- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയിൽ തുടരന്വേഷണം നടത്താൻ കോസ്റ്റൽ പോലീസ്. കൊച്ചി പുറംകടലിൽ പിടികൂടിയ 200 കിലോ ഹെറോയിനും പ്രതികളെയും എൻസിബി കോസ്റ്റൽ പൊലീസിന് കൈമാറി. ഇറാനിയൻ, പാകിസ്ഥാൻ പൗരൻമാരായ ആറ് പേരെ ആണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കൈമാറിയത്. ഇന്നലെ കൊച്ചി തീരത്ത് പുറംകടലിലെ ഇറാനിയൻ ഉരുവിൽ നിന്നാണ് മയക്കുമരുന്നും പ്രതികളും പിടിയിലായത്. നേവി ഉരു മട്ടാഞ്ചേരിയിൽ എത്തിച്ചു. പ്രതികൾ എവിടെ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും ഏത് തീരത്ത് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചതെന്നും ആണ് കോസ്റ്റൽ പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും.
ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണ്‍ (63 പന്തിൽ 86) അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യക്ക് തോല്‍വി. ലഖനൗ ഏകനാ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 40 ഓവറിൽ 250 റൺസ് നേടിയിരുന്നു. ഡേവിഡ് മില്ലർ (75*), ഹെന്‍റിച്ച് ക്ലാസൻ (74*) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 40 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. സഞ്ജുവിന് പുറമെ ശ്രേയസ് അയ്യർ (50), ശർദ്ദുൽ താക്കൂർ (33) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. ഏകദിനത്തിൽ സഞ്ജുവിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്. മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ശുഭ്മാൻ ഗിൽ (3), ശിഖർ ധവാൻ (4) എന്നിവരെ വെറും എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് നഷ്ടമായി. കഗിസോ റബാഡ, വെയ്ൻ പാർനെൽ എന്നിവർ വിക്കറ്റുകൾ വീഴ്ത്തി. ഋതുരാജ് ഗെയ്ക്വാദ് (19), ഇഷാൻ കിഷൻ (20). ഋതുരാജ് 42 പന്തുകൾ നേരിട്ടു. 37…
പാരിസ്: ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അർജന്റീന സൂപ്പര്‍ താരം ലയണൽ മെസി. അർജന്റീനയിലെ സ്പോർട്സ് റിപ്പോർട്ടർ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. “ഇത് എന്റെ അവസാന ലോകകപ്പാണ്, ഞാൻ ഇതിനകം തന്നെ ആ തീരുമാനം എടുത്തിട്ടുണ്ട്,” മെസി പറഞ്ഞു. “ലോകകപ്പ് വരെയുള്ള ദിവസങ്ങൾ ഞാൻ എണ്ണുകയാണ്. സത്യം എന്തെന്നാൽ, അൽപം ഉത്കണ്ഠയുണ്ട്. ഇതെന്റെ അവസാനത്തേതാണ്. എങ്ങനെ പോകണമെന്നും എന്ത് സംഭവിക്കുമെന്നും എനിക്കറിയില്ല. ഒരു വശത്ത്, ലോകകപ്പ് എത്രയും വേഗം നടത്തണമെന്ന് ആഗ്രഹിക്കുന്നു. അത് നന്നായി നടക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ (അർജന്റീന ടീം) ഒരു നല്ല നിലയിലാണ്. ശക്തമായ ടീമാണ്. എന്നാൽ ലോകകപ്പിൽ എന്തും സംഭവിക്കാം. ഓരോ മത്സരവും ദുഷ്കരമാണ്, അതാണ് ഒരു ലോകകപ്പിനെ സവിശേഷമാക്കുന്നത്. കാരണം എല്ലായ്‌പ്പോഴും ഫേവറിറ്റുകളല്ല വിജയിക്കുന്നത്.” തുടർച്ചയായി 35 മൽസരങ്ങളാണ് അർജന്റീന തോൽവിയില്ലാതെ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ബ്രസീലിനെ തോൽപ്പിച്ചാണ് മെസിയും സംഘവും കോപ്പ അമേരിക്ക കിരീടം ചൂടിയത്.
ന്യൂഡല്‍ഹി: തനിക്ക് നിരന്തരം കത്തുകൾ എഴുതുന്ന ലഫ്റ്റനന്‍റ് ഗവർണർക്ക് നേരെ പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തൻ്റെ ഭാര്യ പോലും തനിക്ക് ഇത്രയധികം പ്രണയലേഖനങ്ങൾ എഴുതിയിട്ടില്ലെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ എത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന കെജ്രിവാളിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ പ്രതികരണം. വികസന പദ്ധതികൾക്കായി മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നതിൽ കാലതാമസമുണ്ടെന്ന് കാണിച്ചും ലഫ്റ്റനന്‍റ് ഗവർണർ കെജ്രിവാളിന് കത്തയച്ചിരുന്നു. ‘ലഫ്റ്റനന്‍റ് ഗവർണർ ദിവസവും പറയുന്ന അത്രയും വഴക്ക് എന്‍റെ ഭാര്യ പോലും എന്നോട് പറയാറില്ല. ഇത്രയും കാലത്തിനിടയ്ക്ക് എന്‍റെ ഭാര്യ പോലും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അദ്ദേഹം അയച്ച അത്രയും പ്രണയലേഖനങ്ങൾ എഴുതിയിട്ടില്ല. ലഫ്റ്റനന്‍റ് ഗവർണർ സാഹിബ്, അൽപം ശാന്തനാകൂ. നിങ്ങളുടെ ‘സൂപ്പർ ബോസിനോടും’ അൽപ്പം ശാന്തനാകാൻ പറയൂ,’ കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ഓസ്‌ലോ: കേരളത്തിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ നിക്ഷേപം തുടരുമെന്ന്, പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആറ്റ്‌ലെ വൈഡർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി. ഒരു ഭക്ഷ്യസംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിന് ഒരു സംവിധാനം ഏർപ്പെടുത്താനും ഓർക്കലെ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ ബ്രാൻഡായ ഈസ്റ്റേൺ കമ്പനിയുടെ 67 ശതമാനം ഓഹരി വാങ്ങിയ ഓർക്കലെ, ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന ഒരു പ്രമുഖ നോർവീജിയൻ കമ്പനിയാണ്. പുനരുപയോഗ ഊർജ രംഗത്തും നിക്ഷേപം നടത്തുന്ന കാര്യവും ഓർക്കലെ പരിഗണിക്കുന്നുണ്ടെന്ന് ആറ്റ്‌ലെ പറഞ്ഞു. ലോകത്തിലെ മുൻനിര സുഗന്ധവ്യഞ്ജന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കേന്ദ്രമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് മത്സ്യ കയറ്റുമതിയിൽ മൂന്നാമതുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യൻ അംഗീകൃത സീഫുഡ് കമ്പനികളിൽ 75 ശതമാനവും. നേന്ത്രക്കായ, മരച്ചീനി, ചക്ക എന്നിവയുടെ ഉൽപാദനത്തിലും കേരളം മുന്നിലാണ്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് സർക്കാർ പ്രത്യേക…
ഓക്ലൻഡ്: യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സപോറിഷ്യ ആണവ നിലയത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ റഷ്യയിൽ സമ്മർദ്ദം ചെലുത്തിയതും അദ്ദേഹം ഓർമ്മിപ്പിച്ചു. ആണവ നിലയത്തിന് സമീപമുള്ള പ്രദേശത്ത് യുക്രൈൻ-റഷ്യ ഏറ്റുമുട്ടൽ ഉണ്ടായപ്പോഴായിരുന്നു ഇന്ത്യയുടെ ഇടപെടൽ. ന്യൂസിലാൻഡ് സന്ദർശനത്തിനിടെയായിരുന്നു ജയശങ്കറിന്‍റെ പ്രസ്താവന. യുക്രൈന്റെ കാര്യം വരുമ്പോൾ വ്യത്യസ്ത രാജ്യങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്. ആളുകൾ സ്വന്തം കാഴ്ച്ചപ്പാടിൽ നിന്ന് കാര്യങ്ങളെ കാണുന്നു. അവരുടെ താൽപ്പര്യങ്ങൾ, ചരിത്രപരമായ അനുഭവപരിചയം, അരക്ഷിതാവസ്ഥ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ സംബന്ധിച്ചിടത്തോളം, മറ്റ് രാജ്യങ്ങളുടെ നിലപാടിനെ ഞാൻ നിന്ദിക്കില്ല. ലോകത്തിന്‍റെ വൈവിധ്യം തികച്ചും വ്യത്യസ്തമായ പ്രതികരണത്തിലേക്ക് നയിക്കുന്നത് സ്വാഭാവികമാണ്. കാരണം അവയിൽ പലതും യുക്രൈനിൽ നേരിടുന്ന ഭീഷണിയിൽ നിന്നും ഉത്കണ്ഠയിൽ നിന്നും വരുന്നതായി എനിക്ക് കാണാൻ കഴിയും’, ജയശങ്കർ പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. ഇത് ഇന്ത്യയുടെ താൽപ്പര്യത്തിനനുസരിച്ചായിരിക്കും. പക്ഷേ അത്…
ആലപ്പുഴ: സ്വകാര്യ ബസിൽ പൊലീസുകാരന്റെ തോക്ക് മോഷ്ടിച്ച കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പൊഞ്ചിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്റണി എന്നിവരാണ് അറസ്റ്റിലായത്. കോടതി റിമാൻഡ് ചെയ്ത പ്രതികളിൽ ഒരാളെ ബസിൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഈ പ്രതിയുടെ കൂട്ടാളികളാണ് പിസ്റ്റൾ മോഷ്ടിച്ചതെന്ന് സംശയമുണ്ടായിരുന്നു. മോഷ്ടാക്കളെ പിന്നീട് കടൽത്തീരത്ത് നിന്ന് പിടികൂടി. യുവതിയുടെ ബാഗിൽ നിന്ന് മോഷ്ടിച്ച പിസ്റ്റൾ കണ്ടെടുത്തു. മോഷ്ടാക്കൾ ബീച്ചിന് സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങിയെന്നും പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ ഈ വിവരം നൽകിയെന്നും സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു. പിന്നീട് പൊലീസ് ഇവരെ കണ്ടെത്തുമ്പോൾ യുവതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ആദ്യം പിസ്റ്റൾ എടുത്തതായി പ്രതികൾ സമ്മതിച്ചില്ല. തുടർന്ന് ബാഗ് പരിശോധിക്കുകയും പിസ്റ്റൾ കണ്ടെത്തുകയും ചെയ്തു.
തിരുവനന്തപുരം: നിരവധി തവണ വേഗപരിധി ലംഘിച്ച ബസുകൾക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് 1800ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 70 കിലോമീറ്ററാണ് സംസ്ഥാനത്തെ ബസുകളുടെ വേഗപരിധി. വടക്കാഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 8000 ബസുകളാണ് സംസ്ഥാനത്തുള്ളത്. നിയമലംഘകരിൽ പലരും പിഴത്തുക അടച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ചിലർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. വേഗപരിധി ലംഘിച്ചാൽ 1,500 രൂപയാണ് പിഴ. നിയമലംഘനം തുടർന്നാൽ 3,000 രൂപ പിഴ ചുമത്തും.
കാഠ്മണ്ഡു: നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചാനെ 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി. ഓഗസ്റ്റിൽ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് താരം തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുകയായിരുന്ന താരത്തെ വെസ്റ്റ് ഇൻഡീസിൽ നിന്ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് സന്ദീപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പരാതി നൽകിയതിനെ തുടർന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് സന്ദീപ് പെണ്‍കുട്ടിയുമായി സമ്പർക്കം പുലർത്തിയത്. നേപ്പാൾ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പുറപ്പെടുന്നതിന്‍റെ തലേദിവസമാണ് സന്ദീപ് പെണ്‍കുട്ടിയോട് തന്നോടൊപ്പം യാത്ര ചെയ്യാൻ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 21ന് രാത്രി എട്ട് മണിയോടെ ഹോസ്റ്റൽ അടച്ചതിനാൽ പെൺകുട്ടി കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ താമസിക്കാൻ…
ജിദ്ദ: അടുത്ത മാസം ഖത്തറിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്ത നിരവധി പേരുണ്ടാകും. എന്നാൽ ഖത്തറിന്‍റെ അയൽരാജ്യമായ സൗദി അറേബ്യയിൽ നിന്നുള്ള ഒരാൾ കാൽനടയായാണ് ലോകകപ്പിന് എത്തുക. 33 കാരനായ അബ്ദുല്ല അൽസുൽമി ജിദ്ദയിൽ നിന്ന് 1,600 കിലോമീറ്റർ നടന്നാണ് ഖത്തറിൽ ലോകകപ്പ് കാണാൻ എത്തുക. ജിദ്ദയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് കാൽനടയായി രണ്ട് മാസം കൊണ്ടാണ് ലോകകപ്പ് കാണാൻ അൽസുൽമി എത്തുക. അൽസുൽമി തന്‍റെ കാല്‍നടയാത്ര സ്നാപ്ചാറ്റിലെ ആയിരക്കണക്കിന് ഫോളോവേഴ്സിനായി വീഡിയോയായി റെക്കോർഡ് ചെയ്യുന്നുമുണ്ട്. സൗദി, ഖത്തർ പതാകകൾ തുന്നിക്കെട്ടിയ ബാക്ക് പാക്കും തലയിൽ വൃത്താകൃതിയിലുള്ള തൊപ്പിയും ധരിച്ച അൽസുൽമി കഴിഞ്ഞയാഴ്ച 340 കിലോമീറ്റർ പൂർത്തിയാക്കിയിരുന്നു.
