Author: News Desk

ധനുഷ് നായകനായ ചിത്രമാണ് വാത്തി. മലയാളി താരം സംയുക്തയാണ് നായിക. ധനുഷിന്‍റെ ‘വാത്തി’ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ‘വാത്തി’ ഒ.ടി.ടിയിലേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വാത്തി’ മാർച്ച് 17 നാണ് ഒടിടിയിൽ എത്തുന്നത്. നെറ്റ്‍ഫ്ലിക്സിലാണ് വാത്തി പ്രദർശിപ്പിക്കുക.  ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് ചിത്രത്തിന്‍റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരുന്നു. വംശി എസ്, സായി സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവീൻ നൂളിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും അറ്റ്ലൂരി തന്നെയാണ്. ധനുഷിന്‍റെ ‘നാനേ വരുവേൻ’ എന്ന ചിത്രമായിരുന്നു ഇതിന് മുന്നേ പ്രദർശനത്തിനെത്തിയത്. ധനുഷിന്‍റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. സെൽവരാഘവനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇന്ദുജയാണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്‍റെ കഥ എഴുതിയത്. ചിത്രം ബോക്സ്…

Read More

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ 7-0 ന് പരാജയപ്പെടുത്തിയ ലിവർപ്പൂൾ ഇന്നലെ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ബോൺമത്തിനോട് 1-0ന് തോറ്റു, കളിയുടെ 28-ാം മിനിറ്റിൽ ഡാനിഷ് താരം ഫിലിപ് ബില്ലിങ് നേടിയ ഗോളാണ് ബോൺമത്തിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 70–ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചെങ്കിലും അത് ഗോൾ വലയത്തിലേക്ക് എത്തിക്കാനായില്ല. ഈ സീസണിന്‍റെ തുടക്കത്തിൽ ലിവർപൂളിനോട് ബോൺമത് 9-0 ന് പരാജയപ്പെട്ടിരുന്നു. ജയത്തോടെ ബോൺമത്ത് പതിനേഴാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം തോൽവി ലിവർപൂളിന്‍റെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് തിരിച്ചടിയായി. 26 കളികളിൽ നിന്ന് 42 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ ഇപ്പോൾ.

Read More

തൊടുപുഴ: ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീന് നേരെ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കാന്‍റീനിലെ അടുക്കള ഭാഗമാണ് ആന ആക്രമിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാന്‍റീൻ നടത്തിപ്പുകാരൻ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ച എഡ്വിന്‍റെ പിന്നാലെ ആനയും ഓടി. അരിക്കൊമ്പനെ പിന്നീട് നാട്ടുകാർ ഓടിച്ചു. ശാന്തമ്പാറ പന്നിയാർ എസ്റ്റേറ്റിലെ ആന്‍റണി എന്നയാളുടെ റേഷൻ കട നേരത്തെ ആന തകർത്തിരുന്നു. തുടർന്ന് റേഷൻ കട താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ആ ലയത്തിന്റെ അടിഭാഗത്തുള്ള കാന്‍റീന് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. രാത്രി ആന എത്തിയപ്പോൾ എഡ്വിൻ കടയ്ക്കകത്തുണ്ടായിരുന്നു. ആന അടുത്തുവരുന്നതു കണ്ട് ഭയന്ന എഡ്വിൻ പുറത്തേക്കോടി. ഇതോടെ ആന എഡ്വിന്‍റെ പിന്നാലെ ഓടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയത്. കാന്‍റീനിന്‍റെ ചില ഭാഗങ്ങൾ ആന നശിപ്പിച്ചു. വാതിലുകളും ജനലുകളും തകർത്തെങ്കിലും അകത്തുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോയില്ല.

Read More

ജൊഹാനസ്ബർഗ്: ക്യാപ്റ്റനായ തന്‍റെ ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സുകളിലും പൂജ്യം, 7 വർഷമായി ഒരു സെഞ്ച്വറി പോലും നേടാത്തതിന്‍റെ നിരാശ, ട്വന്‍റി 20 ടീമിൽ നിന്ന് ഒഴിവാക്കിയതിന്‍റെ ദുഃഖം, തെംബ ബവുമ ഒരു സെഞ്ച്വറിയിൽ എല്ലാം മറന്നു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 284 റൺസിന്‍റെ തകർപ്പൻ ജയം. മൂന്നാം ദിനം തന്നെ സെഞ്ച്വറി നേടിയ ബവുമയ്ക്ക് ഇന്നലെ വ്യക്തിഗത സ്കോറിലേക്ക് ഒരു റൺസ് മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും അപ്പോഴേക്കും ദക്ഷിണാഫ്രിക്ക വിജയ സ്കോറിലെത്തിയിരുന്നു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 35.1 ഓവറിൽ ഓൾഔട്ടായി. 106 റൺസിനു പുറത്തായി. ജെറാൾഡ് കുട്സീ, സൈമൺ ഹാർമർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും, കഗിസോ റബാദ രണ്ട് വിക്കറ്റും വീഴ്ത്തി. സ്കോർ: ദക്ഷിണാഫ്രിക്ക 320, 321. വെസ്റ്റ് ഇൻഡീസ് 251,106. കരിയറിലെ രണ്ടാം സെഞ്ച്വറി നേടിയ ബവുമയാണ് (172) പ്ലേയർ ഓഫ് ദി മാച്ച്. 2016…

Read More

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കാട്ടുതീയും പടരുന്നു. ഈ സീസണിൽ മാത്രം 309 ഹെക്ടർ വനം കത്തിനശിച്ചതായാണ് വനംവകുപ്പിന്‍റെ കണക്ക്. വനമേഖലയുടെ പരിസരങ്ങളിൽ അഗ്നിസുരക്ഷാ ഓഡിറ്റ് കർശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചു. അശ്രദ്ധമായ ഇടപെടലും, പെരുമാറ്റവുമാണ് കാട്ടുതീക്ക് കാരണമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ നിന്നാണ് തീ പ്രധാനമായും പടരുന്നത്.  മനഃപൂർവം തീയിട്ടതിന് വനംവകുപ്പ് ഇതിനകം 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വനമേഖലയിൽ ഇതുവരെ 133 തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 309 ഹെക്ടർ വനം കത്തിനശിച്ചു. ഇടുക്കി ജില്ല ഉൾപ്പെടുന്ന ഹൈറേഞ്ച് മേഖലയിൽ മാത്രം 54 തീപിടിത്തങ്ങളാണുണ്ടായത്. 84 ഹെക്ടർ വനം കത്തിനശിച്ചു. കിഴക്കൻ മേഖലയിൽ 62 ഹെക്ടറും തെക്കൻ മേഖലയിൽ 51 ഹെക്ടറും കത്തിനശിച്ചു. ഉൾവനങ്ങളിൽ തീ പടരുമ്പോൾ അഗ്നിശമന സേനയ്ക്ക് പോലും എത്താൻ കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. വനത്തിനും വന്യജീവികൾക്കും വലിയ ഭീഷണിയുള്ളതിനാൽ മുൻകരുതൽ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്…

Read More

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവമായ അഗ്നിപർവ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റർ ചാരം മൂടി. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്തോനേഷ്യയിലെ യോഗ്യകാർത്ത പ്രദേശത്താണ് മെറാപി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പ്രവാഹം ഏകദേശം ഒന്നര കിലോമീറ്ററോളം ഒഴുകിയതായാണ് റിപ്പോർട്ടുകൾ.  സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പർവ്വതത്തിൽ നിന്ന് മൂന്ന് മുതൽ ഏഴ് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം അപകട മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. 9,721 അടി ഉയരമുള്ള മെറാപി ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന ജാഗ്രതാ തലത്തിലുള്ള രണ്ടാമത്തെ അഗ്നിപർവ്വതമാണിത്. ഇന്നലത്തെ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, പർവ്വതത്തിന്റെ അപകടമേഖലയിൽ നിന്ന് ഇതുവരെ ആരെയും ഒഴിപ്പിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിൽ ആളുകൾ താമസിക്കുന്നില്ലെന്നാണ് വിവരം. 

Read More

കോട്ടയം: ചൂട് കൂടുന്നു. വരും ദിവസങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കോട്ടയം ജില്ലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അനുഭവപ്പെടുന്ന ചൂടിന്‍റെ സൂചകമായ താപ സൂചിക 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ്. അൾട്രാവയലറ്റ് വികിരണവും കൂടുതലാണ്. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. നിർജ്ജലീകരണം, സൂര്യാഘാതം എന്നിവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ. സർക്കാർ ധനസഹായം ലഭിച്ച ശേഷമേ രണ്ടാം ഗഡു നൽകൂ എന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ജനുവരി വിഹിതത്തിൽ നിന്ന് 20 കോടി രൂപയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതിനായി ധനവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം, ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ. പണിമുടക്ക് പ്രഖ്യാപിച്ച ബിഎംഎസ് പണിമുടക്ക് തീയതി ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. എല്ലാ ജീവനക്കാർക്കും പകുതി ശമ്പളം നൽകിയിട്ടുണ്ടെന്നും ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചത്. എന്നാൽ എതിർപ്പുള്ളതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. ബാങ്ക് കുടിശ്ശികയും മറ്റും നൽകുന്നതിന് ആദ്യ ആഴ്ച ശമ്പളം നൽകണമെന്ന ജീവനക്കാരുടെ അഭ്യർത്ഥനയെ തുടർന്നാണ് രണ്ട് ഗഡുക്കളായി ശമ്പളം നൽകാൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ.ടി.സി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കെ.എസ്.ആർ.ടി.സി എംപ്ലോയീസ്…

Read More

കണ്ണൂര്‍: സോൺട ഇന്‍ഫ്രാടെക് തട്ടിപ്പ് കമ്പനിയാണെന്ന് കണ്ണൂർ മേയർ ടി ഒ മോഹനൻ. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് മാലിന്യ സംസ്കരണത്തിന് സോൺടയുമായുള്ള കരാര്‍ റദ്ദാക്കിയത്. പുതിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ എട്ട് കോടിയോളം രൂപയുടെ ലാഭമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനുൾപ്പടെ കമ്പനിയുമായി ബന്ധമുണ്ട്. കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു. ഇപെടലുകള്‍ മുഴുവന്‍ നടത്തിയത് സര്‍ക്കാരാണ്. ഒരു പ്രവൃത്തിയും ചെയ്യാതെ 68 ലക്ഷം രൂപ സോൺട കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയെടുത്തു. ഈ പണം തിരികെ പിടിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായും മേയർ പറഞ്ഞു. കൗൺസിലിനെ അറിയിക്കാതെ ബ്രഹ്മപുരത്ത് ജൈവ ഖനന കരാർ ഏറ്റെടുത്ത സോൺട ഇൻഫ്രാടെക്കിന് കൊച്ചി കോർപ്പറേഷൻ രണ്ടാം ഘട്ടമായി നാല് കോടി രൂപ നൽകിയിരുന്നു. നഗരസഭാ കൗൺസിലിൽ ചോദ്യം ഉയർന്നപ്പോൾ തദ്ദേശ സ്വയംഭരണ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നിർദേശപ്രകാരമാണ് പണം നൽകിയതെന്നായിരുന്നു മേയറുടെ മറുപടി. അതിനിടെ ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ച് കോർപ്പറേഷൻ സോൺടയ്ക്ക് നൽകിയ കത്ത് പുറത്തുവന്നു. 54 കോടി…

Read More

കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഉപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ്ജ് ഹീലിയുമായി ചർച്ച നടത്തുകയും, നിലവിലെ അഗ്നിശമന രീതി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും പറഞ്ഞു. തീ അണച്ച പ്രദേശങ്ങളിൽ ജാഗ്രത വേണമെന്നും നിർദേശം നല്കി. എറണാകുളം ജില്ലാ കളക്ടർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി വെങ്കിടാചലം അനന്തരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓൺലൈൻ കൂടിക്കാഴ്ച നടത്തിയത്. അതേസമയം ബ്രഹ്മപുരത്തെ തീപിടുത്തത്തിനും മാലിന്യ സംസ്കരണത്തിനും തങ്ങൾ ഉത്തരവാദിയല്ലെന്ന് സോൺട കമ്പനി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ മാലിന്യസംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൺട വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ബയോ മൈനിംഗ്, കപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം മാത്രമാണ് കമ്പനിയുടെ ഉത്തരവാദിത്തം. എല്ലാ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോൺട കൈകാര്യം ചെയ്യണ്ടതല്ലെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ പറഞ്ഞു. മാലിന്യങ്ങളിൽ നിന്നുള്ള മീഥേൻ ബാഹിർഗമനവും കടുത്ത ചൂടുമാണ് ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണമെന്നാണ് സോൺട പറയുന്നത്. കൊച്ചി…

Read More