- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത കൂടുതൽ. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. ഈ ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല. അതേസമയം ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂരിലാണ്. 41.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത്.
ദിസ്പുർ: പുരാണത്തിലെ രാക്ഷസനായ ഭസ്മാസുരനോട് വനിതാ ജഡ്ജിയെ താരതമ്യപ്പെടുത്തി അപകീർത്തികരമായ പരാമർശം നടത്തിയ അഭിഭാഷകനെ ശിക്ഷിച്ച് ഗുവാഹത്തി ഹൈക്കോടതി. ജില്ലാ അഡീഷണൽ വനിതാ ജഡ്ജിക്കെതിരെ ആയിരുന്നു അഭിഭാഷകൻ ഉത്‍പാല്‍ ഗോസ്വാമിയുടെ പരാമർശം. ജസ്റ്റിസുമാരായ കല്യാൺ റായ് സുറാന, ദേവാശിഷ് ബറുവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗോസ്വാമിയെ ശിക്ഷിച്ചത്. നേരത്തെ വനിതാ ജഡ്ജിയുടെ കോടതിയിൽ അഭിഭാഷകൻ ഒരു പരാതി നൽകിയിരുന്നു. തന്‍റെ ഭാഗം കേൾക്കാത്തതിൽ അഭിഭാഷകൻ അസ്വസ്ഥനായിരുന്നു. തുടർന്ന് അഭിഭാഷകൻ ജഡ്ജിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയും പുരാണത്തിലെ ഭസ്മാസുരനെപ്പോലെയാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നീട് കേസ് ഹൈക്കോടതിയിലെത്തി. ശിക്ഷ വിധിച്ച ശേഷം അഭിഭാഷകനെ 10,000 രൂപയ്ക്ക് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ സതീഷ് കൗശിക് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ തൻ്റെ ഭർത്താവാണ് സതീഷ് കൗശികിനെ കൊലപ്പെടുത്തിയതെന്ന പരാതിയുമായി ഒരു സ്‍ത്രീ രംഗത്തെത്തിയിരിക്കുകയാണ്. സതീഷ് നൽകിയ 15 കോടി രൂപ തിരികെ ആവശ്യപ്പെട്ടതിനാണ് ഭർത്താവ് നടനെ കൊലപ്പെടുത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. സതീഷിനെ ഗുളികകൾ നൽകി കൊലപ്പെടുത്തിയെന്നാണ് ഡൽഹി ആസ്ഥാനമായുള്ള ബിസിനസുകാരന്‍റെ ഭാര്യയുടെ വെളിപ്പെടുത്തൽ. ഇവർ ഡൽഹി പോലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. സതീഷ് കൗശിക് അവസാനം പങ്കെടുത്ത സ്വകാര്യ പാർട്ടി നടന്ന ഫാം ഹൗസിൽ നിന്ന് പോലീസ് ചില മരുന്നുകൾ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് പരാതിക്കാരിയുടെ വാദം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് സതീഷ് കൗശിക് വീട്ടിലെത്തി ഭർത്താവിനോട് നേരത്തെ നൽകിയ 15 കോടി രൂപ തിരികെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. സതീഷ് കൗശിക്കും ഭർത്താവും തമ്മിലുള്ള തർക്കത്തിന് താൻ സാക്ഷിയാണ്. ദുബായിൽ സതീഷ് പങ്കെടുത്ത ഒരു പാർട്ടിയുടെ…
തൃശൂർ: ‘കക്കുകളി’ എന്ന നാടകം ക്രൈസ്തവ വിരുദ്ധമാണെന്ന് ആരോപിച്ച് തൃശൂർ അതിരൂപതയിലെ പള്ളികളിൽ പ്രതിഷേധ കുറിപ്പ് വായിച്ചു. നാടകത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പള്ളികളിൽ സർക്കുലർ വായിച്ചത്. തിങ്കളാഴ്ച 9.30-ന് പടിഞ്ഞാറേകോട്ടയിൽനിന്ന് കളക്ടറേറ്റിലേക്ക് വിശ്വാസികൾ മാർച്ച് നടത്തും. അതേസമയം, നാടകത്തെ വിമർശിക്കാൻ അവകാശമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കന്യാസ്ത്രീ മഠത്തിലെത്തുന്ന ഒരു പെൺകുട്ടി നേരിടുന്ന ബുദ്ധിമുട്ടുകളെ ചുറ്റിപ്പറ്റിയാണ് നാടകം. എഴുത്തുകാരൻ ഫ്രാൻസിസ് നെറോണയുടെ കഥയാണ് നാടകമായി അവതരിപ്പിച്ചത്. രാജ്യാന്തര നാടകോല്‍സവത്തില്‍ ഇത് അവതരിപ്പിച്ചിരുന്നു. ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകത്തിന് വേദിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധി ലംഘിക്കുകയും ക്രൈസ്തവ വിശ്വാസത്തെയും വിശുദ്ധരെയും അവഹേളിക്കുകയും ചെയ്യുന്ന നാടകം നിരോധിക്കണമെന്ന് അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു. രാജ്യാന്തര നാടകോത്സവത്തിൽ വിവാദ നാടകം അവതരിപ്പിക്കാൻ അവസരം നൽകുകയും അഭിനേതാക്കളെ അഭിനന്ദിക്കുകയും ചെയ്ത സാംസ്കാരിക മന്ത്രിയുടെ നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് കൗൺസിൽ പറഞ്ഞു. വിശ്വാസങ്ങളെയും…
കൊച്ചി: ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായി വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13, 14, 15 (തിങ്കൾ, ചൊവ്വ, ബുധന്‍) തീയതികളിൽ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, അങ്കണവാടികൾ, കിന്‍റര്‍ഗാർട്ടൺ, ഡേകെയർ സെന്‍ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. എസ്എസ്എൽസി, വിഎച്ച്എസ്ഇ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല. ബ്രഹ്മപുരം വിഷയത്തിൽ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റിവയ്ക്കില്ല. ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
ബെംഗളൂരു: കർണാടകയിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ശവക്കുഴി തോണ്ടുന്നത് കോണ്‍ഗ്രസ് സ്വപ്നം കാണുമ്പോൾ, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയുടെ നിർമാണത്തിന്‍റെ തിരക്കിലായിരുന്നു താനെന്ന് പ്രധാനമന്ത്രി പറഞ്ഞു.’മോദി തേരി ഖബര്‍ ദുദേഗി(മോദി, നിങ്ങളുടെ ശവക്കുഴി കുഴിക്കും) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരാമർശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. 8,172 കോടി രൂപ ചെലവിൽ നിർമ്മിച്ച 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ രാജ്യത്തിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂരു-കുശാൽ നഗർ നാലുവരിപ്പാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 4,130 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കർണാടകയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തിൽ ജനതാദൾ എസിന്‍റെ ശക്തികേന്ദ്രമായ മാണ്ഡ്യ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പഴയ മൈസൂർ മേഖലയിലെ ഒമ്പത് ജില്ലകളിൽ ഒന്നാണ് മാണ്ഡ്യ. മൈസൂരു, ചാമരാജനഗർ, രാമനഗര, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബല്ലാപൂർ, തുംകുരു, ഹസ്സൻ എന്നിവയാണ് മറ്റ് ജില്ലകൾ.
ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സ്വവർഗ രതിയും ഒരേ ലിംഗത്തിൽപ്പെട്ടവർ പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഇന്ത്യൻ കുടുംബ സങ്കൽപ്പവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്താണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. പുരുഷനെ ഭർത്താവായും സ്ത്രീയെ ഭാര്യയായും കാണുന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിൽ, ഇവർക്ക് ജനിക്കുന്ന കുഞ്ഞിന് പുരുഷൻ പിതാവും സ്ത്രീ അമ്മയുമാണ്. സ്വവർഗ വിവാഹത്തെ ഇതുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. എതിർ ലിംഗത്തിൽ പെടുന്നവർ തമ്മിലുള്ള വിവാഹമാണ് നിലവിലുള്ള സമ്പ്രദായം. നിയമപരമായ ഇടപെടൽ കൊണ്ട് ഇതിനെ അസ്വസ്ഥമാക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹം സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വവർഗ ദമ്പതികൾ സമർപ്പിച്ച ഹർജികളിൽ നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ…
മുംബൈ: എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിനും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറിയതിനും ഇന്ത്യൻ വംശജനായ അമേരിക്കന്‍ പൗരനെതിരെ കേസെടുത്തു. മാർച്ച് 11നാണ് 37 കാരനായ രമാകാന്തിനെതിരെ ഷഹർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രമാകാന്ത് വിമാനത്തിന്‍റെ ശുചിമുറിയിൽ പ്രവേശിച്ചതിന് പിന്നാലെ ഫയർ അലാറം മുഴങ്ങി. ജീവനക്കാർ എത്തുമ്പോൾ രമാകാന്തിന്‍റെ കൈയിൽ ഒരു സിഗരറ്റ് ഉണ്ടായിരുന്നു. രമാകാന്തിന്‍റെ കയ്യിൽ നിന്ന് സിഗരറ്റ് പിടിച്ചു വാങ്ങിയതോടെയാണ് പ്രകോപിതനായ ഇയാൾ ജീവനക്കാർക്ക് നേരെ ആക്രോശിക്കാൻ തുടങ്ങിയത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം രമാകാന്ത് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. നിർദ്ദേശങ്ങൾ കേൾക്കാതായപ്പോൾ ജീവനക്കാർ ഇയാളെ സീറ്റിൽ ഇരുത്തി കൈകാലുകൾ കെട്ടിയിട്ടു. ബാഗിൽ മരുന്നുകൾ ഉണ്ടെന്ന് ഇയാൾ പറഞ്ഞതനുസരിച്ച് പരിശോധിച്ചപ്പോൾ ബാഗിൽ ഇ-സിഗരറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് എയർ ഇന്ത്യ ജീവനക്കാർ പോലീസിനോട് പറഞ്ഞത്.
കോഴിക്കോട്: എം കെ രാഘവനും കെ മുരളീധരനുമെതിരായ പരാതി കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിന് കൈമാറി. ഇരുവരുടെയും പരസ്യപ്രസ്താവനയിൽ എന്താണ് വേണ്ടതെന്ന് എ.ഐ.സി.സി തീരുമാനിക്കും. അതേസമയം നേതൃത്വത്തിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് രാഘവനും മുരളീധരനും. രാഘവന്‍റെയും മുരളീധരന്‍റെയും പരസ്യ വിമർശനങ്ങളിൽ കോഴിക്കോട് ഡി.സി.സി സമർപ്പിച്ച റിപ്പോർട്ട് കെ.പി.സി.സി ശുപാർശ കൂടി ചേർത്താണ് കെ സുധാകരൻ ഹൈക്കമാൻഡിന് അയച്ചത്. ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ കെ.പി.സി.സിക്ക് അധികാരമില്ലാത്തതിനാലാണ് സുധാകരൻ വിഷയം എ.ഐ.സി.സിക്ക് വിട്ടത്. ഇരുവരുടെയും പരസ്യവിമർശനം നേതൃത്വത്തിന് തലവേദനയാകുന്നുവെന്നാണ് സുധാകരന്‍റെ നിലപാട്. വിഷയം ഹൈക്കമാൻഡിന് മുന്നിൽ വരട്ടെയെന്ന നിലപാടിലാണ് മുരളീധരനും രാഘവനും. സംസ്ഥാനത്ത് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതുൾപ്പെടെ നിരവധി വീഴ്ചകൾ ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമായാണ് ഇരുവരും ഇതിനെ കാണുന്നത്. അതേസമയം പ്ലീനറി സമ്മേളനത്തിൽ 60 കെ.പി.സി.സി അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇരു നേതാക്കൾക്കുമെതിരായ നീക്കം സംസ്ഥാന കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
അബുദാബി: യു.എ.ഇയിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം റമദാനിൽ അഞ്ചര മണിക്കൂറായി കുറച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പുതുക്കിയ സമയം. ഓരോ സ്ഥാപനത്തിന്‍റെയും സേവന സ്വഭാവമനുസരിച്ച് ജോലി സമയം ക്രമീകരിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കി.
