- ബഹ്റൈനിലെ പൊതുവിദ്യാലയങ്ങളില്‍ എ.ഐ, വെര്‍ച്വല്‍ സംവിധാനങ്ങള്‍ വരുന്നു
- തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മിന്നൽ പരിശോധന; കഞ്ചാവ് കണ്ടെടുത്തു
- ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു
- പെണ്‍കുട്ടിയോടൊപ്പം കാണാതായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി; പിന്തുടര്ന്ന് പിടികൂടി
- ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചു; അഭിമാനത്തോടെ ബഹ്റൈന്‍
- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
Author: Starvision News Desk
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ശവദാഹമാണ് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ഇന്ന് നടത്തിയതെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എംവിൻസെന്റ് എംഎൽഎ പ്രസ്താവിച്ചു. കെ-സ്വിഫ്റ്റിനായി വാങ്ങിയ 131 സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഉദ്ഘാടന വേദിയിലേക്ക് റ്റിഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയെ പൂർണമായും തകർക്കാനുള്ള നടപടികളാണ് സർക്കാർ നടത്തുന്നതെന്നും, കെഎസ്ആർടിസിയെ തകർത്ത് സ്വിഫ്റ്റ് എന്നൊരു സ്വതന്ത്ര കമ്പനി തുടങ്ങി അവിടെ ഇഷ്ടക്കാർക്ക് കരാർ നിയമനം നൽകി കേരളത്തിലെ ഉദ്യോഗാർത്ഥികളേയും തൊഴിലാളികളേയും സർക്കാർ ചതിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. കെഎസ്ആർടിസി ശമ്പള ബാധ്യത ഏറ്റെടുക്കാനാകില്ലായെന്ന് സർക്കാർ സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്, ഗഡുക്കളായി ശമ്പളം വാങ്ങാനല്ല PSC പരീക്ഷ എഴുതി കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം പോലും ക്യത്യമായി ശമ്പളം നൽകാത്ത മാനേജ്മെന്റ് ശമ്പളം മുടങ്ങുന്നതിനെതിനെതിരേ പ്രതിഷേധിക്കുന്ന ജീവനക്കാർക്ക് ക്യാപിറ്റൽ പണിഷ്മെന്റ് നൽകുകയാണ്, എന്നാൽ തൂക്കി കൊന്നാലും പിരിച്ചു വിട്ടാലും അനീതിക്കെതിരെയുള്ള പോരാട്ടം റ്റിഡിഎഫ് തുടരുമെന്ന്…
തിരുവനന്തപുരം: വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 1871 കോടി രൂപ അനുവദിച്ചു. കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലും വർഷാന്ത്യ ചെലവുകൾക്കായി 22000 കോടി രൂപ മാർച്ച് മാസത്തിൽ മാത്രം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെൻഷനും ക്ഷേമ പെൻഷനുമുൾപ്പെടെ തുടങ്ങാൻ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സർക്കാർ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ പലവിധത്തിൽ ബുദ്ധിമുട്ടിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുമ്പോൾ മികച്ച ധന മാനേജ്മെന്റിലൂടെയും തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണ്. വർഷാന്ത്യ ചെലവുകൾ വിജയകരമായി പൂർത്തീകരിച്ചതിനു തൊട്ടു പിന്നാലെ കേരളത്തിലെ സാധാരണക്കാരായ 62 ലക്ഷം ജനങ്ങളിലേക്ക് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ചെത്തിച്ചുകൊണ്ട് വികസനവും…
തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന കണ്‍വീനറായ സമിതിയാണ് രൂപീകരിച്ചത്. ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍, അതില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അവ സൃഷ്ടിക്കുന്ന ഘടകങ്ങള്‍, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കുഹാസ് പ്രൊ. വിസി ഡോ. സിപി വിജയന്‍, സിഎസ്‌ഐആര്‍, എന്‍ഐഐഎസ്ടി സീനിയര്‍ സയന്റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. അനീഷ് ടിഎസ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് പള്‍മണറി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. സഞ്ജീവ് നായര്‍, തിരുവനന്തപുരം…
കേരളത്തിൽ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പം ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ചു. ചെയർമാൻ മീനേഷ് ഷായുമായി കൂടിക്കാഴ്ച നടത്തി. കിസാൻ റെയിൽ ഗതാഗത സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കൾ സംസ്ഥാനത്ത് എത്തിക്കുന്നതിനായി കേരള സർക്കാർ നൽകിയ പ്രൊപ്പോസൽ ക്ഷീരവികസന ബോർഡ് വഴി കേന്ദ്രസർക്കാരിന് സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കാം എന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരകർഷകർക്ക് 100 തൊഴിൽ ദിനം നൽകുന്ന മാതൃകയിൽ കേന്ദ്രസർക്കാരിനെ കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലും ക്ഷീര കർഷകരെ ഉൾപ്പെടുത്തിക്കാൻ വേണ്ട ഇടപെടൽ നടത്താമെന്നും ചെയർമാൻ ഉറപ്പ് നൽകി. കേരളത്തിലെ പശുക്കളുടെ ഉത്പാദനക്ഷമ ഉയർത്താനായി ലിംഗനിർണയം നടത്തിയ ബീജത്തിന്റെ ഉപയോഗം കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കോഴിക്കോട് ഡോ. വർഗീസ് കുര്യൻ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്, ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിവരുന്ന ചാണക സംസ്കരണത്തിന്റെ പൈലറ്റ് പദ്ധതി കേരളത്തിൽ തുടങ്ങുന്നത്, പാലിലെ അഫ്ലാടോക്സിൻ ഉൾപ്പെടെയുള്ള ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കുന്നത്, പശുക്കളിലെ ഭ്രൂണമാറ്റ സാങ്കേതികവിദ്യ കേരളത്തിൽ…
ന്യൂഡൽഹി: പാട്ട് ഉറക്കെ വയ‌്ക്കരുതെന്ന് പറഞ്ഞതിന് ഗർഭിണിയെ അയൽവാസി വെടിവച്ചു.മുപ്പതുവയസുകാരിയായ രഞ്ചുവിനും ഇവരുടെ സുഹൃത്തിനുമാണ് വെടിയേറ്റത്. ഡൽഹിയിലെ സിർസാപൂരിൽ തിങ്കളാഴ്ചയാണ് സംഭവം.യുവതിയുടെ അയൽവാസിയും പ്രതിയുമായ ഹരീഷിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.രഞ്ജുവിന്റെ കഴിത്തിനാണ് വെടിയേറ്റതെന്ന് ഡോക്ടർ സ്ഥിരീകരിച്ചു പ്രതി ഹരീഷിന്റെ വീട്ടിൽ നടന്ന ആഘോഷത്തിന്റെ ഭാഗമായി ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നു.തുടർന്ന് ഇയാൾ സുഹൃത്തിന്റെ തോക്ക് ഉപയോഗിച്ച് പെൺകുട്ടിക്ക് നേരെ വെടി ഉതിർത്തു ആക്രമണത്തെ തുടർന്ന് ഗർഭം അലസിയതായി ഡോക്‌ടർമാർ അറിയിച്ചു ഡൽഹിയിലെ ഒരു സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി നോക്കുകയാണ് ഇയാൾ
മരുന്ന് ഉപയോഗിച്ച മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് കാഴ്‌ച നഷ്ടമാവുകയും ചെയ്തെന്ന അമേരിക്കൻ ആരോഗ്യവകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ റിപ്പോർട്ടിനെ തുടർന്ന് കമ്പനി ഫെബ്രുവരിയിൽ മരുന്ന് തിരിച്ചുവിളിപ്പിച്ചിരുന്നു,ഇതിന് ശേഷമാണ് മരുന്നിൽ ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നത്. ബാക്‌ടീരിയ സ്ഥിരമായി കാഴ്ച നഷ്ടമാകുന്നതിന് കാരണമാകുമെന്ന് സി ഡി സി പറയുന്നു. ഗുണനിലവാരമില്ലാത്ത ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് അന്ധതയ്ക്കും മരണത്തിനും അണുബാധയ്ക്കും കാരണമാകുമെന്ന് യു എസ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു അമേരിക്കയിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ ബാക്‌ടീരിയയെ ചെറുക്കുന്നത് പ്രയാസകരമാണെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമ മരുന്ന് കുടിച്ച് ഉസ്‌ബെക്കിസ്താനിൽ 18 കുട്ടികളും ഹരിയാനയിലെ മെയ്‌ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്ന് കഴിച്ച് ഗാംബിയയിൽ 66 കുട്ടികളും മരണപ്പെട്ടത് ഏറെ ചർച്ചയായിരുന്നു.
കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടുമലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി .പി. വിക്രമൻ ആണ് സംഘത്തലവൻ 18 അംഗങ്ങളാണ് സംഘത്തിലുള്ളത് കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു
കോഴിക്കോട്: വടകരയിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.വാക്കേറ്റത്തെത്തുടർന്ന് വടകര ജെ ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തിൽ നിന്നും ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ഇരുവരെയും പരിസരവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും സിക്കന്ദറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ വ്യക്തി നിലവിൽ ചികിത്സയിലാണ്. മുപ്ലിയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടിരുന്നു.അസാം സ്വദേശികളായ ബദൂർ ഇസ്ലാമിന്റെയും നജ്മയുടെയും മകൻ നജിറുൾ ഇസ്ലാമാണ് മരിച്ചത്
കോഴിക്കോട്: ട്രെയിനിൽ തീയിട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്‌ഫിയെന്നാണ് വിവരം.പ്രതിയുടേതെന്ന നിലയിൽ പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളിൽ കാണുന്നത് അക്രമിയല്ലെന്ന സൂചന പൊലീസ് നൽകിയിരുന്നു.സി സി ടി വി ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശിയാണെന്നാണ് വിവരം.വലിയ പൊലീസ് സന്നാഹവും ആൾക്കൂട്ടവും ഉള്ള സ്ഥലത്ത് പ്രതി രണ്ടുമണിക്കൂറോളം നിൽക്കാൻ സാദ്ധ്യതയില്ലെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ 150 സെന്റിമീറ്റർ ഉയരമുള്ളയാളാണ് പ്രതിയെന്ന് റാസിഖ് മൊഴി നൽകിയിരുന്നു.ഇയാൾ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നെന്നും പൊലീസിന് നൽകിയ മൊഴിയിൽ റാസിഖ് വ്യക്തമാക്കി
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്ത് കണ്ട വിദ്യാര്‍ഥിയെയാണ് പോലീസ് ആദ്യം സംശയിച്ചത്. ഇന്നലെ രാത്രി പരിസരവാസികള്‍ നല്‍കിയ മൊഴിയും ഇയാളെ പ്രതിയായി സംശയിക്കുന്നതിലേക്ക് പോലീസിനെ നയിച്ചു. ‘ഞാന്‍ രാത്രി 12.15ന്റെ ട്രെയിനില്‍ മംഗലാപുരത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കയറാന്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു. രാവിലെ വാര്‍ത്ത അറിഞ്ഞയുടനെ വീട്ടില്‍ വിളിച്ച് പറഞ്ഞു. അവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സുഹൃത്തുക്കള്‍ വീഡിയോ അയച്ചു തന്നപ്പോഴാണ് സംഭവം അറിയുന്നത്’- കാപ്പാട് സ്വദേശിയായ വ്യക്തി പറയുന്നു.