ടു. അനീ എര്‍നുവിന്‍റെ പല കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് അനീ എര്‍നുവിനെ വിശേഷിപ്പിക്കുന്നത്. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അനീയുടെ എഴുത്തിനെ അടയാളപ്പെടുത്തുകയും വേറിട്ടതാക്കുകയും ചെയ്യുന്നത്.
രാജാ രാജാ ചോളൻ ഹിന്ദുവല്ലെന്ന സംവിധായകൻ വെട്രിമാരന്‍റെ പ്രസ്താവന വിവാദമാകുന്നു. മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം വെട്രിമാരന്‍റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദം രൂക്ഷമാകുകയാണ്. “നമ്മുടെ എല്ലാ പ്രതീകങ്ങളും തുടർച്ചയായി തട്ടിയെടുക്കപ്പെടുകയാണ്. തിരുവള്ളുവരെ കാവി പുതപ്പിച്ചതും രാജരാജചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുന്നതും ഉൾപ്പെടെ ഇത് ഇപ്പോഴും തുടരുന്നു. അത് നമ്മുടെ സമൂഹത്തിൽ ഇതിനകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. സിനിമ ഒരു പൊതു മാധ്യമമായതിനാൽ, ഒരാളുടെ പ്രാതിനിധ്യം സംരക്ഷിക്കാൻ രാഷ്ട്രീയം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും” വെട്രിമാരൻ പറഞ്ഞു. രാജ രാജ ചോളന്‍റെ കാലത്ത് ‘ഹിന്ദുമതം’ എന്ന പദം നിലവിലില്ലെന്ന് വെട്രിമാരനെ പിന്തുണച്ച് കമൽ ഹാസൻ പറഞ്ഞു. വൈഷ്ണവം, ശൈവം, സമാനം എന്നിങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. ‘ഹിന്ദു’ എന്ന പദം ബ്രിട്ടീഷുകാരാണ് ഉപയോഗത്തിൽ കൊണ്ടുവന്നത്. തൂത്തുക്കുടിയുടെ പേര് അവർ മാറ്റിയത് ഇതിന് ഉദാഹരണമാണ്.” – കമൽ ഹാസൻ പറഞ്ഞു.
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവർ പിടിയിലായി. കൊല്ലം ചവറ ശങ്കരമംഗലത്ത് നിന്നാണ് ഡ്രൈവർ ജോമോൻ പിടിയിലായത്. തിരുവനന്തപുരത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതൽ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ജോമോനെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ഓടെയായിരുന്നു അപകടം. അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് ബസപകടത്തിൽ മരിച്ചത്. സ്കൂളിലെ കായികാധ്യാപകനും മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുകയായിരുന്ന ബസ് ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ഇടിച്ച് മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ബസ് വെട്ടിപ്പൊളിച്ച് കുട്ടികളെ പുറത്തെടുത്തത്. 40 ഓളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഡ്രൈവർ ജോമോനെതിരെ…
കൊച്ചി: വടക്കാഞ്ചേരി ബസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാളെ കോടതിയിൽ ഹാജരാകാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. റോഡ് സുരക്ഷാ കമ്മീഷണർ കൂടിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നേരിട്ട് ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ ഓൺലൈനായി ഹാജരാകാമെന്നും കോടതി വ്യക്തമാക്കി. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗങ്ങളില്ലേയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മോട്ടോർ വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബന്ധമാക്കുന്ന നിയമങ്ങളും റോഡിൽ തെരുവ് വിളക്കുകൾ ഉറപ്പാക്കണമെന്ന നിർദ്ദേശവും നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ലെന്ന് അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. നിർദ്ദേശങ്ങളെയും നിയമങ്ങളെയും ഭയപ്പെടുന്നില്ല എന്നതാണ് പ്രശ്നം. സർക്കുലറുകൾ പുറപ്പെടുവിക്കുകയല്ല വേണ്ടതെന്നും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. അപകടത്തെക്കുറിച്ച് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും റിപ്പോർട്ട് തേടിയിരുന്നു.
ഒരൊറ്റ ട്വീറ്റിൽ ചിത്രങ്ങളും വീഡിയോകളും ജിഫും ഒരുമിച്ച് പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചു. ഐഓഎസിലും, ആന്‍ഡ്രോയിഡിലും ഈ ഫീച്ചർ ലഭ്യമാകും. ഈ ഫീച്ചർ അവതരിപ്പിക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി ഏപ്രിലിൽ എഞ്ചിനീയർ അലസാന്‍ട്രോ പലൂസി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ട്വിറ്റർ ഇക്കാര്യം സമ്മതിച്ചു. ഇതുവരെ മുകളിൽ സൂചിപ്പിച്ച മീഡിയാ ഫയലുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ ട്വിറ്ററില്‍ പങ്കുവെക്കാന്‍ സാധിച്ചിരുന്നുള്ളൂ. ട്വീറ്റിലേക്ക് മീഡിയ ഫയലുകൾ ചേർക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ട്വീറ്റ് കമ്പോസറിൽ നിങ്ങൾ കാണുന്ന ഫോട്ടോ ഐക്കണിൽ ക്ലിക്കുചെയ്യുക, നിങ്ങൾക്ക് ആവശ്യമുള്ള മീഡിയ ഫയലുകൾ തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ ട്വീറ്റിൽ എണ്ണം അനുസരിച്ച് ഒരു ഗ്രിഡായി ക്രമീകരിക്കും. ഇങ്ങനെ ഒരു ട്വീറ്റിൽ നാല് മീഡിയ ഫയലുകൾ ചേർക്കാം. എലോൺ മസ്കുമായി നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും, പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ട്വിറ്റർ തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാം റീൽസിന്‍റെ മാതൃകയിൽ വീഡിയോകൾ കാണാൻ സാധിക്കുന്ന ഒരു ഫീച്ചർ ട്വിറ്റർ അടുത്തിടെ…
