Author: News Desk

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരിയായ ഏകോപനത്തോടെ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീ അണയ്ക്കാൻ പരിശ്രമിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിനെയും സേനാംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ നിശബ്ദത ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്. ഫയർഫോഴ്സുമായി ചേർന്ന് പ്രവർത്തിച്ച ഹോം ഗാർഡുകളുടെയും സിവിൽ ഡിഫൻസ് വോളന്‍റിയർമാരുടെയും ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇവരോടൊപ്പം ചേർന്ന് പ്രവർത്തിച്ച ഇന്ത്യൻ നാവികസേന, വ്യോമസേന, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബിപിസിഎൽ, സിയാൽ, പെട്രോനെറ്റ്, എൽ എൻ ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവർ നൽകിയ സേവനങ്ങളും പ്രശംസനീയമാണ്. വിശ്രമമില്ലാത്ത ഈ പ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: ഓസ്കർ വിജയത്തിൽ മിന്നി നിൽക്കുകയാണ് ഇന്ത്യൻ സിനിമ. ‘ആർആർആറി’ലെ ഹിറ്റ് ഗാനമായ ‘നാട്ടു നാട്ടു’, ഡോക്യുമെന്‍ററി ചിത്രം ‘ദി എലിഫന്‍റ് വിസ്പേഴ്സ്’ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഓസ്കർ നേടിയത്. ഇപ്പോഴിതാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. “ഓസ്കറിൽ വളരെ പ്രധാനപ്പെട്ട രണ്ട് അവാർഡുകൾ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യൻ സിനിമയുടെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയ കീരവാണിക്കും കാർത്തികി ഗോൺസാൽവസിനും ടീമിനും അഭിനന്ദനങ്ങൾ. അതിരുകൾ മറികടന്ന് ഞങ്ങൾക്ക് പ്രചോദനമാകുന്നത് തുടരൂ, ” മുഖ്യമന്ത്രി കുറിച്ചു. മലയാളത്തിലും നിരവധി ഹിറ്റ് ഗാനങ്ങൾക്ക് കീരവാണി സംഗീതം നൽകിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ തീർത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്താണ് കീരവാണിക്ക് ഓസ്കർ അവാർഡ് ലഭിച്ചിരിക്കുന്നത്. ‘ദേവരാഗം’ ഉൾപ്പെടെ മലയാളത്തിലും ഹിറ്റ് സംഗീതം തീർത്ത ഈ മുതിർന്ന സംഗീതജ്ഞന് ലഭിച്ച അംഗീകാരം ദക്ഷിണേന്ത്യയ്ക്കാകെ അഭിമാനകരമാണ്. തെലുങ്ക് സിനിമയെ പാൻ-ഇന്ത്യൻ തലത്തിലേക്ക് ഉയർത്തിയതിൽ കീരവാണിയും അമ്മാവന്‍റെ മകൻ എസ് എസ്…

Read More

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് നീക്കം ചെയ്യാനുള്ള ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. മൂന്ന് മാസത്തിനകം മസ്ജിദ് നീക്കം ചെയ്തില്ലെങ്കിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും തുടർനടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. 2017 ൽ അലഹബാദ് ഹൈക്കോടതി മസ്ജിദ് പൊളിച്ച് നീക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വഖഫ് മസ്ജിദും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും സമർപ്പിച്ച ഹർജികൾ തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി സംസ്ഥാന സർക്കാരിൽ നിന്ന് മറ്റൊരു ഭൂമി ആവശ്യപ്പെടാൻ സുപ്രീം കോടതി ഹർജിക്കാർക്ക് അനുമതി നൽകി. നിയമം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകി.

Read More

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിൽ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. ഏഴ് സെക്ടറുകളിൽ രണ്ടെണ്ണത്തിൽ അവസാന ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മറ്റ് പ്രദേശങ്ങളിലെ തീയും പുകയും പൂർണ്ണമായും ശമിച്ചതായി അധികൃതർ അറിയിച്ചു. രാവിലത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ അന്തരീക്ഷത്തിലെ പുകയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. നിലവിൽ അഗ്നിശമന സേനയുടെ 18 യൂണിറ്റുകളാണ് ബ്രഹ്മപുരത്തുള്ളത്. 98 അഗ്നിശമന സേനാംഗങ്ങൾക്ക് പുറമേ 16 ഹോം ഗാർഡുകളും 57 സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങളും ബ്രഹ്മപുരത്തുണ്ട്. ആരോഗ്യവകുപ്പിലെയും പൊലീസിലെയും നാല് ഉദ്യോഗസ്ഥർ വീതവും പ്ലാന്‍റിലുണ്ട്.

Read More

പത്തനംതിട്ട: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സി.പി.ഐ നേതാവിന്‍റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രിയൻ കുമാർ ലൈസൻസിയായുള്ള റേഷൻ കടയാണ് സസ്പെൻഡ് ചെയ്തത്. കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ റേഷൻ കടയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. താലൂക്ക് സപ്ലൈ ഓഫീസർ ടി.സുജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 21 ക്വിന്‍റൽ അരിയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ കേസെടുത്തു.

Read More

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കണ്ണൂർ കൂവോട് സ്വദേശിനി സാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

Read More

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ടു. വിഷയത്തിൽ കൂടുതൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാർ മന്ത്രിക്ക് നിവേദനവും നൽകി. ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ടി.എൻ.പ്രതാപൻ, ആന്‍റോ ആന്‍റണി, ഡീൻ കുര്യാക്കോസ് എന്നിവരാണ് നിവേദനം നൽകിയത്. എയിംസിൽ നിന്ന് വിദഗ്ധ മെഡിക്കൽ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുന്ന വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ ബ്രഹ്മപുരം വിഷയം സംബന്ധിച്ച് ഇതുവരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് കേന്ദ്രത്തോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read More

യുഎഇ: യു.എ.ഇയിൽ വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം മാനവ വിഭവശേഷി വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സാധാരണ, സ്വകാര്യ മേഖലയിലെ ജീവനക്കാർ ഒരു ദിവസം എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നു. റമദാൻ മാസത്തിൽ ഇത് പ്രതിദിനം ആറ് മണിക്കൂറോ ആഴ്ചയിൽ 36 മണിക്കൂറോ ആയി കുറയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, റമദാൻ ദിവസങ്ങളിൽ ദൈനംദിന പ്രവൃത്തി സമയത്തിന്‍റെ പരിധിയിൽ കമ്പനികൾക്ക് ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് രീതികൾ പ്രയോഗിക്കാമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അധിക ജോലി സമയം ഓവർടൈം ആയി കണക്കാക്കാം. വിശുദ്ധ റമദാൻ മാസത്തിൽ ഫെഡറൽ അതോറിറ്റിയിലെ ജീവനക്കാർക്ക് ഔദ്യോഗിക ജോലി സമയം ക്രമീകരിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) നേരത്തെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

Read More

മ​സ്ക​ത്ത് ​: വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹ് എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദർ പറഞ്ഞു. നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര മേഖലകളിൽ ആ ബന്ധം വികസിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ താൽപര്യങ്ങൾ അദ്ദേഹം അടിവരയിട്ട് പറഞ്ഞു. സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, കല, വിദ്യാഭ്യാസ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് സലീം പറഞ്ഞു. പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഒമാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ നിരവധി കരാറുകൾ ഒപ്പിടുമെന്ന് ഷെയ്ഖ്…

Read More

ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിന് സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്ത മാസം 18ന് കേസിന്റെ വാദം കേൾക്കും. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. അധിക സത്യവാങ്മൂലമുണ്ടെങ്കിൽ മൂന്നാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. സ്വവർഗ വിവാഹം ഭർത്താവ്, ഭാര്യ, മക്കൾ എന്നീ ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിന് അനുസൃതമല്ലെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയിട്ടുണ്ടെങ്കിലും സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള മൗലികാവകാശം ഹർജിക്കാർക്ക് അവകാശപ്പെടാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും അപ്പുറം കുടുംബപരമായ പ്രശ്നങ്ങളുണ്ട്. ഇത്തരം വിവാഹങ്ങൾക്ക് സാധുത നൽകുന്നത് വലിയ സങ്കീർണതകൾക്ക്…

Read More