- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
അഹമ്മദാബാദ്: വിരാട് കോഹ്ലി ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയത് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച്. മത്സരത്തിന് മുമ്പ് കോഹ്ലിക്ക് സുഖമില്ലായിരുന്നുവെന്ന് അനുഷ്ക ശർമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 8 മണിക്കൂർ ക്രീസിൽ ചെലവഴിച്ച കോഹ്ലി തന്‍റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്നിങ്സുകളിലൊന്നാണ് കളിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക ദിവസമാണ്. അവസാന ദിവസം ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ വിജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാം. സമനിലയോ തോൽവിയോ സംഭവിച്ചാൽ ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ശ്രീലങ്ക 2-0 ന് ജയിക്കാതിരിക്കണം. ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിനമാണ് ഇന്ന്. നടുവേദനയെത്തുടർന്ന് ഇന്നലെ സ്കാൻ ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. താരം ആബ്സന്റ് ഹർട്ടായി പുറത്തായിരുന്നു.
ന്യൂഡല്‍ഹി: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിന് കെ.പി.സി.സി നേതൃത്വം കത്തയച്ചതിന് പിന്നാലെയാണ് കെ.മുരളീധരന്‍റെ നിലപാട്. തന്നെ അപമാനിക്കാൻ മനപ്പൂർവം നോട്ടീസ് നൽകിയെന്നും മുരളീധരൻ പറഞ്ഞു. തന്‍റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ, . വായ മൂടിക്കെട്ടുന്നവര്‍ അതിന്‍റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നില്ല. ഇക്കാര്യം പ്രവർത്തകരോടും പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. പാർലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാർക്ക് നോട്ടീസ് നൽകുന്നത് ഗുണകരമാണോയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ.നോട്ടീസ് അയയ്ക്കുന്നതിന് മുമ്പ് കെ.പി.സി.സി പ്രസിഡന്‍റിന് തന്നോട് സംസാരിക്കാമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. മുരളീധരന് അയച്ച കത്തിൽ പ്രസ്താവനകൾ പാർട്ടിയെ ദോഷകരമാണെന്നും ജാഗ്രത പാലിക്കണമെന്നും കെ.പി.സി.സി പറഞ്ഞു. കത്ത് ലഭിച്ചതായി കെ മുരളീധരൻ സ്ഥിരീകരിച്ചിരുന്നു. പരസ്യപ്രസ്താവന നടത്തരുതെന്ന ജാഗ്രതാ നിർദേശം കത്തിലുണ്ടെന്നും വിശദീകരണം തേടിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കെ മുരളീധരന്‍റെയും എം കെ രാഘവന്‍റെയും…
തിരുവനന്തപുരം: നിയമസഭയിൽ ബ്രഹ്മപുരം തീപിടിത്തത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വിവാദ കമ്പനിയെ ന്യായീകരിച്ചും മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടുമുള്ള മന്ത്രിയുടെ മറുപടി വലിയ പ്രതിഷേധങ്ങളിലേക്കാണ് വഴി തെളിച്ചത്. ടി.ജെ വിനോദ് എം.എൽ.എയുടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമെന്നാണ് ബ്രഹ്മപുരം തീപിടിത്തത്തെ പ്രതിപക്ഷം നിയമസഭയിൽ വിശേഷിപ്പിച്ചത്. എന്നാൽ ഗുരുതര സാഹചര്യമില്ലെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. കൊച്ചിയിലെ വായു ഡൽഹിയേക്കാൾ മികച്ചതാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി മറുപടി നൽകി. തീ അണയ്ക്കാൻ സ്വീകരിച്ചത് ശാസ്ത്രീയ നടപടിയാണെന്ന് വിദഗ്ദ്ധർ പോലും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ബെംഗളൂരു: മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീ ഷർട്ട് നീക്കം ചെയ്ത് പോലീസ്. റാലിയുടെ പരിസരത്ത് കുട്ടിയുമായി എത്തിയപ്പോഴാണ് മകന്‍റെ ടീ ഷർട്ട് അഴിക്കാൻ പോലീസ് അമ്മയോട് ആവശ്യപ്പെട്ടത്. കുട്ടിയുടെ മേൽവസ്ത്രം ധരിപ്പിക്കാതെയാണ് അമ്മ പരിശോധന പൂർത്തിയാക്കിയത്. ഇതിനുശേഷം അമ്മ ടീ ഷർട്ട് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞു. ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാണ്ഡ്യയിലെത്തിയത്. നഗരത്തിൽ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മാണ്ഡ്യയിൽ റോഡിന്‍റെ ഇരുവശത്തും കാത്തുനിന്ന വൻ ജനാവലി പ്രധാനമന്ത്രിയെ പൂക്കൾ വർഷിച്ചാണ് വരവേറ്റത്. വാഹനത്തിന്‍റെ വാതിൽക്കൽ നിന്ന് കൈവീശി പ്രധാനമന്ത്രി അവരെ അഭിവാദ്യം ചെയ്തു. കാറിന്‍റെ ബോണറ്റിൽ വീണ പൂക്കൾ എടുത്ത് മോദി ജനങ്ങൾക്ക് മേലും വർഷിച്ചു. ഒറ്റ ദിവസം കൊണ്ട് 15,900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.…
യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ പൊടിക്കാറ്റ്, ഇടിമിന്നലോട് കൂടിയ മഴ, മിതമായ മഴ എന്നിവ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. സീർ അൽബാഹ, ഹാഇൽ, അൽഖസീം, നജ്റാൻ, ജീസാൻ, മക്ക, റിയാദിന്‍റെ ചില ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും പൊടിക്കാറ്റും മിതമായ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. മക്ക, മദീന, റിയാദ്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ മേഖല, അൽ ഖസിം എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതൽ വ്യാഴം വരെ മക്ക, തബൂക്ക് തുടങ്ങിയ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകും. മദീന, റിയാദിന്‍റെ ചില ഭാഗങ്ങൾ, അൽ ജൗഫിന്‍റെ ചില ഭാഗങ്ങൾ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും മിതമായതോ കനത്തതോ ആയ ഇടിമിന്നലുണ്ടാകും. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും വ്യാഴാഴ്ച മിതമായ മഴ പ്രതീക്ഷിക്കുന്നു.…
ഹോളിവുഡ്: ‘നാട്ടു നാട്ടു’വിൻ്റെ ഓസ്കാർ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് ആർആർആർ നായകൻ ജൂനിയർ എൻടിആർ. ഞങ്ങള്‍ അത് നേടി എന്ന ക്യാപ്ഷനൊപ്പം കീരവാണി ഓസ്കാർ പുരസ്കാരവുമായി നിൽക്കുന്ന ചിത്രം ജൂനിയർ എൻടിആർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. എസ് എസ് രാജമൗലി, എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ജൂനിയർ എൻടിആർ തന്‍റെ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെത്തി മുന്നേറുന്ന സമയത്താണ് കീരവാണിയുടെ ഓസ്കാർ വിജയം. ‘ദേവരാഗം’ ഉൾപ്പെടെ മലയാളത്തിൽ ഹിറ്റ് സംഗീതം നൽകിയ ഈ മുതിർന്ന സംഗീതജ്ഞന് കിട്ടിയ അംഗീകാരം ദക്ഷിണേന്ത്യയ്ക്കാകെ അഭിമാനമാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന സാധാരണ ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയെ പാൻ-ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ കീരവാണിയും എസ് എസ് രാജമൗലിയും വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റിയ ‘ബാഹുബലി’ സീരീസിന്‍റെ ആത്മാവായിരുന്നു കീരവാണിയുടെ മാജിക്കൽ സംഗീതം.
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരം വായു മലിനീകരണത്തിൽ വലയുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബ്രഹ്മപുരത്തെ വിഷപ്പുക പ്രശ്നത്തിൽ പ്രതികരണവുമായി സൂപ്പർതാരം മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. ശ്വാസം മുട്ടി ഇനിയും കൊച്ചിയിലെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. രാത്രിയിൽ ഞെട്ടിയുണർന്ന് ശ്വാസം വലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വത പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ്ങിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂനെയിലായിരുന്നു. വീട്ടിലെത്തിയതു മുതൽ നല്ല ചുമ. ക്രമേണ ശ്വാസം മുട്ടലുണ്ടായി. ഇപ്പോഴും ശ്വാസംമുട്ടൽ ഉണ്ട്. പലരും തന്നോട് സംസാരിച്ചപ്പോൾ വീട്ടിൽ നിന്ന് മാറി നിൽക്കുകയാണെന്നും നാട്ടിലേക്ക് പോവുകയാണെന്നുമാണ് പറഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു.
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും നിയമസഭയിൽ. ടി.ജെ വിനോദ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ 11 ദിവസമായി അന്തരീക്ഷത്തിൽ മാരകമായ വിഷവാതകം പടരുന്നത് ജനങ്ങൾക്കിടയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തീ അണച്ചതായും കൊച്ചിയിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടതായും ആരോഗ്യമന്ത്രി മറുപടി നൽകി. തീപിടിത്തമുണ്ടായ ഉടൻ ഇടപെട്ടുവെന്നും നിലവിൽ തീ അണച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് നോട്ടീസിന് മറുപടിയായി സഭയെ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ കൊച്ചിയിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മൂന്ന് മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആരോഗ്യ വകുപ്പിലെ ജീവനക്കാരാണ് ആദ്യം ബ്രഹ്മപുരത്ത് എത്തിയത്. നാലാം തീയതി തന്നെ ആരോഗ്യവകുപ്പിന്‍റെ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരുന്നു. അഞ്ചാം തീയതി മന്ത്രിമാർ നേരിട്ടെത്തി. എട്ടാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. 10, 11…
തിരുവനന്തപുരം: ഓസ്കാർ വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ‘നാട്ടു നാട്ടു’ ഗാനത്തിൻ്റെ സംഗീത സംവിധായകനാണ് എം എം കീരവാണി. കീരവാണിയുടെ നേട്ടത്തിൽ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായിക കെ എസ് ചിത്ര. കീരവാണിയുടെ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയ ഗായിക കൂടിയാണ് ചിത്ര. കീരവാണിക്ക് ഏറ്റവും അർഹതപ്പെട്ട അംഗീകാരമാണ് ഇപ്പോൾ ലഭിച്ചതെന്ന് ചിത്ര പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരുപാട് പാട്ടുകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് ഇനിയും ധാരാളം അവാർഡുകൾ ലഭിക്കട്ടെയെന്നും ചിത്ര ആശംസിച്ചു. കീരവാണി സാർ ഒരു നല്ല സംഗീതജ്ഞനും നല്ല മനുഷ്യനുമാണ്. എല്ലാത്തരം സംഗീതവും ചെയ്യുന്ന സംഗീത സംവിധായകനാണ് അദ്ദേഹം. കീരവാണി സാർ തന്നെ ചിത്രഗാരു എന്നാണ് വിളിച്ചിരുന്നത്. എസ് പി ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് കീരവാണി സാർ. ഒരു പാട്ടിൽ നിന്ന് തനിക്ക് ആവശ്യമുള്ളതിന്‍റെ പത്തിരട്ടി എസ്പിബി സാർ നൽകാറുണ്ടെന്ന് കീരവാണി സാർ പറയാറുണ്ടായിരുന്നുവെന്നും ചിത്ര പറഞ്ഞു.
കാസർകോട്: കാസർകോട് ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ്. വരിസെല്ല സോസ്റ്റർ വൈറസ് മൂലമാണ് ചിക്കൻപോക്സ് ഉണ്ടാകുന്നത്. ചിക്കൻപോക്സിലെ കുമിളകളിൽ നിന്നുള്ള ദ്രാവകങ്ങളും ചുമ, തുമ്മൽ മുതലായവയിൽ ഒലിച്ചിറങ്ങുന്ന കണികകളും അണുബാധയ്ക്ക് കാരണമാകാം. ചിക്കൻപോക്സ് വൈറസിനെ അടിച്ചമർത്താനുള്ള സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ ഉയരാൻ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങുന്ന ദിവസം വരെ അണുബാധ പടരാം. ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കുമിളകൾ എന്നിവയാണ് രോഗ ലക്ഷങ്ങൾ. ചിക്കൻപോക്സ് ഉണ്ടെങ്കിൽ രോഗബാധ പടരാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
