Author: News Desk

ജാർഖണ്ഡ്: ജാർഖണ്ഡിലെ ദുംക ജില്ലയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഫൂലോ ജനോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജാർമുണ്ഡി പ്രദേശത്തെ ഭാൽകി ഗ്രാമത്തിൽ നിന്നുള്ള 22 കാരിയായ പെൺകുട്ടിക്കാണ് പരിക്കേറ്റത്. ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ കയറി തീ കൊളുത്തുകയായിരുന്നു. പ്രതി വിവാഹിതനാണെന്ന് ജാർമുണ്ടി സബ് ഡിവിഷണൽ പോലീസ് ഓഫീസർ ശിവേന്ദർ ഠാക്കൂർ പറഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മറ്റൊരു യുവാവ് തീകൊളുത്തി കൊന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോഴത്തെ സംഭവം.

Read More

പട്ന: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒൻപതാം ക്ലാസ് പാസായാൽ ലാലു പ്രസാദ് യാദവിന്‍റെ മകൻ ഉപമുഖ്യമന്ത്രിയാകും. ഇനി അദ്ദേഹം മുഖ്യമന്ത്രിയുമായേക്കും. സാധാരണക്കാരന്‍റെ മക്കളാണെങ്കിൽ ഒമ്പതാം ക്ലാസ് പാസായാൽ പ്യൂണായി പോലും ജോലി ലഭിക്കില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ജൻ സൂരജ് ജനസമ്പർക്ക യാത്രയ്ക്കിടെയായിരുന്നു പ്രശാന്ത് കിഷോറിന്‍റെ പരാമർശം. മുഖ്യമന്ത്രിയുടെയും എം.എൽ.എയുടെയും ബന്ധുക്കളായവർ വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും ജോലി ലഭിച്ച് രാജാക്കൻമാരെപ്പോലെ ജീവിക്കും. സാധാരണക്കാരുടെ മക്കൾ വിദ്യാഭ്യാസം നേടിയാലും തൊഴിൽ രഹിതരായി തുടരേണ്ടിവരും. ഈ സ്ഥിതിക്ക് മാറ്റം വരുത്തണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. കഴിഞ്ഞയാഴ്ച പ്രശാന്ത് കിഷോറിനെതിരെ ആർജെഡി നേതാവ് മനോജ് ഝാ നടത്തിയ വിമർശനത്തിനുള്ള മറുപടിയാണ് തേജസ്വിക്ക് നേരെയുള്ള ആക്രമണം. 1990 ന് ശേഷം ബിഹാർ മാറിയിട്ടില്ലെന്ന പ്രശാന്ത് കിഷോറിന്‍റെ പരാമർശത്തെ മനോജ് ഝാ നേരത്തെ നിഷേധിച്ചിരുന്നു. ബിഹാറിനോടുള്ള കേന്ദ്രത്തിന്‍റെ അവഗണനയെക്കുറിച്ച് സംസാരിക്കാൻ പ്രശാന്ത് കിഷോർ തയ്യാറാണോയെന്നും മനോജ് ഝാ ചോദിച്ചിരുന്നു.

Read More

മുംബൈ: പാർട്ടിയുടെ ചിഹ്നം ആർക്ക് ലഭിക്കണം എന്ന വിഷയത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് വ്യക്തമാക്കി. ശിവസേന ചിഹ്നമായ അമ്പും വില്ലും തങ്ങളുടേതാണെന്ന് ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം യഥാർത്ഥ പാർട്ടിക്ക് പുറത്താണെന്നും അവർ‌ക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ പക്ഷത്തിന്‍റെ വാദം. ചിഹ്നം സംബന്ധിച്ച വിഷയത്തിൽ താക്കറെ വിഭാഗത്തിന്‍റെ അഭിപ്രായം തെരഞ്ഞെടുപ്പ് കമ്മീഷൻ തേടിയിരുന്നു. ഏക്നാഥ് ഷിൻഡെ വിഭാഗം ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണിത്. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചിഹ്നത്തിന്‍റെ കാര്യത്തിൽ തീരുമാനത്തിന് പ്രാധാന്യമുണ്ട്. താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് ബിജെപി പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം അധികാരം പിടിച്ചെടുത്തത്. ഭൂരിഭാഗം എം.എൽ.എമാരും ഷിൻഡെ വിഭാഗത്തിനൊപ്പം പോയതോടെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായത്. സാങ്കേതികമായി ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ തലപ്പത്ത്. അയോഗ്യത സംബന്ധിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ…

Read More

കണ്ണൂർ: കണ്ണൂർ സർവകലാശാല പഠന ബോർഡിലേക്കുള്ള നിയമന പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി. അയോഗ്യരാക്കപ്പെട്ടവരെ മാറ്റി നിയമിക്കണമെന്ന് നിർദേശിച്ച ഗവർണർ പട്ടികയിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടു. 72 പഠന ബോർഡുകളിലെ 800 ലധികം അംഗങ്ങളിൽ 68 പേർക്ക് അർഹതയില്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകിയിരുന്നു. സീനിയോറിറ്റി മറികടന്നാണ് അധ്യാപകരെ നിയമിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. ബോർഡ് നിയമനങ്ങളിൽ സർവകലാശാല നിരവധി തിരിച്ചടികൾ നേരിടുകയാണ്. അനധികൃത നിയമനം റദ്ദാക്കാൻ ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. പിന്നീട് വേണ്ടത്ര തിരുത്തലുകൾ വരുത്താതെ നിയമനത്തിന് വിസി ഗവർണ്ണറോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ശുപാർശ ചെയ്യാൻ മാത്രമാണ് വിസിക്ക് അധികാരം എന്ന് കാണിച്ചായിരുന്നു രാജ്ഭവന്റെ അന്നത്തെ മറുപടി.

Read More

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആയതിന് പിന്നാലെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ബി.ആർ.എസ്. തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്‍റുമായ കെ ചന്ദ്രശേഖർ റാവുവിന്‍റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. നരേന്ദ്ര മോദി ഏറ്റവും കഴിവുകെട്ട യോഗ്യതയില്ലാത്ത പ്രധാനമന്ത്രിയാണെന്നായിരുന്നു കെടിആറിന്റെ വിമർശനം. “മോദി പ്രധാനമന്ത്രിയല്ല, അദ്ദേഹം ‘പ്രചാരമന്ത്രി’യാണ്. മോദിയുടെ ‘മൻ കി ബാത്ത്’ നാം കേൾക്കണം, പക്ഷേ ‘ജൻ കി ബാത്ത്’ (ആളുകൾക്ക് പറയാനുള്ളത്) കേൾക്കാൻ അദ്ദേഹം തയ്യാറല്ല. പോരാടാനും കാത്തിരിക്കാനും ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് ക്ഷമയുണ്ട്. ഞങ്ങൾക്ക് നേരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടായേക്കാം. അവരിൽ നിന്ന് ഏത് ആക്രമണവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഏതുതരം ആക്രമണങ്ങളാണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം,” അദ്ദേഹം പറഞ്ഞു. ഇ.ഡി, ആദായനികുതി, സിബിഐ എന്നീ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് മോദിയുടെ രീതിയെന്ന് ‘മോദി ഓപ്പറാൻഡി’…

Read More

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടുകാർ പുറത്താക്കിയ സ്ത്രീക്കും കുഞ്ഞിനും ഇരുപത് മണിക്കൂറിന് ശേഷം നീതി. സിഡബ്ല്യുസി ജില്ലാ ചെയർമാനും വനിതാ കമ്മിഷൻ അംഗവുമായ ഷാഹിദ് കമാൽ ഭർതൃവീട്ടുകാരുമായി ചർച്ച നടത്തി. അതുല്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ കഴിയാൻ ഭർതൃമാതാവ് അനുവദിച്ചതായി ഷാഹിദ കമാൽ പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് വനിതാ കമ്മീഷനും ശിശുക്ഷേമ സമിതിയും അറിയിച്ചു. അതുല്യയുടേതിന് സമാനമായ അനുഭവം ഉണ്ടായെന്ന പരാതിയുമായി മൂത്ത മരുമകൾ വിമിയും രംഗത്തെത്തി. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട അതുല്യയും മകനും രാത്രി വീട്ടിലെ സിറ്റ് ഔട്ടിലാണ് ചെലവഴിച്ചത്. വീട്ടിൽ നിന്ന് ഇറക്കിവിട്ടതിൽ നാട്ടുകാർ പ്രകോപിതരായതോടെയാണ് പൊലീസ് ഇടപെട്ടത്. എന്നിട്ടും ഭർതൃമാതാവ് അതുല്യയെയും കുഞ്ഞിനെയും വീട്ടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ജനപ്രതിനിധികളും പൊലീസും വളരെയധികം പരിശ്രമിച്ചാണ് വീടിന്‍റെ വാതിൽ തുറന്നത്. ഒരേ സ്ഥലത്ത് രണ്ട് വീടുകളുണ്ട്. ഭർതൃമാതാവ് അജിതകുമാരിയെ പഴയ വീട്ടിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ ഗുജറാത്തിലാണ്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തിന്‍റെ…

Read More

തിരുവനന്തപുരം: പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് 10 ലക്ഷം രൂപ വീതം ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് 2014 പ്രകാരമാണ് തുക നൽകുന്നത്. തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ കൈമാറും. നടപടിക്രമങ്ങൾ പൂർത്തിയായാൽ ബാക്കി എട്ട് ലക്ഷം രൂപ ലഭ്യമാക്കും.  മരിച്ച മറ്റ് രണ്ട് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായാൽ 10 ലക്ഷം രൂപ നൽകും. അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗതാഗതമന്ത്രി ആന്‍റണി രാജു ഇടപെട്ടതാണ് ഇതിന് കാരണം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ നിന്ന് യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.  ഇതിനായി യാത്രക്കാരിൽ നിന്നും ടിക്കറ്റ് ചാർജിനൊപ്പം ഒരു രൂപ മുതൽ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി പ്രതിവർഷം രണ്ട് കോടിയിലധികം പ്രീമിയം അടച്ചാണ് കെ.എസ്.ആർ.ടി.സി…

Read More

മുംബൈ: ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് ട്രെയിനിന്‍റെ മുൻഭാഗം പോത്തിന്‍കൂട്ടത്തെ ഇടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു. പോത്തുകളുടെ ഉടമകൾക്കെതിരെ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പോത്തുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ ആർപിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പുതുതായി ആരംഭിച്ച സർവീസാണ് വ്യാഴാഴ്ച രാവിലെ 11:15 ഓടെ അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ വാത്വ, മണിനഗർ പ്രദേശങ്ങൾക്കിടയിലാണ് സംഭവം. അപകടത്തിന് ശേഷം പാനൽ ഇല്ലാതെയാണ് സർവീസ് പൂർത്തിയാക്കിയത്. പോത്തുകളുമായി കൂട്ടിയിടിച്ച് തകർന്ന വന്ദേഭാരത് ട്രെയിനിന്‍റെ മുൻഭാഗം 24 മണിക്കൂറിനുള്ളിൽ അധികൃതർ നന്നാക്കി. പോത്തുകളെ ഇടിച്ച് ട്രെയിനിന്റെ ഡ്രൈവർ കോച്ചിന്റെ മുൻഭാ​ഗത്തെ കോൺ കവറും മൗണ്ടിംഗ് ബ്രാക്കറ്റുകളുമാണ് കേടായത്. എന്നാൽ, ട്രെയിനിന്‍റെ പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. മുംബൈ സെൻട്രലിലെ കോച്ച് കെയർ സെന്‍ററിൽ കേടുപാടുകൾ സംഭവിച്ച ഭാഗം നന്നാക്കിയതായി വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു. എഫ്ആർപി (ഫൈബർ-റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) ഉപയോഗിച്ചാണ് മുൻവശം നിർമ്മിച്ചിരിക്കുന്നത്.  ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ…

Read More

ന്യൂഡല്‍ഹി: വിലക്കയറ്റത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ബാഹ്യ ഘടകങ്ങളെ നിസ്സാരമായി കുറ്റപ്പെടുത്താൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും ചിദംബരം പറഞ്ഞു. രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയുടെ നിലവിലെ അവസ്ഥയിൽ സർക്കാരിന് മാത്രമാണ് സംതൃപ്തിയുള്ളതെന്ന് ചിദംബരം ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതിയായ ‘ഡിജിറ്റൽ ഇന്ത്യ’യെയും ചിദംബരം പരിഹസിച്ചു. “സ്ഥിതി മോശമല്ലെന്ന് കാണിക്കാനാണ് അവർ ശ്രമിക്കുന്നത്. രൂപയുടെ തകര്‍ച്ചയ്ക്കും ജി.ഡി.പിയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്കും വിലക്കയറ്റത്തിനുമെല്ലാം കാരണമായി ചൂണ്ടിക്കാണിക്കുന്നത് റഷ്യ-യുക്രെയ്ന്‍ യുദ്ധമാണ്. അത് പറഞ്ഞ് സർക്കാരിന് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. “നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ എന്തിനാണ് നിങ്ങൾ അധികാരത്തിൽ ഇരിക്കുന്നത്? ആഭ്യന്തര പ്രശ്നങ്ങളും ബാഹ്യ വെല്ലുവിളികളും സർക്കാർ കൈകാര്യം ചെയ്യണം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. ഇന്ന് രൂപയുടെ മൂല്യം റെക്കോർഡ് നിലവാരത്തിൽ താഴ്ന്ന് 82 ൽ എത്തി. മറ്റ്…

Read More

ഗുജറാത്ത്: നാലാം വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നൽകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത്തെ വ്യാവസായിക വിപ്ലവം പുതിയ ആശയങ്ങളുടെയും പുതിയ സാങ്കേതികവിദ്യകളുടെയും സംയോജനമായിരിക്കും. ഇതിലൂടെ ലോകത്തെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗുജറാത്തിൽ നടന്ന ‘ഇൻഡസ്ട്രി 4.0’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഇന്ന്, നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. ആഗോള സാമ്പത്തിക ശൃംഖലയിലെ ഒരു പ്രധാന കണ്ണിയായി മാറാൻ ഇന്ത്യയെ സഹായിക്കുന്നത് നമ്മുടെ വ്യവസായ മേഖലയും അതിന്‍റെ സംരംഭകരുമാണ്. രാജ്യത്തെ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളും പരിഷ്കാരങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. 3ഡി പ്രിന്റിംഗ്, മെഷീൻ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യ ആഗോളതലത്തിൽ ഒരു പ്രധാന ഉൽപാദന കേന്ദ്രമായി മാറുമെന്ന് കേന്ദ്ര ഘനവ്യവസായ വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു.…

Read More