Author: News Desk

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നരമണിക്കൂറോളം. എട്ടര മുതലാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതിനുമുന്‍പും ഫെയ്‌സ്ബുക്ക് നിശ്ചലമായിട്ടുണ്ടെങ്കിലും ഇത്രയധികം സമയം പ്രവര്‍ത്തനരഹിതമാകുന്നത് അപൂര്‍വമാണ്. ആപ്പുകള്‍ ലോഡ് ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും റിഫ്രഷ് ചെയ്യാനും സാധിക്കാത്ത അവസ്ഥയുണ്ടായി. ചിലര്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് ലോഗ് ഔട്ടായി. ഇന്ത്യയിലും ലോകത്തെ പല ഭാഗങ്ങളിലുമുള്ളവരും പ്രശ്‌നം നേരിട്ടു. ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ യൂട്യൂബിനും സമാനമായ പ്രശ്‌നമുണ്ടായി. യൂസര്‍മാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തിക്കൊണ്ട് മെറ്റ രംഗത്തെത്തി. മെറ്റയുടെ വക്താവായ അന്‍ഡി സ്റ്റോണ്‍ എക്‌സിലൂടെയാണ് ക്ഷമാപണം നടത്തി. സാങ്കേതിക തകരാറുമൂലം ഞങ്ങളുടെ സേവനങ്ങളില്‍ തടസം നേരിട്ടു. പരമാവധി വേഗത്തില്‍ ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു. ബുദ്ധിമുട്ട് നേരിടുന്നവരോട് ക്ഷമാപണം നടത്തുന്നു.- ആന്‍ഡി സ്റ്റോണ്‍ കുറിച്ചു. മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചതില്‍ പരിഹാസവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തി. നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നതിനു കാരണം ഞങ്ങളുടെ സര്‍വീസുകള്‍ ലഭിക്കുന്നതുകൊണ്ടാണ് എന്നാണ് മസ്‌ക് കുറിച്ചത്.…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ പുരോഗമിച്ച ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു. അംബാസഡറുടെ നയതന്ത്ര ചുമതലകളിൽ വിജയിക്കട്ടെയെന്ന് ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ആശംസിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെയുള്ള ആഴ്‌ചയിൽ 1,317 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. ഈ കാലയളവിൽ 189 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 1,289 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 28 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ്, വ്യവസായ വാണിജ്യ മന്ത്രാലയം, നോർത്ത് ഏരിയ മുനിസിപ്പാലിറ്റി, ജാഫറിയ വഖഫ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വ്യാപക…

Read More

മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ “അന്തിമ വിജയം തഖ് വയുള്ളവർക്കാണ്” എന്ന തലക്കെട്ടിൽ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ താജുദ്ധീൻ മദീനി വിഷയം  അവതരിപ്പിച്ചു. റമദാനെ വരവേൽക്കാൻ ഭൗതികമായ തയ്യാറെടുപ്പുകൾക്കപ്പുറം മാനസികമായ തയ്യാറെടുപ്പുകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വ്രതാനുഷ്ഠാന കാലത്ത് ഭക്ഷണം ഉപേക്ഷിക്കുന്നതോടൊപ്പംഎല്ലാവിധ ദുശ്ശീലങ്ങളില്‍ നിന്നും മുക്തനാവാനും സാധിക്കണം. ജീവിതത്തിൽ പരമാവധി നന്മകൾ ശേഖരിക്കാനുള്ള മാസം ആണ് റമദാൻ. സഹജീവികളോടുള്ള കരുതലും സഹാനുഭൂതിയും ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിഫ ഏരിയ പ്രസിഡന്റ് അബ്ബാസ് മലയിൽ  അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. അബ്ദുൽ ഖയ്യൂം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. മഹമൂദ് മായൻ, നൗഷാദ്, അശ്റഫ് പി.എം, നാസർ അയിഷാസ്, സോന സകരിയ, ബുഷറ റഹീം തുടങ്ങിയവർ നേതൃത്വം നൽകി.

Read More

മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ലോക വനിതാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. പ്രവാസി മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന മത്സരം ഓൺലൈനിൽ ആയിരിക്കും. “കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്ക് ” എന്നവിഷയത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ വിശദ വിവരങ്ങൾ അറിയാൻ 33538916 , 33049521 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Read More

മനാമ :ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ പ്രവർത്തകർക്കും സഹകാരികൾക്കും വേണ്ടി ഡെസേർട്ട് കേമ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ യൂത്ത് ഇന്ത്യ, ടീൻ ഇന്ത്യ, മലർവാടി കൂട്ടുകാർ, തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏറെ ഹൃദ്യമായി. ടീം ബിൽഡിംഗ്,  ഐസ് ബ്രേക്കിംഗ്, ടീനേജ് കുട്ടികൾക്കുള്ള കലാപരിപാടികൾ, മാജിക്ക് അവതരണം, കടംകഥ എന്നിവക്ക് എ.എം.ഷാനവാസ്‌, മുഹമ്മദ് ഷാജി മാഷ്, സജീബ്, അലി അഷ്‌റഫ്‌,  നൗമൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. മനാമ ഏരിയ വനിതാ വിഭാഗം പ്രസിഡൻറ് ഫസീല ഹാരിസിന്റെ മോട്ടിവേഷൻ ക്ലാസ്സും പരസ്പര ബന്ധത്തെ കുറിച്ച്  നദീറ ഷാജിയുടെ ഉൽബോധനവും പ്രവർത്തകർക്ക് പുതിയ അറിവുകൾ നൽകി. ഫ്രന്റ്സ്  അസോസിയ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌ വി, മനാമ ഏരിയ പ്രസിഡൻ്റ് മുഹമ്മദ് മുഹിയുദ്ദീൻ,  ഏരിയ സെക്രട്ടറി ഫാറൂഖ് തുടങ്ങിയവരും സംസാരിച്ചു. ബദറുദ്ധീൻ പൂവ്വാർ, ഗഫൂർ മൂക്ക് തല, ലത്തീഫ്,  അബ്ദുൽ നാസർ നൂർ, സവാദ്, റിയാസ്, അസ്‌ലം,…

Read More

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി ‘ഫിറ്റ് ഫോര്‍ റമദാന്‍’ പാക്കേജ് തുടങ്ങി. എട്ട് ദിനാറിന് ബ്ലഡ് ഷുഗര്‍, സിബിസി (ഫുള്‍ പ്രൊഫൈല്‍), കൊളസ്ടറോള്‍, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്ജിപിടി, എസ്ജിഒടി, എച്ച് പൈലോറി, യൂറിന്‍ അനാസിലിസ് എന്നീ പത്ത് പരിശോധനകള്‍ ലഭ്യമാകുമെന്ന് മാനേജ്മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ഇതിനു പുറമേ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ബിപി, ബിഎംഐ പരിശോധനകള്‍ എന്നിവയും ലഭ്യമാണ്. പാക്കേജ് എടുക്കുന്നവര്‍ക്ക് ഒരു തവണ സൗജന്യമായി ഡെന്റല്‍, ഓഡിയോജളജിസ്റ്റ് കണ്‍സള്‍ട്ടേഷനുകളും ലഭിക്കും. കൂടാതെ, ഡോക്ടര്‍ റഫര്‍ ചെയ്യുന്നത് പ്രകാരം ഇന്റേണല്‍ മെഡിസിന്‍, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, യൂറോളജി, ഗ്യാസ്ണ്‍ട്രോഎന്‍ട്രോളജി, ഇന്‍എടി എന്നിവയില്‍ ഏതെങ്കിലുമൊരു സ്പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. https://youtu.be/98UZTW0EX28 ഫിറ്റ് ഫോര്‍ റമാദാന്‍ പാക്കേജ് ഉള്ളവര്‍ക്ക് വിറ്റാമിന്‍ ഡി, ടിഎസ്എച്ച്, ഇസിജി, അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍, കേള്‍വിക്കുറവ് പരിശോധിക്കുന്നതിനുള്ള ഓഡിയോമെട്രി, മധ്യ ചെവിയിലെ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന ടിമ്പാനോമെട്രി എന്നീ…

Read More

മനാമ : ഐ വൈ സി സി ബഹ്‌റൈൻ എല്ലാവർഷവും നൽകി വരാറുള്ള ഷുഹൈബ് സ്മാരക പ്രവാസിമിത്ര പുരസ്കാരത്തിന് സാബു ചിറമേൽ അർഹനായി. ഗൾഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകരെയാണ് ഈ പുരസ്കാരത്തിലേക്ക് പരിഗണിക്കുന്നത്. സാമൂഹ്യ പ്രവർത്തകനും,യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന അനശ്വരനായ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥം ഐ വൈ സി സി ഏർപ്പെടുത്തിയ അഞ്ചാമത് “ഷുഹൈബ് പ്രവാസി മിത്ര” പുരസ്‌ക്കാരത്തിനാണ് സാബു ചിറമേൽ അർഹനായത്. https://youtu.be/98UZTW0EX28 ബഹ്‌റൈനിലെ നിശബ്ദ ജീവകാരുണ്യ പ്രവർത്തകൻ ആയ സാബു സൽമാനിയ ഹോസ്പിറ്റലിൽ ആരോരും സഹായത്തിനല്ലാത്ത നിർദ്ധനരായ രോഗികളെ ദിവസവുമെത്തി പരിചരിക്കുന്ന മനുഷ്യസ്നേഹിയാണ്. തുശ്ചമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു സാധാരണ വ്യക്തിയായ അദ്ദേഹം ദിവസവും ജോലിക്ക് ശേഷമാണ് തന്നെ കാത്തിരിക്കുന്ന രോഗികൾക്ക് ഭക്ഷണം വാരി നൽകാൻ, മുടി വെട്ടാനും ഷേവ് ചെയ്യാനുമൊക്കെയായിസമയം ചിലവിടുന്നത് …. അതുപോലെ നാട്ടിൽ കാത്തിരിക്കുന്ന രോഗികളുടെ ബന്ധുക്കളെ വീഡിയോ കോളിലും, അല്ലാതെയുമായി ഇവിടുത്തെ വിവരങ്ങൾ…

Read More

മനാമ: ബഹ്റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024 -2025 കാലയളവിയിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ജനറൽ കൗൺസിൽ ജില്ലാ പ്രസിഡന്റ് പി ടി ഹുസൈൻ്റെ അധ്യക്ഷതയിൽ ബഹറൈൻ കെഎംസിസി സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി കെ പി മുസ്തഫ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. കെ എം സി സി ബഹ്റൈൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, കാസിം റഹ്മാനി എന്നിവർ ആശംസകളർപ്പിച്ചു. ആർ കെ ഷമീം വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർമാരായ ഹുസൈൻ സി മാണിക്കോത്ത്, മഹമൂദ് പെരിങ്ങത്തൂർ,മുജീബ് റഹ്മാൻ കെ പി എന്നിവർ 2024- 2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. https://youtu.be/98UZTW0EX28 പ്രസിഡന്റ് : റിയാസ് പന്തിപ്പൊയിൽ, ജനറൽ സെക്രട്ടറി: സെമീം കുഞ്ഞോം, ട്രഷറർ : അനസ് പനമരം,…

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 10 ദിവസം സൗജന്യമായി ഡോക്ടറുടെ സേവനവും ക്യാമ്പിന്റെ ഭാഗമായി ലഭിക്കും. https://youtu.be/98UZTW0EX28 ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ വർഗീസ് മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും രേഖപ്പെടുത്തി. ഡോ: പി. വി. ചെറിയാൻ, നജീബ് കടലായി (തണൽ), ഷാജി പുതുക്കുടി (ട്രഷറർ കെ.പി.എഫ്), ഗഫൂർ ഉണ്ണികുളം,ബോബി പാറയിൽ (ഒ.ഐ.സി സി), ഡോ: മുഹമ്മദ് അഹ്സാൻ ( ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് അൽഹിലാൽ ), സഫ്വാൻ (അൽഹിലാൽ ), ബിനു മണ്ണിൽ (ബഹ്റൈൻ…

Read More