Author: News Desk

വടക്കഞ്ചേരി: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടത്തിൽ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോൻ പത്രോസ് (48) അറസ്റ്റിലായി. വ്യാഴാഴ്ച 3.30ഓടെ കൊല്ലം ചവറയിൽ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിസ്സാര പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിൽ നിന്ന് മുങ്ങിയ ജോമോനെ, ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ചവറ പൊലീസ് കാർ തടഞ്ഞ് പിടികൂടുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കാറിൽ തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് പിടിയിലായത്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തത്. സെക്ഷൻ 304 (എ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് സാധ്യത. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജോമോനെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read More

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന്‍റെ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 30 റൺസ് വേണ്ടിയിരുന്ന നിർണായക ഘട്ടത്തിൽ, ആവേശം ദക്ഷിണാഫ്രിക്കൻ ക്യാംപിനായിരുന്നു. എന്നാൽ താബ്രിസ് ഷാംസിയെ നേരിടാൻ സഞ്ജു സാംസൺ ക്രീസിൽ നിന്നപ്പോൾ അവർക്ക് നെഞ്ചിടിപ്പുമുണ്ടായിരുന്നു. മത്സരം ജയിച്ചെങ്കിലും സഞ്ജു ഒരു പരിധിവരെ ദക്ഷിണാഫ്രിക്കയുടെ ആശങ്കകൾ യാഥാർത്ഥ്യമാക്കുന്ന പ്രകടനമാണ് നടത്തിയത്. ജയിക്കാൻ 30 റൺസ് വേണ്ട അവസാന ഓവറിൽ ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 20 റൺസാണ് സഞ്ജു നേടിയത്. 63 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 86 റൺസാണ് സഞ്ജു അടിച്ചെടുത്തത്. മത്സരത്തിന് ശേഷം സഞ്ജുവിന്‍റെ പ്രകടനത്തെ പ്രശംസിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് മുൻ താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ്, ഇർഫാൻ പഠാൻ, ആർ പി സിംഗ്, മുഹമ്മദ് കൈഫ് തുടങ്ങിയവർ സഞ്ജുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. സഞ്ജുവിന്‍റെ പ്രകടനത്തെ വളരെ ഉയർന്ന നിലവാരമുള്ള ഇന്നിംഗ്സ് എന്നാണ് സെവാഗ് പ്രശംസിച്ചത്. കൈയടി അർഹിക്കുന്ന ഇന്നിംഗ്സാണ് സഞ്ജു…

Read More

രാജ്യത്തെ പ്രമുഖ ഫുട്ബോൾ ടൂർണമെന്‍റായ സന്തോഷ് ട്രോഫി ഇന്ത്യക്ക് പുറത്തേക്ക്. അടുത്ത വർഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ സൗദി അറേബ്യയിൽ നടന്നേക്കും. അങ്ങനെ സംഭവിച്ചാൽ ചരിത്രത്തിലാദ്യമായാകും വിദേശ മണ്ണിൽ സന്തോഷ് ട്രോഫി നടക്കുക. സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ട് മത്സരങ്ങൾ സൗദി അറേബ്യയിൽ നടത്തുന്നതിനുള്ള സാധ്യത പഠിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സൗദി ഫുട്ബോൾ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടു. കരാർ പ്രകാരം അടുത്ത ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് ടൂർണമെന്‍റ് നടക്കുക. 1941 ലാണ് സന്തോഷ് ട്രോഫി ആരംഭിച്ചത്. ആകെ 12 ടീമുകളാണ് സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ടിൽ പങ്കെടുക്കുന്നത്. യോഗ്യതാ റൗണ്ടിൽ വിജയിച്ച 10 സംസ്ഥാന ടീമുകൾക്കൊപ്പം റെയിൽവേ, സർവീസസ് ടീമുകളും ഉണ്ടാകും.

Read More

ന്യൂയോര്‍ക്ക്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച കരട് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ത്യയ്ക്ക് പുറമെ യുക്രൈൻ, ബ്രസീൽ, മെക്സിക്കോ ഉൾപ്പെടെ 11 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഈ 11 രാജ്യങ്ങൾ ഉൾപ്പെടെ 19 രാജ്യങ്ങൾ കരട് പ്രമേയത്തെ എതിർത്ത് നിലപാടെടുത്തതോടെ പ്രമേയം പാസായില്ല. 47 അംഗ കൗൺസിലിൽ 17 അംഗരാജ്യങ്ങൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ‘ചൈനയിലെ ഷിന്‍ജിയാങ് ഉയിഗ്വര്‍ സ്വയംഭരണ പ്രദേശത്തെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുക’ എന്ന പേരിലായിരുന്നു കരട് പ്രമേയം അവതരിപ്പിച്ചത്.

Read More

ന്യൂ ഡൽഹി: ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനായി 30 സംഘങ്ങളെ വിന്യസിച്ചതായി ഉത്തരാഖണ്ഡ് ഡി.ജി.പി അറിയിച്ചു. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 41 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.  അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.

Read More

ദില്ലി/ബെം​ഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതിൽ രേഖാമൂലം പരാതി നൽകി ശശി തരൂർ അനുകൂലികൾ. ഹൈക്കമാൻഡ് പുറപ്പെടുവിച്ച മാർ​ഗനിർദ്ദേശം നടപ്പാക്കണമെന്നും തരൂരിനെ അനുകൂലിക്കുന്നവർ പറഞ്ഞു. പിസിസി പ്രസിഡന്‍റുമാർ മാർ​ഗനിർദ്ദേശം ലംഘിക്കുകയാണെന്നും തരൂരിനെ പിന്തുണയ്ക്കുന്ന നേതാക്കൾ ആരോപിച്ചു. വോട്ടർ പട്ടികയിലെ അവ്യക്തത നീക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം മല്ലികാർജ്ജുൻ ഖാർഗെയെ പിന്തുണച്ച് കർണാടക കോൺഗ്രസ് രംഗത്തെത്തി. തരൂർ നല്ല കോൺഗ്രസുകാരനാണെങ്കിലും ഖാർഗെയാണ് യഥാർത്ഥ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് കർണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഖാർഗെയ്ക്ക് വിജയസാധ്യതയുണ്ടെന്നും വൻ ഭൂരിപക്ഷം ലഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ജനാധിപത്യത്തിൽ മത്സരം സ്വാഭാവികമാണ്. മത്സരത്തിൽ ഖാർഗെയ്ക്ക് വിജയം ഉറപ്പാണ്. ഖാർഗെ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാർഗെയും പ്രചാരണത്തിനിറങ്ങും. ഗുജറാത്തിലെ സബർമതി ആശ്രമം സന്ദര്‍ശിച്ച് പ്രചാരണം ആരംഭിക്കും. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം രമേശ് ചെന്നിത്തല പ്രചാരണത്തിനെത്തും.  അതേസമയം, എ.ഐ.സി.സി തിരഞ്ഞെടുപ്പിൽ മനഃസാക്ഷി…

Read More

അരീക്കോട്: കോഴിക്കോട്-പാലക്കാട് ഗ്രീൻ ഫീൽഡ് പാതയ്ക്കായുള്ള ഭൂമി അടയാളപ്പെടുത്തൽ നടത്തിയത് വൻ പൊലീസ് സന്നാഹത്തോടെ. അരീക്കോട്-കാവനൂർ വില്ലേജ് അതിർത്തിയിലെ കിളിക്കല്ലിങ്ങൽ പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കാനെത്തിയത് വീട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഭവസ്ഥലത്ത് കുഴഞ്ഞുവീണ വീട്ടമ്മയെയും ഗൃഹനാഥനെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ നിർത്തിവച്ച സ്ഥലങ്ങളിൽ കല്ലിടൽ തുടരാൻ പൊലീസ്, വനിതാ പൊലീസ്, പിങ്ക് പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. ഗ്രാമത്തിലെ മറ്റ് സ്ഥലങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഉച്ചയോടെ കിളിക്കല്ലിങ്ങലിൽ എത്തിയത്. രേഖ കാണിച്ചാൽ മാത്രമേ അടയാളപ്പെടുത്താൻ അനുവദിക്കൂ എന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസിന്‍റെ സഹായത്തോടെ ബലം പ്രയോഗിച്ച് അളന്നു കുറ്റിയടിക്കുകയായിരുന്നെന്നാണ് കുടുംബത്തിന്‍റെ പരാതി.  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ടി.കെ ബീരാൻ (60), ഭാര്യ സുരയ്യ (48) എന്നിവരെ പോലീസ് അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  സംഘർഷ സാധ്യത ഒഴിവാക്കാമായിരുന്നിട്ടും ഉദ്യോഗസ്ഥർ ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്ന് നാട്ടുകാർ ആരോപിച്ചു. 

Read More

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. ഡ്രൈവർ ജോമോനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. അപകടസമയത്ത് ഇയാൾ ജില്ലാ പൊലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. അപകടം നടന്ന സാഹചര്യങ്ങൾ, മദ്യലഹരിയിലാണോ വാഹനമോടിച്ചത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുന്നതും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.  ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് പ്രവേശിക്കാൻ ശ്രമിച്ച ജോമോൻ, ബസ് ഉടമ അരുൺ എന്നിവരെയാണ് കൊല്ലം ചവറയിൽ വച്ച് പൊലീസ് പിടികൂടിയത്.

Read More

പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടകാരണമെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വിശദീകരണം കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ ശ്രീനാഥ് തള്ളി. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആർടിസി ബസ് എവിടെയും നിർത്തിയിരുന്നില്ല. അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ താൻ മുൻവശത്തേക്ക് നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി അമിത വേഗതത്തിലായിരുന്നില്ലെന്നും പിന്നിൽ വലിയ ശബ്ദം കേട്ടപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും ശ്രീനാഥ് പറഞ്ഞു. താൻ ഉറങ്ങിപ്പോയതുകൊണ്ടല്ല, കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവറായ ജോമോൻ പറഞ്ഞിരുന്നു. ബസ്സിന് കടന്നുപോകാൻ സ്ഥലമില്ലായിരുന്നുവെന്നും ജോമോൻ പറഞ്ഞു. താനും മറ്റുള്ളവരും വഴുതിപ്പോയെന്നും ഉറങ്ങിയിട്ടില്ലെന്നുമാണ് ജോമോൻ പറഞ്ഞത്. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു ജോമോന്‍റെ പ്രതികരണം. അപകടത്തിന് ശേഷം ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ജോമോനെ കൊല്ലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ജോമോനെ ബസ് ഉടമകൾ കൊണ്ടുപോയി.അധ്യാപകനാണെന്ന് അവകാശപ്പെട്ടാണ് ആദ്യം ചികിത്സ തേടിയത്. പിന്നീടാണ്…

Read More

കൊച്ചി: ഐഎസ്എല്ലിൻ്റെ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 കളിക്കാരെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയപ്പോൾ 12 പേർ പുതുമുഖങ്ങളാണ്. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിലുള്ളത്. ജെസെല്‍ കര്‍ണെയ്‌റോയുടെ നേതൃത്വത്തിലുള്ള 27 അംഗ ടീമിൽ ഏഴ് മലയാളി താരങ്ങളാണുള്ളത്. ഇവാൻ വുക്കോമനോവിച്ചിന്‍റെ പരിശീലനത്തിലാണ് ടീം. കഴിഞ്ഞ തവണ ഈസ്റ്റ് ബംഗാൾ ലീഗിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്എൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലേക്ക്‌ തിരിച്ചെത്തുന്നത്.

Read More