Author: News Desk

ന്യൂഡല്‍ഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രം. വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന ഏജൻസികൾ അതത് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ (ആർടിഎ) രജിസ്റ്റർ ചെയ്തിരിക്കണം.  ഇതുൾപ്പെടെയുള്ള കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കാൻ കഴിയൂ. 

Read More

ബെം​ഗ​ളൂ​രു: എച്ച് 3 എൻ 2 വൈറസ് മൂലമുള്ള പനി ബാധിച്ച് കർണാടകയിലും ഹരിയാനയിലും ഓരോ മരണം വീതം സംഭവിച്ച സാഹചര്യത്തിൽ, സ്വയം ചികിത്സ അപകടമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ്പ് വൈറസ് പുതിയതല്ലെന്നും ഇത് ബാധിച്ചവരിൽ നീണ്ടുനിൽക്കുന്ന ചുമയുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. സ്വയം ചികിത്സ അപകടകരമാണ്. എച്ച് 3 എൻ 2 വിനെതിരെ ശുചിത്വം പാലിക്കുക, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക, കൈ കഴുകുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പാലിക്കണം. രോഗത്തെക്കുറിച്ച് ആശങ്കപ്പെടേ​ണ്ട. എച്ച് 3 എൻ 2 കോവിഡ് -19 പോലെ പകർച്ചവ്യാധി ഉണ്ടാക്കുന്ന വൈറസല്ല. ചുമ, തൊണ്ടവേദന, ജലദോഷം, പനി എന്നിവയാണ് ലക്ഷണങ്ങൾ. അതിനാൽ രോഗമുണ്ടെന്ന് സംശയിക്കുന്നവർ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങുന്നതിന് പകരം ഡോക്ടറെ കണ്ട് ചികിത്സ തേടണം. കുട്ടികൾ, പ്രായമായവർ, രോ​ഗം പി​ടി​പെ​ടാ​ൻ ത​ക്ക ആ​രോ​ഗ്യ​സ്ഥി​തി​യി​ലു​ള്ള​വ​ർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ പറയുന്നു.

Read More

കൊച്ചി: ബ്രഹ്മപുരത്ത് പുക ശമിച്ചാലും കൊച്ചി നിവാസികൾ ഏറെ കാലം ജാഗ്രത പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച വിഷവാതകങ്ങളുടെ അളവ് വളരെ ഉയർന്നതായിരുന്നു. അന്തരീക്ഷത്തിൽ ഡയോക്സിൻ പോലുള്ള വിഷവസ്തുക്കൾ കൂടുതലാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീ അണച്ച ശേഷമുള്ള ആദ്യ മഴ സൂക്ഷിക്കണമെന്ന് ചീഫ് എൻജിനീയർ പി കെ ബാബുരാജൻ പറഞ്ഞു. അപകടകരമായ നിലയിൽ വിഷവാതകത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ പ്രദേശങ്ങളിലുള്ളവർ ശ്രദ്ധിക്കണം. ഡയോക്സിൻ പോലുള്ളവ നശിക്കാതെ വെള്ളത്തിലും മണ്ണിലും അന്തരീക്ഷത്തിലും നിലനിൽക്കും. ഇത് മനുഷ്യശരീരത്തെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകും, പ്രത്യുൽപാദന ശേഷി ഇല്ലാതാക്കും. കൊച്ചിയുടെ അന്തരീക്ഷത്തിൽ ഡയോക്സിൻ അളവ് കൂടുതലാണെന്ന് രണ്ട് വർഷം മുമ്പ് കണ്ടെത്തിയിരുന്നു. തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയിൽ അന്തരീക്ഷത്തിലെ ഡയോക്സിൻ മഴവെള്ളത്തിനൊപ്പം കുടിവെള്ള സ്രോതസ്സുകളിൽ എത്താൻ സാധ്യതയുണ്ട്. ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അംഗീകാരം…

Read More

സ്പെയിൻ : സ്പെയിനിൽ നടന്ന ലാ ലിഗ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. ഇന്നലത്തെ മത്സരത്തിൽ അത്ലറ്റികോ ജിറോണയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. സ്പാനിഷ് സ്ട്രൈക്കർ അൽവാരോ മൊറാട്ടയാണ് അത്ലറ്റികോയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 48 പോയിന്‍റുമായി അത്ലറ്റിക്കോ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും പിന്നിലായി മൂന്നാം സ്ഥാനത്താണ്. അതേസമയം, ഇറ്റലിയിലെ സിരി എ മത്സരത്തിൽ എസി മിലാന് സമനിലയിൽ തൃപ്തിപ്പെടേണ്ടിവന്നു. ഇന്നലത്തെ മത്സരത്തിൽ മിലാനെ പിടിച്ചുനിർത്തിയത് സാലർനിറ്റാനയാണ്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മിലാനുവേണ്ടി ഒളിവർ ജിറൂഡ് ഗോൾ നേടിയപ്പോൾ സാലർനിറ്റാനയുടെ ഗോൾ ബൗലെ ഡിയയാണ് നേടിയത്. പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരം മിലാന് നഷ്ടമായി. 48 പോയന്‍റുമായി മിലാൻ സിരി എയിൽ നാലാം സ്ഥാനത്താണ്. നാപോളി, ഇന്‍റർ മിലാൻ, ലാസിയോ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

Read More

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ സോണ്‍ടാ ഇൻഫ്രാടെക്കുമായി കരാർ തുടരാൻ സർക്കാർ ശ്രമിച്ചതിന്‍റെ രേഖകൾ പുറത്തുവന്നു. കരാർ തുടരണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്. സോണ്‍ടയെ കരാറിൽ നിന്ന് ഒഴിവാക്കണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്. കരാർ നഷ്ടമാണെന്നായിരുന്നു കോർപ്പറേഷന്‍റെ എതിർപ്പ്. കരാർ നടപ്പാക്കാൻ സർക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുവെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലെ കരാർ റദ്ദാക്കാനുള്ള തീരുമാനവും അട്ടിമറിക്കപ്പെട്ടുവെന്ന് മേയർ പറഞ്ഞു. ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാർ കമ്പനി നീക്കം ചെയ്തില്ല. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ബയോമൈനിംഗിൽ മുൻ പരിചയമില്ലാതെയാണ് സോൺട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ കരാർ ഏറ്റെടുത്തത്. ബ്രഹ്മപുരത്ത് പ്രവർത്തനം ആരംഭിച്ച ശേഷവും കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു.…

Read More

കൊച്ചി: 12 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീയും പുകയും പൂർണമായും അണഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ 100 ശതമാനം പുകയും അണച്ചതായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. ഭാവിയിൽ ബ്രഹ്മപുരത്ത് തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിരക്ഷാസേന, റവന്യൂ, നാവികസേന, വ്യോമസേന, സിവിൽ ഡിഫൻസ്, പൊലീസ്, ഹോം ഗാർഡ്, കോർപ്പറേഷൻ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, എൽ.എൻ.ജി ടെർമിനൽ, ബി.പി.സി.എൽ, ഹെൽത്ത്, എക്സ്കവേറ്റർ ഓപ്പറേറ്റർമാർ എന്നിവരുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. സ്‌മോള്‍ഡറിംഗ് തീപിടുത്തമായതിനാൽ ചെറിയ തീപിടിത്ത സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കാൻ അഗ്നിരക്ഷാസേന ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തമുണ്ടായാലും രണ്ടുമണിക്കൂറിനകം അണയ്ക്കാനാകും. പ്ലാന്‍റിലെ പുക മൂലം വായു മലിനീകരണം ഉണ്ടായ പ്രദേശങ്ങളിൽ ആരോഗ്യ സർവേ ഇന്ന് ആരംഭിക്കും. ഇതിന്‍റെ ഭാഗമായി ആശാ…

Read More

ബെംഗളുരു: എയർ ഹോസ്റ്റസ് ഫ്ളാറ്റിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ. സിംഗപ്പൂർ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗവും ഹിമാചൽ പ്രദേശ് ഭവൻ സ്വദേശിനിയുമായ അർച്ചന ധീമാൻ ആണ് മരിച്ചത്. അർച്ചനയെ ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ബെംഗളൂരുവിലെ കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ അപ്പാർട്ട്മെന്‍റിൽ ആൺസുഹൃത്ത് ആദേശിനെ കാണാൻ എത്തിയതായിരുന്നു അർച്ചന. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇവർ കഴിഞ്ഞ എട്ട് മാസമായി പ്രണയത്തിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഇരുവരും ബെംഗളൂരുവിലെ ഫോറം മാളിൽ സിനിമയ്ക്ക് പോയിരുന്നു.  അർദ്ധരാത്രിയിൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം അർച്ചനയും ആദേശും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അർച്ചന ബാൽക്കണിയിലേക്ക് പോയി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞത്. അർച്ചനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ ബ്രഹ്മപുരം ദുരന്തത്തെ കേരളത്തിന്‍റെ നന്ദിഗ്രാം എന്ന് വിമർശിച്ചു. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി സാധ്യത സർക്കാർ തള്ളുമ്പോൾ ആണ് എൽ.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷി വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്.

Read More

തൃശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൃശൂർ ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ രജിത് കുമാറിനെതിരെ ആണ് കേസെടുത്തത്. യുവതി നൽകിയ പരാതിയിൽ കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. മറ്റൊരു കോടതിയിലെ പീഡനക്കേസിലെ പ്രതികൾക്ക് വേണ്ടി രജിത് കുമാർ ഇടപെട്ടുവെന്നാണ് ആരോപണം. കേസിലെ പ്രോസിക്യൂട്ടർ എന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. 4 വകുപ്പുകൾ പ്രകാരമാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. യുവതിയുടെ ആരോപണം സത്യമാണോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Read More

ന്യൂഡല്‍ഹി: അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ചൈന വിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ഉത്പ്പാദന കേന്ദ്രങ്ങളിലൊന്നാക്കാൻ ഒരുങ്ങുകയാണ്. ഐഫോണുകൾ ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങൾ ഇവിടെ തന്നെ നിർമ്മിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ഭീമൻ ഫാക്ടറികൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്‍റെ ഭാഗമായി കർണാടകയിൽ 300 ഏക്കർ സ്ഥലത്ത് ഫാക്ടറി നിർമിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ 19 മാസത്തിനുള്ളിൽ ആപ്പിൾ രാജ്യത്ത് ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകി. ഇതോടെ ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനിയായി ആപ്പിൾ മാറിയതായാണ് റിപ്പോർട്ട്. പക്ഷേ അവിടെയും അവസാനിക്കുന്നില്ല. ആപ്പിളിന്‍റെ ഇന്ത്യയിലെ വർദ്ധിച്ച് വരുന്ന നിക്ഷേപം വരുന്ന സാമ്പത്തിക വർഷത്തിൽ 1,20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഉത്പ്പാദന മേഖലയിൽ 40,000 നേരിട്ടുള്ളതും 80,000 അല്ലാത്തതുമായ അവസരങ്ങൾ കമ്പനി സൃഷ്ടിക്കുമെന്ന് സ്റ്റാഫിംഗ് സ്ഥാപനങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Read More