Author: News Desk

മുംബൈ: യുപി വാരിയെഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് ജയം. വനിതാ പ്രീമിയർ ലീഗ് ടി20യിൽ ആദ്യം ബാറ്റ് ചെയ്ത യുപി ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം മുംബൈ അനായാസം മറികടക്കുകയായിരുന്നു. ടൂർണമെന്‍റിൽ മുംബൈ ഇന്ത്യൻസിന്‍റെ നാലാം വിജയമാണിത്. സ്കോർ: യുപി– 20 ഓവറിൽ 6ന് 159. മുംബൈ– 17.3 ഓവറിൽ 2ന് 164. ഓപ്പണർ യത്സിക ഭാട്ടിയയുടെ (27 പന്തിൽ 42) മികച്ച തുടക്കമാണ് മുംബൈയുടെ ചേസിങ് എളുപ്പമാക്കിയത്. ശേഷം ഹർമൻപ്രീത് കൗറും ഇംഗ്ലണ്ട് താരം നാറ്റ് സിവറും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സിനായി ക്യാപ്റ്റൻ അലീസ ഹീലിയും താലിയ മഗ്രോയും അർധസെഞ്ചുറി നേടി. അലീസ 46 പന്തിൽ 58 റൺസും താലിയ 37 പന്തിൽ 50 റൺസും നേടി. മുംബൈയ്ക്കായി സൈക ഇസ്ഹാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read More

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്ത് ഇ.ഡി. ഇരിങ്ങാലക്കുട മുൻ ഏരിയാ സെക്രട്ടറി പ്രേംരാജിനെയാണ് ചോദ്യം ചെയ്യുന്നത്. പരാതിക്കാരനായ എം വി സുരേഷും ഇഡി ഓഫീസിലുണ്ട്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് നടക്കുമ്പോൾ പ്രേംരാജ് സി.പി.എം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായിരുന്നു. ബാങ്കിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പാർട്ടിയുടെ ഒരു സമിതി ഉണ്ടായിരുന്നു. പ്രേംരാജാണ് ഈ സമിതിയെ നിയന്ത്രിക്കുന്നതെന്ന് പരാതിക്കാർ നേരത്തെ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രേംരാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നേരത്തെയും ഇ.ഡി ഇയാളെ ചോദ്യം ചെയ്തിരുന്നു. പരാതിക്കാരനായ സുരേഷും നേരത്തെ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ബാങ്ക് പ്രസിഡന്‍റായിരുന്ന ദിവാകരനും കേസിലെ ഒന്നാം പ്രതി സുനിൽകുമാറും ഇ.ഡി ഓഫീസിലെത്തി. ഇവരെ ഇ.ഡി വിളിപ്പിച്ചതായാണ് വിവരം.

Read More

ന്യൂഡൽഹി: ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ മുരളീധരൻ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചട്ടങ്ങളൊന്നും പാലിക്കാതെ പ്ലാന്‍റിന്‍റെ പ്രവർത്തനവും അഴിമതി കരാറും ഉൾപ്പെടെ വിഷയത്തിന്‍റെ വിവിധ വശങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പാരിസ്ഥിതിക ആഘാതം പഠിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Read More

കൊച്ചി: വാഴക്കാലയിൽ ശ്വാസകോശരോഗി മരിച്ചത് ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ലോറൻസിന്‍റെ അസുഖം വഷളായതെന്ന് ബന്ധുക്കൾ പറഞ്ഞു. പുകയുടെ ഗന്ധം കടുത്ത ശ്വാസതടസ്സത്തിന് കാരണമായതായി ലോറൻസിന്‍റെ ഭാര്യ ലിസി പറഞ്ഞു. ലോറൻസിന്‍റെ മരണം വിഷപ്പുക മൂലമാണെന്നാണ് കരുതുന്നതെന്ന് ഹൈബി ഈഡൻ എം.പിയും പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസം അനുഭവിച്ചിരുന്നയാളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.

Read More

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിലും മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നൽകിയ നോട്ടീസിൽ ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമാണ് മറുപടി നൽകിയത്. സഭയിലുണ്ടായിട്ടും മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചില്ല. കൊച്ചിയിൽ വിഷപ്പുക ശ്വസിക്കുബോൾ മുഖ്യമന്ത്രി എന്താണ് ചെയ്യുന്നതെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചപ്പോൾ പിണറായി വിജയൻ മൗനം പാലിക്കുകയായിരുന്നു. അതേസമയം, ബ്രഹ്മപുരത്തെ ബയോമൈനിംഗ് കമ്പനിയെ സർക്കാർ, സഭയിൽ പൂർണമായും ന്യായികരിച്ചാണ് സംസാരിച്ചത്. പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു തദ്ദേശ സ്വയംഭരണ മന്ത്രിയുടെ മറുപടി.

Read More

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ ന്യൂസിലൻഡ് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് രണ്ട് വിക്കറ്റിന് വിജയിച്ചു. 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റിനും വിജയിച്ചു. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗിന് ഇറങ്ങി ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 355 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ 373 റൺസിന്‍റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 302 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെയ്ൻ വില്യംസണിന്‍റെ സെഞ്ച്വറിയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. വില്യംസൺ 194 പന്തിൽ 121 റൺസുമായി പുറത്താകാതെ നിന്നു. ഈ വിജയത്തോടെ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ഉറപ്പിച്ചു. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിലാണ്…

Read More

വേനൽകാലത്ത് വിശപ്പും, ദാഹവും ഒന്നുപോലെ അകറ്റുന്ന ഫലമാണ് തണ്ണിമത്തൻ. എന്നാൽ ജ്യൂസ്‌ തയ്യാറാക്കുമ്പോഴും മറ്റും ഇതിന്റെ കുരു നമ്മൾ ഉപയോഗിക്കാറില്ല. പോഷകസമൃദ്ധമായ തണ്ണിമത്തൻ കുരു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യവിദഗ്ധർ. മഗ്നീഷ്യം വേണ്ടുവോളം അടങ്ങിയ തണ്ണിമത്തൻ കുരു ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിച്ച്, ആന്റിഹൈപ്പർടെൻസീവ് മരുന്നുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇൻസുലിൻ അളവ് സന്തുലിതപ്പെടുത്തി രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരാതെ സംരക്ഷിക്കാനും ഇതിന് കഴിയുന്നു. മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും തണ്ണിമത്തൻ കുരു സഹായകമാണ്. ചർമ്മസംരക്ഷണത്തിനും തണ്ണിമത്തൻ വിത്തുകൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ഓക്സിഡേറ്റിവ് നാശത്തെ പ്രതിരോധിച്ച് യുവത്വം നിലനിർത്താനും തണ്ണിമത്തൻ കുരു ഉപയോഗിക്കാം. ഇതിലെ എ,ബി,സി വിറ്റാമിനുകൾ, കൊളാജൻ എന്നിവയുടെ സാന്നിധ്യം ചർമ്മത്തിലെ പാടുകൾ, വരൾച്ച തുടങ്ങിയ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു.

Read More

ആർആർആറിന്‍റെ ഓസ്കാർ വിജയത്തിൽ സന്തോഷം പങ്കുവച്ച് രാം ചരൺ. നമ്മൾ അത് നേടി. ഒരു ഇന്ത്യൻ സിനിമ എന്ന നിലയിൽ നാം അത് നേടി. ഒരു രാജ്യമെന്ന നിലയിൽ നേടി. ഓസ്കാർ പുരസ്കാരങ്ങൾ വീട്ടിലേക്ക് എത്തുന്നുവെന്നും രാം ചരൺ കുറിച്ചു. ഓസ്കാർ പുരസ്കാരം നേടിയ ആർആർആർ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സമയത്താണ് കീരവാണി ഓസ്കാർ വേദിയിലെത്തുന്നത്. മലയാളത്തിൽ ഉൾപ്പെടെ ഹിറ്റ് സംഗീതം നൽകിയ ഈ മുതിർന്ന സംഗീതജ്ഞന്‍റെ അംഗീകാരം ദക്ഷിണേന്ത്യയ്ക്കാകെ അഭിമാനകരമാണ്. തെലുങ്ക് സിനിമയെ പാൻ-ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ കീരവാണിയും എസ് എസ് രാജമൗലിയും വഹിച്ച പങ്ക് ചെറുതല്ല.

Read More

ദില്ലി: ഈ വർഷം ഇന്ത്യയെ തേടിയെത്തിയത് രണ്ട് ഓസ്കാർ പുരസ്കാരങ്ങളാണ്. ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദി എലിഫന്‍റ് വിസ്പേഴ്സും’ ഒറിജിനൽ സോംഗ് വിഭാഗത്തിൽ ‘നാട്ടു നാട്ടു’വും ഓസ്കാർ നേടി. വിജയികൾക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്. ഇത് അസാധാരണമായ നേട്ടമാണ്. നാട്ടു നാട്ടു’ ഗാനത്തിന്‍റെ ജനപ്രീതി ഇന്ന് ആഗോളതലത്തിൽ ഉണ്ട്. വരും വർഷങ്ങളിലും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പാട്ടായിരിക്കും ഇത്. ചിത്രത്തിന്‍റെ വിജയത്തിൽ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്നും മോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്‍റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം. അതേസമയം, ഓസ്കാറിൽ ഇന്ത്യയുടെ അഭിമാനമായി ‘ദി എലിഫന്‍റ് വിസ്പേഴ്സ്’ മാറി. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം, മികച്ച ഡോക്യുമെന്‍ററി ഹ്രസ്വചിത്രത്തിനുള്ള ഓസ്കാർ നേടി. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് എലിഫന്‍റ് വിസ്പേഴ്സ് പറയുന്നത്. തമിഴ്നാട്ടിലെ ആദിവാസി ദമ്പതികളായ ബൊമ്മൻ- ബെല്ലി ദമ്പതികളുടെ ജീവിതത്തെ ഹൃദയസ്പർശിയായ രീതിയിൽ ചിത്രീകരിക്കാൻ കാർത്തികി…

Read More

കൊച്ചി: കൊച്ചിയിലെ ഇഡി ഓഫീസിലെത്തി ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പിസി ജോർജ്. സ്വർണക്കടത്ത്, ലൈഫ് മിഷൽ കേസുകളിൽ നിരവധി തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും അത് കൈമാറാനാണ് താൻ വന്നതെന്നും പി.സി ജോർജ് പ്രതികരിച്ചു. ഇ.ഡിയുടെ ആവശ്യപ്രകാരമാണ് നേരിട്ടെത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More