- ഓണ്‍ലൈന്‍ മരുന്ന് വില്പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു
- മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ
- കൊല്ലം സ്വദേശി അബ്ദുൽ ഖാദർ ബഹ്റൈനിൽ നിര്യാതനായി
- കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്
- CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ ഉജ്വല തുടക്കം
- ‘വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല; UPA കാലത്ത് അനിയന്ത്രിത അധികാരങ്ങൾ നൽകി; മുൻപും നിയമം ഭേദഗതി ചെയ്തിട്ടുണ്ട്’; കിരൺ റിജിജു
- കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ഇവി ശ്രീധരന് അന്തരിച്ചു
- വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Author: Starvision News Desk
തിരുവനന്തപുരം: നാലാഞ്ചിറ കുരിശടി ജങ്ഷനിലും, ബാലരാമപുരത്തെ ജിഎസ് ടവേഴ്സിലുമായി ഐസിഐസിഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു. ഇതോടെ നഗരത്തിലെ മൊത്തം ശാഖകളുടെ എണ്ണം 28 ആയി. അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സേവിംഗ്സ്, കറന്‍റ് അക്കൗണ്ടുകള്‍, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട്, ഫിക്സഡ് & റിക്കറിംഗ് ഡെപ്പോസിറ്റുകള്‍, ഓട്ടോ ലോണ്‍, ഗോള്‍ഡ് ലോണ്‍, പേഴ്സണല്‍ ലോണ്‍, ഫോറെക്സ് സേവനങ്ങള്‍, വിവിധതരം വായ്പകള്‍, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങളും ഈ ശാഖകളില്‍ ലഭ്യമാണ്. നാലാഞ്ചിറയിലുള്ള ശാഖയില്‍ ലോക്കര്‍ സൗകര്യവും ഉണ്ട്. ഡിസംബര്‍ 31, 2022ലെ കണക്കനുസരിച്ച് ഐസിഐസിഐ ബാങ്കിന് കേരളത്തില്‍ 194 ശാഖകളും 366 എടിഎമ്മുകളുമുണ്ട്.
അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയായ വിദ്യാർഥിയെ കബളിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിയാണ്. അധ്യാപകൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ കഴിഞ്ഞയുടനെ പെൺകുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വിവാഹം കഴിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ചലപതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്ത് മാർച്ച് 31ന് അറസ്റ്റ് ചെയ്തു. ബൊമ്മനപ്പള്ളി സ്വദേശിയായ ചലപതി, മൂന്ന് വർഷം മുമ്പ് അതേ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു
ദില്ലി : എലത്തൂരിൽ ഓടുന്ന ട്രെയിനിൽ നടന്ന ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എൻഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു.ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്, പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാണുന്നത്. എലത്തൂരിലെ സ്ഥിതിഗതികള്‍ നിരിക്ഷീക്കുന്ന കേന്ദ്രം സംസ്ഥാന ആഭ്യന്തരവകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടും. ഇതിന് ശേഷമായിരിക്കും അന്വേഷണത്തില്‍ തീരുമാനം എടുക്കുക. എലത്തൂരിലെ സംഭവത്തില്‍ ഇപ്പോള്‍ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണം ആസൂത്രിതമെന്ന സാധ്യതകള്‍ ബലപ്പെട്ടാല്‍ സംഭവത്തില്‍ കേസെടുത്ത് എൻഐഎ അന്വേഷണം നടത്തും. ഭീകരാക്രമണമെന്നത് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ആ സാധ്യതയും കേന്ദ്ര ഏജന്‍സികള്‍ തള്ളിയിട്ടില്ല.
മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിലൂടെ മുന്നൂറ് പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചു. ഒമാന്‍ നിയമം മുന്നോട്ടുവെയ്ക്കുന്ന നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് പൗരത്വം അനുവദിക്കുന്നത്.ഒമാനിലോ മറ്റ് രാജ്യങ്ങളിലോ ജനിച്ചവരും മാതാപിതാക്കളില്‍ ഒരാള്‍ ഒമാന്‍ പൗരനായിരിക്കുകയും ചെയ്യുന്നവര്‍ പൗരത്വത്തിന് യോഗ്യതയുള്ളവരാണ് അതുപോലെ ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്റെ ഒമാനില്‍ ജനിക്കുന്ന കുട്ടികള്‍ക്കും പൗരത്വത്തിന് അര്‍ഹതയുണ്ട്. ഇത് കൂടാതെ ഇരുപത് വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവരും ഇവർക്ക് അറബി എഴുതാനും വായിക്കാനും അറിയുന്നവരുമാണെങ്കിൽ പൗരത്വത്തിന് അര്‍ഹതയുള്ളവരായി പരിഗണിക്കപ്പെടും. അതുപോലെ ഒമാന്‍ സ്ത്രീകളെ വിവാഹം ചെയ്ത് പത്തുവര്‍ഷമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും ഈ ഉത്തരവ് പ്രകാരം പൗരത്വത്തിന് അര്‍ഹതയുണ്ട്. എങ്കിലും ഇവരുടെ സ്വഭാവം, വരുമാന മാര്‍ഗ്ഗം എന്നിവയൊക്കെ കണക്കിലെടുത്താവും പരിഗണിക്കുന്നത്. എന്നാൽ ഒമാന്‍ പൗരനെ വിവാഹം ചെയ്ത വിദേശ വനിതകള്‍ക്കാണെങ്കിൽ അഞ്ചുവര്‍ഷം രാജ്യത്ത് താമസിച്ചാല്‍ തന്നെ പൗരത്വം അനുവദിക്കും.
കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്.റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും.മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കും.
രേഖാചിത്രം റെയിൽവേ പൊലീസിന് കൈമാറിയിട്ടുണ്ട്.റെയിൽവേ സ്റ്റേഷനിലുൾപ്പടെ ഈ ചിത്രം പ്രദർശിപ്പിക്കും നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ സമയം സംബന്ധിച്ച് ചെറിയൊരു ആശയക്കുഴപ്പമുണ്ട് . ഒൻപതരയോടെയാണ് തീവെപ്പ് നടന്നത് . എന്നാൽ സിസിടിവി ദൃശ്യങ്ങൾ പതിനൊന്നരയോടെയുള്ളതാണ്. അതേസമയം, ട്രെയിനിലെ അക്രമം അതീവ ദു:ഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും പൊലീസിന് നിർദേശം നൽകിപ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡി ജി പി അനിൽകാന്ത് അറിയിച്ചു
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.പ്രഗത്ഭമതിയായ ന്യായാധിപനും സാമൂഹ്യ പ്രശ്നങ്ങളിൽ ചടുലമായി പ്രതികരിക്കാൻ സന്നദ്ധത കാണിച്ച വ്യക്തിയുമായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്ണൻ.അഭിഭാഷകൻ എന്ന നിലയിലും ന്യായാധിപൻ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉയർന്നുവരുന്ന യുവ അഭിഭാഷക തലമുറയ്ക്ക് മാർഗ്ഗദർശിയെയാണ് നഷ്ടപ്പെട്ടത്.തോട്ടത്തിൽ രാധാകൃഷ്ണന്റെ അകാലവിയോഗം ജുഡീഷ്യറിക്കും സാമൂഹ്യ ജീവിതത്തിനാകെയും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോഴിക്കോട്: ട്രെയിനിൽ തീയിട്ട സംഭവത്തിൽ അക്രമിക്കായി തെരച്ചിൽ ഊർജ്ജിതം .പ്രതിയുടേതെന്ന് കരുതുന്ന ബാഗിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം .പുകയില ഉപയോഗം കുറക്കണം, പണം കുറച്ച് ചെലവാക്കണം, ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ, വിവിധ സ്ഥലപ്പേരുകൾ തുടങ്ങി പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ കുറിച്ചിരിക്കുന്നത് .ഇംഗ്ലീഷിൽ ‘എസ്’ എന്ന് പല ആകൃതിയിൽ എഴുതിയിട്ടുണ്ട്.നോട്ട്ബുക്കിന്റെ പല ഭാഗങ്ങളിലായി ചില പേരുകളും എഴുതിയിട്ടുണ്ട്.അക്രമിക്ക് മറ്റ് പലരുടെയും സഹായം ലഭിച്ചേക്കാമെന്ന സംശയത്തിന് ആക്കംകൂട്ടുന്നതാണിത്.അതേസമയം, പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട് ചുവന്ന ഷർട്ടിട്ട മെലിഞ്ഞയൊരാളാണ് ദൃശ്യങ്ങളിലുള്ളത്.ഇയാളെ ബൈക്കിലെത്തിയ ഒരാൾ കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്
വലിയ വില കൊടുത്ത് പഫർ മത്സ്യങ്ങൾ വാങ്ങി കഴിക്കുന്ന ആളുകളുണ്ട്. എന്നാൽ, മലേഷ്യയിൽ ഒരു സ്ത്രീക്ക് പഫർ മത്സ്യം വാങ്ങി പാകം ചെയ്ത് കഴിച്ചതിനെ തുടർന്ന് ജീവൻ തന്നെ നഷ്ടമായി. മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്. 83 -കാരിയായ ലിം സൂ ഗുവാൻ ആണ് മരണപ്പെട്ടത്. പാചകം പിഴച്ചാൽ ആരോഗ്യനില പ്രശ്നത്തിലാക്കുന്ന മത്സ്യമാണിത്.മാർച്ച് 25 -നാണ് ലിം ഓൺലൈനായി പഫർ മത്സ്യം വാങ്ങിയത്. പിന്നാലെ വൃത്തിയാക്കി പാകം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്കാണ് ഇവരും ഭർത്താവും ഇത് കഴിച്ചത്. എന്നാൽ, മത്സ്യം കഴിച്ച് അധികം കഴിയും മുമ്പേ ലിമ്മിന് വിറയലും ശ്വാസം മുട്ടലും അടക്കം അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ, ഇവർ മകനെ വിവരം അറിയിച്ചു. മകൻ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, അര മണിക്കൂർ കഴിയും മുമ്പ് ഇവരുടെ ഭർത്താവായ 84 -കാരനും ഭാര്യയുടെ അതേ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി.അന്ന് വൈകുന്നേരം ഏഴ് മണിയോടെ തന്നെ ലിം മരണത്തിന് കീഴടങ്ങി.…
ദില്ലി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ നിര്‍ണായക നിയമനടപടികളിലേക്ക് രാഹുല്‍ ഗാന്ധി നീങ്ങുന്നു.മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലെ സൂറത്ത് സിജെഎം കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കും. നാളെ സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായി അപ്പീല്‍ നല്‍കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കാത്തതിനെതിരെ ബിജെപി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നടപടി ശക്തമാക്കാന്‍ കോണ്‍ഗ്രസും രാഹുലും തീരുമാനിച്ചത്..രാഹുലിന് വീണ്ടും’മോദി’ പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ് സവർക്കർ ദൈവം, അപമാനിക്കരുത്’; രാഹുൽഗാന്ധിക്ക് മുന്നറിയിപ്പ് നൽകി ഉദ്ധവ് താക്കറെ