- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
മലപ്പുറം: സംസ്ഥാന ബഡ്ജറ്റിൽ മദ്യത്തിന് വർദ്ധിപ്പിച്ച നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപാനികളുടെ പ്രതിഷേധം. മലപ്പുറം നിലമ്പൂർ ചെട്ടിയങ്ങാടിയിലായിരുന്നു പ്രതിഷേധം. ‘മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സർവകേരള മദ്യപരെ സംഘടിക്കുവിൻ, നഷ്ടപ്പെടുവാൻ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ, മദ്യ നികുതി തീവെട്ടിക്കൊള്ള പിൻവലിക്കുക’ എന്ന ബാനറുമായാണ് പ്രതിഷേധ ധർണ നടത്തിയത്. മദ്യത്തിന്‍റെ 25 ശതമാനം നികുതി പിൻവലിക്കുക, കേരളത്തിലെ ഒന്നാം നമ്പർ നികുതിദായകർക്ക് നീതി ലഭ്യമാക്കുക, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിത്യോപയോഗ മദ്യത്തിന് പ്രത്യേക പാസുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഷമീം പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് തീയിട്ടത്. ഷമീമിന്‍റെ വാഹനവും ഇതിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പർദ ധരിച്ചാണ് ഷമീം എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷമീമിനായി രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊലീസ് സംഘത്തെ വിവിധ സ്ക്വാഡുകളായി തിരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ഷമീമിന്‍റെ സ്ഥലം പുഴാതിയിലാണെന്ന വിവരം പൊലീസിന് ലഭിച്ചത്. രാവിലെ ഇയാളെ അവിടെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. പുഴാതിയിലെ പഴയ ഇരുനില കെട്ടിടത്തിന് മുകളിലാണ് ഷമീമിനെ കണ്ടെത്തിയത്. സ്ക്വാഡ് കൂടുതൽ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറി. ഷമീമിനോട് താഴേക്ക് വരാൻ…
ന്യൂഡൽഹി: അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വെച്ചതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് നടത്തിയ പ്രസ്താവനകൾ പ്ലക്കാർഡുകളായി ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയിൽ പ്ലക്കാർഡുകൾ ഉയർത്തരുതെന്ന് സ്പീക്കർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങാതെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ജെഡിയു, ബിആർഎസ്, തൃണമൂൽ, ബിഎസ്പി അംഗങ്ങളും പങ്കെടുത്തു. രാജ്യസഭയിൽ 26 ബില്ലുകളും ലോക് സഭയിൽ ഒമ്പത് ബില്ലുകളുമാണ് പരിഗണനയിലിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് പുനരാരംഭിക്കുന്ന സഭയിൽ റെയിൽവേ, ആരോഗ്യം, ടൂറിസം തുടങ്ങിയ വകുപ്പുകൾ വഹിക്കുന്ന മന്ത്രിമാരുടെ ഗ്രാൻഡ് സംബന്ധിച്ച് ചർച്ച ഉണ്ടാകും.
കോഴിക്കോട്: വിദേശ പ്രതിനിധികൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് നടത്തുന്ന ‘ഇമേഴ്‌സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന 4 ദിവസത്തെ ഓൺലൈൻ കോഴ്സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് ഐഐഎം മുഖേനയാണ് വിദേശകാര്യ മന്ത്രാലയം കോഴ്സ് സംഘടിപ്പിക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് ക്ഷണം അയച്ചത്. താലിബാനുമായി ഇടപഴകാനുള്ള ഇന്ത്യയുടെ മറ്റൊരു ചുവടുവെപ്പാണ് ഈ നീക്കമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കോഴ്സ് ഓൺലൈനായതിനാൽ അഫ്ഗാനിസ്ഥാൻ, തായ്‌വാൻ, മാലി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് 10 മാസത്തിന് ശേഷം 2022 ജൂലൈയിൽ ഇന്ത്യ കാബൂളിലെ എംബസി വീണ്ടും തുറന്നിരുന്നു. ഇന്ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്സിൽ മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കോഴ്സ് മാർച്ച് 17ന് അവസാനിക്കും.
കൊച്ചി: സ്വപ്ന സുരേഷിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്ന് കേസിലെ പ്രതി വിജേഷ് പിള്ള. കർണാടക പൊലീസിൽ നിന്ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ല. ഇത് ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കർണാടക കെ ആർ പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിൽ സ്വപ്നയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സ്വപ്നയെ കാണാൻ പോയത് തനിച്ചാണെന്ന് വിജേഷ് പറയുന്നുണ്ടെങ്കിലും ഇയാൾക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തും. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.
പത്തനംതിട്ട: സ്വപ്ന സുരേഷിനെതിരെ നിയമനടപടി നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറിക്ക് ഉത്തരമില്ല. മാനനഷ്ടക്കേസ് നൽകുമെന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്. കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സാമ്പത്തിക നയമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിക്ക് ഹിന്ദുത്വ നിലപാട്. കോൺഗ്രസിന് മൃദു ഹിന്ദുത്വം. കോൺഗ്രസിന് എപ്പോൾ വേണമെങ്കിലും ബി.ജെ.പിയാകാം. കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹമാണ് നടക്കുന്നത്. ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസ് ആഭ്യന്തര കലഹം മറച്ചുവയ്ക്കുകയാണ്. കെ സുധാകരനെ മാറ്റാൻ പാർട്ടിക്കുള്ളിൽ തന്നെ ശബ്ദമുണ്ട്. കെ മുരളീധരന്‍റെ പ്രസ്താവന അതിന് ഉദാഹരണമാണ്. കോൺഗ്രസ് പിളർന്നാൽ ഒരു വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്നതിൽ സംശയമില്ലെന്നും സി.പി.എമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയിൽ വൻ ജനപങ്കാളിത്തമുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
മാവൂർ: കോഴിക്കോട് കൽപ്പള്ളിയിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീറാണ് മരിച്ചത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിൽ ഇടിച്ച ബസ് നീർത്തടത്തിലേക്ക് മറിയുകയായിരുന്നു. ഒരു ബസ് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു അപകടം.
തിരുവനന്തപുരം: സഭയിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുകളുമായി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ വിമർശനവും പരിഹാസവും വന്നത്. പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് പറഞ്ഞ സ്പീക്കർ എ എൻ ഷംസീർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്നും പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപ്പറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്. എൻ ജയരാജിനെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനർ ഉയർത്തിയതിനാൽ സ്പീക്കറെ കാണാൻ കഴിയുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിന് മുന്നിൽ ബാനർ ഉയർത്തിയതിനാൽ മുഖം കാണാൻ കഴിയുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കർ പറഞ്ഞു. ‘ടി ജെ വിനോദ് എറണാകുളത്തെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന തരത്തിൽ ബാനർ പിടിക്കരുത്. ജനം കാണുന്നുണ്ട്. ആ ബോധ്യം ഉണ്ടായാൽ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ…
കുവൈത്ത് സിറ്റി: കുവൈറ്റിൽ നിരവധി പേർ പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടി. സീസണൽ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്തെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. പനി ബാധിച്ച് എത്തുന്ന പലർക്കും കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഋതുഭേദങ്ങൾ, മുതലായവയാണ് സീസണൽ ഇൻഫ്ലുവൻസ രോഗ ബാധ വ്യാപിക്കാനുള്ള പ്രധാന കാരണങ്ങൾ. വീട്ടിലോ ജോലിസ്ഥലത്തോ വാഹനങ്ങൾക്കകത്തോ എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നതാണ്. 6 മാസത്തിനും 5 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ, 65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ പ്രതിരോധ വാക്സിനുകൾ സ്വീകരിക്കണമെന്നും നിർദേശം ഉണ്ട്.
ബെംഗളുരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണമാണ് നടത്തിയത്. സുറി ഹോട്ടലിൽ വെച്ച് വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഈ ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് കേസുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. വിജേഷ് മാത്രമാണ് തന്നെ കാണാൻ വന്നതെന്ന് സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിൽ വിജേഷിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ഹോട്ടലുകാര്‍ പറഞ്ഞു. ഇത് ആരാണെന്ന് ചോദിച്ച് കഴിഞ്ഞ ദിവസം സ്വപ്ന ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിജേഷ് പിള്ള ബെംഗളൂരുവിലെ കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം. മുഖ്യമന്ത്രിക്കും…
