- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസിന് ഗവർണർ ആർ.എൻ രവി അംഗീകാരം നൽകി. 17ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് നിയമമാകാനാണ് സാധ്യത. ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിലൂടെ ഉണ്ടായ കടുത്ത സാമ്പത്തിക നഷ്ടം മൂലമുള്ള ആത്മഹത്യകൾ വർദ്ധിച്ചതോടെ, അത്തരം ഗെയിമുകൾ നിരോധിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്‍റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷണൽ ഡി.ജി.പി വിനീത് ദേവ് വാങ്കഡെ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ജൂൺ 27നാണ് സമിതി മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചത്. അന്നുതന്നെ മന്ത്രിസഭയുടെ മുമ്പാകെ റിപ്പോർട്ട് വന്നു. തുടർന്ന് പൊതുജനങ്ങളുടെ അഭിപ്രായം തേടി.
ആപ്പിൾ, ആൽഫബെറ്റ് സോഫ്റ്റ്‌വെയർ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒരു ദശലക്ഷം ഉപയോക്താക്കളുടെ ഉപയോക്തൃനാമങ്ങളും പാസ് വേഡുകളും ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് അറിയിച്ചു. ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുമെന്ന് ഫേസ്ബുക്ക് പറഞ്ഞു. ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 400 ലധികം ആൻഡ്രോയിഡ് ഐഒഎസ് ആപ്ലിക്കേഷനുകൾ തിരിച്ചറിഞ്ഞതായി ഫേസ്ബുക്ക് വെള്ളിയാഴ്ച അറിയിച്ചു. പ്രശ്നങ്ങളെക്കുറിച്ച് ആപ്പിളിനെയും ഗൂഗിളിനെയും അറിയിച്ചതായും ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താൻ ആവശ്യപ്പെട്ടതായും ഫേസ്ബുക്ക് അറിയിച്ചു. ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകൾ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ എന്നിവയുടെ പേരിലാണ് ഈ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതെന്ന് ഫേസ്ബുക്ക് പറയുന്നു.
മൂന്നാര്‍: മറയൂരിൽ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കൊലയ്ക്ക് ശേഷം വായിൽ കമ്പി കുത്തിക്കയറ്റി. പെരിയകുടിയില്‍ രമേശ് (27) ആണ് മരിച്ചത്. രമേശിനെ ബന്ധുവായ സുരേഷ് ആണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്ന് പ്രകോപിതനായ സുരേഷ് രമേശിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും തുടർന്ന് കമ്പി വായിൽ കുത്തിക്കയറ്റുകയായിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരു: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടന്നു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കുടുംബം. ഗൗരി ലങ്കേഷിന്‍റെ അമ്മയും സഹോദരിയും രാഹുൽ ഗാന്ധിയെ അനുഗമിച്ചു. ഗൗരി സത്യത്തിന് വേണ്ടി നിന്നു, ഗൗരി ധൈര്യത്തോടെ നിലകൊണ്ടു. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യാഥാർത്ഥ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താൻ അവരുടെ ആശയങ്ങൾക്കൊപ്പമാണ് നിലകൊളളുന്നതെന്നും ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയെന്നും ആ ശബ്ദത്തെ ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ലെന്നും ഗൗരിയുടെ കുടുംബത്തോടൊപ്പം നടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരെ വിജയിപ്പിക്കാൻ ഞങ്ങൾ ഒരിക്കലും മടിക്കില്ലെന്ന് ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു. വ്യാഴാഴ്ച മാണ്ഡ്യയിൽ നിന്ന് ആരംഭിച്ച യാത്രയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു.
ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ 11 പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്. നാസിക്കിലെ ഔറംഗബാദ് റോഡിൽ പുലർച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നാസിക്കിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ നോര്‍വെ സന്ദർശനം പൂർത്തിയാക്കി ഇന്ന് യു.കെയിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടിലെത്തുക. ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. തുടർന്ന് മലയാളി പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രി പി രാജീവും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മന്ത്രിമാരായ വീണാ ജോർജും വി ശിവൻകുട്ടിയും നേരത്തെ തന്നെ യുകെയിൽ എത്തിയിരുന്നു.
ബെംഗലൂരു: കർണാടക സർക്കാർ ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്കെതിരെ നടപടിയെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ടാക്സി അഗ്രിഗേറ്റർമാർ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ നീക്കം. കഴിഞ്ഞ ദിവസമാണ് കർണാടക ഗതാഗത വകുപ്പ് ഇവർക്ക് നോട്ടീസ് നൽകിയത്. വർധിച്ച് വരുന്ന റൈഡുകളുടെ ചെലവ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് നേരത്തെ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ ആറിന് വകുപ്പ് നോട്ടീസ് നൽകുകയും ഓട്ടോ സർവീസുകൾ അടച്ചുപൂട്ടാൻ മൊത്തം മൂന്ന് ദിവസത്തെ സമയം നൽകുകയും ചെയ്തു. ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി ആക്ട്, 2016 പ്രകാരം, അഗ്രിഗേറ്റർമാർക്ക് ടാക്സി സേവനങ്ങൾ നൽകാൻ മാത്രമേ ലൈസൻസ് ഉള്ളൂ. കരാറിൽ പബ്ലിക് സർവീസ് പെർമിറ്റുള്ള ഡ്രൈവർക്ക് പുറമേ ആറ് യാത്രക്കാരെ വരെ കൊണ്ടുപോകാം. അനധികൃത ഓട്ടോറിക്ഷാ പ്രവർത്തനത്തെക്കുറിച്ച് കമ്പനികൾ വിശദീകരണം നൽകണമെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സർക്കാർ നിശ്ചയിച്ചതിനേക്കാൾ വലിയ നിരക്കാണ് ഉപഭോക്താക്കളിൽ നിന്ന് ഇവർ ഈടാക്കുന്നത്. അതേസമയം, ഒല, ഊബർ,…
തിരുവനന്തപുരം: നിലവിലുള്ള വൈദ്യുതി പ്രസരണ ലൈനുകളുടെ ഉടമസ്ഥത നിശ്ചിത കാലയളവിലേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറി പണം സമ്പാദിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ നിർദ്ദേശം. കേന്ദ്രസർക്കാരിന്റെ അസറ്റ് മോണിറ്റൈസേഷൻ പൈപ്പ് ലൈനിന്‍റെ ഭാഗമായാണ് ഈ നിർദ്ദേശം. ഉത്പാദനകേന്ദ്രങ്ങൾ മുതൽ സബ് സ്റ്റേഷനുകൾ വരെയും സബ് സ്റ്റേഷനുകൾ മുതൽ സബ് സ്റ്റേഷനുകൾ വരെയുമുള്ള ലൈനുകളാണ് സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുക. പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ അഞ്ച് ലൈനുകളില്‍ സ്വകാര്യനിക്ഷേപത്തിലൂടെ 7700 കോടി രൂപ നേടിയിരുന്നു. ഊർജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഫണ്ട് കണ്ടെത്താൻ ഈ മാർഗം പരിഗണിക്കണമെന്നാണ് കേന്ദ്രം അഭ്യർത്ഥിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും ഊർജ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
തിരുവനന്തപുരം: ലഹരിക്കേസുകളിലെ കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുന്ന പഴുതുകൾ ഒഴിവാക്കി എൻഡിപിഎസ്(നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ കേരളം വീണ്ടും സമ്മര്‍ദം ചെലുത്തും. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന പ്രതിനിധികൾ കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു. എം.പിമാർ വഴി വിഷയം ലോക്സഭയിൽ ഉന്നയിക്കുന്നതിനൊപ്പം മറ്റ് തരത്തിലുള്ള സമ്മർദ്ദങ്ങളും തുടരാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ലഹരിക്കെതിരെ നിലവിലുള്ള കേന്ദ്ര നിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. പകരം, സംസ്ഥാനത്തിന് മറ്റൊരു നിയമനിർമ്മാണം നടത്താൻ കഴിയില്ല. ഇതാണ് പ്രതിസന്ധി. പിടികൂടിയ മയക്കുമരുന്നിന്‍റെ അളവിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതടക്കമുള്ള നടപടി. പലപ്പോഴും, നിയമത്തിലെ പഴുതുകൾ ചെറിയ ശിക്ഷയിലേക്കോ പ്രതിയുടെ രക്ഷപ്പെടലിനോ കാരണമാകുന്നു. ഈ ഘടകങ്ങൾ ചൂണ്ടിക്കാണിച്ച് ലഹരി വ്യാപനം തടയാനും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന തരത്തിൽ നിയമഭേദഗതി വരുത്താൻ കേരളം ഇടപെടും. നവംബർ ഒന്നുവരെ സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനെതിരെ വ്യാപകമായ ബോധവൽക്കരണ പരിപാടികൾ നടക്കും. ഇതോടൊപ്പം എക്സൈസ് വകുപ്പിന്‍റെ പരിശോധനകളും ശക്തമാക്കുന്നുണ്ട്. നവംബർ ഒന്നിന് ശേഷവും…
തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഇന്നും പരിശോധന തുടരും. ഇന്നലെ മാത്രം എല്ലാ ജില്ലകളിലുമായി 5,000 ലധികം കേസുകളാണ് മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത്. അതേസമയം, വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്താൻ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഡ്രൈവറെ സഹായിച്ചവരെയും ചോദ്യം ചെയ്യും. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധനകൾ നടത്തുന്നുണ്ട്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. നിയമം ലംഘിച്ച് റോഡിൽ ഓടുന്ന ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. അന്തർ സംസ്ഥാന സർവീസ് വാഹനങ്ങൾ പ്രത്യേകമായാണ് പരിശോധിക്കുന്നത്. ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ് എന്ന പേരിലുള്ള പരിശോധന ഈ മാസം 16 വരെയാണ്. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം മോട്ടോർ വാഹന വകുപ്പ് നടത്തിയ റെയ്ഡിൽ 134 വാഹനങ്ങൾ പിടിച്ചെടുത്തു. രണ്ട്…
