- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
ബെയ്ജിങ്: ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ആഗോളതാപനം എന്ന പ്രതിഭാസം ത്വരിതഗതിയിലെന്ന് പഠനങ്ങൾ. ചൈനയിലെ നാൻജിംഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗ്രാമപ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ ദശകത്തിലും നഗരപ്രദേശങ്ങളിൽ രേഖപ്പെടുത്തിയത് ശരാശരി 0.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടാണ്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങൾ ഉഷ്ണ താപ സംഭവങ്ങൾക്ക് കൂടുതൽ വിധേയമാകുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. സാറ്റലൈറ്റ് ഇമേജറിയിലൂടെയാണ് പഠനം നടത്തിയത്. ലോകമെമ്പാടുമുള്ള 2,000 നഗരങ്ങളുടെ 2002 മുതൽ 2021 വരെയുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. യുഎസിലെ ഫീനിക്സ്, യുകെയിലെ ലണ്ടൻ തുടങ്ങിയ വലിയ നഗരങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ നഗരങ്ങളെ അപേക്ഷിച്ച് ഇത്തരം മേഖലകളിൽ ആഗോളതാപനം വേഗത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി: തന്‍റെ പിൻഗാമിയുടെ പേര് നിർദേശിക്കാൻ ചീഫ് ജസ്റ്റിസ് യു.യു ലളിതിനോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടു. യു.യു ലളിത് വിരമിക്കുന്നതിന് ഒരു മാസം മുമ്പാണ് നിയമമന്ത്രാലയത്തിന്‍റെ കത്ത്. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകുന്ന വ്യക്തിയുടെ പേര് സാധാരണയായി സുപ്രീം കോടതി ജഡ്ജിമാർ നിർദ്ദേശിക്കേണ്ടതുണ്ട്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് അടുത്തത്. അടുത്ത ചീഫ് ജസ്റ്റിസിന്‍റെ പേര് ശുപാർശ ചെയ്തുകഴിഞ്ഞാൽ, കീഴ് വഴക്കമനുസരിച്ച് ജഡ്ജിമാരുടെ നിയമനങ്ങൾ തീരുമാനിക്കുന്ന സുപ്രീം കോടതി പാനലായ കൊളീജിയത്തിന്‍റെ യോഗങ്ങൾ ഉണ്ടാകില്ല. ജസ്റ്റിസ് ലളിത് ശുപാർശ ചെയ്താൽ അടുത്ത മാസം 9ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.
കൊച്ചി: പാലക്കാട് വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇയാൾ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജോമോൻ ഡ്രൈവർ സീറ്റിൽ നിന്ന് എഴുന്നേറ്റ് നൃത്തം ചെയ്യുന്നതും ബസ് ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ഈ വീഡിയോ ശേഖരിച്ചു. വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്നത് ജോജോ പത്രോസ് എന്ന ജോമോൻ ആയിരുന്നു. കൊല്ലം ശങ്കരമംഗലത്ത് ജോമോനെ ഇന്നലെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജോമോൻ സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ പൊലീസ് ജീപ്പ് കുറുകെയിട്ട ശേഷം പിടികൂടുകയായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ബസിന്‍റെ ഡ്രൈവർ ജോമോനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ അപകടമുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും അമിത വേഗതയിലാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. അതുകൊണ്ടാണ് ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ്…
ടി-കണക്ട് സേവനത്തിൽ നിന്ന് 296,000 ഉപഭോക്തൃ ഡാറ്റ ചോർന്നതായി കണ്ടെത്തിയതായി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ വെള്ളിയാഴ്ച അറിയിച്ചു. നെറ്റ്‌വർക്ക് വഴി വാഹനങ്ങളെ ബന്ധിപ്പിക്കുന്ന ടെലിമാറ്റിക്സ് സേവനമായ ടി-കണക്ടിന്‍റെ ഉപഭോക്താക്കളുടെ 296,019 ഇമെയിൽ വിലാസങ്ങളും ഉപഭോക്തൃ നമ്പറുകളും ചോർന്നതായി ടൊയോട്ട അറിയിച്ചു. 2017 ജൂലൈ മുതൽ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് സേവന വെബ്സൈറ്റിലേക്ക് സൈൻ അപ്പ് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. സുരക്ഷാ വിദഗ്ധരുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ വിവരങ്ങൾ സംഭരിച്ച ഡാറ്റാ സെർവറിന്‍റെ ആക്സസ് ഹിസ്റ്ററിയിൽ നിന്ന് മൂന്നാം കക്ഷി പ്രവേശനം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ടൊയോട്ട പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, മൂന്നാം കക്ഷി പ്രവേശനം പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ല എന്നും കമ്പനി കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പറുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ സാധ്യതയില്ലെന്നും ടൊയോട്ട പറഞ്ഞു.
നോര്‍വേ: കേരളത്തിൽ സംരംഭം തുടങ്ങാൻ താൽപര്യമുണ്ടെന്ന് നോർവീജിയൻ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ മുന്നിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചു. കേരളത്തിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവേ സന്ദർശനത്തിന്‍റെ ഗുണഫലങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷനോട് വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള കാഴ്ചപാടിൻ്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറ് വർഷത്തിനിടെ നടപ്പാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതൽ നോർവേയിൽ മലയാളികളുടെ സാന്നിധ്യമുണ്ടെങ്കിലും 2000 മുതൽ മാത്രമാണ് മലയാളികൾ കൂടുതൽ കുടിയേറാൻ തുടങ്ങിയത്. നോർവ്വേയിലെ പെൻഷൻ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ സൂചന നൽകി. ഇതാദ്യമായാണ് കേരള മുഖ്യമന്ത്രി നോർവേയിൽ എത്തുന്നതെന്നും അതിൽ അഭിമാനിക്കുന്നുവെന്നും നന്മ പ്രസിഡന്‍റ് സിന്ധു എബ്ജിൽ പറഞ്ഞു. പെരുമ്പാവൂർ സ്വദേശിയായ സിന്ധു കഴിഞ്ഞ 17 വർഷമായി നോർവേയിലാണ്…
തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുത്ത റെയിൽവേകളിൽ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഷൊർണൂർ-മംഗലാപുരം, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ റൂട്ടുകളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടും. ഇതിനായി റെയിൽവേ ലൈൻ ശക്തിപ്പെടുത്താനും സിഗ്നൽ സംവിധാനം നവീകരിക്കാനുമാണ് നീക്കം. 2024-2025 സാമ്പത്തിക വർഷത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആറക്കോണം-ജോലാർപ്പേട്ട്, എഗ്‌മോർ-വിഴുപുരം, തിരുച്ചിറപ്പള്ളി-ദിണ്ടിഗൽ പാതകളും മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ നവീകരിക്കും. 134 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ-ഗുണ്ടൂർ പാതയിൽ നടത്തിയ വേഗ പരിശോധനയുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിലാണ് റെയിൽവേ അധികൃതർ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച പരീക്ഷണയാത്രയിൽ മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ വരെ ട്രെയിൻ ഓടിച്ചു. 134 കിലോമീറ്റർ താണ്ടാൻ 84 മിനിറ്റ് വേണ്ടിവന്നു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന് പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന സമരസമിതിയുടെ പ്രധാന ആവശ്യം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തി തീരശോഷണം ഉണ്ടായോ എന്ന് പരിശോധിക്കണമെന്നാണ്. ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്‍റെ മുൻ അഡി. ഡയറക്ടർ എം.ഡി.കുന്ദലെയാണ് സമിതിയുടെ ചെയർമാൻ. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.റജി ജോൺ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ.തേജൽ കനിത്കർ, കണ്ട്ല പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എഞ്ചിനീയർ ഡോ. പി.കെ. ചന്ദ്രമോഹൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സമരസമിതി പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. തീരശോഷണം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹാരം നിർദ്ദേശിക്കാനും സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരശോഷണം കണ്ടെത്തിയിട്ടില്ലെങ്കിലും നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ…
ഇന്‍സ്റ്റഗ്രാം ലൈക്കും കമന്റും സംബന്ധിച്ച തര്‍ക്കത്തെ തുടർന്ന് ഡല്‍ഹിയില്‍ ഇരട്ടക്കൊലപാതകം
ന്യൂഡല്‍ഹി: ഇൻസ്റ്റാഗ്രാമിലെ ലൈക്കുകളെയും കമന്‍റുകളെയും ചൊല്ലിയുള്ള തർക്കം ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചു. ഡൽഹിയിലെ ബൽസ്വാവയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഒരു യുവതിയെ കാണാനെത്തിയ സഹിൽ (18), നിഖിൽ (28) എന്നിവരാണ് മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലി സഹിലും യുവതിയും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തന്‍റെ വീടിനടുത്ത് വരാൻ യുവതി സഹിലിനോട് ആവശ്യപ്പെട്ടിരുന്നു. സുഹൃത്ത് നിഖിലിനൊപ്പമാണ് സഹിൽ എത്തിയത്. അവിടെവെച്ച് ഇരുവരും ആക്രമിക്കപ്പെടുകയായിരുന്നു. യുവതിയുടെ പരിചയക്കാരും ഫോളോവേഴ്സുമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. നിരവധി തവണ കുത്തേറ്റ ഇവരെ രക്തത്തിൽ കുളിച്ച നിലയിലാണ് ആളുകൾ കണ്ടെത്തിയത്. രക്ഷപ്പെടുന്നതിന് മുമ്പ് പ്രതികൾ കയ്യിലുണ്ടായിരുന്ന കത്തി കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അബുദാബി: സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉക്രൈനിലെ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു. യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ, ഇതുവരെ ഒരു രാഷ്ട്രീയ പരിഹാരവും ഉണ്ടായിട്ടില്ല. ഇരുപക്ഷത്തും നിൽക്കാൻ പല രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. എന്നാൽ അന്താരാഷ്ട്ര സമൂഹം നിയമങ്ങൾക്കൊപ്പമാണ്. കാട്ടുനിയമം ഒരു രാജ്യത്തിനും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് നല്ല ഉഭയകക്ഷി ബന്ധവും ചർച്ചയും തുടരും. “20 മുതൽ 30 വർഷം വരെ യുദ്ധങ്ങളിൽ ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, യുക്തിബോധമുള്ള ഒരു വ്യക്തിയും അത് അംഗീകരിക്കില്ല,” ഗർഗാഷ് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നടത്തുന്ന ഡിജിറ്റൽ സർവേയ്ക്ക് മുന്നോടിയായി സർവേ സഭകൾ സംഘടിപ്പിക്കാൻ റവന്യൂ വകുപ്പിന്‍റെ ആലോചന. ഡിജിറ്റൽ സർവേകളെക്കുറിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ബോധവത്കരിക്കാനുമാണ് സർവേ സഭകൾ ലക്ഷ്യമിടുന്നത്. ‘എല്ലാവർക്കും ഭൂമി’, ‘എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്നീ ആശയങ്ങളോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഭൂമി ശാസ്ത്രീയമായി അളന്ന് ഭൂരേഖകൾ ഡിജിറ്റലായി സൂക്ഷിക്കും. സംസ്ഥാനത്തെ ആകെയുള്ള 1,666 വില്ലേജുകളിൽ 1,550 വില്ലേജുകളിൽ നാല് വർഷത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. ‘എന്‍റെ ഭൂമി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആർകെഐ പദ്ധതി പ്രകാരം 807 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും അവസാന വർഷം 350 വില്ലേജുകളും അടക്കം ആകെ 15,00 വില്ലേജുകൾ എന്ന രീതിയിലാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നത്. നിലവിൽ 94 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. 22 വില്ലേജുകളിൽ…
