Author: News Desk

തിരുവനന്തപുരം: വിവാദമായ തൊണ്ടിമുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർനടപടികൾക്കുള്ള സ്റ്റേ നാല് മാസത്തേക്ക് കൂടി ഹൈക്കോടതി നീട്ടി. മന്ത്രി ആന്‍റണി രാജു നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഈ മാസം 25ന് പരിഗണിക്കും. മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് മന്ത്രിക്കെതിരായ കേസ്. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് ലഹരിമരുന്ന് കേസിലെ പ്രതികളെ രക്ഷിച്ചതിന് അന്ന് അഭിഭാഷകനായിരുന്ന ആന്‍റണി രാജുവിനെതിരെ കേസെടുത്തിട്ടുണ്ട്. 1994ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2006ലാണ് കുറ്റപത്രം സമർപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോൾ മന്ത്രിക്കെതിരായ പ്രോസിക്യൂഷന്‍റെ വാദങ്ങൾ സ്ഥാപിക്കുക എന്നത് വലിയ വെല്ലുവിളിയാകും. 29 സാക്ഷികളും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കിയുള്ളവരെല്ലാം 60 വയസ്സിന് മുകളിലുള്ളവരാണ്. അടിവസ്ത്രത്തിൽ ഹാഷിഷുമായി ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്ന ആന്‍റണി…

Read More

കർണാടക: ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള ഓട്ടോ, ബൈക്ക് സേവനങ്ങൾ കർണാടക സർക്കാർ നിരോധിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാന ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൂന്ന് ദിവസത്തിനുള്ളിൽ സേവനങ്ങൾ അവസാനിപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ ഊബർ ഉൾപ്പെടെയുള്ള ഓൺലൈൻ ഓട്ടോകൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനം. രണ്ട് കിലോമീറ്ററിന് മിനിമം ചാർജ് 30 രൂപയാണെങ്കിലും ആപ്ലിക്കേഷനുകൾ 100 രൂപ വരെ ഈടാക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിൽ 40 രൂപയും ആപ്പുകളുടെ കമ്മിഷനാണ്. നിരോധനത്തെ തുടർന്ന് ഒലയും ഊബറും നിരക്ക് 30 രൂപയായി കുറച്ചു. 2016ലെ ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ഓൺലൈൻ ടാക്സികൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഓട്ടോറിക്ഷകളെ നിയമത്തിൽ ഉൾപ്പെടില്ലെന്നും കാറുകൾ മാത്രമേ ടാക്സികളായി പരിഗണിക്കുകയുള്ളൂവെന്നും കർണാടക ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അതേ സമയം ബെംഗളൂരുവിലെ ഓട്ടോറിക്ഷാ യൂണിയന്‍ നമ്മ യാത്രി എന്ന പേരില്‍ സ്വന്തമായി ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനുള്ള…

Read More

ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമസേനയുടെ 90-ാം ജൻമദിനമാണ് ഇന്ന്. ചണ്ഡീഗഢിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി 3,000 അഗ്നിവീറുകളെ ഈ വർഷം സേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി പ്രഖ്യാപിച്ചു. പുതിയ കാലം ലക്ഷ്യമാക്കി മാറുക, ഭാവിയ്ക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വ്യോമസേനാ ദിന പരിപാടികൾക്ക് തുടക്കമായത്. വരും വർഷങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യോമസേനാ ദിനാചരണം നടത്തുമെന്ന് എയർ ചീഫ് മാർഷൽ വി ആർ ചൗധരി അറിയിച്ചു. സാധാരണ വേദിയായ ഗാസിയാബാദിലെ ഹിൻഡൺ എയർബേസിന് പകരം ഡൽഹിക്ക് പുറത്ത് ചണ്ഡിഗഡിലെ സുഖ്ന എയർബേസിലാണ് പരിപാടി നടക്കുന്നത്. പരേഡിൽ എയർ ചീഫ് മാർഷൽ വി ആർ ചൗധരി സല്യൂട്ട് സ്വീകരിച്ചു.  വ്യോമസേനയുടെ പുതിയ കോംബാറ്റ് യൂണിഫോം ചടങ്ങിൽ പ്രകാശനം ചെയ്തു.  പുതിയ യൂണിഫോം ചാരനിറത്തിലാണ്. നിലവിൽ, ഈ യൂണിഫോം ഗ്രൗണ്ട് ഡ്യൂട്ടിക്ക് ഉപയോഗിക്കും. വ്യോമസേനയ്ക്ക് കീഴിൽ ഒരു പുതിയ ആയുധ വിഭാഗത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഈ വർഷം 3,000 അഗ്നീവീറുകളെ സേനയിൽ ഉൾപ്പെടുത്തുമെന്നും അടുത്ത…

Read More

തിരുവനന്തപുരം: വൃത്തിയായി വെട്ടിയൊതുക്കിയ താടി, എം.ബി. രാജേഷ് എന്ന രാഷ്ട്രീയക്കാരനെ, വിദ്യാർത്ഥി സംഘടനയുടെ കാലം മുതൽ മന്ത്രിക്കസേരയിൽ വന്ന കാലം വരെ കേരളം കണ്ടത് ഇങ്ങനെയാണ്. പെട്ടെന്ന് ഒരു ദിവസം താടിയില്ലാത്ത ഒരു ഫോട്ടോ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമിട്ട് മന്ത്രി ഞെട്ടിച്ചു. നിമിഷങ്ങൾക്കകം ചിത്രം വൈറലായി. സംഗതി കൊള്ളാമെന്നും അതല്ല കമ്മ്യൂണിസ്റ്റ് ഗൗരവം ചോര്‍ന്നെന്നും ഒക്കെ പല തരത്തിലാണ് കമന്റുകൾ. മന്ത്രിക്ക് പറയാനുള്ളത് ഇത്രമാത്രം, തലേയേക്കാൾ വേഗം താടി നരയ്ക്കുന്നു. ആ മൊത്തത്തിലുള്ള പൊരുത്തക്കേട് പരിഹരിക്കാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിൽ എനിക്ക് താൽപ്പര്യമില്ല. അതിനാൽ, അധികം ആലോചിക്കാതെ, താടി നീക്കി.  താടിയില്ലാത്ത രൂപത്തോട് ആദ്യ പ്രതികരണവും വിമർശനവും വീട്ടിൽ നിന്നാണ് വന്നത്. താടിയില്ലാതെ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ട ഭാര്യ നിനിത കണിച്ചേരി പക്ഷെ വ്യക്തിപരമായ തീരുമാനത്തെയും താൽപര്യത്തേയും മാനിക്കുന്നു എന്നും പറഞ്ഞു. ‘അച്ഛാ പൊളി, എത്രകാലമായി പറയുന്നു’ എന്നായിരുന്നു മകളുടെ പ്രതികരണമെന്ന് എംബി രാജേഷ് പറഞ്ഞു. 

Read More

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് അച്ഛനും മകൾക്കും ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് മെയിൽ നഴ്സ്. പിന്നീട് ഗുരുതരമായി പരിക്കേറ്റ ഷിബു മരിച്ചു. നാലുവയസുകാരിയായ മകൾ അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സ് അമലാണ് വാഹനം ഓടിച്ചിരുന്നത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീതിൽ നിന്ന് വാഹനം കൈമാറി ഓടിക്കുകയായിരുന്നു. അശ്രദ്ധമൂലമുള്ള മരണത്തിന് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. റോഡരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കും അമിതവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ച് ആണ് പരിക്കേറ്റത്. വെഞ്ഞാറമൂട് സ്വദേശികളായ ഇവർ വഴിയരികിലെ ഒരു ലാബിനു മുന്നിൽ നിൽക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. മകൾ അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.    വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. അപകടത്തെ തുടർന്ന് ഷിബുവിനെയും നാല് വയസുള്ള മകൾ അലംകൃതയെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബുവിന്‍റെ…

Read More

തിരുവനന്തപുരം: 45-ാമത് വയലാർ പുരസ്കാരം എസ്. ഹരീഷിന്‍റെ ‘മീശ’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. സാറാജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. വയലാറിന്റെ ജന്മദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Read More

തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. അതേസമയം, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പ്രൊബേഷൻ സമ്പ്രദായത്തിന്‍റെ ഭാഗമായി വിവിധ സാമ്പത്തിക സഹായ പദ്ധതികൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജയിൽ മോചിതരായ തടവുകാർക്കും (റിമാൻഡ് തടവുകാർ ഒഴികെ) പ്രൊബേഷണർമാർക്കും 15,000 രൂപയുടെ സ്വയംതൊഴിൽ സഹായം നൽകും. അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതർക്ക് 30,000 രൂപയും അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരിക്ക് പറ്റിയവര്‍ക്കും തിരിച്ചടവില്ലാത്ത 20,000 രൂപയും സ്വയംതൊഴില്‍ ധനസഹായമായി നല്‍കും.

Read More

അഹമ്മദാബാദ്: ദേശീയ ഗെയിംസ് നീന്തലിൽ രണ്ട് ഇനങ്ങളിൽ കൂടി കേരളത്തിന്‍റെ സജൻ പ്രകാശ് സ്വർണം നേടി. 400 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ ഇനങ്ങളിലായിരുന്നു ഇന്നലത്തെ സ്വർണം. ഇതോടെ സജന്‍റെ വ്യക്തിഗത സ്വർണം അഞ്ചായി ഉയർന്നു. ആകെ മെഡൽ നേട്ടം എട്ടായി. നീന്തൽ മെഡൽ പട്ടികയിൽ കർണാടകയ്ക്ക് പിന്നിൽ കേരളം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സജൻ ആണ് മുഴുവൻ മെഡലുകളും നേടിയത്. മൊത്തത്തിലുള്ള പോയിന്‍റ് പട്ടികയിൽ കേരളം ഏഴാം സ്ഥാനത്തേക്ക് കടന്നു.

Read More

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ആദിപുരുഷ് ടീസര്‍ പ്രദർശിപ്പിച്ചു. പ്രഭാസും ഓം റൗട്ടും പങ്കെടുത്ത പ്രദർശനം ഹൈദരാബാദിലെ എഎംബി സിനിമാസിലാണ് നടന്നത്. ചിത്രത്തിന്‍റെ ടീസർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 3ഡിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടീസർ മാധ്യമങ്ങൾക്കായി 3ഡിയിൽ തന്നെയാണ് പ്രദർശിപ്പിച്ചത്. പ്രഭാസും സംവിധായകനും വളരെ ആവേശത്തോടെയാണ് സ്ക്രീനിംഗിൽ പങ്കെടുത്തത്. ഇതാദ്യമായാണ് ചിത്രത്തിന്‍റെ ഒരു ത്രിഡി പതിപ്പ് കാണുന്നത്. ടീസർ കണ്ടപ്പോൾ താനുമൊരു കുട്ടിയായപോലെ തോന്നി. അതിഗംഭീരമായ അനുഭവം. മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്ന പോലെ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. ഈ ചിത്രം തിയേറ്ററിന് വേണ്ടി നിർമ്മിച്ചതാണെന്നും പ്രഭാസ് പറഞ്ഞു.

Read More

കാഠ്മണ്ഡു: പർവത പാതകളിൽ പറത്താന്‍ വാങ്ങിയ ചൈനീസ് വിമാനങ്ങൾ വിൽക്കാൻ നേപ്പാൾ എയർലൈൻസ് തീരുമാനിച്ചു. നേപ്പാളിന് വലിയ ബാധ്യതയായ ചൈനീസ് വിമാനങ്ങൾ എത്രയും വേഗം വിൽക്കാനാണ് നേപ്പാൾ എയർലൈൻസിന്റെ ശ്രമം. നേപ്പാൾ എയർലൈൻസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചൈനയിൽ നിന്ന് വാങ്ങിയ വിമാനങ്ങളാണ് ഇതിന് ഒരു കാരണം. ഈ വിമാനങ്ങൾ ആരും പാട്ടത്തിന് എടുക്കാൻ ആഗ്രഹിക്കാത്തതിനാൽ നേപ്പാൾ എയർലൈൻസ് തങ്ങളുടെ അഞ്ച് ചൈനീസ് നിർമ്മിത വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ വിമാനങ്ങൾ വാങ്ങിയത് മുതൽ പറന്നതിനേക്കാൾ കൂടുതല്‍ നിലത്ത് തന്നെ കിടക്കുകയായിരുന്നു.

Read More