- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം
- മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ
- ഒ സദാശിവന് കോഴിക്കോട് മേയര്‍; എല്‍ഡിഎഫിന്റെ രണ്ട് വോട്ട് അസാധു
- ക്രിസ്മസ് വാരത്തില്‍ മദ്യവില്പനയില് റെക്കോര്‍ഡ്; കുടിച്ചത് 332.62 കോടിയുടെ മദ്യം; മുന്‍വര്‍ഷത്തേക്കാള്‍ 18.99% വര്‍ധന
- ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
- ബെത്ലഹേമിന്റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ
- മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
Author: News Desk
ചെന്നൈ: ശങ്കർ സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്ത്യൻ 2. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൽ കമലിന് ഏഴ് വില്ലൻമാരുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയന്‍റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ കൽപ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന ആക്ഷൻ രംഗമാണ് ചിത്രീകരിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകളും ഇതിനായി സെറ്റിലുണ്ട്. ഇവരിൽ നിന്ന് കമൽ ഹാസന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിംഗ് തടയാൻ നാട്ടുകാർ ശ്രമിച്ച സംഭവം വാർത്തകളിൽ ഇടം നേടുകയാണ്. ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിംഗ് സ്ഥലത്തിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് സംഭാവന ആവശ്യപ്പെട്ട് ചില ഗ്രാമവാസികൾ ഷൂട്ടിംഗ് സ്ഥലത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.…
കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യം സംഭരിക്കുന്നത് കുറ്റകരമാണെന്നും കൊച്ചി വിട്ടുപോകാൻ സ്ഥലമില്ലാത്തവർ എന്ത് ചെയ്യുമെന്നും രഞ്ജി പണിക്കർ പ്രതികരിച്ചു. തന്‍റെ വീടിനടുത്ത് പുക വരുന്നതോ തനിക്ക് പ്രശ്നമുണ്ടോ എന്നതല്ല യഥാർത്ഥ പ്രശ്നം. കഴിഞ്ഞ 10 ദിവസമായി കൊച്ചി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. കൊച്ചിയിലെ മുഴുവൻ ജനങ്ങളും ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ഇത് സംഭവിച്ചതിന് ശേഷവും വിഷയം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആളുകൾ കരുതുന്നത്. ഇത്തരമൊരു ദുരന്തത്തിന് കാരണമായ ലക്ഷക്കണക്കിന് ടൺ മാലിന്യം നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് സംസ്കരിക്കപ്പെടാതെ കിടക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതുപോലൊരു ദുരന്തം പ്രതീക്ഷിക്കാതെ സംഭവിച്ചുവെന്ന് പറയാനാവില്ല. ഇത്രയധികം മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് എപ്പോൾ വേണമെങ്കിലും ദുരന്തം സംഭവിക്കാം. മുമ്പും അവിടെ തീപിടിത്തം ഉണ്ടായിട്ടുണ്ട്. ഇതൊരു ടൈം ബോംബാണ്. ഇതിനെ വളരെ ലാഘവത്തോടെ കണ്ടു. വികസനത്തെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും ധാരാളം സംസാരം നമുക്ക് കേൾക്കാം. അത്തരം സംസാരം…
അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 362 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും 70 പന്തിൽ 25 റൺസുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ. കരിയറിലെ 75-ാം സെഞ്ചുറി അഹമ്മദാബാദിൽ കോഹ്ലി നേടി. ഞായറാഴ്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 84 പന്തിൽ 28 റണ്‍സെടുത്ത ജഡേജയെ ഉസ്മാൻ ഖവാജയാണ് പുറത്താക്കിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തിരുന്നു. ശുഭ്മാൻ ഗില്ലിന്‍റെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മൂന്നാം ദിനം ലീഡ് നേടിയത്. 194 പന്തിൽ നിന്നാണ് ഗിൽ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഒരു സിക്സറും 10 ബൗണ്ടറികളുമാണ് അദ്ദേഹം അടിച്ചത്. ഗിൽ 235 പന്തിൽ നിന്ന് 128 റൺസെടുത്തു പുറത്തായി.
ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ മാതളനാരങ്ങ ഉത്തമമാണെന്ന് വിശദമാക്കി പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി. സമൂഹത്തിൽ ഹൃദ്രോഗികളുടെ തോത് ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയാണെന്നും, ആരോഗ്യപൂർണ്ണമായൊരു ജീവിതശൈലി പിന്തുടരുക മാത്രമാണ് ഇതിന് പ്രതിവിധിയെന്നും അവർ പറയുന്നു. അതിശക്തമായ ആന്റി-അഥെറോജെനിക് ഏജന്റായ മാതളം, ധമനികളെ ശുദ്ധീകരിച്ച്, രക്തസമ്മർദ്ദം വരുതിയിലാക്കി ഹൃദയത്തെ സംരക്ഷിക്കുന്നതിലും, രക്തക്കുഴലുകൾ അടയാതെ സൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ടാന്നിൻ, ആന്തോസയാനിസുകൾ തുടങ്ങിയ, പോഷകങ്ങളുടെ കലവറയായ മാതളനാരങ്ങ ദിവസവും മൂന്നെണ്ണം വീതം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ഗുണകരമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും, ഹൃദയമിടിപ്പ് നിയന്ത്രിക്കാനും സഹായിക്കുന്ന ഇലക്ട്രോലൈറ്റുകളും മാതളനാരങ്ങയിൽ വേണ്ടുവോളം ഉണ്ട്. കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാനും രുചികരമായ ഈ പഴം ശീലമാക്കാവുന്നതാണ്.
മുംബൈ: ചലച്ചിത്ര താരം മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് (90) അന്തരിച്ചു. ശനിയാഴ്ച മുംബൈയിൽ വച്ചാണ് അന്ത്യകർമങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. സ്നേഹലത ദീക്ഷിതിന്‍റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മാധുരി ദീക്ഷിതും ഭർത്താവ് ശ്രീറാമും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ആയ് (അമ്മ സ്നേഹലത) ഇന്ന് രാവിലെ അന്തരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. 1984ൽ അബോധ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 1999-ൽ മാധുരി ഡോ. ശ്രീറാം നെനെയെ വിവാഹം ചെയ്തു. രണ്ട് ആൺമക്കളുണ്ട്. മാധുരിയുടെ അമ്മ സ്നേഹലത ദീക്ഷിതിനെ കുറിച്ച് കഴിഞ്ഞ മാസം ശ്രീറാം എഴുതിയിരുന്നു. 90 വയസ്സുള്ള തന്‍റെ അമ്മായിയമ്മ പെയിന്റ് ചെയ്യുന്നു. അവർക്ക് മാക്യുലർ ഡീജനറേഷൻ ഉള്ളതിനാൽ നന്നായി കാണാൻ കഴിയില്ല. എന്നാൽ മനസ്സിലെ ഭാവന ശ്രദ്ധേയമാണ്. അവർ ലോകത്തിലെ ഏറ്റവും സുന്ദരിയും പോസിറ്റീവുമായ വ്യക്തിയാണ്. അമ്മയുടെ കഴിവുകളെ ഓർമ്മിപ്പിക്കാൻ തങ്ങൾ അവരുടെ…
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പ്രശ്നങ്ങൾക്ക് കാരണം ചിലരുടെ അഴിമതിയോടുള്ള സ്നേഹം കൊണ്ടാണെന്ന് നടൻ ശ്രീനിവാസൻ. വർഷങ്ങൾക്ക് മുമ്പ് നഗരസഭയിൽ മാലിന്യ സംസ്കരണത്തിനായി ഒരു പദ്ധതി മുന്നോട്ടുവച്ച് നിരാശപ്പെടേണ്ടി വന്ന സുഹൃത്തും നിർമാതാവുമായ ഗുഡ്നൈറ്റ് മോഹൻ നേരിട്ട അനുഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യന്ത്രസാമഗ്രികൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാമെന്നും ചെലവ് നടത്തി മാലിന്യം സംസ്കരിക്കാമെന്നും അതിന്‍റെ ബൈപ്രൊഡക്ട് മാത്രം നൽകിയാൽ മതിയെന്നും മോഹൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ 10 ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് 100 ലോറികളായി കാണിച്ച് പണം തട്ടേണ്ടതിനാലാണ് നഗരസഭ ഇത് അംഗീകരിക്കാത്തതെന്നും ശ്രീനിവാസൻ ആരോപിച്ചു.
കുവൈറ്റ് സിറ്റി : ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഓൺലൈൻ ഇടപാടുകളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. മൊബൈൽ ഫോൺ കോളുകളിലൂടെയും വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും ലഭിക്കുന്ന വ്യാജ പേയ്മെന്‍റ് ലിങ്കുകളോട് പ്രതികരിക്കരുതെന്ന് അധികൃതർ അറിയിച്ചു. അക്കൗണ്ടുകൾ വേണ്ടത്ര സുരക്ഷിതമല്ലെങ്കിൽ ഹാക്കർമാർക്ക് ഫോണിൽ നിന്ന് എളുപ്പത്തിൽ വിവരങ്ങൾ ചോർത്താൻ കഴിയും. അജ്ഞാത ബാങ്ക് അഭ്യർത്ഥനകളോട് പ്രതികരിക്കരുത്. സംശയാസ്പദമായ അഭ്യർത്ഥനകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബാങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
റൂർക്കല: ഹോക്കി ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ലോകകപ്പ് ചാംപ്യൻമാരെ പരാജയപ്പെടുത്തി ഇന്ത്യ. ജനുവരിയിൽ ഒഡീഷയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ചാംപ്യൻമാരായ ജർമനിയെയാണ് ഇന്ത്യ പ്രോ ലീഗ് മത്സരത്തിൽ 3-2 ന് പരാജയപ്പെടുത്തിയത്. സുഖ്ജീത് സിങ്ങാണ് ഇന്ത്യയ്ക്കായി ഇരട്ടഗോൾ നേടിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങും ഇന്ത്യയ്ക്കായി ഗോൾ നേടി. ലോകകപ്പിന്‍റെ പ്രീ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പുറത്തായിരുന്നു. ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 42-ാം മിനിറ്റ് വരെ ഇന്ത്യ 3-0 ന് മുന്നിലായിരുന്നു. 30-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹർമൻ പ്രീതാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. 31- ാം മിനിറ്റിലും 42-ാം മിനിറ്റിലും സുഖ്ജീത് ലീഡുയർത്തി. 44-ാം മിനിറ്റിലും 57-ാം മിനിറ്റിലും ജർമ്മനി രണ്ട് ഗോളുകൾ തിരിച്ചടിച്ചു. ക്രെയ്ഗ് ഫുൾട്ടൺ ഇതുവരെ ചുമതലയേറ്റിട്ടില്ലാത്തതിനാൽ ഡേവിഡ് ജോണാണ് ഇന്ത്യയെ പരിശീലിപ്പിച്ചത്. ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെയും നാളെ രണ്ടാം പാദത്തിൽ ജർമ്മനിയെയും നേരിടും.
ലൊസാഞ്ചലസ്: തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ ഡൈവിങ്ങിൽ ഇരട്ട സ്വർണ്ണ മെഡൽ നേടിയ ആദ്യ താരമായ പാറ്റ് മക്കോർമിക് അന്തരിച്ചു. തൊണ്ണൂറ്റിരണ്ടുകാരിയായ പാറ്റ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ഓറഞ്ച് കൗണ്ടിയിലെ ഒരു വയോജന കേന്ദ്രത്തിൽ പരിചരണത്തിലായിരുന്നു. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ സ്പ്രിങ് ബോർഡ്, പ്ലാറ്റ്ഫോം വിഭാഗങ്ങളിൽ യുഎസിനായി സ്വർണം നേടിയ പാറ്റ് നാലു വർഷത്തിന് ശേഷം മെൽബൺ ഒളിമ്പിക്സിലും ഈ നേട്ടം ആവർത്തിച്ചു. 1984, 1988 ഒളിമ്പിക്സുകളിൽ പുരുഷൻമാരുടെ ഡൈവിങിൽ ഇരട്ട സ്വർണം നേടിയ ഗ്രെഗ് ലുഗാനിസ് പാറ്റിന്‍റെ നേട്ടത്തിന് ഓപ്പമെത്തി. പ്രൊഫഷണൽ സ്പോർട്സിനോട് വിട പറഞ്ഞ ശേഷം പാറ്റ് സാഹസിക കായിക ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കിളിമഞ്ചാരോ പർവ്വതം ഉൾപ്പെടെയുള്ള കൊടുമുടികൾ കീഴടക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുക പടരുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒന്നുമുതല്‍ ഒമ്പത് വരെയുള്ള കുട്ടികളുടെ പരീക്ഷയുടെ കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കും. ജില്ലാ കളക്ടർ, കോർപറേഷൻ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല, പക്ഷേ പുകയുടെ അളവും ദൈർഘ്യവും നമുക്ക് എത്രത്തോളം കുറയ്ക്കാൻ കഴിയുമോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. വിഷപ്പുകയ്ക്ക് ശമനമില്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ പ്രദേശത്ത് നിന്ന് മാറിത്താമസിച്ചു. പലരും ബന്ധുവീടുകളിലും ഹോട്ടലുകളിലും അഭയം തേടി. മാലിന്യ പ്ലാന്‍റിന് സമീപമുള്ള ഫ്ളാറ്റുകളിലെ കുട്ടികളും പ്രായമായവരും നിരവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്.
