- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
മനാമ: വോയിസ് ഓഫ് മാമ്പ (VOM-B) ബഹ്‌റൈൻ കമ്മിറ്റിയുടെ സീനിയർ മെമ്പർ എം സി ഇബ്രാഹിം 41 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു. ഇതിന്റെ ഭാഗമായി നടത്തിയ യാത്രയയപ്പ് ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ ചെട്ടിയരതും ബഷീർ കെളൊതും മൊമെന്റോ നൽകി ആദരിച്ചു. പരിപാടിയിൽ വോയിസ് ഓഫ് മാമ്പ മെമ്പർമാരായ സിറാജ് മാമ്പ, വഹീദ്, ശിഹാബ്, ശറഫുദ്ധീൻ, നവാസ്, നംഷീർ എന്നിവർ സംബന്ധിച്ചു.
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്നും വിജയിച്ച കുട്ടികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു. റവ . ഫാ. പി .കെ . ബാബു മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈൻ സി. എസ്. ഐ. സൗത്ത് കേരള ഡയോസിസ് വികാരി റവ. ഫാ. അനൂപ് സാം മുഖ്യ അതിഥിയായിരുന്നു. സൺഡേ സ്കൂൾ പ്രസിഡണ്ടും, ഇടവക വികാരിയുമായ റവ. ഫാ. ജോൺസ് ജോൺസൺന്റെ അധ്യക്ഷതയിലാണ് ആഘോഷ പരിപാടികൾ നടന്നത്. ഇടവകയുടെ സെക്രട്ടറി ആൻസൺ ഐസക്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് റെയ്ച്ചൽ ജെയ്സൺ എന്നിവർ ഗ്രാജുവേറ്റ് ചെയ്യപ്പെട്ട കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മനാമ: മൂന്നാമത് ഹൗസിംഗ് ഫിനാൻസ് എക്‌സിബിഷന് സിറ്റി സെൻ്റർ ബഹ്‌റൈനിൽ തുടക്കമായി. ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8-17 തീയതികളിൽ നടത്തുന്ന പ്രദർശനം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ഭവന സേവനങ്ങളും ധനസഹായ പരിപാടികളും ഉയർത്തിക്കാട്ടുന്ന പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിച്ചത്. സാമ്പത്തിക സേവനങ്ങളിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് റിയൽ എസ്റ്റേറ്റ്, ഫിനാൻസിംഗ് കൺസൾട്ടേഷനുകൾ നൽകുന്ന ബൈതി റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമിൻ്റെ (baity.bh) നവീകരിച്ച പതിപ്പും ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇക്കാര്യത്തിൽ, പൗരന്മാരുടെ ജീവിത ആവശ്യങ്ങൾക്കും സാമ്പത്തിക ഭദ്രതയ്ക്കും അനുയോജ്യമായ ഭവനങ്ങൾ തിരഞ്ഞെടുക്കുന്നതിന് സൗകര്യമൊരുക്കുന്ന ഫീച്ചറുകളുടെ പുതിയ പതിപ്പിനെ അദ്ദേഹം പ്രശംസിച്ചു. നാല് മെഗാ റിയൽ എസ്റ്റേറ്റ് കമ്പനികൾ, 24 റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് കമ്പനികൾ, എട്ട് വാണിജ്യ ബാങ്കുകൾ എന്നിവ ഉൾപ്പടെ ഹൗസിംഗ് ഫിനാൻസ് എക്‌സിബിഷൻ്റെ നിലവിലെ…
മനാമ: ബഹ്‌റൈനിൽ സ്റ്റാർവിഷൻ ഇവന്റസിന്റെ ബാനറിൽ ബഹ്‌റൈൻ ബില്ലവാസ് അവതരിപ്പിക്കുന്ന കന്നഡ നാടകം “ശിവദൂതേ ഗുളിഗെ” ഇന്ന് വൈകിട്ട് 5 മണി മുതൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കും. 550 ലധികം വേദികളിൽ അവതരിപ്പിച്ചിട്ടുള്ള ഈ നാടകം ആദ്യമായാണ് ബഹ്‌റൈനിൽ എത്തുന്നത്. ലൈറ്റും സൗണ്ടും അവതരണ ശൈലിയും കൊണ്ട് ഏറെ ശ്രദ്ധ നേടിയ ഈ നാടകം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 579 -മത്തെ ഷോയാണ് ബഹറിനിൽ നടക്കുന്നത്. വൈകിട്ട് 5 മണി മുതൽ ആരംഭിക്കുന്ന പരിപാടിയുടെ പാസ്സുകൾക്കായി 3904 9132, 3605 5781, 3999 5042 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2022-23 വർഷകാല പ്രവർത്തന സമാപന സംഗമം ഇന്ന് ഹമദ് ടൌൺ ബൂരി റിസോർട്ടിൽ വെച്ച് നടക്കും. “കലോപ്സിയ-24“ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ് മുഖ്യാതിധി ആയിരിക്കും മുട്ടിപ്പാട്ട്, ഒപ്പന, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവ സമാപന സംഗമത്തിന് മാറ്റു കൂട്ടും. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മണ്ഡലം കമ്മിറ്റികൾ മുഖേനയും വനിതാ വിംഗ് മുഖേനയും രജിസ്റ്റർ ചെയ്ത പ്രതിനിധികൾ സംസ്ഥാന ഭാരവാഹികൾ എന്നിവർ സംബന്ധിക്കും. ഇന്ന് വൈകിട്ട് 5 മണി മുതൽ ആരംഭിക്കുന്ന സമാപന സംഗമത്തിലേക്ക് രജിസ്റ്റർ ചെയ്ത പ്രതിനിധികൾ കൃത്യസമയത് തന്നെ എത്തണമെന്ന് ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹമീദ് അയനിക്കാട്, ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ് എന്നിവർ അറിയിച്ചു. മാർച്ച് ഒന്ന് വെള്ളിയാഴ്ച രാത്രി…
ഉംറ കഴിഞ്ഞു മടങ്ങവേ ബഹ്‌റൈൻ എയർപോർട്ടിൽ വച്ച് മരണപ്പെട്ട കോട്ടയം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കും
മനാമ: ഉംറ കഴിഞ്ഞു മടങ്ങവേ ബഹ്‌റൈൻ എയർപോർട്ടിൽ വച്ച് മരണപ്പെട്ട കോട്ടയം സ്വദേശിനിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി ബഹ്‌റൈൻ സമയം 8.30 നുള്ള ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു. കോട്ടയം ജില്ലയിലെ വൈക്കം മറവൻതുരുത്ത് മണകുന്നം സ്വദേശിനി തോപ്പിൽ പറമ്പിൽ മൈമൂനയാണ് മരണപ്പെട്ടത്. 66 വയസായിരുന്നു. ഭർത്താവ് : സലിം, മക്കൾ : നിഷാദ്, ഷാമില. ബഹ്‌റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഖബറടക്കം നാളെ (വെള്ളിയാഴ്ച ) രാവിലെ 06:30 ന് മണകുന്നം മുല്ലക്കേരിൽ മഹൽ ജുമാ മസ്ജിദ് ഖബറിടത്തിൽ നടക്കും.
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി 2024-2025 വർഷത്തേക്കുള്ള വനിതാ വിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. പ്രസിഡന്റ് – ആയിഷ ജാസ്മിൻ, ജ:സെക്രട്ടറി – ജസീറ മുത്തലിബ്, ട്രഷറർ – അയിശു മുഹമ്മദലി, ചാരിറ്റി കൺവീനർ – റംല സമദ്, വൈ: പ്രസിഡന്റ് – ജസീല സൈൻ, ജഗദ ദാസ്, സെക്രട്ടറി -റൂംഷാന ഫാറൂഖ്, നിശോറ മോഹൻ, ജോ: ട്രഷറർ – ബുഷ്‌റ ജസീർ, വിബിത സന്തോഷ്, ജോ: കൺവീനർ(ചാരിറ്റി)- ഫർസാന റിസ്വാൻ എന്നിവരെ തിരഞ്ഞെടുത്തു എക്സിക്യൂട്ടീവ് മെമ്പർമാരായി ആബിദ ഹനീഫ്, രജനി പപ്പൻ, ജലീസ സുനൂഫ്, ഉമ്മു അമ്മാർ, നസീഹ മജീദ്, അനശ്വര നായർ, നജീറ സജീർ, സുബൈദ സലിം, ബുഷ്‌റ റഹ്മാൻ, റസിയ റഫീഖ്, ഫാത്തിമ മനാൽ, സന്ധ്യ ഇടവന, നിത, അരുണിമ രാകേഷ്, ജസീ ജലീൽ, സാജിത കേളോത്ത് എന്നിവരെയും തിരഞ്ഞെടുത്തു.
മനാമ: ലുലു ഗ്രൂപ്പ് ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സഹായം തുടരുന്നു. ഭക്ഷ്യോൽപന്നങ്ങൾ, ശുചിത്വ വസ്തുക്കൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ അടങ്ങുന്ന 50 ടൺ സഹായം ലുലു ഗ്രൂപ്പ് കെയ്റോയിലെ ഈജിപ്ത് റെഡ് ക്രസന്‍റ് അധികൃതർക്ക് കൈമാറി. ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ലുലു ഗ്രൂപ്പ് അയക്കുന്ന രണ്ടാമത്തെ ബാച്ച് സഹായമാണിത്. ദുരിതാശ്വാസ സാമഗ്രികൾ ലുലു ഈജിപ്ത് മാർക്കറ്റിങ് മാനേജർ ഹാതിം സെയ്ദിൽ നിന്ന് ഈജിപ്ത് റെഡ് ക്രസന്‍റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഡോ. റാമി അൽ നാസർ ഏറ്റുവാങ്ങി. ലുലു ഈജിപ്ത് -ബഹ്‌റൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജണൽ ഡയറക്ടർ ഹുസേഫ ഖുറേഷി എന്നിവർ പങ്കെടുത്തു. ഗസ്സയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്രയും വേഗം എത്തിക്കാനാണ് റെഡ് ക്രസന്‍റ് ലക്ഷ്യമിടുന്നതെന്ന് ഡോ. റാമി അൽ നാസർ പറഞ്ഞു. ലുലുവിന്‍റെ സഹായത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ഫലസ്തീനിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്ന എം.എ. യൂസുഫലിക്കും ലുലു ഗ്രൂപ്പിനും നന്ദി അറിയിക്കുകയും ചെയ്തു. ഡിസംബറിൽ ഈജിപ്ത് റെഡ്…
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഡിജിറ്റൽ ഫീസ് കളക്ഷൻ കിയോസ്‌ക് അവതരിപ്പിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. ഐസിഐസിഐ ബാങ്ക്, സദാദ് ഇലക്ട്രോണിക് പേയ്‌മെൻ്റ് സിസ്റ്റം എന്നിവയുമായി സഹകരിച്ചാണ് എംബസി പരിസരത്ത് ഡിജിറ്റൽ ഫീസ് കളക്ഷൻ കിയോസ്‌ക് സ്ഥാപിച്ചത്. പാസ്‌പോർട്ട് പുതുക്കൽ, സാക്ഷ്യപ്പെടുത്തൽ, വിവാഹ രജിസ്‌ട്രേഷൻ, ജനന രജിസ്‌ട്രേഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കായി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മുഖേന സൗകര്യപ്രദമായി പണമടയ്‌ക്കാൻ ഇതുവഴി സാധിക്കും. ഐസിഐസിഐ ബാങ്ക്, സദാദിൽ നിന്ന് എംബസിയിലേക്ക് ഡിജിറ്റലായി ശേഖരിക്കപ്പെട്ട ഫണ്ടുകൾ തടസ്സമില്ലാതെ കൈമാറ്റം ചെയ്യുന്നത് ഉറപ്പാക്കുന്നു. അതേസമയം കിയോസ്കിൻ്റെ പ്രവർത്തനത്തിൻ്റെ ഉത്തരവാദിത്തം സദാദിനാണ്. ഐസിഐസിഐ ബാങ്ക് പശ്ചിമേഷ്യ ആൻഡ് ആഫ്രിക്ക റീജിയണൽ ഹെഡ് അനിൽ ദാബ്‌കെ, സദാദ് ഇലക്ട്രോണിക് പേയ്‌മെൻ്റ് സിസ്റ്റം ബിഎസ്‌സി സിഇഒ ഡോ. റിഫത്ത് മുഹമ്മദ് കാഷിഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മനാമ: ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു. കേരള കാത്തലിക്ക് അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പ്രമുഖ സാമൂഹ്യപ്രവർത്തകൻ മനോജ് വടകരയ്ക്ക് പിജിഎഫ് കർമ്മ ജ്യോതി പുരസ്കാരം സമ്മാനിച്ചു. ഇ കെ സലീമിന് ചടങ്ങിൽ പിജിഎഫ് ജ്വവൽ പുരസ്കാരം നൽകി.പിജിഎഫ് ജനറൽ സെക്രട്ടറി വിമലോ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ലത്തീഫ് കെ അദ്ധ്യക്ഷത വഹിച്ചു. പിജിഎഫ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ ജോൺ പനക്കൽ കർമ്മജ്യോതി പുരസ്കാരത്തെ കുറിച്ചും, വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര പിജിഎഫ് ജ്വവൽ പുരസ്കാരത്തെയും പരിചയപ്പെടുത്തി. സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പിജിഎഫ് പ്രോഡിജി അവാർഡ് ജയശ്രീ സോമനാഥൻ, മുഹ്സിന മുജീബ് എന്നിവർ കരസ്ഥമാക്കി. മികച്ച ഫാക്വൽറ്റി പുരസ്കാരം ബിജുതോമസ്, ബിനു ബിജു എന്നിവർക്കും, മികച്ച കൗൺസിലർ പുരസ്കാരം ലീബ ചെന്തുരുത്തിക്കും…