Author: News Desk

തിരുവനന്തപുരം: പാലം ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്തംഗം ഷീജ. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾ 100 രൂപ പിഴയടയ്ക്കണമെന്നത് തമാശയായി പറഞ്ഞതാണെന്ന് ഷീജ പറഞ്ഞു. ശബ്ദസന്ദേശം വിവാദമായ സാഹചര്യത്തിലാണ് പഞ്ചായത്തംഗത്തിന്‍റെ വിശദീകരണം. 20 വർഷമായി കുടുംബശ്രീയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് താൻ. തൻ്റെ ഒരു സൗഹൃദ ഗ്രൂപ്പിൽ ഒരു സന്ദേശം അയച്ചു. എല്ലാവരും പങ്കെടുക്കണം. സന്ദേശം കേൾക്കുന്ന എല്ലാവർക്കും മനസ്സിലാകും. അവസാനം, കളിയായിട്ട് ചിരിച്ചുകൊണ്ടാണ് ഫൈനിന്റെ കാര്യം പറഞ്ഞത്. അതിന് മറ്റൊരു അർത്ഥം ഇല്ല. താൻ കളിയായിട്ട് പറഞ്ഞതാണെന്നും ഷീജ പറഞ്ഞു. മന്ത്രിമാർ പങ്കെടുക്കുന്ന പാലത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് വാർഡ് അംഗം കുടുംബശ്രീ അംഗങ്ങൾക്ക് അയച്ച ശബ്ദസന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. അന്നേ ദിവസം മറ്റ് പരിപാടികളെല്ലാം മാറ്റിവയ്ക്കണമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

Read More

തൃശ്ശൂർ: തൃശൂരിലോ കണ്ണൂരിലോ മത്സരിക്കാൻ തയ്യാറാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിൻകാട് മൈതാനത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ട് നേതാക്കന്മാർ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിൽ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കിൽ തൃശൂർ അല്ലെങ്കിൽ കണ്ണൂർ നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകൾ നേടിയിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയ സിപിഐ സ്ഥാനാര്‍ത്ഥിയേക്കാള്‍ 28,000 വോട്ടിന്റെ മാത്രം കുറവാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. സുരേഷ് ഗോപിക്ക് ബിജെപിയുടെ വോട്ട് ശതമാനം കൂട്ടാന്‍ സാധിച്ചു. 17 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ തവണ ബിജെപി തൃശൂരില്‍ നേടിയത്. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഏഴ് മണ്ഡലങ്ങളിലും നല്ല പ്രകടനം കാഴ്ച വെക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

Read More

തൃശൂർ: കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ ഒന്നിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിജീവനത്തിന് വേണ്ടിയാണ് അവർ ഒന്നിച്ചത്. എന്നാൽ ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തുവെന്നും അമിത് ഷാ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ബി.ജെ.പി പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത്‌ ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസും ഇത് അംഗീകരിക്കില്ല. അവർ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു. 11 ദിവസമായി കൊച്ചി പുകയുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിന് നടപടി എടുക്കാൻ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാൻ കോൺഗ്രസിനോ കമ്യൂണിസ്റ്റുകാർക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഹുബ്ബള്ളി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സന്ദർശന വേളയിൽ ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടൻ മണ്ണിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ശക്തിക്കും ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. ഭഗവാൻ ബസവേശ്വരയെയും കർണാടകയിലെ ജനങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അവർ അപമാനിക്കുകയാണ്. കർണാടകയിലെ ജനങ്ങൾ ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല, ജനാധിപത്യത്തിന്‍റെ മാതാവ് കൂടിയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ നിരന്തരം ചോദ്യം ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read More

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ തിങ്കളാഴ്ച മുതൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും അനുബന്ധ രോഗാവസ്ഥകളും നിരീക്ഷിക്കുന്നതിനും ഫീൽഡ് തലത്തിൽ അടിയന്തര വൈദ്യസഹായം നൽകുന്നതിനുമാണ് ഇത് സ്ഥാപിക്കുന്നത്. തീപിടിത്തം കാരണം ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായ ബ്രഹ്മപുരത്ത് ആരോഗ്യ വകുപ്പിന്‍റെ ഏഴ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് എത്തുക. രണ്ട് യൂണിറ്റുകൾ തിങ്കളാഴ്ചയും 5 യൂണിറ്റുകൾ ചൊവ്വാഴ്ചയും പ്രവർത്തനം ആരംഭിക്കും. പ്രദേശത്തെ ശ്വാസകോശ രോഗങ്ങൾ നിരീക്ഷിക്കുക, ചികിത്സ ഉറപ്പാക്കുക, വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യുക എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. മൊബൈൽ യൂണിറ്റുകളിൽ ഡോക്ടർ, നഴ്സ്, അസിസ്റ്റന്‍റ്, എമർജൻസി മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മൊബൈൽ റിപ്പോർട്ടിങ് സെന്‍ററുകളായും ഇവയെ ഉപയോഗിക്കാം.  മൊബൈൽ മെഡിക്കൽ യൂണിറ്റ് നാളെ എത്തുന്ന സ്ഥലങ്ങളും സമയവും; രാവിലെ 9.30 മുതൽ 11 വരെ ചമ്പക്കര എസ്.എൻ.ഡി.പി ഹാൾ, വെണ്ണല അർബൻ…

Read More

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)യുടെ പോസ്റ്റർ. നിർമ വാഷിങ് പൗഡറിന്‍റെ പരസ്യത്തിൽ ബിജെപി നേതാക്കളുടെ തല വെട്ടിയൊട്ടിച്ച ചിത്രങ്ങൾക്ക് താഴെ ‘വെൽക്കം ടു അമിത് ഷാ’ എന്ന് എഴുതിയ പോസ്റ്ററുകൾ ശനിയാഴ്ചയാണ് ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ടത്. 54-ാമത് സിഐഎസ്എഫ് റൈസിങ് ഡേ പരേഡിൽ പങ്കെടുക്കാൻ അമിത് ഷാ ഹൈദരാബാദിൽ എത്തിയിരുന്നു. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ (കെസിആർ) മകളും ബിആർഎസ് എംഎൽഎയുമായ കെ കവിത എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായതോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ‘വെൽക്കം ടു അമിത് ഷാ’ എന്ന് എഴുതിയ പോസ്റ്ററിൽ പരസ്യത്തിലെ പെൺകുട്ടിക്ക് പകരം മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന നേതാക്കളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് ചേർത്തത്. ഹിമന്ത ബിശ്വ ശർമ്മ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അർജുൻ ഖോട്കർ, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരൂപാക്ഷപ്പ…

Read More

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടിത്തം. പ്രദേശവാസിയായ ഇദ്‌രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചു. കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. മകൾ ഫോൺ ചാർജ് ചെയ്യാൻ വെച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഇതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് ഇദ്‌രീസ് കഅബി പറഞ്ഞു. ആദ്യം മുറിയിലും പിന്നീട് സമീപത്തെ ഹാളിലേക്കും തീ പടർന്നു. ഫർണിച്ചർ ഉൾപ്പെടെ മുറിയിലെയും ഹാളിലെയും എല്ലാ വസ്തുക്കളും കത്തിനശിച്ചു.

Read More

ആലപ്പുഴ: കുട്ടനാട്ടിലെ സി.പി.എം വിഭാഗീയതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നന്നായി പ്രവർത്തിച്ചാൽ നിലനിൽക്കും. ഇല്ലെങ്കിൽ ഉപ്പുകലം പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. “തെറ്റായ പ്രവണത സഹിക്കുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. ആരെങ്കിലും അതിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ഓർക്കുക. ശരിയായ പ്രവർത്തനം നടത്തിയാൽ തഴച്ച് വളരും. അല്ലാത്തപക്ഷം ഉപ്പുകലം പോലെയാകും,” ഗോവിന്ദൻ പറഞ്ഞു. കുട്ടനാട്ടിൽ ജനകീയ പ്രതിരോധ ജാഥയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

ടെക്സാസ്: ടെക്സാസിലെ മൃഗശാലയിൽ നിന്ന് 20 വർഷം മുമ്പ് കാണാതായ മുതല തിരിച്ചെത്തി. ഓമനിച്ച് വളർത്തുന്നതിനായി മോഷ്ടിച്ചെന്ന് കരുതുന്ന മുതലയെയാണ് 20 വർഷത്തിന് ശേഷം കണ്ടെത്തിയത്. ന്യൂ ബ്രൗൺഫെൽസിലെ അനിമൽ വേൾഡ് ആൻഡ് സ്നേക്ക് ഫാം മൃഗശാലയിൽ നിന്നാണ് മുതലയെ കാണാതായത്. ഈ മുതലയാണ് വെള്ളിയാഴ്ച മൃഗശാലയിൽ തിരിച്ചെത്തിയത്. സമീപ പ്രദേശത്ത് ശല്യമുണ്ടാക്കുന്ന മുതലകളെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മൃഗശാല അധികൃതർ ഈ മുതലയെ കണ്ടെത്തിയത്. കാള്‍ഡ് വെല്‍ കൗണ്ടി പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്ന മുതലയെ പിടികൂടാൻ നാട്ടുകാരാണ് മൃഗശാല അധികൃതരുടെ സഹായം തേടിയത്. കുഞ്ഞായിരുന്ന മുതലയെ മൃഗശാലയിലെ ഒരു സന്നദ്ധപ്രവർത്തകനാണ് മോഷ്ടിച്ചതെന്നാണ് വിശ്വസിക്കുന്നത്. ഇയാൾക്ക് പിഴ ചുമത്തിയെങ്കിലും മുതലയെ കണ്ടെത്താനായില്ല. മുതലയെ മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോയെന്നും അദ്ദേഹം പറഞ്ഞില്ല. പ്രതീക്ഷിച്ചതിലും കൂടുതൽ വലുതാവുകയും, ശല്യമായി മാറിയതിനെയും തുടർന്ന് ഉപേക്ഷിച്ചതായിരിക്കാം എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. മൃഗശാല അധികൃതർ മുതലയ്ക്ക് ടേവ എന്ന് പേരിട്ട് പുതിയ താവളത്തിലേക്ക് മാറ്റി. ടേവയെ പതുക്കെ മറ്റ് മുതലകൾക്ക്…

Read More

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘത്തിന് രൂപം നൽകി. നാല് കുങ്കി ആനകളും 26 വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇടുക്കിയിലെത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനിടെ പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീൻ അരിക്കൊമ്പൻ ആക്രമിച്ചു. കെട്ടിടം ഭാഗികമായി തകർന്നു. 30 അംഗ സംഘം ഈ മാസം 16ന് ശേഷമാണ് എത്തുക. അരിക്കൊമ്പനെ പിടിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. ശാസ്ത്രീയമായ രീതിയിലാണ് നടപടികൾ. 30 അംഗ സംഘത്തെ എട്ട് സ്ക്വാഡുകളായി തിരിച്ച് ഡിഎഫ്ഒമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ ചക്കക്കൊമ്പൻ, മൊട്ടവാലൻ തുടങ്ങിയ മറ്റ് ആനകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും വനംമന്ത്രി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. രാത്രിയിലാണ് അരിക്കൊമ്പൻ കാന്‍റീനിൽ ആക്രമണം നടത്തിയത്. കാന്‍റീൻ നടത്തുന്ന എഡ്വിൻ ആനയുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏകദേശം 100 മീറ്ററോളമാണ് ആന…

Read More