- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
ബംഗലൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനവുമായി ബിജെപി. തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്തും. 11ന് കർണാടകയിൽ റാലി ആരംഭിക്കും. റാലികൾ ഡിസംബർ വരെ നീളും. യോഗി ആദിത്യനാഥ്, അരുൺ സിങ്, നളിൻ കുമാർ കട്ടീൽ എന്നിവർ റാലിയുടെ ഭാഗമാകും. കേന്ദ്ര നേതാക്കള്‍ 165 നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ കർണാടകയിൽ പ്രയാണം തുടരുകയാണ്. അതേസമയം കേരളത്തിലേത് പോലെ ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ് കർണാടകയിലും വിവാദമായി മാറി. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച സവര്‍ക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി നാല് ദിവസം സ്വർണ വില കുത്തനെ ഉയർന്നതിന് ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. നാല് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 1080 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 38,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 10 രൂപയാണ് കൂടിയത്. ഇന്നത്തെ വിപണി വില ഒരു ഗ്രാമിന് 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വർണ്ണത്തിന്‍റെ വില ഇന്നലെ ഗ്രാമിന് 5 രൂപ ഉയർന്ന് 3,955 രൂപയായി.
ഉത്സവ സീസണിൽ ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെ ഇന്ത്യൻ പ്ലാറ്റ്ഫോം മീഷോ മറികടന്നു. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്സ് വിപണിയിൽ മീഷോ രണ്ടാമതെത്തി. മൊത്തം വിൽപ്പനയുടെ 21 ശതമാനവും മീഷോ നേടി. 49 ശതമാനം വിഹിതവുമായി ഫ്ലിപ്കാർട്ടാണ് പട്ടികയിൽ ഒന്നാമത്. ആമസോണിന്‍റെ വിഹിതം എത്ര ശതമാനമാണെന്ന് വ്യക്തമല്ല. മറുവശത്ത്, വിൽപ്പനയിലൂടെ ലഭിച്ച തുകയുടെ കാര്യത്തിൽ ആമസോൺ ഫ്ലിപ്കാർട്ടിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഫ്ലിപ്കാർട്ടും ആമസോണും യഥാക്രമം 62 ശതമാനവും 26 ശതമാനവും ഈ വിഭാഗത്തിൽ നേടി. സെപ്റ്റംബർ 23-27 തീയതികളിൽ നടന്ന മെഗാ ബ്ലോക്ക്ബസ്റ്റർ സെയിലിൽ മീഷോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 68 ശതമാനം വളർച്ചയാണ് മീഷോ രേഖപ്പെടുത്തിയത്. മെഗാ സെയിലിൽ 33.4 ദശലക്ഷം ഓർഡറുകളാണ് മീഷോയ്ക്ക് ലഭിച്ചത്. ഇതിൽ 60 ശതമാനവും ടയർ 4+ മേഖലയിൽ നിന്നുള്ളതാണ്. ഈ വർഷത്തെ ഉത്സവ സീസണിൽ, 75-80 ദശലക്ഷം ആളുകളാണ് ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയത്. ഓൺലൈൻ ഉപഭോക്താക്കളിൽ 65 ശതമാനവും…
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി(79) അന്തരിച്ചു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ൽ സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് അരുൺ ബാലി അരങ്ങേറ്റം കുറിച്ചത്. 3 ഇഡിയറ്റ്സ്, കേദാർനാഥ്, പാനിപ്പത്ത്, ഹേ റാം, ദന്ത് നായക്, റെഡി, സമീന്‍, പോലീസ് വാല ഗുണ്ട തുടങ്ങിയ ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദസ്തൂർ, കുങ്കും, ശക്തിമാൻ, മഹാഭാരതം, ആഹത്, സ്വാഭിമാൻ, ചാണക്യ എന്നിവയാണ് അരുൺ ബാലി അഭിനയിച്ച സീരിയലുകൾ.
ന്യൂഡൽഹി: 10 വർഷത്തിന് ശേഷം, എല്ലാ കോഴ്സുകളുടെയും പാഠ്യപദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി ഐഐടി ഡൽഹി ഡയറക്ടർ രംഗൻ ബാനർജി. പാഠ്യപദ്ധതി അവലോകനം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ അധ്യയന വർഷം ചിട്ടപ്പെടുത്തും. അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ എന്നിവരുമായി ഈ വിഷയത്തിൽ കൂടിയാലോചനകൾ നടത്തുന്നുണ്ട്. ഇക്കാലത്ത് ക്ലാസ് റൂം അധ്യാപനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് ബാനർജി പറഞ്ഞു. ഗവേഷണ അവസരങ്ങൾ വർധിപ്പിക്കണം. 54,000 ത്തിലധികം വിദ്യാർത്ഥികൾ ഐഐടി ഡൽഹിയിൽ നിന്ന് വിവിധ വിഷയങ്ങളിൽ ബിരുദം നേടിയിട്ടുണ്ട്. ഐ.ഐ.ടികൾ എൻജിനീയറിംഗ് സ്ഥാപനങ്ങൾ എന്ന നിലയിൽ നിന്ന് സമ്പൂർണ്ണ സർവ്വകലാശാലകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു: കർണാടകയിൽ നവരാത്രി ആഘോഷത്തിനിടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് ജനക്കൂട്ടം അതിക്രമിച്ചുകയറി. കർണാടകയിലെ ബിദാറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്രസയിലേക്കുള്ള പടിക്കെട്ടുകളിൽ നിന്ന സംഘം ‘ജയ് ശ്രീറാം’, ‘ഹിന്ദു ധർമ്മം ജയ്’ മുദ്രാവാക്യങ്ങൾ മുഴക്കുകയും മദ്രസ കെട്ടിടത്തിന്‍റെ ഒരു വശത്ത് പൂജ നടത്തുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നിക്കോസിയ: ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സനലിനും യൂറോപ്പ ലീഗിൽ വിജയം. യുണൈറ്റഡ് സൈപ്രസ് ക്ലബ് ഒമോണിയയെയും ആഴ്‌സനല്‍ നോർവീജിയൻ ക്ലബ് എഫ്കെ ബോഡോ ഗ്ലിംറ്റിനെയുമാണ് പരാജയപ്പെടുത്തിയത്. ഒമോണിയയിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എല്ലാ സൂപ്പർസ്റ്റാറുകളും പങ്കെടുത്ത മത്സരത്തിൽ റെഡ് ഡെവിൾസ് 3-2 ന് ദുർബലരായ ഒമോണിയയെ പരാജയപ്പെടുത്തി. മാർക്കസ് റാഷ്ഫോർഡ് രണ്ട് ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിച്ചു. മത്സരത്തിന്‍റെ 34-ാം മിനിറ്റിൽ യുണൈറ്റഡിനെ ഞെട്ടിച്ച് ഒമോണിയയുടെ കരീം അൻസാരി ഫാർഡ് ടീമിനായി വലകുലുക്കി. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ ഒമോണിയക്ക് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ റാഷ്ഫോർഡും ആന്‍റണി മാർഷ്യലും പകരക്കാരായി ഇറങ്ങിയതോടെ കളി മാറി. മത്സരത്തിന്‍റെ 53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് റാഷ്ഫോർഡ് ഗോൾ നേടിയത്. 63-ാം മിനിറ്റിൽ മാർഷ്യൽ ഗോൾ നേടി. ഇതോടെ യുണൈറ്റഡ് 3-1ന് മുന്നിലെത്തി. എന്നാൽ 85-ാം മിനിറ്റിൽ ഒമോണിയ ഒരു മറുപടി ഗോൾ നേടി. ഈ വിജയത്തോടെ…
ന്യൂഡൽഹി: മ്യാൻമറിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ ഐടി ജീവനക്കാരെ മോചിപ്പിക്കാൻ പുതിയ നിബന്ധനയുമായി സായുധ സംഘം. ഒരാൾക്ക് 3000 ഡോളർ നൽകിയാൽ മാത്രമേ വിട്ടയക്കൂ എന്നാണ് സായുധ സംഘം മലയാളികളെ അറിയിച്ചത്. നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരെ കൂട്ടത്തോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നയതന്ത്ര സമ്മർദ്ദം ശക്തമായതോടെ എല്ലാ ഇന്ത്യക്കാരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന് സായുധ സംഘം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ആലപ്പുഴ സ്വദേശികളടക്കം ഏഴുപേരെയാണ് ക്യാമ്പിൽ നിന്ന് കൊണ്ടുപോയത്. ഇവരെ പിന്നീട് പോലീസ് സ്റ്റേഷന് മുന്നിൽ ഇറക്കിവിട്ടു. ബാക്കിയുള്ള കേരളീയരെ തായ്ലൻഡ് അതിർത്തിയിലേക്ക് കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. പാസ്പോർട്ട് ഒഴികെ ഫോണിലെ സിം ഉൾപ്പെടെയുള്ള രേഖകൾ എല്ലാം സംഘം നശിപ്പിച്ചു. ഇതിനിടെ ശമ്പള കുടിശ്ശികയും വീസ രേഖകളും ആവശ്യപ്പെട്ടതോടെയാണ് സായുധ സംഘം നിലപാട് മാറ്റിയത്. 2.5 ലക്ഷം രൂപയ്ക്ക് തുല്യമായ യുഎസ് ഡോളർ നൽകിയാൽ മാത്രമേ ബന്ദിയാക്കിയവരെ മോചിപ്പിക്കൂ എന്നാണ് ഇപ്പോൾ പറയുന്നത്. കഴിഞ്ഞ ദിവസം അഞ്ച് ലക്ഷം രൂപ…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും രണ്ടാഴ്ചയ്ക്കകം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഉദ്യോഗസ്ഥർക്ക് ഓരോ വാഹനത്തിന്‍റെയും പിന്നാലെ പോകാൻ കഴിയില്ല. 368 എൻഫോഴ്സ്മെന്‍റ് ഓഫീസർമാർ മാത്രമാണുള്ളത്. എല്ലാ വാഹനങ്ങളും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതിനാൽ, പരിശോധന ക്രമേണ വ്യാപിപ്പിക്കും. സ്പീഡ് ഗവർണർ നടപടി കർശനമാക്കും. സ്പീഡ് ഗവർണർ അഴിച്ചു മാറ്റുന്ന സംഭവങ്ങളുണ്ട്. ഡീലർമാരുടെ സഹായവും ഇവർക്കുണ്ട്. അവരുടെ പങ്ക് സംശയിക്കണം. ഡീലർമാരുടെ ഷോറൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിശദാംശങ്ങൾ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. ഇല്ലെങ്കിൽ, ടെസ്റ്റിന് വരുമ്പോൾ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം കുറഞ്ഞ ജിപിഎസ് നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും. മോട്ടോർ വാഹന നിയമങ്ങൾ കേന്ദ്ര നിയമങ്ങൾ ആണ്. പിഴ വളരെ കുറവാണ്. നിയമങ്ങൾ ലംഘിച്ച വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തി നടപടി സ്വീകരിച്ചു. എന്നാൽ ബസ് ഉടമകൾ കോടതിയെ സമീപിച്ചു. അതിനാൽ, മറ്റ് നടപടികൾ സാധ്യമാകുന്നില്ല. സംഭവം നടന്ന ദിവസം വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് വാഹനത്തിന്‍റെ…
നമുക്കെല്ലാവർക്കും പുഞ്ചിരിക്കാൻ ഇഷ്ടമാണ്. ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദം ലളിതമായ പുഞ്ചിരിയോടെ ഇല്ലാതാക്കാൻ കഴിയും. മറ്റൊരാൾക്ക് പുഞ്ചിരിക്കാൻ നിങ്ങൾ ഒരു കാരണമായിത്തീരുകയാണെങ്കിൽ അതാണ് കൂടുതൽ സുന്ദരം. എല്ലാ വർഷവും ഒക്ടോബർ 7ന് ലോക പുഞ്ചിരി ദിനം ആചരിക്കുന്നു. അമേരിക്കൻ കലാകാരനായ ഹാർവി ബാളാണ് വേൾഡ് സ്മൈൽ ഡേ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 1963-ൽ അദ്ദേഹം ഐക്കണിക് സ്മൈലി ഫെയ്സ് ചിത്രം കണ്ടുപിടിച്ചു. ഹാർവി ബാൾ 2001 ഏപ്രിൽ 12നാണ് അന്തരിച്ചത്. അദ്ദേഹത്തിന്‍റെ ഓർമ്മ നിലനിർത്തുന്നതിനാണ് ലോക പുഞ്ചിരി ദിനം ആചരിക്കുന്നത്. ‘ദയയുടെ പ്രവൃത്തി ചെയ്യുക. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കുക’ എന്നതാണ് ഈ വർഷത്തെ തീം. ലോകമെമ്പാടുമുള്ള ആളുകൾ ലോക പുഞ്ചിരി ദിനം സവിശേഷവും ഭാവനാത്മകവുമായ രീതിയിൽ ആഘോഷിക്കുന്നു. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ വോർസെസ്റ്റർ ഹിസ്റ്റോറിക്കൽ സൊസൈറ്റി 2000 മുതൽ പന്ത് എറിഞ്ഞ് ഈ ദിനം ആഘോഷിക്കുന്നു.
