- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ന്യൂഡല്‍ഹി: ഗാന്ധിനഗർ-മുംബൈ റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് പശുവിനെ ഇടിച്ചു. ഗുജറാത്തിലെ ആനന്ദ് സ്റ്റേഷന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ മുന്നിലെ ബമ്പറിന് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് 20 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. മറ്റ് അപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പോത്തുകളെ ഇടിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് ട്രെയിനിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അപകടത്തിൽ നാല് പോത്തുകൾ ചത്തതായി റെയിൽവേ അധികൃതർ അറിയിച്ചു. കന്നുകാലികളുമായി ഇത്തരമൊരു കൂട്ടിയിടി പ്രതീക്ഷിച്ചിരുന്നുവെന്നും അത് കണക്കിലെടുത്താണ് ട്രെയിൻ രൂപകൽപ്പന ചെയ്തതെന്നും അപകടത്തിന് ശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ട്രെയിനിന്‍റെ മുൻഭാഗത്തെ തകർന്ന ഭാഗം പൂർണ്ണമായും മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിൽ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വേഗനിയന്ത്രണങ്ങളുടെ അഭാവം അപകടങ്ങളിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡിലെ ഗതാഗത നിയന്ത്രണത്തിനും അമിത വേഗതയിൽ വാഹനമോടിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. വേഗപ്പൂട്ടുള്ള സംസ്ഥാനത്ത് ഒരു ടൂറിസ്റ്റ് ബസിന് 97 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്നതെങ്ങനെ? ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണം. അത്തരം കർശന നടപടികൾ സ്വീകരിച്ചാൽ പ്രതിപക്ഷം അതിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ശിവകാർത്തികേയന്‍റെ ‘പ്രിൻസ്’ തമിഴകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അനുദീപ് കെ.വിയാണ് പ്രിൻസ് സംവിധാനം ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ . ദീപാവലി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മികച്ച പ്രീ-റിലീസ് ബിസിനസ്സ് നടത്തി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ചിത്രം പ്രീ-റിലീസ് ബിസിനസായി ഏകദേശം 100 കോടി രൂപ നേടിക്കഴിഞ്ഞു. പ്രിൻസിന്‍റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ തിയേറ്റർ അവകാശം 45 കോടി രൂപയും ഓഡിയോ റൈറ്റ്സ് 4 കോടിയിലേറെയും നേടിയെന്നാണ് റിപ്പോർട്ടുകൾ.
കോട്ടയം: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസപകടത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എം.ഒ.സി പബ്ലിക് സ്കൂൾ മാനേജർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, റിട്ടയേർഡ് ആർ.ടി.ഒ പൗലോസ് കോശി മാവേലിക്കര ചെയർമാനായുള്ള അന്വേഷണ കമ്മീഷണനെ നിയമിച്ചു. പി.എം. വർഗീസ് മാമലശ്ശേരി (റിട്ട. എസ്.പി), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്പോണ്ടന്‍റ്, എം.ഒ.സി പബ്ലിക് സ്കൂൾ) എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ. ഒക്ടോബർ 17നാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ, ബസ് ഉടമ അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോമോനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ജോമോനെതിരെ നേരത്തെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. എന്നാൽ അപകടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും അമിത വേഗതയിലാണ് ബസ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. അതുകൊണ്ടാണ് ഡ്രൈവർ ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. അതേസമയം പ്രേരണാക്കുറ്റം ചുമത്തി ബസ് ഉടമ അരുണിനെ…
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 09 മുതൽ 11 വരെയാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ. ഇടിമിന്നൽ അപകടകരമാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധപ്പെട്ട ഗൃഹോപകരണങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കുന്നു. അതിനാൽ, പൊതുജനങ്ങൾ മേഘം കാണാൻ തുടങ്ങുന്ന സമയം മുതൽ ഇനിപ്പറയുന്ന മുൻകരുതലുകൾ എടുക്കണം. ഇടിമിന്നൽ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് മടിക്കരുത്. മിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുക. തുറസ്സായ സ്ഥലത്ത് തുടരുന്നത് ഇടിമിന്നലിനുള്ള സാധ്യത വർദ്ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള…
കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍, കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. 3-1നാണ് വിജയം. 72-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. പിന്നെയുള്ള രണ്ട് ഗോളും നേടിയത് ഇവാൻ കലിയുൻഷിയാണ്. ആദ്യ പകുതിയിൽ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇരുടീമുകൾക്കും അവയെ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. 87-ാം മിനിറ്റിൽ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ നേടിയെങ്കിലും രണ്ട് മിനിറ്റിനുശേഷം കലിയുൻഷി ഉക്രേനിയൻ മിസൈലിനെ അനുസ്മരിപ്പിക്കുന്ന ഒരു ലോങ് റേഞ്ചറിലൂടെ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോളും നേടി.
ന്യൂഡല്‍ഹി: വാർത്തകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് അന്യായമായ വരുമാനം പങ്കിടൽ വ്യവസ്ഥകൾ ആരോപിച്ച് ഗൂഗിളിനെതിരെ കൂടുതൽ വിശദമായ അന്വേഷണത്തിന് കോംപറ്റീഷൻ കമ്മീഷൻ ഉത്തരവിട്ടു. സെർച്ച് എഞ്ചിൻ മേജറിനെതിരെ നിലവിലുള്ള മറ്റ് രണ്ട് കേസുകളുമായി കേസ് ബന്ധിപ്പിക്കുമെന്ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അറിയിച്ചു.ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ നൽകിയ പരാതിയിലാണ് പുതിയ ഉത്തരവ്. ഈ വർഷം ജനുവരിയിൽ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ ഗൂഗിളിനെതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നീട്, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയും സമാനമായ ഒരു കേസ് ഫയൽ ചെയ്യുകയും അത് ആദ്യ കേസുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. സിസിഐയുടെ അന്വേഷണ വിഭാഗം ഡയറക്ടർ ജനറൽ (ഡിജി) ഒരു ഏകീകൃത അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ റിസൾട്ട് പേജിൽ (SERP) തങ്ങളുടെ വെബ്‌ലിങ്കുകൾക്ക് മുൻഗണന നൽകുന്നതിന് വാർത്താ ഉള്ളടക്കം ഗൂഗിളിന് നൽകാൻ തങ്ങളുടെ അംഗങ്ങൾ നിർബന്ധിതരായെന്ന് ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ്…
പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ബസ് ഉടമ അരുൺ അറസ്റ്റിൽ. പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണയാണ് ബസ് വേഗപരിധി ലംഘിച്ചതെന്ന് പൊലീസ് പറഞ്ഞു. വേഗത വർദ്ധിച്ചതായി മുന്നറിയിപ്പ് ലഭിച്ചിട്ടും ഉടമ അരുൺ മുന്നറിയിപ്പ് അവഗണിച്ചു. പ്രതി ജോജോ പത്രോസിനെ രക്ഷിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പാലക്കാട് എസ്.പി ആർ.വിശ്വനാഥ് പറഞ്ഞു. അതേസമയം, വടക്കഞ്ചേരി ബസ് അപകടം നടന്ന സ്ഥലത്ത് ആർടിഒ എൻഫോഴ്സ്മെന്‍റ് വിശദമായ പരിശോധന പൂർത്തിയാക്കി. വാഹനത്തിന്‍റെ വേഗത രേഖപ്പെടുത്തുന്ന ക്യാമറ പോർഡ് മുതൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച സ്ഥലം വരെയാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12.45ന് ആരംഭിച്ച നടപടികൾ 3.45നാണ് അവസാനിച്ചത്. റിപ്പോർട്ട് വൈകുന്നേരത്തോടെ തന്നെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും.
ന്യൂഡൽഹി: വ്യാവസായിക നിക്ഷേപത്തിനായി ഗൗതം അദാനിയെ സംസ്ഥാനം സന്ദർശിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ക്ഷണിച്ചു. അശോക് ഗെഹ്ലോട്ട് പങ്കെടുത്ത നിക്ഷേപക ഉച്ചകോടിയിൽ ഗൗതം അദാനി 6,500 കോടി രൂപയുടെ നിക്ഷേപം യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി നിരന്തര വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അദാനിക്ക് ഗെഹ്ലോട്ട് പരവതാനി വിരിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇന്നും നാളെയും രാജസ്ഥാനിൽ നടക്കുന്ന ഉച്ചകോടിയുടെ മുഖ്യ ക്ഷണിതാവാണ് ഗൗതം അദാനി. വരൾച്ചയും ക്ഷാമവും കാരണം സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഗൗതം അദാനിയോട് വിശദീകരിച്ച അശോക് ഗെഹ്ലോട്ട് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വ്യാവസായിക വളർച്ചയെ പ്രശംസിച്ചു. ഗൗതം അദാനി നൽകിയ സംഭാവനകളെക്കുറിച്ചും അശോക് ഗെഹ്ലോട്ട് പരാമർശിച്ചു. 40,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്നതിനായി 6,500 കോടി രൂപയുടെ നിക്ഷേപം ഏഴ് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചു. രാജസ്ഥാനിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയവും മെഡിക്കൽ കോളേജ് ആശുപത്രികളും ഗൗതം അദാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. മോദി-ഗൗതം അദാനി…
പാലക്കാട്: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേർ മരിച്ച അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അപകടത്തിൽ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം രക്ഷപ്പെട്ട ജോമോനെ വ്യാഴാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് തെളിവെടുപ്പ് നടത്തിയത്. ബസിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്. ജോമോനോട് അപകടത്തെക്കുറിച്ചും രക്ഷപ്പെട്ടതിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. മുന്നിൽ പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ജോമോൻ കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ചയും ഇത് ആവർത്തിച്ചു. നേരത്തെ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ ഫോണിന്‍റെ ലൊക്കേഷൻ കണ്ടെത്തിയാണ് ജോമോനെ അറസ്റ്റ് ചെയ്തത്. 2018ൽ മദ്യപിച്ച് വാഹനമോടിച്ചതിനും ജോമോനെതിരെ കേസെടുത്തിരുന്നു.
