- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: News Desk
ലഹോർ: അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയപ്പോൾ വൻ മാർച്ച് നടത്തി പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകളാണ് ഇമ്രാന്‍റെ റാലിയിൽ പങ്കെടുക്കാനെത്തിയത്. ഇമ്രാൻ ഖാനെതിരെ രണ്ട് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പ്രസിഡന്‍റ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് സംഘം പ്രത്യേക ഹെലികോപ്റ്ററിൽ ആണ് ലാഹോറിലെത്തിയത്. അവർ ലാഹോറിൽ വന്നിറങ്ങിയതിന് പിന്നാലെ ഖാൻ തന്‍റെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് ഒരു വലിയ ജനക്കൂട്ടത്തിന്‍റെ അകമ്പടിയോടെ ജാഥ ആരംഭിക്കുകയായിരുന്നു. ഇമ്രാന്‍റെ വാഹന ജാഥയെ അനുയായികൾ റോസാപ്പൂ ഇതളുകൾ എറിഞ്ഞാണ് സ്വീകരിച്ചത്. വനിതാ ജഡ്ജിയെ പൊതുയോഗത്തിൽ ഭീഷണിപ്പെടുത്തിയതിനും തോഷാഖാന കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനുമാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ഇമ്രാന്‍റെ മാർച്ചിനെക്കുറിച്ച് ലാഹോർ ജില്ലാ ഭരണകൂടത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. ഒരു പി.ടി.ഐ നേതാവ് പോലും ജുഡീഷ്യറി, ഭരണഘടനാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തരുതെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ നിബന്ധന.
ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരനും യു.ഡി.എഫ് എം.പിമാരും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. മുരളീധരൻ ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് പ്ലാന്‍റ് പ്രവർത്തിക്കുന്നതെന്നും കരാറിൽ അഴിമതിയുണ്ടെന്നും മുരളീധരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് ചികിത്സാ സഹായവുമായി നടൻ മമ്മൂട്ടിയുടെ ‘കെയർ ആൻഡ് ഷെയർ’. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം നാളെ മുതൽ സൗജന്യ പരിശോധന ആരംഭിക്കും. മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ള മെഡിക്കൽ യൂണിറ്റ് പുക കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലാണ് പര്യടനം നടത്തുക. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡായ ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മെഡിക്കൽ സംഘം പരിശോധന നടത്തും. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ നഗരസഭയിലെ വടക്കേ ഇരുമ്പനം മേഖലയിലും പരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളുള്ള വാഹനം വീടുകൾക്ക് സമീപം എത്തും. വാഹനത്തിൽ ഡോക്ടറും നഴ്സും ഉണ്ടാകും. ആവശ്യക്കാർക്ക് മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും സൗജന്യമായി നൽകും. ഡോ. ബിജു രാഘവന്‍റെ നേതൃത്വത്തിലാണ് മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുക. ഇവയിൽ നിന്ന് ലഭിക്കുന്ന പരിശോധനാ വിവരങ്ങൾ വിലയിരുത്താൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. അതേസമയം വരും മണിക്കൂറുകളിൽ ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യത.
ബ്രിട്ടന്റെ പുതിയ ബിൽ അംഗീകരിക്കില്ലെന്ന് വാട്സ്ആപ്പും സിഗ്നലും; രാജ്യത്ത് നിന്ന് പുറത്തായേക്കും
യുകെ: മെസേജിംഗ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്പ്, സിഗ്നൽ എന്നിവയെ ബ്രിട്ടന്റെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ സാരമായി ബാധിച്ചിരിക്കുകയാണ്. പുതിയ ബിൽ രണ്ട് അപ്ലിക്കേഷനുകളിലെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (ഇ2ഇഇ) സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും നിയമ വിരുദ്ധമാക്കുമെന്നും യുകെ അധികൃതർ പറയുന്നു. എന്നാൽ അങ്ങനെ സംഭവിച്ചാൽ അതിന് വഴങ്ങില്ലെന്നും യുകെയിലെ പ്രവർത്തനങ്ങൾ നിർത്തുമെന്നും വാട്ട്സ്ആപ്പ് മേധാവി വിൽ കാത്കാർട്ട് വ്യക്തമാക്കി. വാട്ട്സ്ആപ്പിനേക്കാൾ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന സിഗ്നലിന്റെ മേധാവി മെറഡിറ്റ് വിറ്റകറും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടന്‍റെ ആവശ്യം നിരസിച്ചിരുന്നു. യൂസർമാരുടെ സന്ദേശങ്ങൾ സ്കാൻ ചെയ്യണമെന്നാണ് പറയുന്നതെങ്കിൽ യുകെയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹവും വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി വാട്ട്സ്ആപ്പും സിഗ്നലും എൻക്രിപ്റ്റ് ചെയ്യുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ദുർബലപ്പെടുത്തുന്നതാണ് യുകെയുടെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ. അങ്ങനെ ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ, രണ്ട് അപ്ലിക്കേഷനുകളും യുകെയിൽ നിരോധിക്കപ്പെടുകയും ചെയ്യും.
മോസ്കോ: സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 സഖ്യത്തോടുള്ള റഷ്യയുടെ പങ്കാളിത്തം തുടരുകയാണെന്നും ഇനിയും തുടരുമെന്നും പെസ്കോവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചത് വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് ആയിരുന്നു. 2020 ലും 2021 ലും പുടിൻ വീഡിയോ ലിങ്ക് വഴി ഉച്ചകോടിയിൽ പങ്കെടുത്തു. ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന ജി 20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലും റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ് പങ്കെടുത്തിരുന്നു. സെപ്റ്റംബർ 9, 10 തിയതികളിലാണ് ജി20 ഉച്ചകോടി നടക്കുക. അർജന്‍റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ…
പുതിയ ഡി.ജി.പിക്കായുള്ള സാധ്യതാ പട്ടിക തയ്യാറായി; പട്ടികയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവരും
തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിക്കായുള്ള സാധ്യതാ പട്ടിക തയ്യാറായി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥർ പോലും താൽപ്പര്യപത്രം നൽകിയതോടെ അടുത്ത പൊലീസ് മേധാവി ആരാകുമെന്ന ആകാംക്ഷ ഉയർന്നിരിക്കുകയാണ്. 30 വർഷം പൂർത്തിയായ എട്ട് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. പട്ടിക ഡി.ജി.പി സംസ്ഥാന സർക്കാരിന് കൈമാറി. താൽപ്പര്യപത്രം പരിശോധിച്ച ശേഷം ഈ മാസം 30ന് മുമ്പ് സംസ്ഥാന സർക്കാർ പട്ടിക കേന്ദ്രത്തിന് കൈമാറും. നിലവിലെ പൊലീസ് മേധാവി അനിൽ കാന്ത് ജൂൺ 30ന് സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് പുതിയ പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. സംസ്ഥാന സർക്കാർ നൽകുന്ന എട്ട് പേരുടെ പട്ടികയിൽ നിന്ന് ആദ്യ മൂന്ന് പേരുടെ പേരുകൾ കേന്ദ്രം അംഗീകരിക്കും. നിതിൻ അഗർവാൾ, കെ പദ്മകുമാർ, ഷെയ്ഖ് ദർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
കോഴിക്കോട്: ഒരു കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതി പിടിയിൽ. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി അസ്മാ ബീവിയാണ് കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ രണ്ട് പൊതികളിലാക്കി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 2031 ഗ്രാം തൂക്കമുള്ള രണ്ട് പായ്ക്കറ്റ് സ്വർണ മിശ്രിതം ഉരുക്കിയപ്പോഴാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ലഭിച്ചത്. അസ്മാബീവി സ്വർണക്കടത്ത് സംഘത്തിന്‍റെ കാരിയറായി പ്രവർത്തിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി: യോഗ്യതയുള്ളതിനാലാണ് ബ്രഹ്മപുരത്ത് കരാർ ലഭിച്ചതെന്ന് സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ല കരാർ നേടിയതെന്നും രാജ്കുമാർ പറഞ്ഞു. കമ്പനിക്ക് യോഗ്യതയുള്ളതിനാലാണ് കരാർ ലഭിച്ചത്. ബയോമൈനിങിൽ കമ്പനിക്ക് മുൻ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബയോ മൈനിങ് 32 ശതമാനം പൂർത്തിയാക്കി. ജൈവമാലിന്യം തള്ളിയതാണ് തീപിടിത്തത്തിന് കാരണമായത്. എല്ലാ ദിവസവും നിക്ഷേപിക്കുന്ന മാലിന്യത്തിന് കമ്പനി ഉത്തരവാദിയല്ല. കൊല്ലത്തെ പദ്ധതിയിൽ നിന്ന് സ്വയം പിൻ വാങ്ങിയതാണ്. കണ്ണൂരിൽ കരാറിൽ പറഞ്ഞതിന്‍റെ നാലിരട്ടി ചെലവാകുമെന്ന് കണ്ടു. അതുകൊണ്ടാണ് കൂടുതൽ പണം ആവശ്യപ്പെട്ടതെന്നും രാജ്കുമാർ പറഞ്ഞു. ഇപ്പോൾ ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കമ്പനിക്ക് ശത്രുക്കളുണ്ടെന്നും അതിന് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കോർപ്പറേഷൻ കത്തയച്ചെന്ന് പറയുന്നത് കള്ളമാണെന്നും രാജ്കുമാർ പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. സമീപത്തെ കെട്ടിടത്തിലേക്കും തീ പടർന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമായതായാണ് വിവരം.
