- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
ന്യൂയോര്‍ക്ക്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം റഹ്കിം കോണ്‍വാള്‍ ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ചു. ടി20യിൽ ഡബിൾ സെഞ്ചുറി നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. അമേരിക്കയിൽ നടന്ന അറ്റ്ലാന്റ ഓപ്പണ്‍ ടി20 ടൂർണമെന്റിലാണ് കോണ്‍വാള്‍ ഇരട്ട സെഞ്ചുറി നേടിയത്. 77 പന്തിൽ നിന്ന് 205 റൺസാണ് കോണ്‍വാള്‍ നേടിയത്. 22 സിക്സും 17 ഫോറും അദ്ദേഹം പറത്തി. 266.23 ആണ് സ്ട്രൈക്ക് റേറ്റ്. അറ്റ്ലാന്റ ഫയര്‍-സ്‌ക്വയര്‍ ഡ്രൈവ് മത്സരത്തിനിടെയാണ് ഈ അപൂർവ നിമിഷത്തിന് ലോകം സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത അറ്റ്ലാന്റ ഫയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. പുറത്താകാതെ 205 റൺസ് നേടിയ കോൺവാൾ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്ക്വയർ ഡ്രൈവിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമാണ് നേടാനായത്. അറ്റ്ലാന്റ ഫയർ 172 റൺസിന് വിജയിച്ചു.
ബംഗലൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ കർണാടകയിൽ പ്രയാണം തുടരുകയാണ്. അതേസമയം കേരളത്തിലേത് പോലെ ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ് കർണാടകയിലും വിവാദമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച സവര്‍ക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം മുതൽ കോൺഗ്രസിന്‍റെ രാഷ്ട്രീയ എതിരാളികൾ ഫ്ലെക്സിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കോൺഗ്രസ് എംഎൽഎ എൻ എ ഹാരീസിന്‍റെ പേരിലുള്ള ഫ്ലെക്സില്‍ മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെയും ചിത്രങ്ങളുണ്ട്. രാഹുൽ നടക്കുന്നതിന്‍റെ ചിത്രവും ഉണ്ട്. എന്നാൽ, അത്തരമൊരു ചിത്രം പാർട്ടി വച്ചിട്ടില്ലെന്ന് കർണാടക കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ വിജയം കുറയ്ക്കാൻ ചില വർഗീയ കക്ഷികൾ സ്ഥാപിച്ച വ്യാജ ഫ്ലെക്സാണിതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടി അടക്കം ആലോചിക്കുന്നുണ്ടെന്നും കോൺഗ്രസ്…
2020 ന്‍റെ തുടക്കത്തിൽ ആദ്യകാല കോവിഡ് അണുബാധകളെക്കുറിച്ച് സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയ ചൈന ആസ്ഥാനമായുള്ള നേത്രരോഗവിദഗ്ദ്ധന്‍റെ മരണത്തിൽ ദുരൂഹത. വുഹാനിൽ നിന്നുള്ള 34-കാരനായ ഡോക്ടർ ഡോ.ലി വെൻലിയാംഗ് ഫെബ്രുവരിയിൽ കോവിഡ് അണുബാധയെത്തുടർന്ന് മരിച്ചിരുന്നു. ഫെബ്രുവരി 7ന് പുലർച്ചെ 2.58 ന് ഡോ.ലി മരിച്ചു എന്നാണ് ആശുപത്രി പറയുന്നത്. പക്ഷേ ലിയുടെ അവസ്ഥയെക്കുറിച്ച് പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ ഫെബ്രുവരി 6 മുതൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചില മാധ്യമങ്ങൾ പിന്നീട് ഈ വിവരം ഡിലീറ്റ് ചെയ്തതായി ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ഉണ്ട്. ഫെബ്രുവരി 7ന് രാത്രി 10.40നാണ് അദ്ദേഹം മരിച്ചതെന്ന് മറ്റൊരു പ്രസിദ്ധീകരണവും, 9.30നാണ് മരിച്ചതെന്ന് ലൈഫ് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു.
ഡൽഹി: ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് ചുമ സിറപ്പുകളെ കുറിച്ച് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഗാംബിയയിൽ മരണങ്ങൾക്ക് കാരണമായതായി സംശയിക്കുന്ന സിറപ്പുകൾ ഗാംബിയയിലേക്ക് മാത്രമേ അയച്ചിട്ടുള്ളൂവെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അറിയിച്ചു. സംഭവത്തിൽ ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. 66 കുട്ടികൾ മരിച്ച ഗാംബിയയ്ക്ക് സാങ്കേതിക സഹായവും ഉപദേശവും നൽകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) അറിയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡൈഥിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ എഥിലീൻ ഗ്ലൈക്കോൾ ഉപയോഗിച്ച് മലിനമാക്കപ്പെട്ട സിറപ്പുകളുടെ ഉപയോഗവുമായി മരണങ്ങൾക്ക് ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന സംശയിക്കുന്നു. സോനെപത്തിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ മരുന്ന് നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്ന ഹരിയാന സ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സിഡിഎസ്സിഒ ഉടൻ വിഷയം ചർച്ച ചെയ്തതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് പ്രസിഡന്‍റ് ജോ ബൈഡൻ മാപ്പ് നൽകി. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിലെ പ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം. ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് ജോ ബൈഡൻ വാഗ്ദാനം പാലിച്ചത്. കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവർക്കും മാപ്പ് നൽകുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചു. കഞ്ചാവ് കടത്ത്, വിൽപന, പ്രായപൂർത്തിയാകാത്തവരുടെ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾ പ്രാബല്യത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവരെയും വെറുതെ വിടണമെന്ന് സ്റ്റേറ്റ് ഗവർണർമാരോടും പ്രസിഡന്‍റ് അഭ്യർത്ഥിച്ചു. കഞ്ചാവ് പൂർണ്ണമായും നിയമവിധേയമാക്കുന്നതിനെക്കുറിച്ച് ബൈഡൻ നിശബ്ദത പാലിച്ചു. 2019 ൽ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും ഉപയോഗിച്ചതായി സർക്കാർ രേഖകളിൽ കണക്കാക്കുന്ന വസ്തു കൈവശം വച്ചതിന് ശിക്ഷിക്കപ്പെടുന്നത് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ കഞ്ചാവ് കൈവശം വയ്ക്കാൻ ചില സ്റ്റേറ്റുകൾ അനുവദിച്ചിട്ടുണ്ട്. മാപ്പ് നൽകിയതിന് പുറമെ, കഞ്ചാവ് അപകടകരമായ വസ്തുവാണോ എന്ന കാര്യം പുനഃപരിശോധിക്കാൻ…
മുംബൈ: മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ റിലയൻസ് ജിയോ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ ആരംഭിച്ചു. ബീറ്റാ ട്രയൽ ഇന്നലെയാണ് ആരംഭിച്ചത്. ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ട്രയലിന്‍റെ ഉപയോക്താക്കൾക്ക് നിലവിൽ 1 ജിബിപിഎസിനെക്കാൾ കൂടുതൽ വേഗത ലഭിക്കും. ഡൽഹിയിലെ ലുറ്റിയൻസ് സോണിലെ ചാണക്യപുരിയിലെ ഉപയോക്താക്കൾക്ക് 1 ജിബിപിഎസിലധികം ഇന്‍റർനെറ്റ് വേഗതയാണ് ലഭിച്ചത്. നിലവിൽ ഇൻവിറ്റേഷൻ ബേസിലൂടെ മാത്രമാണ് 5ജി സേവനങ്ങൾ ലഭ്യമാവുക. ക്രമേണ, നഗരത്തിലുടനീളമുള്ള ഉപയോക്താക്കൾക്ക് ഘട്ടം ഘട്ടമായി 5 ജി സിഗ്നലുകൾ ലഭിക്കാൻ തുടങ്ങും. ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ സ്റ്റാൻഡ്-എലോൺ 5 ജി സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. 5 ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെൽക്കം ഓഫർ’ ഉള്ള ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5 ജി ഹാൻഡ്സെറ്റിലേക്ക് മാറ്റേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി ജിയോ ട്രൂ 5ജി സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും.
ഒപ്പോ എ 77, എ 17 എന്നിവ ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും സ്മാർട്ട്ഫോണുകൾ ലഭ്യമാകും. 12,499 രൂപയാണ് എ 17ന്‍റെ വില. 17,999 രൂപയാണ് എ77എസിന്‍റെ വില. ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഫോൺ വാങ്ങുന്നവർക്ക് പ്രമുഖ ബാങ്കുകളിൽ നിന്ന് 10% വരെ ക്യാഷ്ബാക്കും 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. സീറോ ഡൗൺ പേയ്‌മെന്റ് സ്‌കീമുകളും A77ന് ലഭ്യമാണ്. ക്യൂയൽകോം സ്നാപ്ഡ്രാഗൺ 680 4ജി പ്രോസസറും 90 ഹെർട്സ് റിഫ്രഷിംഗ് റേറ്റുള്ള 6.56 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീനും എ 77ന് ഉണ്ട്. 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവലും ഉണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ആണ് ഇത് ബൂട്ട് ചെയ്യുന്നത്. 8 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ കഴിയും. 50 മെഗാപിക്സൽ…
ഇടുക്കി: മൂന്നാറിൽ വനംവകുപ്പ് കുടുക്കിയ കടുവയെ വനത്തിലേക്ക് തുറന്ന് വിട്ടു. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലാണ് തുറന്ന് വിട്ടത്. ഇന്ന് പുലർച്ചയോടെയാണ് മൂന്നാറിൽ നിന്ന് കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ചത്. വനംവകുപ്പിന്‍റെ കൂട്ടിലായ കടുവയെ വിദ്ഗധ പരിശോധന നടത്തിയിരുന്നു. ഇടത് കണ്ണിന് തിമിരം ബാധിച്ചതായും കണ്ടെത്തിയിരുന്നു. സ്വാഭാവിക ഇരപിടിത്തം നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വലത് കണ്ണിന് കാഴ്ചയുള്ളതിനാൽ പ്രശ്നമില്ലെന്ന് വിലയിരുത്തിയാണ് കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് വിട്ടയച്ചത്.
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ. രൂപ ഇന്ന് 82.22 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ മൂല്യത്തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് എണ്ണവിലയിലെ വർധനവാണ്. ഇന്നലെ രൂപയുടെ മൂല്യം 81.88 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയുമെന്നാണ് പ്രവചനം. എണ്ണവില വർധനവിനൊപ്പം പലിശ നിരക്ക് വർധിപ്പിക്കാനുള്ള നടപടികളുമായി ഫെഡറൽ റിസർവ് മുന്നോട്ട് പോകുന്നതും രൂപയുടെ മൂല്യം ദുർബലമാക്കുന്നു. ഈ വർഷം മാത്രം രൂപയുടെ മൂല്യം 10 ശതമാനത്തോളം ഇടിഞ്ഞു. രൂപയുടെ മൂല്യം സംരക്ഷിക്കാൻ റിസർവ് ബാങ്ക് ഫോറെക്സ് കരുതൽ ശേഖരം വിൽക്കുന്നത് തുടരുകയാണ്. കഴിഞ്ഞയാഴ്ച തുടർച്ചയായി നാലാം തവണയും ആർ.ബി.ഐ വായ്പ പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. അതേസമയം, വർധിക്കുന്ന വ്യാപാരക്കമ്മിയും പ്രതിസന്ധിയായി മാറുകയാണ്.
ദുബായ്: വൈവിധ്യമാർന്ന പൂക്കളാൽ വിസ്മയിപ്പിച്ച മിറാക്കിൾ ഗാർഡൻ, ഈ സീസണിലെ പ്രവേശന ടിക്കറ്റുകളുടെ വില പരിഷ്കരിച്ചു. ഗാർഡന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ നിരക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 10ന് പതിനൊന്നാം സീസണിനായി വീണ്ടും തുറക്കുമ്പോൾ പുതുക്കിയ നിരക്കുകൾ ഈടാക്കും. അഡൾട്ട് ടിക്കറ്റ് നിരക്ക് 75 ദിർഹമാണ്. അതേസമയം, 3നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 60 ദിർഹം നൽകണം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. ഇതുവരെ, മിറാക്കിൾ ഗാർഡൻ മുതിർന്നവർക്ക് 55 ദിർഹവും കുട്ടികൾക്ക് 40 ദിർഹവുമായിരുന്നു ഈടാക്കിയിരുന്നത്.
