- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന്റെ സജന്‍ പ്രകാശ് മൂന്നാം സ്വർണം നേടി. പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് സജന്‍ സ്വർണം നേടിയത്. 25.10 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഈ വർഷത്തെ ദേശീയ ഗെയിംസിൽ സജന്റെ മൂന്നാമത്തെ സ്വർണവും ആറാമത്തെ മെഡലുമാണിത്. തമിഴ്നാടിന്റെ രോഹിത് ബെനിട്ടൻ ഈ ഇനത്തിൽ വെള്ളി മെഡൽ നേടി. ഹരിയാനയുടെ സരോഹ ഹാർഷാണ് വെങ്കലം നേടിയത്. പുരുഷൻമാരുടെ 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ സജന്‍ പ്രകാശ് വെങ്കല മെഡൽ നേടിയിരുന്നു. 8:12.55 സെക്കൻഡിൽ സജൻ ഫിനിഷ് ചെയ്തു. മദ്ധ്യപ്രദേശിന്റെ അദ്വൈത് പാഗേയാണ് സ്വർണം നേടിയത്. ഗുജറാത്തിന്റെ ആര്യൻ നെഹ്റ വെള്ളി മെഡൽ നേടി.
വാഷിംഗ്ടൺ: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചു. അന്താരാഷ്ട്ര സാഹചര്യം വഷളായ പശ്ചാത്തലത്തിലാണ് വളർച്ചാ നിരക്കിൽ ഇടിവ് പ്രവചിക്കുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ പുതിയ ദക്ഷിണേഷ്യൻ ഇക്കണോമിക് ഫോക്കസിൽ ബാങ്ക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യ 8.7 ശതമാനം വളർച്ച കൈവരിച്ചിരുന്നു. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചുവെന്നും കോവിഡിന്റെ ആദ്യ ഘട്ടത്തിലെ തകർച്ചയിൽ നിന്ന് കരകയറിയെന്നും ലോകബാങ്കിന്‍റെ ദക്ഷിണേഷ്യയിലെ ചീഫ് ഇക്കണോമിസ്റ്റ് ഹാൻസ് ടിമ്മർ പറഞ്ഞു.
ഭാവ്‌നഗര്‍: ഭാവ്നഗറിൽ നടന്ന 36-ാമത് ദേശീയ ഗെയിംസ് ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ മധ്യപ്രദേശിനെ 75-62 എന്ന സ്കോറിന് തോൽപ്പിച്ച് കേരള വനിതകൾ വെങ്കല മെഡൽ നേടി. കേരളം-75 (ജീന പിഎസ് 23, അനീഷ ക്ലീറ്റസ് 23), മധ്യപ്രദേശ്-62(ദിവ്ഗാനി ഗാങ്വാള്‍17,രാജ്വി ദേശായി16,യാഷിക സിംഗ്ല12). സ്‌കോര്‍: (23-9,10-23,21-15,21-15)
തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കും. ടൂറിസ്റ്റ് ബസുകളിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 10.30 മുതൽ കൊച്ചിയിലെ സിബിഐ ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് 3.30ഓടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസിൽ നിന്ന് മടങ്ങിയ എം ശിവശങ്കർ മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു. ഫ്ളാറ്റ് നിർമ്മാണത്തിന് കരാർ നൽകാൻ കരാറുകാരിൽ നിന്ന് ശിവശങ്കർ കൈക്കൂലി വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടർന്നാണ് സി.ബി.ഐയുടെ ചോദ്യം ചെയ്യൽ. തന്‍റെ പക്കൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണം ശിവശങ്കറിന് ലഭിച്ച കൈക്കൂലി തുകയാണെന്നും സ്വപ്ന പറഞ്ഞിരുന്നു. ഈ കേസിൽ ശിവശങ്കർ ആദ്യമായാണ് സി.ബി.ഐക്ക് മുന്നിൽ ഹാജരായത്. സ്വപ്നയെയും സരിത്തിനെയും സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ന്യൂഡൽഹി: റവന്യൂ കമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ ഏഴാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയം 7183.42 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിച്ചത്. കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും. 2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. 12 തുല്യ പ്രതിമാസ ഗഡുക്കളായി സംസ്ഥാനങ്ങൾക്ക് ശുപാർശ ചെയ്ത സഹായധനം ധനമന്ത്രാലയം നൽകും. 2022 ഒക്ടോബറിൽ ഏഴാം ഗഡു അനുവദിച്ചതോടെ 2022-23 ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച മൊത്തം റവന്യൂ കമ്മി സഹായം 50,282.92 കോടി രൂപയായി ഉയർന്നു. 2022-23 ലെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ബംഗാൾ.
പാലക്കാട്: വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗത വർദ്ധിപ്പിക്കുന്നതിനായി വാഹനത്തിന്‍റെ സ്പീഡ് ഗവർണർ സംവിധാനം മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയതായി ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് കാണിച്ച് ബസ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് രണ്ട് തവണ സന്ദേശം അയച്ചിരുന്നു. അപകടസമയത്ത് മണിക്കൂറിൽ 97 കിലോമീറ്റർ വേഗതയിലായിരുന്നു ബസ്. വാഹനത്തിന്‍റെ സ്പീഡ് ഗവർണർ സംവിധാനം മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗത നിശ്ചയിച്ചിരുന്നു. എന്നാൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന തരത്തിലാണ് മാറ്റം വരുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബൂഫർ, ലൈറ്റിംഗ് എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഇതെല്ലാം നിയമത്തിന്‍റെ ലംഘനമാണ്. പല സ്കൂളുകളും കുട്ടികളുടെ ഉല്ലാസയാത്രകൾക്കായി രൂപമാറ്റം ചെയ്ത വാഹനങ്ങൾ ആവശ്യപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അപകടങ്ങൾ കുറയ്ക്കാൻ സ്കൂളുകളും ബസ് ഉടമകളും…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളിലെ സംഭാഷണങ്ങൾ ദിലീപിന്റേതാണെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്. ശബ്ദരേഖയിൽ തിരിമറി നടത്തിയിട്ടില്ലെന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭാഷണത്തിലെ മറ്റുള്ളവരുടെ ശബ്ദങ്ങളും ഫോറൻസിക് പരിശോധനയിൽ തിരിച്ചറിഞ്ഞു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകൾ മിമിക്രിയാണെന്ന് പ്രതിഭാഗം നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഈ വാദത്തെ തള്ളിക്കളയുന്നതാണ്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ വ്യാഴാഴ്ചയും കോടതിയിൽ വാദം നടന്നു. കേസിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന്റെ വാദങ്ങൾ വ്യാഴാഴ്ച നടന്നു. കേസിൽ പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് ഒക്ടോബർ 13ലേക്ക് മാറ്റി.
ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും 45 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും എൻഐഎ. കേരള പൊലീസിലുള്ളവരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ടില്ലെന്നും എൻഐഎ വ്യക്തമാക്കി. സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ പരിശോധിച്ച് അന്തിമ തീരുമാനം എടുക്കണമെന്ന ചട്ടമനുസരിച്ചാണ് കേന്ദ്രം തുടർനടപടികൾ പ്രഖ്യാപിച്ചത്. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാർ ശർമ ആറ് മാസത്തിനകം വിശദമായ വാദം കേൾക്കുകയും നിരോധനം സാധുതയുള്ളതാണോ അല്ലയോ എന്ന് തീരുമാനിക്കുകയും ചെയ്യും. നിരോധനത്തിലേക്ക് നയിച്ച കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ട്രിബ്യൂണലിന് മുന്നിൽ അവതരിപ്പിക്കും. പോപ്പുലർ ഫ്രണ്ടിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരെ വാദിക്കാൻ അവസരമുണ്ടാകും. യു.എ.പി.എ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ചാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം പ്രഖ്യാപിച്ചത്. ഇത് ട്രൈബ്യൂണൽ സ്ഥിരീകരിക്കണമെന്ന് നാലാം വകുപ്പ് നിർദ്ദേശിക്കുന്നു. ആഗോള ഭീകര സംഘടനകളുമായുള്ള…
ലഖ്‌നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം 40 ഓവറാക്കി ചുരുക്കി. രണ്ട് മണിക്കൂറോളം മഴ മൂലം മത്സരം തടസപ്പെട്ടതോടെയാണ് 10 ഓവർ വെട്ടിച്ചുരുക്കിയത്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. ടോസ് ഒരു മണിക്ക് ഇടേണ്ടതായിരുന്നു. എന്നാൽ, മഴ കാരണം ഉച്ചകഴിഞ്ഞ് 3.30നാണ് ടോസ് ഇടാനായത്. ലക്നൗ ഏകദിനത്തിലൂടെ രണ്ട് താരങ്ങൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഋതുരാജ് ഗയ്ക്‌വാദും രവി ബിഷ്‌ണോയിയുമാണ് ഇന്ത്യക്കായി ആദ്യമായി ഏകദിനം കളിക്കാൻ ഇറങ്ങിയത്.
