- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
ചെന്നൈ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് തമിഴ്നാട്ടിൽ നിന്ന് കാര്യമായ പിന്തുണയില്ല. തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള അംഗങ്ങളെ കാണാൻ ചെന്നൈയിലെത്തിയ ശശി തരൂരിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ 700 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. എന്നാൽ പാർട്ടി സംസ്ഥാന ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ നടന്ന യോഗത്തിൽ 12 പേർ മാത്രമാണ് പങ്കെടുത്തത്. ശശി തരൂരിന്റെ യോഗത്തിൽ പങ്കെടുത്താൽ പാർട്ടിയുടെ ‘ഔദ്യോഗിക’ സ്ഥാനാർത്ഥിക്കെതിരെ നീങ്ങുന്നതായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയമാണ് യോഗത്തിൽ നിന്ന് അംഗങ്ങൾ വിട്ടുനിൽക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. അവസാന മണിക്കൂറിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെങ്കിലും ഗാന്ധി കുടുംബത്തിന്‍റെ പിന്തുണ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. യോഗത്തിൽ പങ്കെടുക്കാതിരുന്നത് അവരുടെ നഷ്ടമാണെന്ന് തരൂർ പ്രതികരിച്ചു. “വന്നിരുന്നെങ്കിൽ ക്രിയാത്മകമായി സംസാരിക്കാമായിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന മിഥ്യാധാരണ ഞങ്ങൾ മാറ്റും,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മറ്റ് കേസുകളിലും പ്രതി. കഴിഞ്ഞ ജൂലൈയിൽ ഇലഞ്ഞിയിലെ ഡിവൈഎഫ്ഐ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ജോമോൻ ഈ കേസിലെ പ്രതിയാണ്. 2018 ൽ മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അപകടത്തിനു ശേഷം ആശുപത്രിയിൽ അധ്യാപകനെന്ന മറവിൽ ചികിത്സ തേടിയ ജോമോൻ മുങ്ങിയിരുന്നു. എന്നാൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടസമയത്ത് ഇയാൾ ജില്ലാ പൊലീസ് മേധാവിയോട് അടക്കം കള്ളം പറഞ്ഞ് രക്ഷപ്പെട്ടതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. താൻ ടൂർ ഓപ്പറേറ്ററാണെന്നു പറഞ്ഞാണ് ഇയാൾ അപകടസ്ഥലത്ത് നിന്ന് ആംബുലൻസിൽ രക്ഷപ്പെട്ടത്. ശേഷം അധ്യാപകനാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി ചികിത്സ തേടി. പ്രാഥമിക ചികിത്സ ലഭിച്ച ശേഷം ആശുപത്രിയിൽ നിന്നും മുങ്ങി. കേരളത്തെ നടുക്കിയ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്. അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: പേരൂർക്കട സർക്കാർ ആശുപത്രി വളപ്പിലെ ക്ഷേത്രത്തെച്ചൊല്ലി ആരോഗ്യവകുപ്പ് ആശയക്കുഴപ്പത്തിൽ. പേരൂർക്കട ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ക്ഷേത്രത്തിൽ നിന്ന് കാണിക്കയായി ലഭിച്ച പണവും സാമഗ്രികളും സംബന്ധിച്ച് ആരോഗ്യവകുപ്പിന്‍റെ ഓഡിറ്റിൽ ചോദ്യങ്ങൾ ഉയർന്നതോടെയാണിത്. വരുമാനം കൈകാര്യം ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ചോ ക്ഷേത്രത്തിന്‍റെ നടത്തിപ്പിനെക്കുറിച്ചോ ആശുപത്രി അധികൃതർക്കോ വകുപ്പിനോ ഒരു ധാരണയുമില്ല. പേരൂർക്കട ജില്ലാ ജനറൽ ആശുപത്രി വളപ്പിലാണ് നന്നായി പരിപാലിക്കപ്പെടുന്ന ചെറിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജീവനക്കാരാണ് ഇത് പരിപാലിക്കുന്നത്. പക്ഷേ, അതല്ല പ്രശ്നം. ആരോഗ്യ ഡയറക്ടറേറ്റിന്‍റെ ഓഡിറ്റ് നടത്തിയപ്പോഴാണ് കഴിഞ്ഞ മാസം തുറന്ന കാണിക്കവഞ്ചിയിലെ പണം കണ്ടെത്തിയത്. 60,000 രൂപയോളം ഓഫീസ് മുറിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്നതായാണ് വിവരം. വിളക്കുകൾ ഉൾപ്പെടെ മറ്റ് വസ്തുക്കളുണ്ട്. പണവും സാമഗ്രികളും ശ്രദ്ധയിൽപ്പെട്ടതോടെ ഇവ ഇതുവരെ എങ്ങനെ കൈകാര്യം ചെയ്തുവെന്നും കണക്കുകളും രേഖകളും എവിടെയാണെന്നും ചോദ്യം ഉയർന്നു. ശരിയായ സംവിധാനത്തിന്‍റെ അഭാവം ചൂണ്ടിക്കാട്ടി ഓഡിറ്റിനുള്ള സമയവും നീട്ടി.
തിരുവനന്തപുരം: സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രയിൽ രാത്രിയിൽ യാത്ര നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് അട്ടിമറിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. 2007ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ രാത്രിയാത്ര നിരോധിച്ചിരുന്നു. രാത്രി 9 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. എന്നാൽ 2013-ൽ പുറത്തിറക്കിയ സർക്കുലറിൽ ഈ നിർദ്ദേശം ഒഴിവാക്കിയതായി രേഖകൾ വ്യക്തമാക്കുന്നു. 2007-ൽ രാത്രിയാത്രകൾ പാടില്ലെന്നതുൾപ്പെടെ കുട്ടികളുടെ സുരക്ഷയ്ക്കായി 16 മാർഗ്ഗനിർദ്ദേശങ്ങൾ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ 2013ൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് സർക്കുലർ നൽകുകയും രാത്രിയാത്രാ നിരോധനം പിൻവലിക്കുകയും ചെയ്തു. ഈ നിർദ്ദേശം ഉപേക്ഷിച്ചതിന്‍റെ കാരണം വ്യക്തമല്ല. ഒരു ദിവസത്തെ താമസത്തിന്‍റെ ചെലവ് ഒഴിവാക്കാൻ സ്കൂൾ അധികൃതർ പലപ്പോഴും വിനോദയാത്രയ്ക്കായി രാത്രി യാത്ര തിരഞ്ഞെടുക്കുന്നു. അത്തരം യാത്രകൾ അപകടങ്ങളിലേക്ക് നയിക്കുന്നുവെന്ന് സമീപകാല സംഭവങ്ങളെല്ലാം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കഞ്ചേരിയിൽ അഞ്ച് കുട്ടികളടക്കം ഒമ്പത് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തെ തുടർന്ന് രാത്രിയാത്ര ഒഴിവാക്കാൻ…
തിരുവനന്തപുരം: മെഡിക്കൽ പി.ജി. കോഴ്സുകളുടെ ആദ്യ അലോട്ട്മെന്‍റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാകും. അലോട്ട്മെന്‍റ് ലഭിച്ചവർക്ക് 10 മുതൽ 13ന് വൈകീട്ട് 3 വരെ അതത് കോളേജുകളിൽ പ്രവേശനം നേടാം.
കൊച്ചി: കെഎസ്ആർടിസിയിൽ മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ മേജർ പെനൽറ്റി ചുമത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ശമ്പളത്തിൽ നിന്ന് നഷ്ടം ഈടാക്കുന്നുവെന്നാരോപിച്ച് 107 ജീവനക്കാർ നൽകിയ ഹർജി കോടതി തീർപ്പാക്കി. കഴിഞ്ഞ ജൂൺ 26ന് നാല് ഡിപ്പോകളിൽ നടന്ന മിന്നൽ പണിമുടക്കിൽ നഷ്ടം വന്ന 9,50,137 രൂപ ശമ്പളത്തിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അന്വേഷണം ഉണ്ടായില്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടി നേരിടാൻ തയ്യാറാണെന്നും ട്രേഡ് യൂണിയനുകൾ അറിയിച്ചു. കെ.എസ്.ആർ.ടി.സി പരാമർശിക്കുന്ന മേജർ പെനൽറ്റി നടപടികൾ സാധ്യമാണെന്ന് പറഞ്ഞ കോടതി അതുവരെ നിലവിലുള്ള നഷ്ടം വീണ്ടെടുക്കൽ നടപടികൾ നിരോധിച്ചു. അപ്രായോഗികമായ ഷെഡ്യൂൾ നിശ്ചയിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും അന്വേഷണം നടന്നില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, മൈനർ പെനൽറ്റിയായതിനാൽ അതിന്റെ നടപടിക്രമങ്ങൾ മാത്രമാണ് പാലിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചപ്പോൾ മേജർ പെനൽറ്റി വേണമെന്നായിരുന്നു കോടതിയുടെ പ്രതികരണം. കെഎസ്ആർടിസിയുടെ…
കേരളത്തിലെ സംസ്ഥാന പാതകളിലും ദേശീയപാതകളിലും ഹെവി പാസഞ്ചർ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 65 കിലോമീറ്ററും നാലുവരി പാതകളിൽ പരമാവധി 70 കിലോമീറ്ററും ആയി നിയന്ത്രിക്കുന്ന മോട്ടോർ വാഹന നിയമം പ്രാബല്യത്തില്‍ ഉള്ളപ്പോള്‍ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസായ സ്വിഫ്റ്റ് ബസിന് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടാൻ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സ്പെഷ്യൽ ഓഫീസറാണ് നിർദേശം ഇറക്കിയിരിക്കുന്നത്. സ്വിഫ്റ്റ് ബസുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജൂലൈയിൽ പുറത്തിറക്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർവീസുകളുടെ ഷെഡ്യൂൾ സമയം സ്റ്റേഷനിലും ബസുകളിലും പ്രദർശിപ്പിക്കാനും ബസുകളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററായി ഉയർത്താനും ഇടയ്ക്കുള്ള ടെർമിനൽ വിടവ് വർധിപ്പിക്കാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകൾ എല്ലാ യൂണിറ്റുകളിലും ലഭ്യമാക്കി കുറ്റമറ്റ പ്രവർത്തനം നടത്താൻ സ്പെഷ്യൽ ഓഫീസർ നടപടി സ്വീകരിക്കണം എന്നാണ് നിര്‍ദേശം. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് നിർദ്ദേശം മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി നിർദ്ദേശം നൽകിയത്. ദീർഘദൂര, അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടുന്ന സ്വിഫ്റ്റ്…
മൂന്നാര്‍: മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും ബോധ്യപ്പെടുത്തുമെന്ന് എം.എം മണി എംഎല്‍എ. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാൽ മാത്രം പോരെന്നും രേഖാമൂലം ഉത്തരവിറക്കണമെന്നുമുള്ള കളക്ടറുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മണി. “75 വർഷം മുമ്പ് ലഭിച്ച പട്ടയത്തിൽ സാങ്കേതിക പിശക് ഉണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. സാങ്കേതിക പിഴവ് തിരുത്തേണ്ടതും ഉദ്യോഗസ്ഥരാണ്. ഇപ്പോൾ അനാവശ്യ പീഡനങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്ക് വിരുദ്ധമായ നിർമ്മാണങ്ങൾക്കെതിരായ നടപടി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ലംഘിച്ചാണ് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവർത്തിക്കുന്നത്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. സബ് കളക്ടറും കളക്ടറും മുഖ്യമന്ത്രിക്ക് മുകളിലാണെന്നാണ് ചില ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ധാരണ. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവയ്ക്കാതെ അയാളെ ഇറങ്ങി നടക്കാന്‍പോലും അനുവദിക്കുന്ന പ്രശ്നമില്ല. ജനങ്ങളെയെല്ലാംകൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. ജനവിരുദ്ധ നടപടിയിൽ നിന്ന് ജില്ലാ ഭരണകൂടം പിൻമാറിയില്ലെങ്കിൽ 18ന് ദേവികുളം സബ് കളക്ടറുടെ…
പെരിയ: ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഒക്ടോബർ 11 ന് വൈകുന്നേരം 5 മണി വരെ കേന്ദ്ര സർവകലാശാല നീട്ടി. സെപ്റ്റംബർ 26നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു. സാങ്കേതിക തടസങ്ങൾ കാരണം പല വിദ്യാർത്ഥികൾക്കും അപേക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.cukerala.ac.in) വഴിയാണ് അപേക്ഷ നൽകേണ്ടത്.
കോഴിക്കോട്: സിപിഐ വനിതാ നേതാവിന്‍റെ പരാതിയിൽ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഇയാൾക്കെതിരെ മേപ്പയൂർ പൊലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പരാതി വ്യാജമാണെന്ന് ചെറുവണ്ണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ബിജു ആദ്യം പറഞ്ഞിരുന്നെങ്കിലും പ്രാദേശിക പ്രതിഷേധം ശക്തമായതോടെയാണ് സി.പി.എം നടപടി സ്വീകരിച്ചത്.
