- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര് സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില് കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്പ്പെടെ 2 പേര് പിടിയില്
Author: News Desk
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ‘വേസ്റ്റ്’ ആണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. വിദേശത്ത് പോയി മാലിന്യസംസ്കരണ സംവിധാനങ്ങളെക്കുറിച്ച് പഠിച്ച പിണറായി തീപിടിത്തമുണ്ടായ ബ്രഹ്മപുരം സന്ദർശിക്കാനോ ജനങ്ങളോട് പ്രതികരിക്കാനോ തയ്യാറായില്ല. ബ്രഹ്മപുരം സന്ദർശിച്ച ശേഷം തീപിടുത്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ഒരു വേസ്റ്റായി മാറുകയാണ്. ഒന്നിനോടും പ്രതികരിക്കാത്ത, ഒന്നിനും ഉത്തരം കാണാത്ത, ഒന്നിലും തീരുമാനമെടുക്കാത്ത കേരളത്തിലെ ദുർബലനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ വേസ്റ്റിന്റെ കൂട്ടത്തിലേക്ക് കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ മേയർക്കെതിരെ ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ പ്രതിഷേധം അക്രമാസക്തമായി. കനത്ത പൊലീസ് സുരക്ഷയിലാണ് മേയർ യോഗത്തിനെത്തിയത്. മേയറെ തടയാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പ്രതിപക്ഷ കൗൺസിലർമാർ മേയറെ ഉപരോധിച്ചു. അതേസമയം മേയറെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ ഗേറ്റിന് പുറത്ത് നിന്നിരുന്നു. നഗരസഭാ ഓഫീസിന്‍റെ ഷട്ടർ താഴ്ത്താൻ യു.ഡി.എഫ് പ്രവർത്തകർ ശ്രമിച്ചു. കൗൺസിലർമാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കൗൺസിലർമാരല്ലാത്ത യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് ഓഫീസിൽ നിന്ന് പുറത്താക്കി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം വനിതാ കൗൺസിലർമാരെ പൊലീസ് മർദ്ദിച്ചതായി പരാതി ഉയർന്നു. പുരുഷ പൊലീസുകാരാണ് തന്നെ മർദ്ദിച്ചതെന്ന് കൗൺസിലർ ദീപ്തി മേരി വർഗീസ് ആരോപിച്ചു. യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരുടെ അസാന്നിധ്യത്തിലാണ് കൗൺസിൽ യോഗം ചേർന്നത്. യോഗം പിരിഞ്ഞ ശേഷവും പ്രതിപക്ഷ കൗൺസിലർമാരും പ്രവർത്തകരും പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല.
ചണ്ഡിഗഡ്: പഞ്ചാബിൽ ആംആദ്മി എം.എൽ.എയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു. എഎപി എം.എൽ.എ ഹർജോത് സിങ് ബെയ്ൻസും ഐപിഎസ് ഉദ്യോഗസ്ഥ ജ്യോതി യാദവും ഈ മാസം അവസാനം വിവാഹിതരാകും. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ അനന്ത്പുർ സാഹിബ് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ഹർജോത് സിങ്. നിലവിൽ ഭഗവന്ത് മാൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. അനന്ത്പുർ സാഹിബിലെ ഗംഭിർപുർ ഗ്രാമത്തിൽ നിന്നുള്ള 32 കാരനായ അദ്ദേഹം 2017 ലെ തിരഞ്ഞെടുപ്പിൽ ഷാഹ്നിവാൽ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗത്തെ നയിക്കുന്നത് ബെയ്ൻസ് ആണ്. 2014 ൽ ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദം നേടിയ അദ്ദേഹം 2018 ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൽ സർട്ടിഫിക്കറ്റ് നേടി. പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ ജ്യോതി നിലവിൽ മാനസ ജില്ലയിലെ പോലീസ് സൂപ്രണ്ടന്റാണ്.…
വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെമ്പാടുമുള്ള ബാങ്കിങ് ഓഹരികളിലെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബാങ്കുകൾ തകർന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്‍റെ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടിയിലധികം ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്‍റെ തകർച്ച പല നിക്ഷേപകരേയും ആശങ്കയിലാക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ബാങ്കിങ് ഇൻഷുറൻസ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. യുഎസിലെ തകർച്ചയ്ക്ക് പിന്നാലെ സിലിക്കൺ വാലി ബാങ്കിന്‍റെ ബ്രിട്ടീഷ് ശാഖ എച്ച്എസ്ബിസി ഏറ്റെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്എസ്ബിസി. യുഎസിലെ സിലിക്കൺ വാലി ബാങ്ക് അടച്ചുപൂട്ടിയതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുകയാണ് ഏറ്റെടുക്കലിന്റെ ലക്ഷ്യം. യുകെയിലെ സിലിക്കൺ വാലി ബാങ്കിന്‍റെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം നൽകുമെന്ന് എച്ച്എസ്ബിസി അറിയിച്ചു. കഴിഞ്ഞ ദിവസം…
കൊച്ചി: ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ എറണാകുളം ജില്ലാ കളക്ടർ കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. ഓൺലൈനായാണ് കളക്ടർ ഹാജരായത്. ഇത് കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. അതേസമയം ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവർത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. എല്ലാ മേഖലകളിലെയും തീ ഇന്നലെ അണച്ചെങ്കിലും ഇന്ന് രാവിലെ സെക്ടർ 1 ൽ വീണ്ടും തീ ഉണ്ടായതായി കളക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും, എക്യുഐ (വായു ഗുണനിലവാര സൂചിക) അനുസരിച്ച് മലിനീകരണം കുറഞ്ഞിട്ടുണ്ടെന്നും കളക്ടർ കോടതിയെ അറിയിച്ചു. അതേസമയം, ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി കോർപ്പറേഷൻ നൽകിയ കരാറും കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇതിനായി ചെലവഴിച്ച തുകയും ഹാജരാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂഡൽഹി: പ്രതിരോധ സേനകളിൽ നിന്ന് വിരമിച്ചവർക്കുള്ള ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതി അനുസരിച്ചുള്ള കുടിശ്ശിക നൽകാൻ കാലതാമസം വരുത്തുന്നതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. ഈ മാസം ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഈ വിഷയം പരിഗണിക്കുന്നത്. പെൻഷൻ കുടിശ്ശിക നാലു ഗഡുക്കളായി നൽകുമെന്ന് വ്യക്തമാക്കി ജനുവരിയിൽ കേന്ദ്ര പ്രതിരോധ സെക്രട്ടറി പുറപ്പെടുവിച്ച വിജ്ഞാപനം പിൻ വലിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വിജ്ഞാപനം സുപ്രീം കോടതി വിധിക്ക് എതിരാണെന്നും നിയമം കൈയിലെടുക്കാൻ പ്രതിരോധ മന്ത്രാലയം ശ്രമിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. കുടിശിക വിതരണം ചെയ്യുന്നതിനുള്ള രൂപ രേഖ ഒരാഴ്ചയ്ക്കുള്ളിൽ കൈമാറാനും സുപ്രീം കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി. പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതിന് നേരത്തെ രണ്ട് തവണ പ്രഖ്യാപിച്ച സമയപരിധിയും കേന്ദ്ര സർക്കാർ പാലിച്ചിരുന്നില്ല. മാർച്ച് 15 നകം മുഴുവൻ കുടിശ്ശികയും നൽകണമെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.…
കുവൈത്ത് സിറ്റി: സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ കുവൈത്ത്. സിനിമകൾ, സീരീസുകൾ, ഒടിടി ഡോക്യുമെന്‍ററികൾ എന്നിവയിലൂടെ കുവൈത്ത് സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനുള്ള നിക്ഷേപ ലേല പ്രക്രിയയ്ക്ക് അന്തിമരൂപം നൽകി. ഇതോടെ ഉപയോക്താക്കൾക്ക് സബ്സ്ക്രിപ്ഷനിലൂടെ ഇന്‍റർനെറ്റ് ഉപയോഗിച്ച് പുതിയ പ്ലാറ്റ്ഫോം വഴി സിനിമകളും ടെലിവിഷൻ പ്രോഗ്രാമുകളും കാണാൻ കഴിയും. ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒടിടിയുടെ ലേലം ഉടൻ നടക്കുമെന്നും ഒടിടി മന്ത്രാലയ വക്താവ് അൻവർ മുറാദ് വ്യക്തമാക്കി.
കെ മുരളീധരനും എം കെ രാഘവനുമെതിരായ കെപിസിസി അച്ചടക്ക നടപടി തള്ളി ചെന്നിത്തലയും എംഎം ഹസ്സനും
തിരുവനന്തപുരം: എം.പിമാരായ കെ.മുരളീധരനും എം.കെ രാഘവനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള കെ.പി.സി.സി നീക്കത്തെ രമേശ് ചെന്നിത്തലയും എം.എം ഹസ്സനും തള്ളി. എ.ഐ.സി.സി അംഗങ്ങളോട് കെ.പി.സി.സി വിശദീകരണം ചോദിക്കാറില്ല. ഇരുവരും എം.പിമാരാണെന്നും ഒറ്റക്കെട്ടായി പോകേണ്ട സമയമാണിതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുരളീധരൻ വീണ്ടും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾക്കനുസൃതമായല്ല നടപടിയെന്ന് എം.എം ഹസ്സനും സൂചിപ്പിച്ചു. താൻ പ്രസിഡന്‍റായിരുന്നപ്പോഴും മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ നേരിട്ട് വിളിച്ച് കാര്യം ബോധ്യപ്പെടുത്തി തിരുത്തിച്ചു. അതാണ് ചെയ്യേണ്ടതെന്നും ഹസ്സൻ കൂട്ടിച്ചേർത്തു. കെ മുരളീധരനും എം കെ രാഘവനും പിന്തുണയുമായി എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തി. അച്ചടക്ക നടപടി അനുചിതമായിപ്പോയെന്ന് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചു. നടപടിയെടുക്കാൻ മാത്രമുള്ള അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, തന്നെ മനഃപൂർവ്വം അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി ഇന്ന് പ്രതികരിച്ചു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇനി…
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരുന്ന് ആർസനൽ. ഇന്നലെ ഫുൾഹാമിനെതിരായ മത്സരത്തിൽ ആർസനൽ 3-0 ന് വിജയിച്ചു. ഗബ്രിയേൽ ജിസ്യുസ് (21–ാം മിനിറ്റ്), ഗബ്രിയേൽ മാർട്ടിനല്ലി (26–ാം മിനിറ്റ്), മാർട്ടിൻ ഒഡെഗാർഡ് (45+2) എന്നിവരാണ് ആർസനലിനായി ഗോളുകൾ നേടിയത്. 27 കളികളിൽ നിന്ന് 66 പോയിന്‍റാണ് ആർസനലിനുള്ളത്. 27 മത്സരങ്ങളിൽ നിന്ന് 61 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്–സതാംപ്ടൻ മത്സരം സമനിലയിൽ അവസാനിച്ചു. ലെസ്റ്റർ സിറ്റിയെ 3-1ന് ചെൽസി തോൽപ്പിച്ചു. ടോട്ടനം 3–1ന് നോട്ടിങ്ങാം ഫോറസ്റ്റിനെയും മാഞ്ചസ്റ്റർ സിറ്റി 1–0ന് ക്രിസ്റ്റൽ പാലസിനെയും തോൽപിച്ചു.
സൂര്യനാണോ ഭൂമിയാണോ ആദ്യം ഉണ്ടായത്? കുട്ടിക്കാലത്തെ ഈ കുസൃതി ചോദ്യം നമ്മെ ഏറെ കുഴക്കിയ ഒന്നായിരുന്നു. എന്നാൽ സാധാരണക്കാർ നിസ്സാരമെന്ന് കരുതുന്ന സംശയങ്ങൾക്ക് പിന്നാലെ മനുഷ്യർ പോകുമ്പോഴാണ് പ്രപഞ്ചത്തിലെ പല കാര്യങ്ങൾക്കും ഉത്തരം ലഭിക്കുന്നത്. അത്തരം ഒരു ദീര്‍ഘ ഗവേഷണത്തിലെ അനുമാനം യഥാര്‍ത്ഥ്യമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സൂര്യന് മുമ്പ് ബഹിരാകാശത്ത് ജലം രൂപപ്പെട്ടിരുന്നുവെന്ന കണ്ടെത്തലിന്റെ പാതയിലാണ് ശാസ്ത്ര ലോകം. ബഹിരാകാശത്ത് സൂര്യൻ രൂപപ്പെടുന്നതിന് മുമ്പ് ജലമുണ്ടായിരുന്നു. ബഹിരാകാശത്തെ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്താൻ ഗവേഷകർ അത്യാധുനിക ടെലിസ്കോപിക് ലെൻസായ അറ്റകാമ ലാർജ് മില്ലിമീറ്റർ / സബ്മില്ലിമീറ്റർ അറേയാണ് (എഎൽഎംഎ) ഉപയോഗിച്ചത്. ഭൂമിയിൽ നിന്ന് 1,300 പ്രകാശവർഷം അകലെയുള്ള വി883 ഒറിയോണിസ് എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഗ്രഹ രൂപീകരണ പ്രദേശത്താണ് വാതക ജലം കണ്ടെത്തിയത്. വി883 ഒറിയോണിസിന് ചുറ്റുമുള്ള ജലത്തിന്‍റെ സാന്നിധ്യം അതിന്‍റെ രാസസാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ബഹിരാകാശത്ത് പുതുതായി കണ്ടെത്തിയ ജലത്തിന്‍റെ സാന്നിധ്യം നക്ഷത്രങ്ങൾ രൂപപ്പെടുന്ന വാതക മേഘങ്ങളിൽ നിന്ന് ഗ്രഹത്തിലേക്കുള്ള ജലത്തിന്‍റെ…
